നിവർത്തന പ്രക്ഷോഭം

>> തിരുവിതാംകൂറിൽ നിവർത്തന പ്രക്ഷോഭം നടന്ന വർഷം ?
1932

>> 1931 -ൽ നിവർത്തന പ്രക്ഷോഭത്തിലേക്ക് നയിച്ച വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ?
ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ

>> ഈഴവർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും നിയമസഭയിൽ ജനസംഘ്യാനുപാതികമായി പ്രാതിനിധ്യം വേണമെന്നും വോട്ടവകാശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള  പ്രക്ഷോഭം ഏത് ?
നിവർത്തന പ്രക്ഷോഭം

>> ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ പ്രക്ഷോഭം ഏത് ?
 നിവർത്തന പ്രക്ഷോഭം

>> കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിനു കാരണമായ പ്രക്ഷോഭം ?
നിവർത്തന പ്രക്ഷോഭം

>> നിവർത്തന പ്രക്ഷോഭത്തിന്‌ ചുക്കാൻ പിടിച്ച സംഘടന ഏത് ?
  അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ സമിതി

>> സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിച്ചത് ആര്?
ക്രിസ്ത്യൻ മുസ്ലിം ഈഴവ മതങ്ങളിലെ പ്രതിനിധികൾ

>> സായുക്ത രാഷ്ട്രീയ സമിതിയുടെ പ്രധാന നേതാക്കൾ
സി.കേശവൻ, എൻ.വി. ജോസഫ്‌

>> സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിച്ചത് എന്ന് ?
1932  ഡിസംബർ 17

>> തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്ക്‌ സംയുക്ത രാഷ്ട്രീയ  സമിതി മെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ എന്ന് ?
 1933

>> നിവര്‍ത്തന പ്രക്ഷോഭത്തിലെ പ്രധാന നേതാക്കാന്മാര്‍ ആരൊക്കെ ?
 എൻ . വി . ജോസഫ്‌, സി.കേശവന്‍, ടി.എം .വര്‍ഗ്ഗീസ്‌, പി.കെ.കുഞ്ഞ്‌, സി.വി. കുഞ്ഞിരാമന്‍, അബ്ദു റഹിമാൻ സാഹിബ്

>> 'നിവര്‍ത്തന' എന്ന വാക്ക്‌ നിര്‍ദ്ദേശിച്ചത്‌  ആര്?
 ഐ.സി.ചാക്കോ

>> നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ 1935-ല്‍  കോഴഞ്ചേരി എന്ന സ്ഥലത്തു പ്രസംഗം നടത്തിയത്‌ ആര് ?
 സി.കേശവന്‍

>> നിവർത്തന പ്രക്ഷോഭത്തിന്റെ  ജിഹ്വ എന്നറിയപ്പെടുന്ന പത്രം ഏത് ?
 കേരള കേസരി

>> നിവർത്തന മെമ്മോറിയൽ നിരാകരിച്ച ദിവാൻ ?
ടി.ഓസ്റ്റിൻ

>> ട്രാവന്‍കൂര്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ രൂപം കൊള്ളാന്‍ കാരണമായ പ്രക്ഷോഭം ഏത് ?
 നിവർത്തന പ്രക്ഷോഭം

>> ട്രാവന്‍കൂര്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ രൂപം കൊണ്ട വര്‍ഷം ഏത്?
1936

>> ട്രാവന്‍കൂര്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍ ആരായിരുന്നു ?
 ജി.ഡി നോക്സ്‌

>> ട്രാവന്‍കൂര്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ ആയ വർഷം  ?
1956

>> നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അവിശ്വസ പ്രമേയത്തിന് വിധേയനായ നേതാവ് ആര് ?
 ടി എം വർഗീസ്

Previous Post Next Post