പുന്നപ്ര - വയലാർ സമരം



>> സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരം ?
പുന്നപ്ര - വയലാർ സമരം

>> പുന്നപ്ര-വയലാർ സമരം നടന്ന വർഷം :
1946 ഒക്ടോബർ 24- 27

>> പുന്നപ്ര - വയലാർ സമരം നടന്ന ജില്ല ഏത് ?
ആലപ്പുഴ

>> തുലാം പത്ത്‌ സമരം എന്ന് അറിയപ്പെടുന്ന പ്രക്ഷോഭം ?
പുന്നപ്ര - വയലാർ സമരം

>> ''അമേരിക്കൻ മോഡൽ അറബിക്കടലിൽ'' എന്ന മുദ്രാവാക്യം ഉയർന്നുവന്ന പ്രക്ഷോഭം ?
പുന്നപ്ര വയലാർ സമരം

>> കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം ഏത് ?
പുന്നപ്ര വയലാർ സമരം

>> പുന്നപ്ര-വയലാർ സമരം അടിച്ചമർത്തിയ തിരുവിതാംകൂർ ദിവാൻ ?
സി.പി.രാമസ്വാമി അയ്യർ

>> പുന്നപ്ര - വയലാർ സമരത്തിന്‌ നേതൃത്വം നൽകിയവർ :

  1. കെ. ശങ്കരനാരായണൻ തമ്പി
  2. ടി.വി.തോമസ്‌
  3. പത്രോസ്
  4. സുഗതൻ
  5. സി. കെ. കുമാരപ്പണിക്കർ

>> വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന വിപ്ലവകാരി ?
സി.കെ. കുമാരപ്പണിക്കർ

>> പുന്നപ്ര-വയലാർ സമരത്തിനുള്ള പ്രധാന കാരണം എന്തായിരുന്നു ?
തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കി അമേരിക്കൻ മോഡൽ ഭരണഘടന നടപ്പാക്കാനുമുള്ള ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ നീക്കത്തോടുള്ള എതിർപ്പ്

>> പുന്നപ്ര വയലാർ സമരകാലത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ?
ശ്രീ ചിത്തിര തിരുനാൾ

>> പുന്നപ്ര - വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?
വി.എസ്.അച്യുതാനന്ദൻ

>> പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് എവിടെ?
ആലപ്പുഴ  (വലിയ ചുടുകാട്‌)

>> പുന്ന്രപ വയലാർ പ്രക്ഷോഭ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ ?
കളർകോട്‌ (ആലപ്പുഴ)

>> ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച വർഷം ?
1998 ജനുവരി 20  

>> പുന്നപ്ര- വയലാർ അടിസ്ഥാനമാക്കി കേശവദേവ്‌ രചിച്ച നോവൽ
ഉലക്ക

>> പുന്നപ്ര - വയലാർ പ്രക്ഷോഭം പശ്ചാത്തലമാക്കി കെ. വി .മോഹൻ കുമാർ രചിച്ച നോവൽ ?
ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം

>> 2018-ലെ വയലാർ അവാർഡ്, കേരള സാഹിത്യ അക്കാഡമി പുരസ്കാരം എന്നിവ  നേടിയ കൃതി ?
ഉഷ്ണരാശി

>> പുന്നപ്ര - വയലാർ പ്രക്ഷോഭം പശ്ചാത്തലമാക്കി 'തലയോട്' എന്ന കൃതി രചിച്ചത് ?
തകഴി ശിവശങ്കരപ്പിള്ള

>> പുന്നപ്ര വയലാർ സമരത്തെ അനുസ്മരിച്ച്  "വയലാർ ഗർജ്ജിക്കുന്നു" എന്ന ഗാനം എഴുതിയത് ആര് ?
പി. ഭാസ്കരൻ

>> പുന്നപ്ര വയലാർ സമരത്തെ ആധാരമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ ?
പതാക

Previous Post Next Post