എച്ച്.ഡി. ദേവഗൗഡ

>>ദക്ഷിണേന്ത്യയില്‍നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി.

>>കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍നിന്നുമാണ് അദ്ദേഹം പതിനൊന്നാമത്തെ പ്രധാനമന്ത്രിയായി ഇന്ത്യയെ നയിക്കാനെത്തിയത്.

>>ഹരദനഹള്ളി ദോഡെഗൗഡ ദേവഗൗഡ എന്ന് പൂര്‍ണനാമമുള്ള ഈ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമധാരി കര്‍ണാടകത്തിലെ ഹാസന്‍ ജില്ലയിലെ ഹരദനഹള്ളി ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1933 മെയ് 18ന് ജനിച്ചു.

>>1953-ല്‍ കോണ്‍ഗ്രസ് പാര്‍ടിയില്‍ ചേര്‍ന്ന അദ്ദേഹം 1962വരെ പാര്‍ടിയില്‍ അംഗമായി തുടര്‍ന്നു. നിരവധി പ്രാവശ്യം കര്‍ണാടക നിയമസഭാംഗമായി.

>>ജലസേചനത്തിന് അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്ന കാരണത്താല്‍ 1987-ല്‍ കര്‍ണാടക ക്യാബിനറ്റിലെ പൊതുമരാമത്ത്-ജലസേചന മന്ത്രിസ്ഥാനം രാജിവച്ചു.

>>1991-ല്‍ കര്‍ണാടകത്തിലെ ഹാസനില്‍നിന്നും ലോക്സഭാംഗമായി.

>>1994-ല്‍ കര്‍ണാടക മുഖ്യമന്ത്രി.

>>മൂന്നാം മുന്നണിക്ക് പകര്‍ന്ന മികവാര്‍ന്ന നേതൃപാടവം അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു. (1996 മെയ് 30) ദേശീയതലത്തില്‍ അദ്ദേഹം വഹിച്ച ആദ്യ പദവിയായിരുന്നു അത്.

>>പാർലമെന്റിൽ അംഗമല്ലാതിരിക്കെ പ്രധാനമന്ത്രി ആയി തെരെഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വ്യക്തി.

>>മണ്ണിന്റെ മകൻ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.

>>ജനതാദാളിന്റെ സ്ഥാപകനായ പ്രധാനമന്ത്രി

Previous Post Next Post