ആഗോളതാപനം (Global Warming)



>>ഹരിതഗൃഹ വാതകങ്ങളുടെ തോത്‌ ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവാണ്
ആഗോള താപനം (Global Warming)

>>അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡിന്റെ അളവ്‌ കൂടുന്നതിന്റെ ഫലമായി അത്‌ ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും അതുമൂലം അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസം ആണ്
ഹരിതഗൃഹ പ്രഭാവം (Green House Effect)

>>ഹരിതഗൃഹപ്രഭാവം കണ്ടെത്തിയത്‌ ആരാണ്?
ജോസഫ്‌ ഫോറിയർ

>>കാലാവസ്ഥാ സൂചിക തയ്യാറാക്കുന്ന സമിതിയുടെ പേരെന്താണ് ?
റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസിലെ ജിയോസ്ഫിയർ - ബയോസ്ഫിയർ പ്രോഗ്രാം

>>ഹരിതഗൃഹപ്രഭാവത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന പ്രധാന വാതകം ഏതാണ് ?
കാർബൺ ഡൈഓക്സൈഡ്‌ (CO2)

>>ഹരിതഗൃഹപ്രഭാവത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന മറ്റു വാതകങ്ങൾ ഏതെല്ലാം?
മീഥെയ്‌ൻ, നൈട്രസ് ഓക്സൈഡ്‌, ക്ലോറോഫ്ളൂറോ കാർബൺ  

>>ആഗോളതാപനം ഉണ്ടാകുന്നതെങ്ങനെ ?
വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബൺ ഡൈഓാക്സൈഡിന്റെ അളവ്‌ കൂടുന്നതുമൂലം

>>ഹരിതഗൃഹപ്രഭാവം തടയുന്നതിനായി അന്തർദേശീയമായി ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത്‌ വച്ച്‌ ഉണ്ടാക്കിയ ഉടമ്പടി
ഏത്?
ക്യോട്ടോ പ്രോട്ടോകോൾ

>>ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീർന്നതെന്ന് ?
2012-ൽ

>>കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള നടപടികൾക്ക് രൂപം നൽകാൻ യു.എന്നിന്‌ കീഴിൽ രൂപം കൊണ്ട സംഘടന ഏതാണ് ?
കോൺഫറൻസ്‌ ഓഫ്‌ പാർട്ടീസ്‌

>>ലോകത്തെ കാർബൺ ഡൈഓക്സൈഡ്‌ കുറയ്ക്കുവാനുള്ള 1997-ലെ ക്യോട്ടോ പ്രോട്ടോകോളിന്‌ പകരം നിലവിൽ വന്ന ഉടമ്പടി ഏതാണ് ?
2015-ലെ പാരീസ്‌ ഉടമ്പടി

>>പാരീസ്‌ ഉടമ്പടിയിൽ ഇന്ത്യ ഒപ്പ്‌ വച്ചത് എന്നാണ്?
2016 ഒക്ടോബർ 2




Previous Post Next Post