കുമാരനാശാന്റെ പ്രധാനപ്പെട്ട വരികൾ

>>ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?(വീണപൂവ്)

>>സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയെക്കാൾ ഭയാനകം.(ഒരു ഉദ്‌ബോധനം )

>>കരുതുവതിഹ ചെയ്യവയ്യ ,ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാം വിചാരം
പരമഹിതമറിഞ്ഞു കൂട; യായു-
സ്ഥിരതയുമില്ലതി നിന്ദ്യമി നരത്വം (ദുരവസ്ഥ )

>>സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും(ചണ്ഡാല ഭിക്ഷുകി )

>>ഹാ! സുഖങ്ങൾ വെറും ജാലം ആരറിവൂ നിയതിതൻ
ത്രാസു പൊങ്ങുന്നതും താനേ താണുപോവതും (കരുണ )

>>മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മറ്റുമതുകളി നിങ്ങളെത്താൻ(ദുരവസ്ഥ)

>>വെട്ടിമുറിക്കുക കൽച്ചങ്ങല വിഭോ
പൊട്ടിച്ചെറിയുകായികൈവിലങ്ങും (സ്വാതന്ത്ര്യ ഗാഥ)

>>സ്നേഹമാണഖിലസാരമൂഴിയിൽ (നളിനി )

>>നെല്ലിൻ ചുവട്ടിൽ മുളയ്ക്കും
കാട്ടുപുല്ലല്ല സാധു പുലയൻ (ചണ്ഡാല ഭിക്ഷുകി )

>>തൊട്ടുകൂടാത്തവർ  തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
 യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ! (ദുരവസ്ഥ)

>>തന്നതില്ല പരനുള്ളു പറയാനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!(നളിനി )

>>ജാതി ചോദിക്കുന്നില്ല ഞാൻ സോദരി (ചണ്ഡാല ഭിക്ഷുകി )

>>ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
തിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാർക്കുമേ  (ചിന്താവിഷ്ടയായ സീത)

>>സ്നേഹിക്കയുണ്ണി നീ
നിന്നെ ദ്രോഹിക്കുന്ന ജനത്തെയും (വിചിത്ര വിജയം )

>>ആഹന്തയെത്ര വിഫലമാക്കി തീർത്തു നീ
ഹിന്ദു ധർമ്മമ ജാതി ചിന്ത മൂലം  (ചണ്ഡാല ഭിക്ഷുകി )

>>അതി സങ്കടമാണു നീതി തൻ
ഗതികഷ്ടം പരതന്ത്രർ മന്നവർ  (ചണ്ഡാല ഭിക്ഷുകി )

>>യുവജന ഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗൃഹേച്ചയിൽ..."(ലീല )
Previous Post Next Post