മലയാളി മെമ്മോറിയൽ & എതിർ മെമ്മോറിയൽ



മലയാളി മെമ്മോറിയൽ
 
>> തിരുവിതാംകൂറിലെ സർക്കാർ ജോലികളിൽ വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കുന്നതിനും,  തിരുവിതാംകൂർകാർക്ക്‌ മതിയായ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം ?
മലയാളി മെമ്മോറിയൽ (10028 പേർ നിവേദനത്തിൽ ഒപ്പു വച്ചു )

>> മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം :
ഉന്നത ജോലികൾ തദ്ദേശീയർക്കു നൽകുക

>> മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയ വ്യക്തി ?
ബാരിസ്റ്റർ ജി.പി. പിള്ള

>> മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?
ശ്രീമൂലം തിരുനാൾ

>> മലയാളി മെമ്മോറിയൽ  സമർപ്പിച്ച വർഷം ?
1891 ജനുവരി 1

>> മലയാളിമെമ്മോറിയൽ സമർപ്പിച്ച സമയത്തെ തിരുവിതാംകൂർ  ദിവാൻ ?
ടി.രാമറാവു

>> മലയാളി മെമ്മോറിയൽ ആദ്യം ഒപ്പുവച്ചതാര് ?
കെ.പി. ശങ്കരമേനോൻ

>> മലയാളിമെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവച്ച വ്യക്തി ?
ഡോ. പൽപ്പു

>> മലയാളി മെമ്മോറിയൽ തയ്യാറാക്കാൻ നിയമസഹായം നൽകിയ വ്യക്തി ?
എർഡ്ലി നോർട്ടൻ

>> മലയാളിമെമ്മോറിയൽ എഴുതി തയ്യാറാക്കിയ സാഹിത്യകാരൻ ?
സി.വി.രാമൻ പിള്ള

>> മലയാളിമെമ്മോറിയലിനെക്കുറിച്ച് സി.വി.രാമൻ പിള്ള 'വിദേശീയമേധാവിത്വം' എന്ന പേരിൽ ലേഖന പരമ്പര  എഴുതിയ പത്രം ?
മിതഭാഷി  

>> 'തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്' എന്ന മുദ്രാവാക്യം ബന്ധപ്പെട്ട സംഭവം ?
 മലയാളിമെമ്മോറിയൽ

>> 'തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്' എന്ന ലഘുലേഖ എഴുതിയ സാമൂഹിക പരിഷ്‌കർത്താവ് ?
ബാരിസ്റ്റർ ജി.പി.പിള്ള

>> മലയാളി മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച പ്രധാന നേതാക്കൾ ?

  1. കെ.പി ശങ്കര മേനോൻ
  2. സി.വി രാമൻ പിള്ള
  3. ഡോ. പല്പു
  4. കാവാലം നീലകണ്ഠൻ പിള്ള


>> മലയാളി മെമ്മോറിയലിന്റെ 125-ാം വാർഷികം ആചരിച്ച വർഷം ?
2016

എതിർ മെമ്മോറിയൽ

>> മലയാളിമെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ, ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള ആളുകൾ ചേർന്നു ഒപ്പിട്ട നിവേദനം ?
എതിർ  മെമ്മോറിയൽ

>> എതിർ  മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക് ?
ശ്രീമൂലം തിരുനാൾ

>> എതിർ  മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം ?
1891 ജൂൺ 3

>> എതിർ മെമ്മോറിയലിന് നേതൃത്വം കൊടുത്ത വ്യക്തി ?
ഇ. രാമയ്യർ

>> എതിർ മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച പ്രധാന നേതാക്കൾ ?
ഇ. രാമയ്യർ, രാമനാഥൻ റാവു

Previous Post Next Post