ഇന്ത്യൻ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ>> ഇന്ത്യൻ അനാചാരങ്ങൾക്കെതിരെ നവോത്ഥാന നായകരുടെ നേതൃത്വത്തിൽ പരിഷ്കരണ പ്രസ്ഥാങ്ങൾ ഉയർന്നുവന്നത് ഏത് നൂറ്റാണ്ടിലാണ് ?
19-ാം നൂറ്റാണ്ട്

>> നവോത്ഥാനത്തിന്റെ പ്രതിപുരുഷൻ എന്നറിയപ്പെടുന്നത് ?
ലിയോനാർഡൊ  ഡാ വിൻജി

>> നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
പെട്രാക്ക്

>> ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്  ?
രാജാറാം മോഹൻ റോയ്

>> പശ്ചിമേന്ത്യയിലെ നവോത്ഥാനത്തിന്റെ പിതാവ്  ?
എം.ജി. റാനഡെ

>> ഇന്ത്യൻ നവോത്ഥാനത്തിന്റെ ജന്മഗൃഹം എന്നറിയപ്പെടുന്നത് ?
വെസ്റ്റ് ബംഗാൾ

>> ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ?
രാജാറാം മോഹൻ റോയ്‌

ബ്രഹ്മ സമാജം  

>> ബ്രഹ്മസമാജ സ്ഥാപകൻ ?
രാജാറാം മോഹൻ റോയ്

>> ബ്രഹ്മസമാജം സ്ഥാപിതമായതെന്ന് ?
1828 ആഗസ്റ്റ് 20

ബ്രഹ്മസമാജത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തത്ത്വബോധിനി സഭ

>> റാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്ര നാഥ ടാഗോർ ആരംഭിച്ച സംഘടന ഏത് ?
തത്ത്വബോധിനി സഭ

>> ദേബേന്ദ്ര നാഥ ടാഗോർ 'തത്ത്വബോധിനി സഭ' ആരംഭിച്ച വർഷം ?
1839 ഒക്ടോബർ 6

>> തത്വരഞ്ജിനി സഭ എന്ന് മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് ?
തത്വബോധിനി സഭ

>> തത്വബോധിനി സഭ ബ്രഹ്മസമാജത്തിൽ ലയിച്ച വർഷം ?
1859

>> തത്വബോധിനി സഭയുടെ മുഖപത്രം ?
തത്വബോധിനി പത്രിക

>> രബീന്ദ്രനാഥ ടാഗോർ രചിച്ച ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ച മാസിക ഏത് ?
തത്വബോധിനി പത്രിക

>> ദേബേന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തനായ മകൻ ?
രബീന്ദ്രനാഥ ടാഗോർ

>> ഇന്ത്യൻ നവോത്ഥാനത്തിലെ ലിയോ നാർഡോ-ഡാവിഞ്ചി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?
രബീന്ദ്രനാഥ ടാഗോർ

പ്രാർത്ഥനാ സമാജം

>> പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം , മിശ്ര വിവാഹം , വിധവാ പുനർവിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ?
പ്രാർത്ഥനാ സമാജം  

>> പ്രാർത്ഥനാ സമാജം സ്ഥാപിച്ച വ്യക്തി ?
ആത്മാറാം പാണ്ഡുരംഗ്

>> പ്രാർത്ഥനാ സമാജം സ്ഥാപിക്കപ്പെട്ട വർഷം ?
1867

>> പ്രാർത്ഥനാ സമാജത്തിന്റെ മറ്റു പ്രമുഖ നേതാക്കൾ :
മഹാദേവ്‌ ഗോവിന്ദ്‌ റാനഡെ
രാമകൃഷ്ണ ഭണ്ഡാർക്കർ

>> പശ്ചിമേന്ത്യയിലെ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
എം.ജി.റാനഡെ

>> പ്രാർത്ഥനാ സമാജം അറിയപ്പെട്ടിരുന്ന മറ്റൊരു പേര്‌ ?
പ്രയർ സൊസൈറ്റി

പൂന സാർവജനിക്‌ സഭ

>> പൂനെ സാർവജനിക്‌ സഭയുടെ സ്ഥാപകൻ ?
മഹാദേവ ഗോവിന്ദ് റാനഡെ

മഹാദേവ ഗോവിന്ദ് റാനഡെയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

>> പൂനെ സാർവജനിക്‌ സഭ സ്ഥാപിക്കപ്പെട്ട വർഷം ?
1870 ഏപ്രിൽ 2

>> പൂനെ സാർവജനിക്‌ സഭ അറിയപ്പെടുന്ന മറ്റൊരു പേര് ?
പൂനെ പബ്ലിക്‌ സൊസൈറ്റി

>> പൂനാ സർവജനിക് സഭയിൽ അംഗമായിരുന്ന ദേശീയ നേതാവ്‌ ?
ബാലഗംഗാധര തിലക്‌

>> പൂനെ സാർവജനിക്‌ സഭയിൽ അംഗങ്ങളായിരുന്ന പ്രമുഖ നേതാക്കൾ :

  • ബാലഗംഗാധര തിലക്‌
  • ഗോപാൽഹരി ദേശ്മുഖ്‌
  • ഗണേശ വാസുദേവ്‌ ജോഷി

 
>> സാർവജനിക്‌ സഭയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്‌ ആര് ?
മീര പവഗി

സത്യശോധക്‌ സമാജ്‌

>> സത്യശോധക്‌ സമാജ്‌ സ്ഥാപിച്ച വർഷം ?
1873

>> 'സത്യശോധക്‌ സമാജ്‌' സ്ഥാപിച്ച വ്യക്തി ?
ജ്യോതി റാവു ഫുലെ

ജ്യോതി റാവു ഫുലെയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.

>> സത്യശോധക്‌ സമാജ്‌ സ്ഥാപിതമായതെവിടെ ?
പൂനെ (മഹാരാഷ്ട്ര)

>> ജ്യോതി റാവു ഫുലെ ആരംഭിച്ച സത്യശോധക്‌ സമാജിന്റെ മുഖപത്രം ഏത് ?
ദീൻബന്ധു

ദീൻബന്ധു ആരംഭിച്ച വർഷം ?
1877

>> സത്യശോധക്‌ സമാജം കോൺഗ്രസ്‌ പാർട്ടിയിൽ ലയിച്ച വർഷം ?
1930

>> സത്യശോധക്‌ സമാജിനെ പാശ്ചാത്യ സമൂഹത്തിലെ സംസ്കാരിക പ്രക്ഷോഭം (a cultural re-volt in a colonial society)എന്ന്‌ വിശേഷിപ്പിച്ചതാര് ?
ഗേൽ ഓംവെറ്റ്‌

അലിഗഢ് പ്രസ്ഥാനം

>> അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ അലിഗഡ്‌ പ്രസ്ഥാനം ആരംഭിച്ച വർഷം ?
1875

>> അലിഗഢ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ :
ചിരാഗ്‌ അലി, നാസിർ അഹമ്മദ്‌

>> 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്‌ സ്ഥാപിച്ച വ്യക്തി ?
സയ്യിദ്‌ അഹമ്മദ്‌ ഖാൻ

സയ്യിദ്‌ അഹമ്മദ്‌ ഖാനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

>> അലിഗഡ്‌ കോളേജ്‌ ആരംഭിച്ച വർഷം ?
1877

>> മുഹമ്മദൻ ആംഗ്ലോ - ഓറിയന്റൽ കോളേജ്‌ അലിഗഡ്‌ മുസ്ലീം സർവ്വകലാശാലയായി മാറിയ വർഷം ?
1920

>> അലിഗഡ്‌ മുസ്ലീം സർവകലാശാല ഇപ്പോൾ സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
ഉത്തർപ്രദേശ്‌

തിയോസഫിക്കൽ സൊസൈറ്റി

>> 1875-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന ഏത് ?
തിയോസഫിക്കൽ സൊസൈറ്റി

>> തിയോസഫിക്കൽ സൊസൈറ്റിയുടെ   സ്ഥാപകർ :
മാഡം ബ്ലാവട്സ്‌കി, കേണൽ ഓൾക്കോട്ട്‌

തിയോസഫിക്കൽ സൊസൈറ്റിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ആര്യസമാജം

>> ആര്യസമാജ സ്ഥാപകൻ ?
സ്വാമി ദയാനന്ദ സരസ്വതി (1875)

>> ആര്യ സമാജത്തിന്റെ  ആപ്തവാക്യം
ഹൈന്ദവ നവീകരണത്തിലൂടെ ലോകത്തെ മഹത്തരമാക്കുക

ആര്യസമാജത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മദ്രാസ് മഹാജനസഭ

>> മദ്രാസ് മഹാജനസഭ സ്ഥാപിതമായ വർഷം ?
1884

>> മദ്രാസ് പ്രവിശ്യയുമായി ബന്ധപ്പെട്ട ദേശീയ സംഘടന ഏത് ?
മദ്രാസ് മഹാജനസഭ

>> മദ്രാസ് മഹാജനസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയ വ്യക്തി ?
എം. വീര രാഘവാചാര്യർ

>> മദ്രാസ് മഹാജനസഭയുടെ മറ്റു സ്ഥാപക നേതാക്കൾ :

  • ജി. സുബ്രഹ്മണ്യ അയ്യർ
  • പി. അനന്ദചാർലു
  • എസ്‌.രാമസ്വാമി മുതലിയാർ


>> മദ്രാസ് മഹാജനസഭയുടെ ആദ്യ സമ്മേളനം നടന്ന വർഷം ?
1884 ഡിസംബർ 29- 1885 ജനുവരി 2

>> മദ്രാസ് മഹാജനസഭയുടെ ആദ്യത്തെ പ്രസിഡന്റ്‌ ആരായിരുന്നു ?
പി. രംഗയ്യ നായിഡു

>> മദ്രാസ് മഹാജനസഭയുടെ ആദ്യത്തെ സെക്രട്ടറി ?
ആർ. ബാലാജി റാവു

ദേവ സമാജ്

>> ദേവ സമാജ് സ്ഥാപിതമായ വർഷം ?
1887

>> ദേവ സമാജ്‌ (1887) സ്ഥാപിതമായതെവിടെ ?
ലാഹോർ

>> ദേവ സമാജ്‌ സ്ഥാപിച്ച വ്യക്തി ?
പണ്ഡിറ്റ് ശിവ്‌ നാരായൺ അഗ്നിഹോത്രി

>> ദേവ സമാജത്തിന്റെ മതപരമായ പുസ്തകം ഏത് ?
ദേവശാസ്ത്ര

>> ദേവസമാജത്തിന്റെ ഉപദേശങ്ങൾ അറിയപ്പെടുന്നത് ?
ദേവധർമ്മ

രാമകൃഷ്ണ മിഷൻ

>> ശ്രീരാമകൃഷ്ണ പരഹംസരോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ?
രാമകൃഷ്ണ മിഷൻ

>> രാമകൃഷ്ണ മിഷൻ സ്ഥാപിതമായ വർഷം ?
1897

രാമകൃഷ്ണ മിഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഹിതകാരിണി സമാജം

>> ഹിതകാരിണി സമാജം സ്ഥാപിതമായ വർഷം ?
1906

>> ഹിതകാരിണി സമാജം എന്ന സംഘടന സ്ഥാപിച്ച വ്യക്തി ?
വീരേശലിംഗം പന്തുലു

>> ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന്‌ തുടക്കം കുറിച്ച വ്യക്തി ?
വീരേശലിംഗം പന്തുലു

വീരേശലിംഗം പന്തുലുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

>> വീരേശലിംഗം പന്തുലു ഹിതകാരിണി സമാജ്‌ സ്ഥാപിച്ചതെവിടെ ?
ആന്ധ്രാപ്രദേശ്‌

ഹിന്ദുമഹാസഭ

>> ഹിന്ദു മഹാസഭയുടെ സ്ഥാപകൻ ?
മദൻമോഹൻ മാളവ്യ

>> ഹിന്ദു മഹാസഭ സ്ഥാപിതമായ വർഷം ?
1907

>> ഇന്ത്യ ഒട്ടാകെ ഹിന്ദുമഹാസഭയുടെ പ്രവർത്തനം വ്യാപിപ്പിച്ച വർഷം ?
1915

>> ആദ്യത്തെ ഹിന്ദു മഹാസഭ സമ്മേളനം സംഘടിപ്പിച്ച സ്ഥലം ?
ഹരിദ്വാർ (1915)

സെൽഫ് - റെസ്‌പെക്ട് മൂവ്മെന്റ്

>> സെൽഫ്‌ റെസ്‌പെക്ട്‌ മൂവ്മെന്റ്‌ (സ്വയ മര്യാദയ്‌ ഇയക്കം) സ്ഥാപിതമായ വർഷം ?
1925

>> സെൽഫ്‌ റെസ്‌പെക്ട്‌ മൂവ്മെന്റ്‌ സ്ഥാപിച്ചതാര് ?
ഇ.വി. രാമസ്വാമി നായ്ക്കർ

ഇൻഡിപെൻഡൻസ് ഫോർ ഇന്ത്യൻ ലീഗ്

>> ഇൻഡിപെൻഡൻസ്‌ ഫോർ ഇന്ത്യ ലീഗ്‌ സ്ഥാപിച്ച നേതാക്കൾ ?
ജവഹർലാൽ നെഹ്റു & സുഭാഷ്‌ ചന്ദ്രബോസ്

>> ഇൻഡിപെൻഡൻസ്‌ ഫോർ ഇന്ത്യ ലീഗ്‌ സ്ഥാപിതമായ വർഷം ?
1928

>> ഇൻഡിപെൻഡൻസ്‌ ഫോർ ഇന്ത്യ ലീഗിന്റെ ആദ്യത്തെ പ്രസിഡന്റ്‌ ആരായിരുന്നു ?
എസ്‌. ശ്രീനിവാസ അയ്യങ്കാർ

യങ് ബംഗാൾ പ്രസ്ഥാനം

>> പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം ഏത് ?
യങ്‌ ബംഗാൾ പ്രസ്ഥാനം

>> യങ്‌ ബംഗാൾ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
ഹെൻറി വിവിയൻ ഡെറോസിയോ

>> "To India My Native Land"എന്ന കവിതയുടെ രചയിതാവ്‌ ആര് ?
ഹെൻറി വിവിയൻ ഡെറോസിയോ

>> ഹെൻറി വിവിയൻ ഡെറോസിയോയുടെ അനുയായികൾ അറിയപ്പെടുന്നത്‌ ?
ഡെറോസിയന്മാർ

>> യങ്‌ ബംഗാൾ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പത്രിക ?
ജ്ഞാൻ വേശൻ

ഭാരതീയ വിദ്യാഭവൻ

>> ഗാന്ധിജിയുടെ സഹായത്തോടെ ഒരു ഇന്ത്യൻ വിദ്യാഭ്യാസ ട്രസ്റ്റായ  ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ച വ്യക്തി ?
കെ.എം. മുൻഷി

>> ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വർഷം?
1938

>> ഭാരതീയ വിദ്യാഭവൻ ആരംഭിച്ചതെവിടെ ?
മുംബൈ

ഭൂദാന പ്രസ്ഥാനം

>> ഭൂദാന പ്രസ്ഥാനം ആരംഭിച്ച വ്യക്തി ?
ആചാര്യ വിനോഭബാവേ

>> ഭൂദാന പ്രസ്ഥാനം ആരംഭിച്ച വർഷം ?
1951

>> ഭൂദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം ?
തെലങ്കാനയിലെ പോച്ചുംപള്ളിയിൽ

>> ഭൂദാന പ്രസ്ഥാനത്തിനുവേണ്ടി ആദ്യമായി മുൻകൈ എടുത്തതും ആദ്യത്തെ ദാതാവുമായ വ്യക്തി ?
റാംചന്ദ്ര റെഡ്‌ഡി

ചിപ്‌കോ പ്രസ്ഥാനം

>> ചിപ്കോ പ്രസ്ഥാനം ആരംഭിച്ച വ്യക്തി ?
സുന്ദർലാൽ ബഹുഗുണ (1973)

>> 1973 -ൽ ചിപ്കോ പ്രസ്ഥാനം നിലവിൽ വന്നതെവിടെ ?
ഉത്തർപ്രദേശ് (നിലവിൽ ഉത്തരാഖണ്ഡ്‌)

>> ചിപ്കോ എന്ന വാക്കിനർത്ഥം ?
കെട്ടിപ്പിടിക്കുക

>> ചിപ്കോ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു ?
വൃക്ഷങ്ങളുടെയും അതുവഴി വനങ്ങളുടെയും സംരക്ഷണം

>> ചിപ്കോ പ്രസ്ഥാനത്തിന്റെ 45 -ാമത്തെ വാർഷികം ആഘോഷിച്ചത്‌ ഏത് വർഷമായിരുന്നു??
2018

സ്വദേശി ബാന്ധവ്‌ സമിതി

>> സ്വദേശി ബാന്ധവ്‌ സമിതി സ്ഥാപിച്ച വ്യക്തി ?
അശ്വനി കുമാർ ദത്ത

>> സ്വദേശി ബാന്ധവ്‌ സമിതിയുടെ പ്രധാന ലക്ഷ്യം ?
തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർദ്ധിപ്പിച്ച് വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക

പരമഹൻസ മണ്ഡലി

>> മഹാരാഷ്ട്രയിലെ ആദ്യത്തെ സാമൂഹ്യ മതപ്രസ്ഥാനം ഏത് ?
പരമഹൻസ മണ്ഡലി

>> പരമഹൻസ മണ്ഡലി സ്ഥാപിച്ചതാര് ?
ദഡോബാ പാണ്ഡുറംഗ്‌

>> മാനവ്‌ ധർമ്മസഭയുമായി വളരെ അടുത്ത ബന്ധമുള്ള സംഘടന ?
പരമഹൻസ മണ്ഡലി

ജമീന്ദാരി അസോസിയേഷൻ

>> ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന ഏത് ?
ജമീന്ദാരി അസോസിയേഷൻ

>> ജമീന്ദാരി അസോസിയേഷൻ നിലവിൽ വന്ന വർഷം ?
1838

>> ജമീന്ദാരി അസോസിയേഷൻ നിലവിൽ വന്നതെവിടെ ?   
കൽക്കട്ട

>> ലാന്റ്‌ ഹോൾഡേഴ്‌സ്‌ സൊസൈറ്റി എന്നറിയപ്പെടുന്നത് ?
ജമീന്ദാരി അസോസിയേഷൻ

>> ബംഗാളിലെയും, ബീഹാറിലെയും, ഒറീസയിലെയും ഭൂവുടമകളുടെ സംഘടന ?
ജമീന്ദാരി അസോസിയേഷൻ

>> ലാന്റ്‌ ഹോൾസേഴ്സ്‌ സൊസൈറ്റിക്ക്‌ നേതൃത്വം നൽകിയ പ്രധാന നേതാവ്‌ ?
ദ്വാരകനാഥ്‌ ടാഗോർ

>> ലാന്റ്‌ ഹോൾസേഴ്സ്‌ സൊസൈറ്റിക്ക്‌ നേതൃത്വം നൽകിയ മറ്റു നേതാക്കൾ ?

  • പ്രസന്നകുമാർ ടാഗോർ
  • രാധാകാന്ത്‌ ദേബ്
  • രാജ്‌ കമൽ സെൻ
  • ബവാനി ചരൻ മിത്ര


ബംഗാൾ ബ്രിട്ടീഷ്‌ ഇന്ത്യൻ സൊസൈറ്റി

>> ബംഗാൾ ബ്രിട്ടീഷ്‌ ഇന്ത്യൻ സൊസൈറ്റി നിലവിൽ വന്ന വർഷം ?
1843

>> ബംഗാൾ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി നിലവിൽ വന്നതെവിടെ ?
കൽക്കട്ട

>> ബംഗാൾ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം ?
സമൂഹത്തിലെ എല്ലാവിഭാഗങ്ങളിലെ ജനങ്ങളുടെ ഉന്നമനവും ക്ഷേമവും

ബ്രിട്ടീഷ്‌ ഇന്ത്യൻ അസോസിയേഷൻ

>> ലാന്റ്‌ ഹോൾസേഴസ്‌ സൊസൈറ്റിയും ബംഗാൾ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റിയും ലയിച്ച് രൂപം കൊണ്ട സംഘടനാ ?
ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ

>> ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ നിലവിൽ വന്ന വർഷം ?
1851

>> ബ്രിട്ടീഷ് ഇന്ത്യൻ അസോസിയഷന്റെ ആദ്യത്തെ പ്രസിഡന്റ്‌ ?
രാധാകാന്ത് ദേബ്

>> ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷന്റെ പ്രസിദ്ധീകരണം ഏത് ?
ഹിന്ദു പാട്രിയറ്റ്

>> ഹിന്ദു പാട്രിയറ്റ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപനായിരുന്ന വ്യക്തി ?
ഗിരീഷ് ചന്ദ്രഘോഷ്

>> ഹിന്ദു പാട്രിയറ്റ് എന്ന പത്രത്തിലൂടെ പാവപ്പെട്ട കർഷകരുടെ പോരാട്ടം ബഹുജനങ്ങളിലെത്തിച്ച പത്രാധിപർ ?
ഹരിഷ്ചന്ദ്ര മുഖോപാധ്യായ

Previous Post Next Post