സ്വാഭിമാന പ്രസ്ഥാനം



>> സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ച വർഷം ?
1925

>> സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചതെവിടെ ?
തമിഴ്നാട്

>> തമിഴ്നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ആരംഭിച്ച വ്യക്തി ?
പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ     

>> ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം ?
സ്വാഭിമാന പ്രസ്ഥാനം

>> സ്വാഭിമാന പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം ?
പിന്നോക്ക വിഭാഗങ്ങൾക്ക് തുല്യ അവകാശമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക

>> സ്വാഭിമാന ലീഗിന്റെ ആദ്യ ജനറൽ സെക്രട്ടറി ആരായിരുന്നു ?
എസ്‌. രാമനാഥൻ

>> പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ ആരംഭിച്ച സംഘടന ഏത് ?
ദ്രാവിഡർ കഴകം

>> 'തന്തൈ  പെരിയാർ" എന്നറിപ്പെട്ടിരുന്ന വ്യക്തി ?
പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ

>> 'വൈക്കം ഹീറോ', 'പെരിയാർ' എന്നിങ്ങനെ അറിയപ്പെടുന്നതാരെ ?
ഇ.വി. രാമസ്വാമി നായ്ക്കർ

>> ഇ.വി. രാമസ്വാമി നായ്ക്കർ ആരംഭിച്ച പത്രങ്ങൾ :

  • റിവോൾട്ട്‌ (1928) (ഇംഗ്ലീഷ്‌ വീക്കിലി)
  • കുടി അരശ്
  • വിടുതലൈ (1937)
  • പുരട്ചി (1933)
  • പകുത്തറിവ്‌ (1934)


>> ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലം ഏത് ?
വൈക്കം

Previous Post Next Post