വേലുത്തമ്പി ദളവ

>>വേലുത്തമ്പി ദളവ ജനിച്ചത് എന്ന്?
1765  മെയ് 6 

>>വേലുത്തമ്പി ദളവയുടെ തറവാടിന്റെ പേര് ?
തലക്കുളത്തു വീട്

>>വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര് ?
വേലായുധൻ  ചെമ്പകരാമൻ തമ്പി

>>ആരുടെ ദളവ സ്ഥാനമാണ് വേലുത്തമ്പി ദളവ അലങ്കരിച്ചത് ?
അവിട്ടം തിരുന്നാൾ ബാലരാമ വർമയുടെ

>>വേലുത്തമ്പി ദളവ 'ദളവ' സ്ഥാനം അലങ്കരിച്ച കാലഘട്ടം ?
1802 മുതൽ 1809 വരെ  

>>വേലുത്തമ്പി ദളവയുടെ കാലത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി റസിഡന്റ് ആരായിരുന്നു ?
മെക്കാളെ

>>വേലുത്തമ്പി ദളവയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?
മണ്ണടി ,അടൂർ

>> വേലുത്തമ്പിദളവയുടെ പൂർണ്ണകായ പ്രതിമ അനാഛാദനം ചെയ്തിരിക്കുന്നത്‌ എവിടെ ?
 സ്രെകട്ടറിയേറ്റിന്‌ മുന്നില്‍

>>വേലുത്തമ്പിദളവ പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത്‌ എന്ന് ?
1809 ജനുവരി 11

>>കൊല്ലത്ത്‌ ഹജൂര്‍ കച്ചേരി സ്ഥാപിച്ചത് ആര് ?
വേലുത്തമ്പി ദളവ

>>ചങ്ങനാശേരിയിൽ അടിമച്ചന്ത സ്ഥാപിച്ച ദിവാൻ ?
വേലുത്തമ്പിദളവ

>>സഞ്ചരിക്കുന്ന കോടതികള്‍ സ്ഥാപിച്ചത് ആര് ?
വേലുത്തമ്പി ദളവ

>>വേമ്പനാട്ടു കായലിലെ പ്രസിദ്ധമായ പാതിരാമണല്‍ ദ്വീപ്‌ കൃഷിയോഗ്യമാക്കിയ ഭരണാധികാരി ?
വേലുത്തമ്പി ദളവ

>>തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ്‌ കുറയ്ക്കാൻ തീരുമാനിച്ച വേലുത്തമ്പി ദളവയുടെ നീക്കത്തിനെതിരെ നടന്ന ലഹള ?
തിരുവിതാംകൂർ പട്ടാള ലഹള (1804)

>>പത്തനംതിട്ട ജില്ലയിലെ  മണ്ണടി ക്ഷേത്രത്തില്‍ വെച്ച്‌ വേലുത്തമ്പി ദളവ ആത്മത്യാഗം ചെയ്തത് എന്നാണ്?
1809 മാർച്ച് 9

>>വേലുത്തമ്പി ദളവ മ്യുസിയം സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
മണ്ണടി (പത്തനംതിട്ട)

>>വേലുത്തമ്പി ദളവയുടെ വാള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം ഏതാണ് ?
നാഷണല്‍ മ്യൂസിയം (ഡല്‍ഹി)

>>വേലുത്തമ്പിദളവയുടെ ഓർമ്മയ്ക്കായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
2010  മെയ്  6

>>വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിൽ ദിവാനായത് ആര് ?
ഉമ്മിണിതമ്പി
Previous Post Next Post