സ്വദേശി പ്രസ്ഥാനം



>> 1905-ലെ ബംഗാൾ വിഭജനത്തെ തുടർന്ന്‌ ഉയർന്നു വന്ന പ്രസ്ഥാനം ഏത് ?
സ്വദേശി പ്രസ്ഥാനം

>> സ്വദേശി പ്രസ്ഥാനം ആരംഭം കുറിച്ച യോഗം നടന്നത് ?
1905 ആഗസ്റ്റ്‌ 7
(കൽക്കട്ട ടൗൺഹാളിൽ ചേർന്ന പൊതുയോഗത്തിൽ )

>> വന്ദേമാതരം പ്രസ്ഥാനം എന്നറിയപ്പെട്ടിരുന്നത് ?
സ്വദേശി പ്രസ്ഥാനം

>> സ്വദേശി പ്രസ്ഥാനം ആരംഭിക്കാൻ കാരണമായ സംഭവം ?
ബംഗാൾ വിഭജനം

>> സ്വദേശി പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു ?
വിദേശ വസ്തുക്കളെ ബഹിഷ്കരിക്കുക സ്വദേശ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുക.

>> സ്വദേശി പ്രസ്ഥാനത്തിന്റെ ചിഹ്നം ?
ചർക്ക

>> സ്വദേശി പ്രസ്ഥാനത്തിന്റെ ഗാനം ?
വന്ദേമാതരം

>> ബ്രിട്ടീഷ്‌ സാമ്പത്തിക നയങ്ങൾ ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സാധാരണക്കാരനെ ബോധ്യപ്പെടുത്തിയ ആദ്യകാല നേതാക്കന്മാർ :

  1. ദാദാഭായ്‌ നവ്റോജി
  2. ഗോപാലകൃഷ്ണ ഗോഖലെ
  3. രമേഷ്‌ ചന്ദ്രദത്ത്‌

>> ഇന്ത്യയുടെ സാമ്പത്തിക ചോർച്ച തടയുന്നതിനായി നേതാക്കന്മാർ മുന്നോട്ടു വച്ച ആശയം എന്തായിരുന്നു ?
സ്വദേശിവൽക്കരണം

>> പഞ്ചാബിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര് ?
ലാലാ ലജ്പത്റായ്

>> ഡൽഹിയിൽ  സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര് ?
സയ്യിദ് ഹൈദർ റാസ

>> ആന്ധ്രപ്രദേശിൽ  സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തി  ?
ഹരി സർവ്വോത്തമ റാവു

>> മഹാരാഷ്ട്രയിൽ  സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?
ബാലഗംഗാധര തിലക്

>> തമിഴ്നാട്ടിൽ (മദ്രാസിൽ ) സ്വദേശി പ്രസ്ഥാനത്തിന്‌ നേതൃത്വം നൽകിയത്‌ ?
വി.ഒ. ചിദംബരം പിള്ള

>> ചിദംബരം പിള്ളയുടെ കപ്പലുകൾ സർവ്വീസ്‌ നടത്തിയിരുന്നത്‌ ?
തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ

>> 'കപ്പലോട്ടിയ തമിഴൻ' എന്നറിയപ്പെടുന്ന വ്യക്തി ?
വി.ഒ.ചിദംബരം പിള്ള

>> സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച ഇംഗ്ലീഷ്‌ പത്രങ്ങൾ  :

  1. ബന്ദേമാതരം
  2. അമൃത ബസാർ പത്രിക
  3.  ദി സ്റ്റേറ്റ്സ്മാൻ
  4. യുഗാന്തർ

>> സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത നാടകരൂപം ഏത് ?
ജാത്ര

>> സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ ആദ്യമായി വിദേശ വസ്തുക്കൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാര് ?
കൃഷ്ണകുമാർ മിത്ര

>> വിദേശ വസ്തു ബഹിഷ്കരണത്തിനു  ആഹ്വാനം ചെയ്ത കൃഷ്ണകുമാർ മിത്രയുടെ മാസിക ഏത് ?
സഞ്ജീവനി

>> സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത്‌ സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ച വ്യക്തി ?
ബാലഗംഗാധര തിലക്‌

>> ഇന്ത്യൻ ചിത്രകലാരംഗത്തെ സ്വദേശിവത്കരിക്കുന്നതിനായി അബനീന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടന ഏത് ?
ഇന്ത്യൻ സൊസൈറ്റി ഓഫ്‌ ഓറിയന്റൽ ആർട്സ്‌

>> സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത്‌ സി.ആർ. ദാസ്‌ രൂപം കൊടുത്ത സംഘടന ഏത് ?
സ്വദേശി മണ്ഡലി

>> സ്വദേശി പ്രസ്ഥാന കാലത്ത്‌ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടന ?
സ്വദേശി ബാന്ധവ്‌ സമിതി

>> സ്വദേശി ബാന്ധവ്‌ സമിതിയുടെ സ്ഥാപകൻ ആര് ?
അശ്വിനികുമാർ ദത്ത്‌

>> സ്വദേശി ബാന്ധവ്‌ സമിതി സ്ഥാപിക്കപ്പെട്ട സ്ഥലം ?
ബരിസാളിൽ (ബംഗ്ലാദേശ് )

>> സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത്‌ ബംഗാളിൽ സ്ഥാപിക്കപ്പെട്ട നാഷണൽ കോളേജിന്റെ പ്രിൻസിപ്പൽ ആരായിരുന്നു ?
അരബിന്ദോ ഘോഷ്‌

>> ഇന്ത്യക്കാർക്കു വേണ്ടി ഒരു ദേശീയ പാഠ്യ പദ്ധതിയ്ക്ക്‌ രൂപം നൽകിയ വ്യക്തി ?
സതീഷ്ചന്ദ്ര മുഖർജി

>> ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്‌സ്‌ എന്ന പേരിൽ ഔഷധക്കമ്പനി ആരംഭിച്ചതാര് ?
പ്രഫുല്ല ചന്ദ്ര റേ (പി.സി.റേ)

>> നാഷണൽ സോപ്പ്‌ ഫാക്ടറി ആരംഭിച്ച വ്യക്തി ?
നീൽ രത്തൻ സർക്കാർ

>> സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത്‌ 'സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി' സ്ഥാപിച്ചതാര് ?
വി.ഒ.ചിദംബരം പിള്ള

>> സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ?
1906

>> സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം ?
തൂത്തുക്കുടി

>> സ്വദേശി മിത്രൻ എന്ന പത്രം സ്ഥാപിച്ചതാര് ?
ജി.സുബ്രഹ്മണ്യൻ അയ്യർ

>> സ്വാതന്ത്ര്യ സമരകാലത്ത്‌ ഇന്ത്യൻ സോഷ്യോളജിസ്റ്റ്‌ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി ?
ശ്യാംജി കൃഷ്ണവർമ്മ

>> സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത്‌ ഭാരത്‌ മാതാ എന്ന വിഖ്യാത ചിത്രം വരച്ച ചിത്രകാരൻ ?
അബനീന്ദ്രനാഥ ടാഗോർ

>> സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം ?
ആഗസ്റ്റ്‌ 7 (2015 മുതൽ)

>> സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കൾ :

  1. ഗോപാലകൃഷ്ണ ഗോഖലെ
  2. അരബിന്ദഘോഷ്
  3. ബിപിൻ ചന്ദ്രപാൽ
Previous Post Next Post