FINAL ANSWER KEY
Question Code: 039/2024
Medium of Question- Malayalam/ Tamil/ Kannada
Name of Post: Police Constable Driver/ Women Police Constable Driver
Department: Kerala Police
Cat. Number: 416/2023, 583/2023
Date of Test : 16.04.2024
1. യുനെസ്‌കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ സര്‍വകലാശാല :
A. വിശ്വഭാരതി സര്‍വ്വകലാശാല
B. ജാമിയ മിലിയ സര്‍വ്വകലാശാല
C. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല
D. കേരളാ സര്‍വ്വകലാശാല
2. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്?
A. തിക്കുറിശ്ശി സുകുമാരന്‍ നായര്‍
B. ശ്രികുമാരന്‍ തമ്പി
C. അടൂര്‍ ഗോപാലകൃഷ്ണന്‍
D. റ്റി.ഇ. വാസുദേവന്‍
3. കോമണ്‍വെല്‍ത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?
A. ന്യൂഡല്‍ഹി
B. സിഡ്നി
C. ഹാമില്‍ട്ടണ്‍
D. ഗ്ലാസ്‌ഗോ
4. ഹാങ്ങ്ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏത്ര മെഡല്‍ ലഭിച്ചു?
A. 88
B. 115
C. 96
D. 107
5. NITI Ayog - ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആരാണ്?
A. ബി.വി.ആര്‍. സുബ്രഹ്മണ്യന്‍
B. അമിതാഭ് കാന്ത്
C. ബിമല്‍ ജലാല്‍
D. സുരേഷ് പ്രഭു
6. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 1929 ലെ ലാഹോര്‍ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?
i. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂര്‍ണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു.
ii. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു.
iii. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോര്‍ സമ്മേളനത്തിന്റെ അധ്യക്ഷന്‍
A. i
B. i, ii
C. i, ii, iii
D. iii
7. തെറ്റായ ജോഡി കണ്ടെത്തുക :
A. അഭിനവ് ഭാരത് സൊസൈറ്റി - വി.ഡി. സവര്‍ക്കര്‍
B. ഗദർ പാര്‍ട്ടി - ലാലാ ഹര്‍ദയാല്‍
C. ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി - സൂര്യസെന്‍
D. അനുശീലൻ സമിതി - ചന്ദ്രശേഖര്‍ ആസാദ്
8. ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?
i. ശാശ്വത ഭൂനികുതി വ്യവസ്ഥയില്‍ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് സെമിന്ദാര്‍ ആയിരുന്നു.
ii. ശാശ്വത ഭൂനികുതി വ്യവസ്ഥ വടക്കുപടിഞ്ഞാന്‍ ഇന്ത്യയിലാണ് നടപ്പാക്കിയിരുന്നത്
iii. കോണ്‍വാലിസ് പ്രഭു ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന കാലത്താണ് ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്
A. i
B. ii, iii
C. i, iii
D. i, ii
9. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ :
A. ഡോ. കെ.എം. ചന്ദ്രശേഖര്‍
B. ഹീരാലാല്‍ സമരിയ
C. വിനോദ്കുമാര്‍ തിവാരി
D. സുധീര്‍ ഭാര്‍ഗവ
10. ഉത്തരപര്‍വ്വതമേഖലയില്‍ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :
A. ലിപുലേഖ്
B. നാഥുലാ
C. ഷിപ്കി ലാ
D. സോജി ലാ
11. താഴെ തന്നിരിക്കുന്നവയില്‍ ഹിമാലയന്‍ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
(2) കഠിനശിലകളായതിനാല്‍ ആഴം കൂടിയ താഴ്വരകള്‍ സൃഷ്ടിക്കപ്പെടുന്നില്ല
(3) സമതലങ്ങളില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത
(4) താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശം
A. 1, 2 ശരി
B. 2, 3 ശരി
C. ഇവയെല്ലാം ശരി
D. 1,3 ശരി
12. ചുവടെ തന്നിരിക്കുന്നവയില്‍ മില്ല്യണ്‍ഷിറ്റുകളുടെ തോത് ഏത്?
A. 1:50000
B. 1:250000
C. 1: 100000
D. 1:1000000
13. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഇന്ത്യയിലെ കാര്‍ഷിക കാലാവസ്ഥ ഏതാണ്?
A. ഖാരിഫ്
B. സൈയ്ദ്
C. ഗ്രീഷ്മം
D. റാബി
14. ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാന്‍ കൂട്ടിച്ചേര്‍ത്ത വില്ലേജ് ഏത്?
A. കണ്ണന്‍ദേവന്‍ ഹില്‍സ്
B. ഉടുമ്പന്നൂര്‍
C. ഇടമലക്കുടി
D. നെയ്യശ്ശേരി
15. “പുറംപണി' (outsourcing) യുമായി ബന്ധമില്ലാത്തത് ഏത്ദ
i. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങള്‍
ii. സേവന മേഖല
iii. ആഗോളവല്‍ക്കരണം
iv. ഭൂപരിഷ്കരണം
A. i, ii മാത്രം
B. ii, iii മാത്രം
C. ii മാത്രം
D. iv മാത്രം
16. ഏഷ്യന്‍ ഗെയിംസ് - 2023 ഇന്ത്യയുടെ മെഡല്‍ നില താഴെ തന്നിരിക്കുന്നതില്‍ ശരിയായത് കണ്ടെത്തുക :
A. 28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം
B. 38 സ്വര്‍ണം, 28 വെള്ളി, 41 വെങ്കലം
C. 36 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം
D. 26 സ്വര്‍ണം, 28 വെള്ളി, 51 വെങ്കലം
17. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
A. ജാതുഗുഡാ
B. ഛോട്ടാനാഗ്പൂര്‍
C. മാണ്ടി
D. ധന്‍ബാധ്
18. ഇന്ത്യയിലെ അസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്തതേത്?
A. 1950-ല്‍ സ്ഥാപിതമായി
B. നിതി ആയോഗ്
C. ഇന്ത്യന്‍ പഞ്ചവത്സര പദ്ധതികള്‍
D. റിസര്‍വ്വ് ബാങ്ക്
19. “സപ്തറിഷി' എന്ന പദം താഴെതന്നിരിക്കുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ഇന്ത്യന്‍ ചരിത്രം
B. 2023-24 യൂണിയന്‍ ബജറ്റ്
C. ഇന്ത്യന്‍ നേവി
D. സാര്‍ക്ക് രാജ്യങ്ങള്‍
20. താഴെപ്പറയുന്നവയില്‍ ഭരണഘടനാ നിര്‍മ്മാണ സഭയുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകള്‍ കണ്ടെത്തുക :
i. ഭരണഘടനാ നിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ്
ii.1946 ലെ ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഭരണഘടനാ നിര്‍മ്മാണ സഭ രൂപീകരിച്ചത്
iii. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 25 വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്നു.
iv. ഭരണഘടനയുടെ അന്തിമ കരട് രേഖ 1949 നവംബര്‍ 26 ന് അംഗീകരിച്ചു.
A. i, ii മാത്രം
B. ii, iii മാത്രം
C. i, iii മാത്രം
D. i, iv മാത്രം
21. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകള്‍ കണ്ടെത്തുക :
i. “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍...” എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത്.
ii. ഭരണഘടനാ നിര്‍മ്മാണ സഭ അംഗീകരിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ലക്ഷ്യ പ്രമേയമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന് പിന്നിലെ ആദര്‍ശങ്ങള്‍
iii. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ “സെക്കുലര്‍' എന്ന പദം ചേര്‍ത്തു.
iv. ആമുഖം എന്ന ആശയം കടമെടുത്തത് ഫ്രഞ്ച് ഭരണഘടനയില്‍ നിന്നാണ്
A. i, ii മാത്രം
B. ii, iii മാത്രം
C. i, ii, iii മാത്രം
D. ഇവയെല്ലാം
22. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്?
A. ഭാഗം 1
B. ഭാഗം 2
C. ഭാഗം 3
D. ഭാഗം 4
23. ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ വിശേഷിപ്പിച്ചത് ഏത് ആര്‍ട്ടിക്കിള്‍ ആണ് ?
A. ആര്‍ട്ടിക്കിള്‍ 14
B. ആര്‍ട്ടിക്കിള്‍ 21
C. ആര്‍ട്ടിക്കിള്‍ 32
D. ആര്‍ട്ടിക്കിള്‍ 19
24. ഇന്ത്യയില്‍ പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ 73-ാ൦ ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകള്‍ കണ്ടെത്തുക
i. സംസ്ഥാനങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്ന ത്രിതല സംവിധാനം സ്ഥാപിക്കുന്നതിന് നിയമം വ്യവസ്ഥ ചെയുന്നു.
ii. പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലേക്കും അഞ്ചുവര്‍ഷത്തെ ഓഫീസ് കാലാവധി നിയമത്തില്‍ വ്യവസ്ഥ ചെയുന്നു.
iii. വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനും പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
iv. പഞ്ചായത്തിന്റെ എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ മൂന്നിലൊന്നില്‍ കുറയാത്തത് സ്ത്രീകള്‍ക്കായി സംവരണം ചെയ്യണം.
A. i, ii, iii മാത്രം
B. ii, iii മാത്രം
C. i, ii, iv മാത്രം
D. ഇവയെല്ലാം
25. താഴെപ്പറയുന്നവയില്‍ ഭരണഘടനാ സ്ഥാപനം അല്ലാത്തത് ഏത്?
A. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍
B. നീതി ആയോഗ്
C. തിരഞ്ഞെടുപ്പ് കമ്മീഷന്‍
D. അറ്റോര്‍ണി ജനറല്‍
26. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ നൂറ്റി ആറാം ഭേദഗതി നിയമത്തിനു നല്‍കിയിരിക്കുന്ന പേര്?
A. നാരി ചുനാവ് ആരക്ഷന്‍ അധിനിയം
B. നാരി ശക്തി അധിനിയം
C. നാരി ശക്തി വന്ദന്‍ അധിനിയം
D. ഇവയൊന്നുമല്ല
27. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നത് ആര്?
A. പ്രസിഡന്റ്
B. ഗവര്‍ണര്‍
C. പ്രധാനമന്ത്രി
D. മുഖ്യമന്ത്രി
28. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ ആരാണ്?
A. റവന്യൂ വകുപ്പ് മന്ത്രി
B. കൃഷി വകുപ്പ് മന്ത്രി
C. ചീഫ് സെക്രട്ടറി
D. മുഖ്യമന്ത്രി
29. മാതാപിതാക്കള്‍ രണ്ടുപേരും അഥവാ ഒരാള്‍ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്വഭവനങ്ങളില്‍/ ബന്ധുഭവനങ്ങളില്‍ താമസിച്ചു വിദ്യാഭ്യാസം ചെയ്യാന്‍ കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രതിമാസം നല്‍കുന്ന ധനസഹായ
പദ്ധതിയുടെ പേര് എന്താണ്?
A. താലോലം
B. സ്‌നേഹപൂര്‍വ്വം
C. സ്നേഹ സാന്ത്വനം
D. സ്നേഹസ്പര്‍ശം
30. താഴെപ്പറയുന്നവയില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച കുടുംബശ്രീയുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകള്‍ കണ്ടെത്തുക :
i. കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം അയൽക്കൂട്ടങ്ങളാണ്
ii. വാര്‍ഡ് തലത്തില്‍ ഓരോ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്നതാണ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി
iii. കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയായ ലഘു സമ്പാദ്യ പദ്ധതിയാണ് മൈക്രോഫിനാന്‍സ് പദ്ധതി
iv. സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്
A. i, ii, iii മാത്രം
B. ii, iii മാത്രം
C. i, ii, iv മാത്രം
D. ഇവയെല്ലാം
31. കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏതാണ്?
A. പെപ്സിന്‍
B. ലൈസോസൈം
C. ട്രിപ്സിന്‍
D. അമിലേസ്
32. ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ മിഷന്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്താണ്?
A. ജീവനം
B. ശരണ്യ
C. സ്നേഹപൂര്‍വം
D. സ്പെക്ട്രം
33. ചിപ്കോ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് രൂപം കൊണ്ട പരിസ്ഥിതി സംഘടനയായ അപ്പിക്കോ (Appiko) ഇന്‍ഡ്യയിലെ ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. കര്‍ണ്ണാടക
B. കേരളം
C. തമിഴ്‌നാട്
D. ഉത്തര്‍പ്രദേശ്
34. ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്നും ജീവിതശൈലിരോഗങ്ങള്‍ തിരിച്ചറിഞ്ഞെഴുതുക
i. ഫാറ്റിലിവര്‍
ii. പ്രമേഹം
iii. ഹീമോഫീലിയ
A. i, iii
B. ii, iii
C. i, ii
D. എല്ലാം ശരിയാണ് i, ii, iii
35. കോണ്‍വെക്സ് ദര്‍പ്പണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ ഏത്?
(1) വളരെ അകലെയുള്ള പ്രകാശ രശ്മികളെ മുഖ്യ ഫോക്കസിലേക്ക് കേന്ദ്രീകരിക്കുന്നു.
(2) പ്രതിബിംബം എല്ലായ്പ്പോഴും മുഖ്യഫോക്കസിനും പോളിനും ഇടയില്‍ രൂപപ്പെടുന്നു.
(3) റിയര്‍ വ്യൂ മിററായി ഉപയോഗിക്കുന്നു.
A. 1, 2 ശരി
B. 1,3 ശരി
C. 2,3 ശരി
D. എല്ലാം ശരി
36. ഒരു ദ്രാവകത്തില്‍ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെന്ന് കണ്ടെത്തുക :
(1) പ്പവക്ഷമബലം വസ്തുവിന്റെ വ്യാപ്തത്തെ ആശ്രയിക്കുന്നു.
(2) പ്ലവക്ഷമബലം വസ്തു ആദേശം ചെയുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
(3) പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.
A. 1, 2 ശരി
B. 2, 3 ശരി
C. 1, 3 ശരി
D. ഇവയെല്ലാം ശരി
37. ISRO യുടെ ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ ഏത്?
(1) 2023 ജൂലൈ 14 ന് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ചു.
(2) 2023 ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചു.
(3) 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാന്‍ഡ് ചെയ്തു.
A. എല്ലാം ശരി
B. 1, 2 ശരി
C. 2,3 ശരി
D. 1, 3 ശരി
38. X എന്ന മൂലകത്തിന്റെ ആറ്റത്തില്‍ മൂന്ന് ഷെല്ലുകള്‍ ഉണ്ട്.ഈ മൂലകത്തിന്റെ ബാഹ്യതമഷെല്ലില്‍ ഒരു ഇലക്ട്രോണ്‍ അടങ്ങിയിരിക്കുന്നു. ഈ മൂലകം ഏത് പീരിയഡിലും ഗ്രൂപ്പിലും ഉള്‍പ്പെടുന്നു
A. 4-ാംപീരിയഡ്, 6-ാം ഗ്രൂപ്പ്
B. 3-ാംപീരിയഡ്, 1-ാം ഗ്രൂപ്പ്
C. 6-ാം പീരിയഡ്, 4-ാം ഗ്രൂപ്പ്
D. 1-ാം പീരിയഡ്, 3-ാം ഗ്രൂപ്പ്
39. വാതക തന്‍മാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക :
(1) വാതക തന്‍മാത്രകള്‍ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും.
(2) വാതക തന്‍മാത്രകളുടെ ഊര്‍ജ്ജം വളരെ കൂടുതല്‍ ആയിരിക്കും.
(3) വാതക തന്‍മാത്രകളുടെ കൂട്ടിമുട്ടലുകള്‍ പൂര്‍ണമായും ഇലാസ്തിക സ്വഭാവമുള്ളതായതിനാല്‍ ഊര്‍ജ്ജ നഷ്ടം സംഭവിക്കുന്നില്ല.
A. 1,3 ശരി
B. 1,2 ശരി
C. 2,3 ശരി
D. എല്ലാം ശരി
40. 2023 ലെ രസതന്ത്ര നോബല്‍ പ്രൈസ് പുരസ്കാരം താഴെ പറയുന്നവയില്‍ ഏത് വിഷയവുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തുക
A. ലിഥിയം - അയണ്‍ ബാറ്ററികളുടെ വികസനം
B. ഇലക്ട്രോണ്‍ ഡൈനാമിക്സ് പഠനം
C. അസിമെട്രിക് ഓര്‍ഗാനോ കാറ്റലിസിസ് വികസിപ്പിച്ചത്
D. ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തവും അതിന്റെ സങ്കലനവും
41. 1 നും 100 നും ഇടയില്‍ 7 ന്റെ ഗുണിതങ്ങള്‍ എത്ര എണ്ണം ഉണ്ട്?
A. 13
B. 15
C.16
D. 14
42. AB, CD എന്നീ വരകള്‍ സമാന്തരങ്ങളാണ് എങ്കില്‍ x°=
A. 70
B. 110
C. 80
D. 120
43. പൈതഗോറിയന്‍ ത്രയങ്ങളില്‍ പെടാത്തവ ഏത്?
A. [3,4,5]
B. [6,8,10]
C. [1,2,5]
D. [12,16,20]
44. ABCD എന്ന സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം
A. 2√2cm
B. 4√2cm
C. 3cm
D. 4cm
45. 105x106/107x108=
A. 1/1000
B. 1/10000
C. 1/100
D. 1/103
A. 4
B. 2
C. 3
D. 6
Question Cancelled
47. 9992-12=
A. 181880
B. 998000
C. 989880
D. 1818000
48. 21000-2999=
A. 29
B. 211
C. 2111
D. 2999
49. 3/4, 6/5, 9/8, 8/7
ഈ ഭിന്നസംഖ്യകളെ ആരോഹണ ക്രമത്തില്‍ എഴുതുക.
A. 3/4, 9/8, 8/7, 6/5
B. 3/4, 8/7, 9/8, 6/5
C. 6/5, 3/4, 8/7, 9/8
D. 3/4, 6/5, 8/7, 9/8
50. 1/n+2/n+3/n+4/n+.....+n/n=
A. n(n+1)/2
B. n(n2+1)/2
C. n+1/2n
D. n+1/2
51. ക്രിമിനല്‍ ബാധ്യതയില്‍ നിന്ന് ഒഴിവാക്കേണ്ട കുട്ടിയുടെ പ്രായം എത്രയാണ്?
A. 10 വര്‍ഷത്തില്‍ താഴെ
B. 7 വര്‍ഷത്തില്‍ താഴെ
C. 6 വയസ്സില്‍ താഴെ
D. 12 വയസ്സില്‍ താഴെ
52. സ്വമേധയാ ഉള്ള ലഹരി :
A. ഒരു കുറ്റകൃത്യത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു അല്ലെങ്കില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു
B. ഒരു ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനുള്ള ദുര്‍ബലമായ പ്രതിരോധമാണ്
C. ഒരു കുറ്റം നിയോഗിക്കുന്നതിന് ഒഴികഴിവില്ല
D. കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നു
53. IPC-യുടെ 97-ാം വകുപ്പ് സ്വത്തിന്‍റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം, ഇനിപ്പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിപ്പിക്കുന്നു :
A. വഞ്ചന
B. ദുരുപയോഗം
C. മോഷണവും കവര്‍ച്ചയും
D. ഒന്നുമില്ല
54. പതിനാറ് വയസ്സിന് താഴെയുള്ള അവിവാഹിതയായ പെണ്‍കുട്ടിയെ പിതാവിന്റെ സമ്മതമില്ലാതെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയത്, പെണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് വിശ്വസിച്ചാണ് പ്രതി കൂട്ടിക്കൊണ്ടുപോയത് ;
A. ഈ പ്രവൃത്തി നിയമവിരുദ്ധമായതിനാല്‍ നിയമപ്രകാരം പ്രതിരോധം നേടാനാവില്ല
B. കുറ്റാരോപിതന് വസ്തുതാപരമായ തെറ്റിനെ നന്നായി പ്രതിരോധിക്കാൻ കഴിയും
C. ഇത് വസ്തുതാപരമായ തെറ്റല്ലാത്തതിനാല്‍ പ്രതിയ്ക്ക് ഈ പ്രതിരോധം ഏറ്റെടുക്കാന്‍ കഴിയില്ല
D. മുകളില്‍ പറഞ്ഞതൊന്നുമല്ല
55. ഏത് കേസുകളിലാണ് വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിയുക?
A. 7 വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍
B. കോടതിയില്‍ അവന്റെ സാന്നിധ്യം ഉറപ്പാക്കുമ്പോള്‍
C. ഗൗരവം കുറഞ്ഞ കുറ്റം ചെയ്താല്‍
D. 7 വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍
56. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ സെക്ഷന്‍ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കില്‍ _________ വര്‍ഷങ്ങളില്‍ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായ ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.
A. പത്ത്
B. രണ്ട്
C. മൂന്ന്
D. ഏഴ്
57. 1973-ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന്‍റെ 164-ാം വകുപ്പ് പ്രകാരം.
A. പോലീസോ അന്വേഷണ ഏജന്‍സികളോ ഹാജരാക്കുന്ന ഒരാളുടെ മൊഴി മാത്രമേ രേഖപ്പെടുത്താന്‍ കഴിയൂ
B. സ്വതന്ത്രമായി മജിസ്ട്രേറ്റിനെ സമീപിക്കുന്ന വ്യക്തിയുടെ മൊഴി രേഖപ്പെടുത്താം
C. നടത്തിയ പ്രസ്താവന സ്വമേധയാ ഉള്ളതായിരിക്കണമെന്നില്ല
D. പോലീസ് ഉദ്യോഗസ്ഥന് മൊഴി രേഖപ്പെടുത്താന്‍ അധികാരമുണ്ട്
Question Cancelled
58. തെളിവ് നിയമത്തിലെ വകുപ്പ് 32(4) പ്രകാരം, പ്രഖ്യാപനത്തില്‍ (Declalaration) എന്താണ് ഉള്‍പ്പെടുന്നത്?
A. പൊതു അവകാശങ്ങളും ആചാരങ്ങളും സ്വീകാര്യമാണ്
B. സ്വകാര്യ അവകാശങ്ങളും ആചാരങ്ങളും സ്വീകാര്യമാണ്
C. പൊതു, സ്വകാര്യ അവകാശങ്ങളും ആചാരങ്ങളും സ്വീകാര്യമാണ്
D. കസ്റ്റംസ് മാത്രം സ്വീകാര്യമാണ്
59. തെളിവ് നിയമത്തിലെ സെക്ഷന്‍ 45 പ്രകാരം ഒരു വിദഗ്ദ്ധന്റെ അഭിപ്രായം :
A. ഒരു നിര്‍ണായക തെളിവാണ്
B. ഒരു നിര്‍ണായക തെളിവല്ല,
C. പിന്തുണയ്ക്കുന്നതും സ്ഥിരീകരിക്കുന്നതുമായ സ്വഭാവമാണ്
D. ഒന്നുകില്‍ (A) അല്ലെങ്കില്‍ (C)
60. 2011-ലെ കേരള പോലീസ് ആക്ട് പ്രകാരം പബ്ലിക് ഓര്‍ഡറിന്റെയോ അപകടത്തിന്റെയോ ഗുരുതരമായ ലംഘനത്തിന് കാരണമായതിന് പിഴ ചുമത്താനുള്ള സാഹചര്യം;
A. ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍
B. പോലീസിനെയോ അഗ്നിശമനസേനയെയോ മറ്റു അവശ്യ സേവനത്തെയോ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂര്‍വം തെറ്റായ പ്രചാരണങ്ങള്‍ നടത്തിയാല്‍
C. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് ഏതെങ്കിലും ലഹരി വസ്തുക്കള്‍ നല്‍കുകയോ വില്‍ക്കുകയോ ചെയ്താല്‍
D. മുകളില്‍ പറഞ്ഞ എല്ലാം
61. കമ്മ്യൂണിറ്റി പോലീസിംഗ്-ഏത് പ്രസ്താവനയാണ് തെറ്റെന്ന് കണ്ടെത്തുക :
A. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം
B. ഒരു ക്രമിനല്‍ കോടതി തടവിന് ശിക്ഷിക്കപ്പെട്ടവരെയോ, സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടവരെയോ ഇതില്‍ ഉള്‍പ്പെടുത്തരുത്
C. കമ്മിറ്റിക്ക് പോലീസിന്റെ എല്ലാ അധികാരവും ഉണ്ടായിരിക്കും
D. സമിതി യോഗങ്ങളില്‍ പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം
62. കേരള പോലീസ് ആക്ട് പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെയായിരിക്കണം?
A. ഏത് സാഹചര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുക
B. നിയമപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി ആവശ്യമില്ലാതെ ബലപ്രയോഗമോ ഭീക്ഷണിയോ പാടില്ല
C. കുറ്റകൃത്യങ്ങളുടെ ഇരകളോട് പ്രത്യേക അനുഭാവം പ്രകടിപ്പിക്കുകയും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും വേണം
D. മുകളില്‍ പറഞ്ഞവ എല്ലാം
63. പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത്?
A. 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
B. 16 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
C. 12 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
D. 07 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
64. 2012-ലെ പോക്സോ നിയമത്തിലെ ഏത് വകുപ്പാണ് ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത്?
A. 2012-ലെ പോക്സോ നിയമത്തിലെ സെക്ഷന്‍ 12
B. 2012-ലെ പോക്‌സോ നിയമത്തിന്റെ വകുപ്പ് 9
C. 2012-ലെ പോക്‌സോ നിയമത്തിന്റെ സെക്ഷന്‍ 4
D. 2012-ലെ പോക്‌സോ നിയമത്തിന്റെ വകുപ്പ് 2
Question Cancelled
65. കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതിനുള്ള ശിക്ഷ എന്താണ്?
A. മൂന്ന് വര്‍ഷം തടവ് അല്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ അല്ലെങ്കില്‍ രണ്ടും
B. ജീവപര്യന്തം
C. മൂന്ന് വര്‍ഷം തടവ് അല്ലെങ്കില്‍ 5 ലക്ഷം രൂപ പിഴ അല്ലെങ്കില്‍ രണ്ടും
D. മൂന്ന് വര്‍ഷം തടവ് അല്ലെങ്കില്‍ 2 ലക്ഷം രൂപ പിഴ അല്ലെങ്കില്‍ രണ്ടും
66. മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പ്യൂട്ടര്‍ ആക്സസ് ചെയുന്നത് __________ പ്രകാരം വരുന്ന ഒരു സൈബര്‍ കുറ്റകൃത്യമാണ്.
A. വകുപ്പ് 65
B. വകുപ്പ് 66
C. വകുപ്പ് 68
D. വകുപ്പ് 70
67. 2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള “വിവരങ്ങള്‍” എന്നതിന്റെ നിര്‍വചനത്തില്‍ താഴെ പറയുന്നവയില്‍ ഏതാണ് ഉള്‍പ്പെടാത്തത്?
A. ലോഗ് ബുക്കുകള്‍
B. സര്‍ക്കുലറുകള്‍
C. പ്രോസസ്സ് സമയത്ത് നോട്ടിംഗുകള്‍ ഫയല്‍ ചെയ്യുക
D. ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ മെറ്റീരിയല്‍
68. വിവരാവകാശ നിയമത്തിന്റെ 2005-ലെ സെക്ഷന്‍ 8 (1) പ്രകാരം സെന്‍ട്രല്‍ ഓഫ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വെളിപ്പെടുത്തലില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താവുന്നതാണ്;
A. പ്രസ്താവന ശരിയാണ്
B. പ്രസ്താവന ശരിയാണെങ്കിലും അപ്പലേറ്റ് അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷം മാത്രമേ അത് ചെയ്യാന്‍ കഴിയൂ.
C. പ്രസ്താവന ശരിയാണ്, പക്ഷേ അത് CIC യുടെ അംഗീകാരത്തിന് ശേഷം മാത്രമേ ചെയ്യാന്‍ കഴിയൂ
D. ഇവയൊന്നും ഇല്ല
69. 1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റിന്റെ സെക്ഷന്‍ 25 എന്താണ്?
A. കൃഷിക്കാരന്‍ കറുപ്പ് തെറ്റായി ഉപയോഗിച്ചതിനുള്ള ശിക്ഷ
B. ഒരു കുറ്റം ചെയ്യാന്‍ സ്ഥലവും മറ്റും അനുവദിച്ചതിനുള്ള ശിക്ഷ
C. സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട ലംഘനത്തിനുള്ള ശിക്ഷ
D. പോപ്പി വൈക്കോലുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ
70. 1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റിന്റെ ഏത് വകുപ്പാണ് മുന്‍ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള വര്‍ദ്ധിച്ച ശിക്ഷയെ കുറിച്ച് പറയുന്നത്?
A. 1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റിന്റെ സെക്ഷന്‍ 37
B. 1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റിന്റെ സെക്ഷന്‍ 31
C. 1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റിന്റെ സെക്ഷന്‍ 34
D. 1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റിന്റെ സെക്ഷന്‍ 35
71. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന നോണ്‍ ട്രാന്‍സ് പോര്‍ട്ട് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി എത്ര വര്‍ഷമാണ്?
A. 10
B. 12
C. 15
D. 20
72. ഒരു ഗുഡ്സ് വാഹനത്തിന്റെ ഭാരവും, നിയമാനുസൃതമായി അതില്‍ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണില്‍ കൂടുതല്‍ ആയാല്‍ ആ വാഹനം താഴെപ്പറയുന്ന ഏത് കാറ്റഗറിയില്‍പ്പെടും?
A. കാറ്റഗറി N3
B. കാറ്റഗറി N2
C. കാറ്റഗറി N1
D. ഇവയൊന്നുമല്ല
73. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി നല്‍കുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷന്‍ പ്രകാരമാണ്?
A. സെക്ഷന്‍ 10
B. സെക്ഷന്‍ 15
C. സെക്ഷന്‍ 9
D. സെക്ഷന്‍ 21
74. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കുകയോ, താല്‍ക്കാലികമായി റദ്ദാക്കുകയോ ചെയുന്നത്?
A. റൂള്‍ 16
B. റൂള്‍ 17A
C. റൂള്‍ 26
D. റൂള്‍ 21
75. ഒരു പ്രദേശത്തെ ലൈസന്‍സിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ്?
A. ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍
B. റീജിയണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍
C. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍
D. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍
76. താഴെപ്പറയുന്നവയില്‍ പബ്ലിക് സര്‍വീസ് വാഹനം അല്ലാത്തതേത്?
A. മാക്‌സി ക്യാബ്
B. കോണ്‍ട്രാക്ട് ക്യാരിയേജ്
C. ഗുഡ്സ് ക്യാരിയേജ്
D. മോട്ടോര്‍ ക്യാബ്
77. താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെര്‍മിറ്റിന്റെ ആവശ്യകത ഇല്ലാത്തത്?
A. സ്റ്റേജ് ക്യാരിയേജ്
B. ആംബുലന്‍സ്
C. കോണ്‍ട്രാക്റ്റ് ക്യാരിയേജ്
D. പ്രൈവറ്റ് സര്‍വീസ് വെഹിക്കിള്‍
78. താഴെപ്പറയുന്നതില്‍ തെറ്റായ പ്രസ്താവന ഏതാണ്?
A. ഒരു മോട്ടോര്‍ വാഹനം ക്യാരിയേജ് വേയിലൂടെ ആയിരിക്കണം ഓടിക്കേണ്ടത്
B. പുറകോട്ടെടുക്കുന്ന വാഹനത്തില്‍ നിന്ന് ഡ്രൈവര്‍ സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്
C. മോട്ടോര്‍ സൈക്കിളോ, ത്രീവീലറോ ഓടിക്കുമ്പോഴോ, റൈഡ് ചെയ്യുമ്പോഴോ ഡ്രൈവറോ, റൈഡറോ മറ്റൊരു വാഹനത്തെ പിടിക്കുകയോ, തള്ളുകയോ ചെയ്യാവുന്നതാണ്
D. വാഹനത്തില്‍ ഉച്ചത്തിലുള്ള മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡ്രൈവര്‍ ഉറപ്പ് വരുത്തേണ്ടതാണ്
79. ഒരു തുരങ്കത്തില്‍ ഡ്രൈവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം?
A. മറ്റു വാഹനങ്ങളെ മറികടക്കുക
B. യുടേണ്‍ എടുക്കുക
C. പുറകോട്ടോടിക്കുക
D. ഇവയെല്ലാം
80. താഴെപ്പറയുന്നവയില്‍ തെറ്റായ പ്രസ്താവന ഏതാണ്?
A. വാഹനങ്ങള്‍ കെട്ടിവലിക്കുമ്പോള്‍ പരമാവധി വേഗം 25 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല
B. ഒരു ഇരുചക്ര മോട്ടോര്‍ വാഹനം മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിക്കാവുന്നതാണ്
C. കെട്ടിവലിക്കുന്ന വാഹനവും കെട്ടിവലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള ദൂരം 5 മീറ്ററില്‍ കൂടാന്‍ പാടില്ല.
D. കെട്ടിവലിക്കാന്‍ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റ് റോഡ് ഉപയോഗിക്കുന്നവര്‍ക്ക് സ്പഷ്ടമായി കാണാന്‍ സാധിക്കുന്നതായിരിക്കണം
81. ഡ്രൈവിംഗ് പഠനത്തിന്റെ സിലബസ് ക്രമീകരിച്ചിരിക്കുന്നത് ഏത് റൂള്‍ പ്രകാരമാണ്?
A. റൂള്‍ 31
B. റൂള്‍ 28
C. റൂള്‍ 25
D. റൂള്‍ 46
82. നിങ്ങള്‍ ഓടിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ട് ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ എന്ത് ചെയ്യണം?
A. വാഹനം നിര്‍ത്താതെ ഓടിച്ചുപോകണം
B. പരിക്കുപറ്റിയ ആള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതോടൊപ്പം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം
C. വാഹനം ഓടിച്ചുപോയി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം
D. അടുത്തുള്ള ഇന്‍ഷുറന്‍സ് ഓഫീസില്‍ ഉടന്‍തന്നെ അറിയിക്കണം
83. താഴെപ്പറയുന്നവയില്‍ എമര്‍ജന്‍സി വാഹനം അല്ലാത്തതേത്?
A. അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍
B. ആംബുലന്‍സ്
C. ഫയര്‍ എഞ്ചിന്‍
D. ഇവയെല്ലാം
84. താഴെപ്പറയുന്നവയില്‍ വാഹനനിയന്ത്രണത്തിന് സഹായിക്കുന്ന ലഘുനിയന്ത്രണോപാധി ഏതാണ്?
A. റിയര്‍വ്യൂ മിറര്‍
B. ഹെഡ് ലൈറ്റ് സ്വിച്ച്
C. വിന്‍ഡ് സ്ക്രീന്‍ വൈപ്പര്‍ സ്വിച്ച്
D. ഇവയെല്ലാം
85. ഒരു ഡ്രൈവര്‍ റോഡിലെ ആപത്കരങ്ങളായ ഹസാര്‍ഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്ന് ദീര്‍ഘവിക്ഷണം ചെയ്തു. അപകടമൊഴിവാക്കുന്നതിനു താനെന്ത് ചെയ്യണമെന്ന് തീരുമാനിച്ചു, അതനുസരിച്ചു വാഹനം നിയന്ത്രിക്കുന്ന രീതിക്കു
പറയുന്ന പേര്?
A. MSM
B. PSL
C. IPDE
D. ഇവയൊന്നുമല്ല
86. കേരളത്തിലെ നാലുവരി ദേശീയ പാതകളില്‍ മോട്ടോര്‍ കാറുകള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത :
A. 90 KMPH
B. 100 KMPH
C. 110 KMPH
D. 80 KMPH
87. ഒരു ചരക്ക് വാഹനത്തില്‍ അമിത ഭാരം കയറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ ;
A. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍
B. ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്
C. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
D. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍
88. താഴെയുള്ള പ്രസ്താവനകളില്‍ ശരിയേത്?
ഹെല്‍മെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയര്‍) ധരിക്കാതെ ഇരു ച്ക്ര വാഹനം ഓടിക്കുന്നത്...
A. പിഴ ഒടുക്കി തീര്‍പ്പാക്കാവുന്ന കുറ്റം ആണ്
B. ലൈസന്‍സ് അയോഗ്യത മാത്രം നല്‍കി തീര്‍പ്പാക്കാവുന്ന കുറ്റം ആണ്
C. പിഴ ഒടുക്കേണ്ടതും ലൈസന്‍സ് അയോഗ്യത കല്പിക്കപ്പെടേണ്ടതും ആയ കുറ്റം ആണ്
D. നിര്‍ബന്ധിത സാമൂഹിക സേവനം നല്‍കി തീര്‍പ്പാക്കാവുന്നതാണ്
89. മോട്ടോര്‍ വാഹന നിയമം 1988, സെക്ഷന്‍ 185 പ്രകാരം, രക്ത പരിശോധനയില്‍ ഒരു ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതായ കുറ്റം ചുമത്തപ്പെടാന്‍ വേണ്ടുന്ന കുറഞ്ഞ അളവ്
A. 100 മില്ലിലിറ്റര്‍ രക്തത്തില്‍ ആല്‍ക്കഹോള്‍ അംശം 30 മില്ലിഗ്രാമിന് മുകളില്‍ വരുമ്പോള്‍
B. 100 മില്ലിലിറ്റര്‍ രക്തത്തില്‍ ആല്‍ക്കഹോള്‍ അംശം 20 മില്ലിഗ്രാമിന് മുകളില്‍ വരുമ്പോള്‍
C. 100 മില്ലിലിറ്റര്‍ രക്തത്തില്‍ ആല്‍ക്കഹോള്‍ അംശം 15 മില്ലിഗ്രാമിന് മുകളില്‍ വരുമ്പോള്‍
D. 100 മില്ലിലിറ്റര്‍ രക്തത്തില്‍ ആല്‍ക്കഹോള്‍ അംശം 40 മില്ലിഗ്രാമിന് മുകളില്‍ വരുമ്പോള്‍
90. താഴെയുള്ള പ്രസ്താവനകളില്‍ ശരിയേത്?
മോട്ടോര്‍ വാഹനനിയമം 1988, സെക്ഷന്‍ 192 പ്രകാരം രജിസ്ട്രേഷന്‍ ഇല്ലാത്ത മോട്ടോര്‍ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം
i. അടിയന്തിരമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന്
ii. അടിയന്തിര ഘട്ടങ്ങളില്‍ മരുന്നുകള്‍ എത്തിക്കുന്നതിന്
iii. സൈനിക ആവശ്യങ്ങള്‍ക്കായി
A. ii മാത്രം
B. iii മാത്രം
C. i ഉം ii ഉം
D. ii ഉം iii ഉം
91. മോട്ടോര്‍ വാഹന നിയമം 1988 സെക്ഷന്‍ 134A യില്‍ പ്രതിപാദിക്കുന്ന “ഗുഡ് സമരിറ്റന്‍” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
i. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നയാള്‍
ii. അപകട സ്ഥലത്ത് നിന്ന് വാഹനം നീക്കം ചെയ്യുവാന്‍ സഹായിക്കുന്ന ആള്‍
iii. അപകടം സംഭവിച്ച ഉടന്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ അറിയിക്കുന്ന ആള്‍
A. iii
B. i
C. ii
D. i, ii, ii
92. 24 വോള്‍ട്ട് ഇലക്ട്രിക്കല്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെവി വാഹനത്തില്‍ ഉപയോഗിക്കാവുന്ന ഹെഡ് ലൈറ്റ് ബള്‍ബുകളുടെ പരമാവധി പവര്‍ (വാട്ടേജ്).
A. 90/100 Watts
B. 55/60 Watts
C. 75/75 Watts
D. 100/140 Watts
Question Cancelled
93. മോട്ടോര്‍ വാഹന നിയമം 1988, വകുപ്പ് 207 പ്രകാരം രജിസ്‌ട്രേഷന്‍ ഇല്ലാതെ സര്‍വ്വീസ് നടത്തിയ വാഹനം പിടിച്ചെടുക്കുവാന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍;
A. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്
B. പോലീസ് സബ് ഇന്‍സ്പെക്ടര്‍
C. എക്‌സസൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍
D. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്
94. മോട്ടോര്‍ സൈക്കിളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഘടകങ്ങള്‍ :
i. പിന്‍ ചക്രം ഭാഗികമായി മറയ്ക്കുന്ന സുരക്ഷാ സംവിധാനം (സാരി ഗാര്‍ഡ്)
ii. പിന്‍ സീറ്റ് യാത്രക്കാരന് പിടിച്ചിരിക്കുവാൻ വേണ്ട പിടി (Hand Hold)
iii. ക്രാഷ് ഗാര്‍ഡ് അല്ലെങ്കില്‍ ക്രാഷ് ബാര്‍
iv. പിന്‍ സീറ്റ് യാത്രക്കാരന് ഉപയോഗിക്കാവുന്ന ഫൂട്ട് റെസ്റ്റുകള്‍
A. i, ii
B. i മാത്രം
C. i, ii, iii, iv
D. i, ii, iv
95. റണ്‍ ഫ്ലാറ്റ് ടൈപ്പ് ടയറുകള്‍ ഘടിപ്പിച്ച് ഒരു മോട്ടോര്‍ കാറില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങള്‍ :
i. സ്പെയര്‍ വീല്‍ / പഞ്ചര്‍ കിറ്റ്
ii. ടൂള്‍ കിറ്റ്
iii. ഫസ്റ്റ് എയ്ഡ് കിറ്റ്
iv. എയര്‍ പമ്പ്
A. i, ii
B. ii, iii
C. i, ii, iii
D. i, ii, iii, iv
96. താഴെ പ്രതിപാദിച്ചവയില്‍ ഏത് തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധം അല്ല?
i. ഫയര്‍ ടെണ്ടര്‍
ii. ആംബുലന്‍സുകള്‍
iii. പോലീസ് വാഹനങ്ങള്‍
iv. 80 കി.മീ./മണിക്കൂര്‍ വേഗതയില്‍ താഴെ മാത്രം സഞ്ചരിക്കുവാന്‍ കഴിയുന്ന ചരക്ക് വാഹനങ്ങള്‍
A. iv
B. i, ii, iii
C. iii
D. i, ii, iii, iv
97. ഹസാര്‍ഡസ് ചരക്കുകള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ എമര്‍ജന്‍സി ഇന്‍ഫര്‍മേഷന്‍ പാനല്‍ പ്രദര്‍ശിപ്പിക്കേണ്ടത് എവിടെയെല്ലാം?
A. മുന്‍ഭാഗത്ത് മാത്രം
B. മുന്‍ഭാഗത്തും, പിന്‍ഭാഗത്തും ഇടതുഭാഗത്തും
C. പിന്‍ഭാഗത്തും, ഇരുവശങ്ങളിലും
D. പിന്‍ഭാഗത്ത് മാത്രം
98. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മോട്ടോര്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പെയിന്റിന്റെ നിറം :
i. ഒലീവ് ഗ്രീന്‍
ii. നേവി ബ്ലൂ
iii. പോലീസ് വൈറ്റ്
v. കമാന്‍ഡോ ബ്ലാക്ക്
A. i, ii, iii, iv
B. i, ii
C. i, iv
D. i, iii
99. സ്പാര്‍ക്ക് അറസ്റ്റര്‍ (Spark Arrester) നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം ;
A. ഫയര്‍ ടെണ്ടര്‍
B. പെട്രോളിയം ടാങ്കര്‍ ട്രക്ക്
C. ബിറ്റുമെന്‍ ടാങ്കര്‍ ട്രക്ക്
D. CNG ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍
100. 'FASTag' നിര്‍ബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോര്‍ വാഹനം;
A. എക്സ്‌കവേറ്റര്‍
B. മൂന്ന് ചക്ര ഗുഡ്‌സ് വാഹനങ്ങള്‍
C. മോട്ടോര്‍ കാബ്
D. റോഡ് റോളര്‍