>>ഇന്ത്യയിലെ പ്രധാന ഭൂവിഭാഗങ്ങൾ ഏതെല്ലാം?
- ഉത്തരപര്‍വത മേഖല
- ഉത്തര മഹാസമതലം
- ഉപദ്വീപീയ പീഠഭൂമി
- തീരസമതലങ്ങൾ
- ദ്വീപുകൾ
>>ഉത്തരപര്‍വ്വതമേഖലയുടെ സ്ഥാനം
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറു ജമ്മു കാശ്മീർ മുതൽ വടക്കു കിഴക്ക് അരുണാചൽ പ്രദേശ് വരെ
>>ഉത്തര പർവ്വത മേഖല കടന്നുപോകുന്ന സംസ്ഥാനങ്ങൾ
- ഹിമാചൽ പ്രദേശ്
- ഉത്തരാഖണ്ഡ്
- സിക്കിം
- അരുണാചൽ പ്രദേശ്
- നാഗാലാൻഡ്
- മണിപ്പൂർ
- മേഘാലയ
- മിസോറാം
- ത്രിപുര
- ജമ്മു കാശ്മീർ
- ലഡാക്ക്
>>ഉത്തര പർവ്വത മേഖലയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ മേഖല
ഹിമാലയ നിരകളുടെ ഏറ്റവും തെക്കുഭാഗം
>>ഉത്തര പർവ്വത മേഖലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഫലപുഷ്ടി കൂടിയ മണ്ണ് ഏതാണ്
പർവ്വത മണ്ണ്
>>ഉത്തരപർവ്വത മേഖലയിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ ഏതെല്ലാം
സിംല, ഡാർജിലിങ്, കുളു, മണാലി
>>ഉത്തര പർവ്വത മേഖലയിൽ നിന്നും ഉത്ഭവിക്കുന്ന പ്രധാന നദികൾ ഏതെല്ലാം
സിന്ധു, ഗംഗ, ബ്രഹ്മപുത്ര
>>ഉത്തരപര്‍വ്വത മേഖലയെ ആ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരകളുടെ അടിസ്ഥാനത്തില്‍ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
3
>>ഉത്തരപര്‍വ്വത മേഖലയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരകൾ ഏതെല്ലാം?
- ഹിമാലയം
- ട്രാന്‍സ് - ഹിമാലയം
- പൂര്‍വാചല്‍ /കിഴക്കൻ മലനിരകൾ