LD Clerk (Kannada and Malayalam Knowing) - Question and Answer Key

 

Name of Post: LD Clerk (Kannada and Malayalam Knowing) (Preliminary Examination)

Department: Various

Cat.No:  362/2018 to 364/2018

Date of Test: 02.11.2021

Question Code:  105/2021 


   
41. പ്രഷർ കുക്കറിൽ പാചകം വേഗത്തിലാകാൻ ഇടയാക്കുന്നത്‌ :
A) താഴ്‌ന്ന മർദ്ദം ജലത്തിന്റെ തിളനില ഉയർത്തുന്നതിനാൽ
B) ഉയർന്ന മർദ്ദം ജലത്തിന്റെ തിളനില ഉയർത്തുന്നതിനാൽ
C) ഉയർന്ന മർദ്ദം ജലത്തിന്റെ തിളനില കുറയ്ക്കുന്നതിനാൽ
D) താഴ്‌ന്ന മർദ്ദം ജലത്തിന്റെ തിളനില കുറയ്ക്കുന്നതിനാൽ


42. നല്ല വെയിലുള്ളപ്പോൾ മണലാരണ്യത്തിലെ യാത്രക്കാർക്ക്‌ അകലെയായി ഇല്ലാത്ത തടാകങ്ങൾ കാണാൻ കഴിയുന്നു. ഈ പ്രതിഭാസമാണ്‌ :
A) അപവർത്തനം
B) പൂർണ്ണപ്രതിഫലനം
C) മരീചിക
D) ഇന്റർഫെറൻസ്‌

43. ശബ്ദത്തിന്റെ കേൾവി ശക്തി അളക്കുന്നതിനുള്ള ഉപകരണം :
A) ഓഡിയോമീറ്റർ
B) ഓഡോമീറ്റർ
C) ഓഡിയോഫോൺ
D)ഓസിലോ സ്കോപ്  

44.'മൂലകത്തിന്റെ ഐഡന്റിറ്റി കാർഡ്‌' എന്നറിയപ്പെടുന്ന ആറ്റത്തിലെ കണമേത്‌?
A) ഇലക്ട്രോൺ
B) പ്രോട്ടോൺ
C) ന്യൂട്രോൺ
D) പോസിട്രോൺ

45. ഭൂവൽക്കത്തിൽ ഏറ്റവും കൂടിയ അളവിൽ കാണുന്ന മൂലകം :
A) ഓക്സിജൻ
B) ഇരുമ്പ്‌
C) അലുമിനിയം
D) സിലിക്കൺ

46. പല്ലിലെ ഏതു ഭാഗത്താണ്‌ രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്നത്‌?
A) ഡെന്റൈൻ
B) പൾപ്പ്‌ ക്യാവിറ്റി
C) സിമന്റ്‌
D) ദന്തമകുടം

47. ആയൂർവേദത്തിൽ വിഷൂചിക എന്നറിയപ്പെടുന്നത്‌ :
A) മഞ്ഞപ്പിത്തം
B) കുഷ്ഠം
C) മലമ്പനി
D) കോളറ

48 . ഗോളരസന്ധി അഥവാ ബോൾ ആൻഡ്‌ സോക്കറ്റ്‌ ജോയിന്റ്‌ കാണപ്പെടുന്നതെവിടെ?
A) കൈമുട്ട്‌
B) കാൽമുട്ട്‌
C) തലയോട്‌
D) തോള്ളെല്ല്‌

49 . ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്‌ :
A) ശ്വേതരക്താണുക്കൾ
B) പ്ലേറ്റ്ലെറ്റുകൾ
C) അരുണരക്താണുക്കൾ
D) പ്രോട്ടീനുകൾ

50 . ചാരനിറത്തോടു കൂടിയ മസ്തിഷ്കത്തിന്റെ ഉപരിതല ഭാഗം ഏത്‌ പേരിൽ അറിയപ്പെടുന്നു?
A) ഗ്രേമാറ്റർ
B) വൈറ്റ് മാറ്റർ
C) അരക്നോയിഡ് സ്തരം
D) മെനിഞ്ജസ്‌

51 . താഴ്‌ന്ന ജാതിക്കാർക്ക്‌ പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം, സ്കൂളുകളിൽ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ൽ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്‌?
A) ജാതിനാശിനി സഭ
B) സാധുജന പരിപാലന സംഘം
C) ആനന്ദമഹാസഭ
D) പി.ആർ.ഡി.എസ്‌.

52 . 'ഉത്തേജനം' എന്ന പദ്യകൃതിയുടെ കർത്താവ്‌ ആര്‌?
A) സഹോദരൻ അയ്യപ്പൻ
B) പണ്ഡിറ്റ് കറുപ്പൻ
C) കുമാരനാശാൻ
D) വാഗ്ഭടാനന്ദൻ

53 . ഐ.എൻ.എ. യുടെ വനിതാ റെജിമെന്റിനെ നയിച്ചത്‌ :
A) പ്രീതിലത വദേദാർ
B) ഉഷ മേത്ത
C) ഡോ. ലക്ഷ്മി സൈഗാൾ
D) പണ്ഡിത രമാഭായ്‌

54 . ബ്രിട്ടീഷുകാർക്കെതിരെ 1855-56 കാലഘട്ടത്തിൽ സാന്താൾ കലാപം നടന്നതെവിടെ?
A) കോൽഹാപ്പൂർ
B) ചിറ്റൂർ
C) ഛോട്ടാ നാഗ്പൂർ
D) മണിപ്പൂർ

55 . ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധിസ്ഥലം :
A) വിജയ്‌ ഘട്ട്‌
B) കിസാൻ ഘട്ട്‌
C) ഏകതാ സ്ഥൽ
D) ഉദയ്‌ ഭൂമി

56 . മെക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമരസേനാനി :
A) റഹ്മത്ത്‌ അലി
B) അബ്ദുൾ കലാം ആസാദ്‌
C) ഷൗക്കത്ത്‌ അലി
D) മുഹമ്മദ്‌ അലി ജിന്ന

57 . ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശം :
A) സിംല
B) പഞ്ചാബ്‌
C) ഡാർജിലിംഗ്‌
D) ലഡാക്ക്‌

58 . 1955 ൽ ഭിലായ്‌ സ്റ്റീൽ പ്ലാന്റ്‌ ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിതമായത്‌?
A) ഫ്രാൻസ്‌
B) ഇംഗ്ലണ്ട്
C) സോവിയറ്റ്‌ യൂണിയൻ
D) ജർമ്മനി

59 . ഒരു പ്രധാന ഖാരിഫ്‌ വിളയാണ്‌ :
A) ഗോതമ്പ്‌
B) പുകയില
C) നെല്ല്
D) പച്ചക്കറികൾ

60 . ഇന്ത്യയിൽ ദൂരദർശൻ കളർ സംപ്രേക്ഷണം ആരംഭിച്ച വർഷം :
A) 1975
B) 1965
C) 1978
D) 1982

61 . ശരിയായ പദം തിരഞ്ഞെടുക്കുക :
A) പൈത്രകം
B) പൈതൃകം
C) പൈദ്രകം
D) പൈതൃഗം

62 . ശരിയായ വാക്യം ഏത്‌?
A) എല്ലാ ദിവസവും രാവിലെതോറും വ്യായാമം ചെയ്യണം
B) ദിവസവും രാവിലെതോറും വ്യായാമം ചെയ്യണം
C) എല്ലാ ദിവസംതോറും രാവിലെ വ്യായാമം ചെയ്യണം
D) ദിവസവും രാവിലെ വ്യായാമം ചെയ്യണം

63 . 'Compassion ' എന്ന പദത്തിന്റെ മലയാള പരിഭാഷ തിരഞ്ഞെടുക്കുക :
A) ആത്മാർത്ഥത
B) അനുകമ്പ
C) പരിശ്രമം
D) ചുമതല

64 . ഒറ്റപ്പദം ആക്കുക : 'പ്രമാണം സംബന്ധിച്ചത്‌ '
A) പ്രാമാണികം
B) പ്രമാണം
C) പ്രമാണീകം
D) പ്രാമാണ്യം

65 . താഴെപ്പറയുന്നവയിൽ 'കുതിര'യുടെ പര്യായമല്ലാത്തത്‌ ഏത്‌?
A) അശ്വം
B) പികം
C) തുരംഗം
D) ഹയം

66 . സഫലം വിപരീതപദം ഏത്‌?
A) അസഫലം
B) സുഫലം
C) വിഫലം
D) അഫലം

67 . 'ആവശ്യം കഴിഞ്ഞാൽ അവഗണിക്കുക' എന്നർത്ഥം വരുന്ന ശൈലി :
A) കൂറ കപ്പലിൽ പോയപോലെ
B) കുടത്തിലെ വിളക്ക്‌
C) കറിവേപ്പില പോലെ
D) കതിരിൽ വളം വെയ്ക്കുക

68 . 'അഘം' എന്ന പദത്തിന്റെ അർത്ഥം വരുന്നത്‌ :
A) ഞാൻ
B) പാപം
C) ലംഘനം
D) അടയാളം

69 . അ + കാലം ചേർത്തെഴുതിയാൽ :
A) അകാലം
B) അക്കാലം
C) ആകാലം
D) അകലം

70 . 'സമ്പാദകൻ' എന്ന പദത്തിന്റെ സ്ത്രീലിംഗം :
A) സമ്പാദക
B) സമ്പാദകി
C) സമ്പാദിക
D) സമ്പാദിനി

71 . 'മിടുക്കൻ' ഏത്‌ ബഹുവചന രൂപമാണ്‌?
A) അലിംഗം
B) സലിംഗം
C) പൂജകം
D) ഇതൊന്നുമല്ല

72 . 'എന്തൊരത്ഭുതം' പിരിച്ചെഴുതുക :
A) എന്ത്‌ + ഒരത്ഭുതം
B) എന്തൊരു + അത്ഭുതം
C) എന്തൊ + രത്ഭുതം
D) എന്തു + അത്ഭുതം

73 . 'വേദോപനിഷത്തുകൾ' സമാസം ഏത്‌?
A) കർമ്മധാരയൻ
B) സംബന്ധികാ തൽപുരുഷൻ
C) ബഹുവ്രീഹി സമാസം
D) ദ്വന്ദ്വസമാസം

74 . ശരിയായ പദം ഏത്‌?
A) ജഗത്രയം
B) ജഗത്രേയം
C) ജഗത്ത്രയം
D) ഇവയൊന്നുമല്ല

75 . 'മനുഷ്യന്‌ ഒരു ആമുഖം' ആരുടെ നോവലാണ്‌?
A) സുഭാഷ്‌ ചന്ദ്രൻ
B) ബെന്യാമിൻ
C) സി. രാധാകൃഷ്ണൻ
D) സി.വി. ബാലകൃഷ്ണൻ

76 . താഴെപ്പറയുന്നവയിൽ കഥകളിക്ക്‌ ഉപയോഗിക്കാത്ത വാദ്യം :
A) ചെണ്ട
B) ശുദ്ധമദ്ദളം
C) ഗഞ്ചിറ
D) ഇലത്താളം

77 . ഇറങ്ങി + പോയി = ഇറങ്ങിപ്പോയി ഏതു സന്ധിയാണ്‌?
A) ആഗമം
B) ദ്വിത്വം
C) ലോപ
D) ആദേശം

78 . 'പേനകൊണ്ട്‌ എഴുതി' - ഈ വാക്യത്തിലെ 'കൊണ്ട്‌' ഏതിൽപ്പെടുന്നു?
A) ഗതി
B) ഘടകം
C) വ്യാക്ഷേപം
D) കേവലം

79 . എ.ആർ. രാജരാജവർമ്മയുടെ വിയോഗത്തിൽ മനംനൊന്തു കുമാരനാശാൻ എഴുതിയ കൃതി :
A) വീണപൂവ്‌
B) പ്രരോദനം
C) കരുണ
D) ദുരവസ്ഥ

80 . എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴത്തിലെ കേന്ദ്രകഥാപാത്രം :
A) അർജ്ജുനൻ
B) ദുര്യോധനൻ
C) ഭീമൻ
D) യുധിഷ്ഠിരൻ

81. If he work hard, he ––––––––––– in the exam.
A) passed
B) will pass
C) will passed
D) would pass

82. Are you looking for ––––––––––– shampoo.
A) an
B) a
C) the
D) one

83. The cake tastes –––––––––––.
A) deliciously
B) more deliciously
C) more delicious
D) delicious

84. Let us go for a walk ––––––––––– ?
A) willin’t they
B) shall we
C) don’t they
D) will they

85. The leader as well as his brothers ––––––––––– to the same tribe.
A) is belong
B) are belong
C) belongs
D) belong

86. Pick out the correct reported speech for the following direct speech.
 Teacher asked, “Who is talking in the class?.”
A) Teacher asked who was talking in the class.
B) Teacher asked who will be talking in the class.
C) Teacher asked who talking in the class was.
D) Teacher asked who had been talking in the class.

87. Write the meaning of the idiomatic expression underlined.
 He got home from the party all in one piece.
A) safely
B) overheat
C) together
D) cool

88. The boy asked a difficult question. (Change into Passive voice)
 A difficult question __________ by the boy.
A) were asked
B) is asked
C) are asked
D) was asked

89. You ––––––––––– be kidding! How is that possible?
A) must
B) might
C) can
D) may

90. My wedding ring is a bit ––––––––––– I need to get altered.
A) lost
B) loose
C) lose
D) luse

91. Choose the antonym substitute the underlined word.
 The speaker was unable to pacify the crowd
A) excite
B) antagonise
C) threaten
D) challenge

92. ex-officio means
A) on duty
B) under duty
C) medium way
D) out of duty

93. A person who deliberately set fire to a building.
A) agnostic
B) bigamy
C) arsonist
D) polygamy

94. Would you ________ go shopping _________ spend at the beach?
A) neither nor
B) either.. or
C) rather...or
D) both...and

95. Choose the correct comparison.
A) John is wiser than all men.
B) John is more wiser than all men.
C) John is most wiser than all men.
D) John is wiser than all other men.

96. Choose the correct phrasal verb.
 We pay a Rs.10,000 deposit.
A) put by
B) put down
C) put back
D) put into

97. Edward VIII ––––––––––– the throne of the United Kingdom?
A) arrogated
B) abrogate
C) aggravate
D) abdicate

98. Which sentence is correct?
A) Alex hit the baseball up over the fence.
B) Alex hit the baseball up and over the fence.
C) Alex hit the baseball up the fence.
D) Alex hit the baseball over the fence.

99. Choose the correct plural for the word -- choice
A) choices
B) choose
C) choceices
D) choceies

100. Change the following assertive sentence into an interrogative sentence.
That pie can feed eight people.
A) Can pie feed that eight people?
B) Can feed eight people that pie?
C) Can that pie feed eight people?
D) Can eight people feed that pie?


Previous Post Next Post