വൈക്കം സത്യാഗ്രഹം

>> വൈക്കം സത്യാഗ്രഹം ആരംഭിച്ചത് എന്ന്?
1924 മാര്‍ച്ച് 30

>> ഇന്ത്യയില്‍ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ഏതാണ്?
വൈക്കം സത്യാഗ്രഹം

>> വൈക്കം സത്യാഗ്രഹം നടന്ന ക്ഷേത്രം ?
വൈക്കം മഹാദേവ ക്ഷേത്രം

>> വൈക്കം സത്യാഗ്രഹത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?
വൈക്കം മഹാദേവ ക്ഷേത്രത്തിനു  ചുറ്റുമുള്ള 100  മീറ്റർ വഴികളിലൂടെ അവർണർക്ക്  സഞ്ചാരസ്വാതന്ത്ര്യം  അനുവദിക്കുക

>> 1924 മാര്‍ച്ച് 30 ന്‌ സത്യാഗ്രഹം ആരംഭിച്ച വ്യക്തികള്‍ ആരൊക്കെ?
കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദ പണിക്കര്‍

>> എന്തായിരുന്നു വൈക്കം സത്യാഗ്രഹം ആരംഭിച്ച വ്യക്തികകളുടെ  സമരമുറ?
ഓരോ  ദിവസവും അവർണ്ണ - സവർണ്ണ വിഭാഗത്തിൽപെട്ട മുന്ന് പേർ അവർണർക്ക് പ്രവേശനമില്ല എന്നെഴുതിയ ബോർഡിന്റെ പരിധി കടന്നു ക്ഷേത്രത്തിൽ പോകുക.

>> അയിത്തത്തിനെതിരായി ടി.കെ മാധവന്‍ പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ്‌ സമ്മേളനം ഏത് ?
കാക്കിനാട സമ്മേളനം (1923)

>> വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത  നേതാക്കള്‍ ആരൊക്കെ?
ടി.കെ മാധവന്‍, കെ.പി കേശവമേനോന്‍, സി.വി.കുഞ്ഞിരാമന്‍, കെ.കേളപ്പന്‍, മന്നത്ത്‌ പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, കുരൂര്‍ നീലകണ്ഠപിള്ള

>> വൈക്കം സത്യാഗ്രഹം തുടങ്ങുമ്പോള്‍ തിരുവിതാംകൂര്‍ ഭരണാധികാരി ആരായിരുന്നു ?
ശ്രീമൂലം തിരുന്നാൾ മഹാരാജാവ്

>> വൈക്കം സത്യാഗ്രഹത്തിന്റെ  ആശ്രമമായി ഉപയോഗിച്ച ശ്രീനാരായണ ഗുരുവിന്റെ മഠം ഏത്?
വെല്ലൂര്‍ മഠം (വൈക്കം)

>> വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാര്‍ ആരൊക്കെ ?
സ്വാമി സത്യവര്‍ധന്‍, കോട്ടു കോയിക്കല്‍ വേലായുധന്‍ , സ്വരാട്

>> വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന ഭാഗമായ 'സവർണജാഥ'  തിരുവനന്തപുരത്തേക്ക് നയിച്ചതാര്?
മന്നത്തു പദ്മനാഭൻ

>> വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോൾ തിരുവിതാംകൂര്‍ ഭരണാധികാരി ആരായിരുന്നു ?
റാണി സേതുലക്ഷ്മിഭായി

>> ഗാന്ധിജിയുടെ പ്രേരണയാല്‍ വൈക്കം സത്യാഗ്രഹക്യാമ്പ്‌ സന്ദര്‍ശിച്ച ദേശീയ നേതാവ്‌ ആര്?
ആചാര്യ വിനോബാഭാവെ

>> വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഒരേ ഒരു ക്രിസ്ത്യൻ?
ജോർജ് ജോസഫ് (എഡിറ്റർ - യങ് ഇന്ത്യ)

>> വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചെത്തിയ ദേശീയ നേതാക്കള്‍ ആരൊക്കെ ?
ഗാന്ധിജി, ഇ.വി.രാമസ്വാമി നായ്ക്കര്‍

>> വൈക്കം സത്യാഗ്രഹത്തോട്‌ അനുബന്ധിച്ച്‌ ഗാന്ധിജി രണ്ടാമതായി കേരളം സന്ദര്‍ശിച്ച വര്‍ഷം ഏത്?
1925

>> 1925 ൽ മഹാത്മാ ഗാന്ധി തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ ഭരണാധികാരി ആരായിരുന്നു?
സേതുലക്ഷ്മി ഭായി

>> മധുരയില്‍നിന്ന്‌ വൈക്കത്തേക്ക്‌  ജാഥ നയിച്ചത്‌ ആരായിരുന്നു ?
ഇ.വി.രാമസ്വാമി നായ്ക്കര്‍

>> 'പെരിയോര്‍','വൈക്കം ഹീറോ','വൈക്കം വീരർ'   എന്നീ പേരുകളിൽ അറിയപ്പെടുന്ന നേതാവ് ആര് ?
ഇ.വി.രാമസ്വാമിനായ്ക്കര്‍

>> ഇ.വി രാമസ്വാമി നായ്‌ക്കരുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്‌ എവിടെ ?
വൈക്കം

>> വൈക്കം സത്യാഗ്രഹത്തിന്‌ അനുഭാവം പ്രകടിപ്പിച്ച്‌ പഞ്ചാബില്‍ നിന്ന്‌ എത്തി സൗജന്യ ഭക്ഷണ ശാല തുറന്നു കൊടുത്തവർ ആരായിരുന്നു  ?
അകാലികൾ

>> വൈക്കം സത്യാഗ്രഹത്തില്‍ അനുഭാവം പ്രകടിപ്പിച്ച്‌ പഞ്ചാബില്‍ നിന്ന്‌ എത്തിയ അകാലികളുടെ നേതാവ്‌ ആര് ?
ലാലാ ലാല്‍സിംഗ്‌

>> വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 5 മാസക്കാലം ജയിലിൽ അടച്ച നേതാവ് ആരായിരുന്നു?
കെ പി കേശവമേനോൻ

>> വൈക്കം സത്യാഗ്രഹം അവസാനിച്ചത്‌ എന്ന് ?
1925 നവംബര്‍ 23

>> വൈക്കം സത്യാഗ്രഹം എത്ര  നാൾ  നീണ്ടു നിന്നു?
603 ദിവസം

>> വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ ഗാന്ധിജി വിശേഷിപ്പിച്ചത് എന്ത് ?
സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വം

>> വൈക്കം സത്യാഗ്രഹ കാലത്തെ തിരുവിതാംകൂർ ദിവാൻ  ആര് ?
ടി രാഘവയ്യ

>> വൈക്കം ക്ഷേത്ര റോഡും മറ്റു റോഡുകളും ജാതിമത ഭേദമന്യേ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ തിരുവിതാംകൂർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച വ്യക്തി ആരായിരുന്നു ?
എൻ.കുമാരൻ (1925 ഫെബ്രുവരി 7) (പ്രമേയം 21 ന്‌ എതിരെ 22 വോട്ടിന്‌ പരാജയപ്പെട്ടു)

>> വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിന്ന് തിരുവന്തപുരത്തേക്ക് സംഘടിച്ച ജാഥ ?
സവർണ്ണ ജാഥ

>> വൈക്കം സത്യാഗ്രഹം എത്രനാൾ നീണ്ടുനിന്നു ?
603 ദിവസം

>> വൈക്കം ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും ജാതിമതഭേദമന്യേ എല്ലാവർക്കും തുറന്നു കൊടുക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ നിവേദനം സമർപ്പിക്കപ്പെട്ട ഭരണാധികാരി ?
മഹാറാണി സേതുലക്ഷ്മീഭായി

>> വൈക്കം സത്യാഗ്രഹ നിവേദനത്തിൽ ഒപ്പുവെച്ചവരുടെ എണ്ണം ?
23000

>> വൈക്കം സത്യാഗ്രഹ നിവേദനം സമർപ്പിക്കാൻ നേതൃത്വം നൽകിയ വ്യക്തി ?
ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

>> വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വം എന്ന് വിശേഷിപ്പിച്ചതാര് ?
ഗാന്ധിജി 

>> വൈക്കം സത്യാഗ്രഹ സ്മാരകം നിലവിൽ വരുന്ന സ്ഥലം ?
വൈക്കം

>> വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകള്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും തുറന്നുകൊടുക്കാന്‍ ഉത്തരവായത്‌
1925 നവംബര്‍ 23

>> തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്കും കടന്നു ചെല്ലാം എന്ന് വിളംബരം പുറപ്പെടുവിച്ച വർഷം?
1928

>> തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും  എല്ലാവർക്കും കടന്നു ചെല്ലാം എന്നു അനുശാസിക്കുന്ന ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് എന്ന് ?
1936 നവംബർ 12
Previous Post Next Post