>>ക്രിസ്തുമസ് ദിനത്തില്‍, 1924 ഡിസംബര്‍ 25ന്, മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കൃഷ്ണബിഹാരി വാജ്പേയിയുടെയും കൃഷ്ണ ദേവിയുടെയും മകനായി ജനിച്ചു.
>>“ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി.
>>രാഷ്ടിയ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കോണ്‍ഗ്രസ് അംഗത്വമില്ലാതിരുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി.
>>ഒന്നില്‍ കൂടുത്തൽ തവണ അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രി
>>ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്‌ക്ക് നേതൃത്വം നല്‍കിയ വ്യക്തി.
>>അവിവാഹിതനായ ഏക ഇന്ത്യന്‍ പ്രധാനമന്ത്രി.
>>ഐക്യരാഷ്ട്രസഭയിൽ ഹിന്ദിയില്‍ പ്രസംഗിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
>>1998 ല്‍ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം നടക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി.
>>ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന വ്യക്തി
>>കാർഗില്‍ യുദ്ധസമയത്തെ (1999) ഇന്ത്യന്‍ പ്രധാനമന്ത്രി.
>>2001 ല്‍ പാര്‍ലമെന്റ് ആക്രമണം നടക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി.
>>2014-ല്‍ ഭാരതരത്നം നല്‍കി രാജ്യം ആദരിച്ചു.
>>ജവാഹര്‍ലാല്‍ നെഹ്റുവിനുശേഷം അടുത്തടുത്ത് മൂന്നു തെരഞ്ഞെടുപ്പുകളില്‍ ജനവിധി അനുകൂലമായ ഒരേയൊരു ഇന്ത്യന്‍ പ്രധാനമന്ത്രി.
>>നാലു ഭരണഘടകങ്ങളില്‍നിന്നും ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി (കേന്ദ്രഭരണ പ്രദേശം) തെരഞ്ഞെടുക്കപ്പെട്ട ഏക പാര്‍ലമെന്‍ററിയന്‍.
>>രാഷ്ട്രതന്ത്ര ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പത്രപ്രവര്‍ത്തകനായും സാമൂഹിക പ്രവര്‍ത്തകനായും പ്രസിദ്ധനായി.
>>ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗം (1951), ഭാരതീയ ജനസംഘം പ്രസിഡന്‍റ് (1968-1973), ജനസംഘം പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി നേതാവ് (1955-77), ജനതാപാര്‍ടിയുടെ സ്ഥാപകാംഗം (1977-80), ബി.ജെ.പി അധ്യക്ഷന്‍ (1980-86), ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ടി നേതാവ് (1980-84), 1986, 1993-96), പതിനൊന്നാം ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച വാജ്പേയി 1977 മാര്‍ച്ച് 24 മുതല്‍ 1979 ജൂലൈ 28 വരെ മൊറാര്‍ജി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ഇക്കാലത്താണ് അദ്ദേഹംഐക്യ രാഷ്ട്രസഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചത്.
>>കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി.
>ക്വിറ്റിന്ത്യാസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ച അദ്ദേഹം അടിയന്തിരാവസ്ഥക്കാലത്തും (1975-77) തടവറവാസമനുഭവിച്ചു.
>>1992-ല്‍ പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായ അദ്ദേഹം 1994-ല്‍ മികച്ച പാര്‍ലമെന്‍ററിയനുള്ള ഗോബിന്ദ് വല്ലഭ് പന്ത് അവാര്‍ഡ് നേടി.
>>1996 മെയ് 16 മുതല്‍ 31 വരെയും 1998 മാര്‍ച്ച് 19 മുതല്‍ 2004 മെയ് 13 വരെയും ഇന്ത്യന്‍ പ്രധാനമന്ത്രി.
>>കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി.
>>പ്രഗല്ഭനായ വാഗ്മിയായും പ്രതിഭാധനനായ എഴുത്തുകാരനായും അറിയപ്പെടുന്ന വാജ്പേയിയുടെ രചനകളാണ് മേരി ഇക്യാവന്‍ കവിതായേന്‍, സങ്കല്‍പ്കാല്‍, കൈദി കവിരാജ് കി കുണ്ടാലിയന്‍, അമര്‍ ബലിദാന്‍ തുടങ്ങിയവ. രാഷ്ട്രധര്‍മ എന്ന ഹിന്ദി മാസികയും പാഞ്ചജന്യ എന്ന ഹിന്ദി ആഴ്ചപ്പതിപ്പും അദ്ദേഹം എഡിറ്റുചെയ്തിട്ടുണ്ട്.
>>വാജ്പേയുടെ ജന്മദിനമായ ഡിസംബര്‍ 25 ഇന്ത്യയില്‍ സദ്ഭരണ ദിനമായി ആചരിക്കുന്നു.
>>വാജ്പേയ് അത്തരിച്ചത് - 2018 ആഗസ്റ്റ് 16
>>വാജ്പേയുടെ അന്ത്യവിശ്രമ സ്ഥലം - രാഷ്ടീയ സ്മൃതിസ്ഥല്‍
വാജ്പേയിയുടെ പ്രധാന കൃതികൾ
- മേരി ഇക്യാവൻ കവിതായേം (1995)
- ഡിസിസീവ് ഡേയ്സ് (1999)
- എ കൺസ്ട്രക്ടീവ് പാർലമെന്റേറിയൻ
- ന്യൂ ഡയമൻഷൻസ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി