>>കെ.ആർ. നാരായണന്റെ മുഴുവൻ പേര്?
കേച്ചേരി രാമൻ നാരായണൻ
>>കെ.ആർ .നാരായണൻ ജനിച്ചത് എന്ന് ?
1920 ഒക്‌ടോബർ 27
>>ഇന്ത്യൻ പ്രസിഡന്റ് പദവിയിൽ എത്തിയ ആദ്യ മലയാളി ആര്?
കെ.ആർ .നാരായണൻ
>>ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി
>>കെ.ആർ .നാരായണൻ ജനിച്ചത് എവിടെ ?
കോട്ടയം ജില്ലയിലെ ഉഴവൂരിൽ
>> 1992 - 1997 കാലഘട്ടത്തില്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ആരായിരുന്നു ?
കെ.ആർ .നാരായണൻ
>>പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ ദളിത് വംശജന്‍ ആര് ?
കെ.ആർ .നാരായണൻ
>>രാജ്യസഭാ ചെയര്‍മാനായ ആദ്യ മലയാളി ആര് ?
കെ.ആർ .നാരായണൻ
>>1999 -ലെ കാര്‍ഗില്‍ യുദ്ധസമയത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആരായിരുന്നു?
കെ.ആർ .നാരായണൻ
>>ഏറ്റവും കൂടുതൽ വോട്ടും ഭൂരിപക്ഷവും നേടി ജയിച്ച രാഷ്ട്രപതി
>>ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ് ആരായിരുന്നു ?
കെ.ആർ. നാരായണൻ
>>ലോക്സഭാ ഇലക്ഷനില്‍ വോട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ പ്രസിഡന്റ് ആര്?
കെ.ആർ .നാരായണൻ
>>രാജ്യത്തിന്റെ മികച്ച നയതന്ത്രജ്ഞന്‍ എന്ന് കെ.ആര്‍.നാരായണനെ വിശേഷിപ്പിച്ചത് ആര്?
നെഹ്റു
>>മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍ ശേഷനെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ രാഷ്ട്രപതി ആര് ?
കെ.ആർ .നാരായണൻ
>>രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടും, ഏറ്റവും കൂടുതല്‍ ഭൂരിപക്ഷവും നേടിയ വ്യക്തി ആരായിരുന്നു ?
കെ.ആർ .നാരായണൻ
>>ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു കെ.ആർ .നാരായണൻ?
പത്താമത്തെ
>>ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതി ആയിരുന്നു കെ.ആർ .നാരായണൻ?
ഒൻപതാമത്തെ
>>ചൈന ,തുർക്കി,ജപ്പാൻ ,തായ്‌ലന്റ്,അമേരിക്ക എന്നീ രാജ്യങ്ങളിൽ അംബാസഡർ ആയി സേവനമനുഷ്ട്ടിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ?
കെ.ആർ .നാരായണൻ
>>പൊഖ്റാനില്‍ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണ സമയത്തെ രാഷ്ട്രപതി ആര് ?
കെ.ആർ .നാരായണൻ
>>ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ലോകസഭയെ (12-ാം ലോകസഭ) പിരിച്ചുവിട്ട രാഷ്ട്രപതി ആര് ?
കെ.ആർ .നാരായണൻ
>>കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി ആര് ?
കെ.ആർ .നാരായണൻ
>>ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ രാഷ്ട്രപതി ആര്?
കെ.ആർ .നാരായണൻ
1997 ജൂലൈ 25 ന് രാഷ്ട്രപതി സ്ഥാനം ഏൽക്കുമ്പോൾ അദ്ദേഹത്തിന് 76 വയസ്സും 271 ദിവസവും പ്രായമുണ്ടായിരുന്നു.
>>ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഇന്ത്യന്‍ രാഷ്ട്രപതി ആര്?
ആര്‍. വെങ്കിട്ടരാമന്‍ 76 വയസ്സും 233 ദിവസവും
>>1998 ല്‍ കേരളത്തിന്റെ പുതിയ നിയമസഭാമന്ദിരം ഉദ്ഘാടനം ചെയ്ത വ്യക്തി?
കെ.ആർ .നാരായണൻ
>>പത്രപ്രവര്‍ത്തകനെന്ന നിലയില്‍ മഹാത്മാഗാന്ധിയെ ഇന്റര്‍വ്യൂ ചെയ്ത വ്യക്തി?
കെ.ആർ .നാരായണൻ
>>ജവാഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സിലറായ ഏക മലയാളി?
കെ.ആർ .നാരായണൻ
>>ഇന്ത്യയുടെ പ്രഥമ വനിതയായ വിദേശ വംശജ
കെ.ആര്‍. നാരായണന്റെ പത്നി ഉഷ നാരായണന്‍ (യഥാര്‍ത്ഥ നാമം- മാടിന്റ് ടിന്റ് (മ്യാന്‍മാര്‍))
>>കെ.ആര്‍. നാരായണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?
തെക്കുംതല (കോട്ടയം)
>>പ്രധാന കൃതികൾ
നെഹ്‌റു ആൻഡ് ഹിസ് വിഷൻസ് ,ഇന്ത്യ ആൻഡ് അമേരിക്ക
>>കെ.ആര്‍.നാരായണന്റെ അന്ത്യവിശ്രമ സ്ഥലം?
ഉദയ്ഭൂമി (ന്യൂഡല്‍ഹി)
>>കെ.ആർ .നാരായണൻ അന്തരിച്ചത് എന്ന് ?
9 നവംബർ 2005