സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത് എന്ന് ?
    1878 മെയ് 25

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം ?
    കൂടില്ലാവീട്, നെയ്യാറ്റിൻകര

>>'കേരളൻ' എന്ന മാസിക തുടങ്ങിയത്  ആര്?
     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

>>“കേരളന്‍” എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകന്‍ ആര്?
   സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

>>സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റര്‍ ആരായിരുന്നു ?
    സി.പി. ഗോവിന്ദപിള്ള

>>1903-ല്‍ കൊല്ലത്തു നിന്നും ആരംഭിച്ച “മലയാളി” എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ആരായിരുന്നു ?
    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

>>രാമകൃഷ്ണപിള്ള “സ്വദേശാഭിമാനി” പത്രത്തിന്റെ എഡിറ്ററായ വര്‍ഷം ഏത് ?
    1906

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വര്‍ഷം ഏത്
 1910 സെപ്റ്റംബര്‍ 26

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂര്‍ ദിവാന്‍ ആര്?
പി.രാജഗോപാലാചാരി

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി ആര് ?
 ശ്രീമൂലം തിരുനാള്‍ മഹാരാജാവ്

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്ന പത്രങ്ങൾ ഏതെല്ലാം?
      കേരള ദര്‍പ്പണം, കേരള പഞ്ചിക, മലയാളി

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച പ്രധാന മാസികകള്‍ ഏതെല്ലാം ?
      ശാരദ, വിദ്യാര്‍ത്ഥി, കേരളന്‍

>>രാഷ്ട്രീയ നോവല്‍ അവതരിപ്പിച്ച ആദ്യ മലയാള മാസിക ഏത് ?
   കേരളന്‍

>>1910-ൽ ശ്രീമൂലം പ്രജാ സഭയിലേക്ക് രാമകൃഷ്ണപിള്ളയെ തിരഞ്ഞെടുത്തത് എവിടെ വച്ച് ?
നെയ്യാറ്റിൻകര

>>തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന്‌ ആദ്യമായി അഭിപ്രായപ്പെട്ട നവോത്ഥാന നായകന്‍
 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

>>ഐക്യകേരളം എന്ന ആശയം ഉള്‍ക്കൊണ്ട്‌ തന്റെ മകള്‍ക്ക്‌ “ഗോമതി” എന്ന്‌ പേരു നല്‍കിയ നവോത്ഥാനനായകന്‍
 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ  നാടുകടത്തപ്പെട്ട സ്ഥലം ഏത് ?
തിരുനെല്‍വേലി

>>മലേഷ്യന്‍ മലയാളികള്‍ 1912 ല്‍ പാലക്കാട്‌ വച്ച്‌  “സ്വദേശാഭിമാനി” എന്ന ബിരുദമുദ്ര നല്‍കി ആചരിച്ചത്‌ ആരെ ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ ഏത് ?
എന്റെ നാടുകടത്തല്‍

>> രാമകൃഷ്ണപിള്ളയുടെ ഭാര്യയായ കല്യാണി കുട്ടിയമ്മയുടെ ആത്മകഥ
വ്യാഴവട്ട സ്മരണകള്‍

>>രാമകൃഷ്ണപിള്ള അന്തരിച്ച വര്‍ഷം
1916 മാര്‍ച്ച്‌ 28

>>സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്‌ എവിടെ?
പയ്യാമ്പലം

>>രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്‌ എവിടെ?
പാളയം (തിരുവനന്തപുരം )

>>1958-ല്‍ രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്‌ ആര് ?
ഡോ.രാജേന്ദ്ര പ്രസാദ്

>>പത്രപ്രവർത്തനത്തെ കുറിച്ചുള്ള ആദ്യത്തെ കൃതി ആയ വൃത്താന്ത പത്രപ്രവർത്തനം രചിച്ചത് ആര് ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

>>കേരള പത്രപ്രവർത്തനനത്തിന്റെ  ബൈബിൾ എന്ന് അറിയപ്പെടുന്നത് ഏത് ?
വൃത്താന്ത പത്രപ്രവർത്തനം

>>പത്രപ്രവർത്തന രംഗത്തു കേരള സർക്കാർ നൽകുന്ന ഉന്നത ബഹുമതി ?
സ്വദേശാഭിമാനി കേസരി

>>രാഷ്ട്രീയ സാംസ്‌കാരിക പത്രപ്രവർത്തന മേഖലകളിലെ ഉന്നത ബഹുമതിയായ സ്വദേശാഭിമാനി കേസരിയുടെ സമ്മാനത്തുക ?
ഒരു ലക്ഷം

>>ആദ്യത്തെ സ്വദേശാഭിമാനി പുരസ്‌കാര ജേതാവ് ആര് ?
ടി വേണുഗോപാൽ

>>രാമകൃഷ്ണ പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം ഏത് ?
പ്രവാസി സ്വദേശാഭിമാനി പുരസ്കാരം

>>കൂടില്ല തറവാട് തിരുവനന്തപുരം പ്രസ് ക്ലബ് ഔദ്യോഗികമായി ഏറ്റെടുത്ത വർഷം ?
2014  ഡിസംബർ 29

>>തിരുവിതാംകൂറിലെ ദുർഭരണത്തെ വിമർശിച്ചു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കൃതി ?
നരകത്തിൽ നിന്ന്

>>കാറൽ മാർക്സ്, ഗാന്ധിജി, സോക്രട്ടീസ് ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ എന്നിവരുടെ ജീവചരിത്രം രചിച്ചത് ആര് ?
രാമകൃഷ്ണ പിള്ള

>>കേരള ഭാഷോത്പത്തി എന്ന കൃതിയുടെ രചയിതാവ് ആര് ?
രാമകൃഷ്ണപിള്ള

മറ്റുള്ള കൃതികൾ
പത്രധർമ്മം ,ഡൽഹി ദർബാർ ,ദി സ്പോർട്ടേഴ്‌സ് കേസ് ഓഫ് ട്രാവൻകൂർ ,ബാലകലേശ നിരൂപണം


Previous Post Next Post