ഗുരുവായൂർ സത്യാഗ്രഹം


>>എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി യുടെ നേതൃത്വത്തിൽ കേരളത്തിൽ  നടന്ന സത്യാഗ്രഹം ?
ഗുരുവായൂർ സത്യാഗ്രഹം

>>ഗുരുവായൂർ സത്യാഗ്രഹം നടന്നത് എന്ന് ?
1931  നവംബർ 1

>>ക്ഷേത്ര പ്രവേശനത്തിനും അയിത്തത്തിനും എതിരായി നടന്ന സമരം ഏത് ?
ഗുരുവായൂര്‍ സത്യാഗ്രഹം

>>ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയത് ആര്?
കെ കേളപ്പൻ

>>ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന വ്യക്തി ?
കെ.കേളപ്പൻ

>> ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന വ്യക്തി ?
മന്നത്ത്  പത്മനാഭൻ

>>ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റീയർ ക്യാപ്റ്റൻ ആരായിരുന്നു ?
എ.കെ ഗോപാലൻ

>>കെ കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി നിരാഹാരം ആരംഭിച്ചത് എന്ന് ?
1932 സെപ്റ്റംബർ 21

>>ഗാന്ധിജിയുടെ നിർദേശ പ്രകാരം നിരാഹാരം അവസാനിപ്പിച്ചത് എന്ന് ?
1932 ഒക്ടോബർ 2

>>ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമായ മർദനത്തിനിരയായ  സത്യാഗ്രഹ നേതാവ്‌ ?
പി. കൃഷ്ണപിള്ള

>>ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ പ്രസ്ഥാനം ഏത് ?
കെ.പി.സി.സി

>>കെ.പി.സി.സി യുടെ പൂർണ്ണ രൂപം?
കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ്‌ കമ്മിറ്റി

>>കെ.പി.സി.സി ഗുരുവായൂർ സത്യാഗ്രഹത്തിന് ആധാരമായ ക്ഷേത്ര പ്രവേശന പ്രമേയം പാസാക്കിയത് ഏത് സമ്മേളനത്തിൽ വച്ചാണ് ?
വടകര സമ്മേളനം

>>കെ.പി.സി.സി യുടെ എത്രാമത്തെ സമ്മേളനമായിരുന്നു അത് ?
5- മത്തെ സമ്മേളനം (1931 മെയ്)

>>കെ.പി.സി.സി യുടെ വടകര സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
ജെ.എം.സെൻഗുപ്ത

>>കോൺഗ്രസ്സിന്റെ വടകര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്നത് എന്ന്?
1931

>>മഹിളാ സമ്മേളനത്തിന് നേതൃത്വം നൽകിയവർ ?
എ.വി. കുട്ടിമാളു അമ്മ (മലബാർ), അക്കമ്മ ചെറിയാൻ, ആനിമസ്‌ക്രീൻ (തിരുവിതാംകൂർ)

>>ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആര് ?
മന്നത്ത്‌ പത്മനാഭന്‍

>>ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആര് ?
കെ.കേളപ്പന്‍

>>എൻ .എസ്.എസ് ന്റെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു ?
മന്നത്ത്‌ പത്മനാഭന്‍

>>എൻ .എസ്.എസ് ന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ?
 കെ.കേളപ്പന്‍

>>ഗുരുവായൂർ സത്യാഗ്രഹ സമയത് ഗുരുവായൂർ സ്ഥിതി ചെയ്തിരുന്ന താലൂക്ക്‌ ഏത് ?
പൊന്നാനി

>> ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത് ?
ഗുരുവായൂർ

>> ഗുരുവായൂരിലെ ക്ഷേത്ര പ്രവേശനം സംബന്ധിച്ചു ഹിത പരിശോധന നടത്തിയ താലൂക്ക് ?
പൊന്നാനി

>>ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ക്ഷേത്രപ്രവേശന ക്യാമ്പയിനിന്റെ ക്യാപ്റ്റന്‍ ആരായിരുന്നു ?
സുബ്രഹ്മണ്യൻ  തിരുമുമ്പ്‌

>>കേരളത്തിന്റെ പാടുന്ന പടവാള്‍ എന്നറിയപ്പെടുന്നത്‌ ആര്
സുബ്രഹ്മണ്യൻ  തിരുമുമ്പ്‌

>>സുബ്രഹ്മണ്യൻ  തിരുമുമ്പിനെ പാടുന്ന പടവാൾ എന്ന് വിശേഷിപ്പിച്ചത് ആര് ?
ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌

>>ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണിമുഴക്കിയ ആദ്യ അബ്രാഹ്മണന്‍ ആര് ?
പി. കൃഷ്ണപിള്ള

>>ഗുരുവായൂര്‍ സത്യാഗ്രഹം അനുഷ്ഠിച്ച അഹിന്ദുക്കള്‍ ആരെല്ലാം ?
ജോര്‍ജ്‌ ജോസഫ്‌, പി.എം . സെബാസ്റ്റ്യന്‍, അബ്ദുള്‍ റഹ്മാന്‍ സാഹിബ്

>>ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത പ്രധാനിയായ  വനിത ആര് ?
ആര്യ പള്ളം



Previous Post Next Post