മനുഷ്യശരീരം

 മനുഷ്യശരീരം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
ത്വക്ക്

മനുഷ്യന്റെ  ശാസ്ത്രനാമം:
ഹോമോ സാപ്പിയന്‍സ്‌

മനുഷ്യന്റെ തൊലിക്ക്‌ നിറം നല്‍കുന്ന വര്‍ണകം:
മെലാനിന്‍

മനുഷ്യശരീരത്തിലെ എല്ലുകളുടെ എണ്ണം:
206

മനുഷ്യന്റെ പല്ലുകളുടെ എണ്ണം:
32

മനുഷ്യന്റെ  കഴുത്തിലെ കശേരുക്കളുടെ  എണ്ണം
7

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
കരൾ

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം:
സെറിബ്രം

ചിന്ത, ഓര്‍മ, ബുദ്ധി എന്നിവയുടെ കേന്ദ്രമായ മസ്തിഷ്ക  ഭാഗം
സെറിബ്രം

ശരീരത്തിലെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്ക ഭാഗം:
സെറിബെല്ലം

ഹൃദയമിടിപ്പ്‌ ശ്വസനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ നിയന്ത്രികുന്ന മസ്തിഷ്ക  ഭാഗം:
മെഡുല്ല ഒബ്ലോം ഗേറ്റ

നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം:
ന്യൂറോൺ

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം:
നാഡീകോശം (ന്യൂറോണ്‍)

ആക്സോണുകളെ പൊതിഞ്ഞിരിക്കുന്ന സ്തരം ഏത്‌?
മയലിന്‍ ഷീത്ത്‌

നാഡീയ പ്രേക്ഷകത്തിന്‌ ഉദാഹരണം ഏത് ?
അസറ്റൈല്‍ കൊളിന്‍, ഡോപമിന്‍

ശിരോനാഡികളുടെ എണ്ണം എത്ര?
12 ജോഡി

സുഷുമ്‌നാ  നാഡികളുടെ എണ്ണം എത്ര?
31 ജോഡി

സംവേദനാഡിയെയും പ്രേരക നാഡിയെയും ബന്ധിപ്പിക്കുന്ന നാഡികോശം ഏത്‌?
ഇന്‍റര്‍ ന്യൂറോണ്‍

കേവല ഓര്‍മകൾപോലും ഇല്ലാതാകുന്ന രോഗം ഏത്‌?
അല്‍ഷിമേഴ്‌സ്‌

തലച്ചോറില്‍ ഡോപമിന്‍ എന്ന നാഡിയപ്രേഷകത്തിന്റെ ഉത്‌പാദനം കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
പാര്‍ക്കിന്‍സണ്‍സ്‌

ചുറ്റുപാടുകളെക്കുറിച്ച്‌ ഏറ്റവും കൂടുതല്‍ വിവരങ്ങൾ നല്‍കുന്ന അവയവം:
കണ്ണ്‌

കണ്ണില്‍ ഏറ്റവും പുറമേയുള്ള പാളി ഏതുപേരില്‍ അറിയപ്പെടുന്നു:
ദൃഢപടലം

ഐറിസിന്‌ നിറം നല്‍കുന്ന വര്‍ണവസ്തു
മെലാനിന്‍

വസ്തുക്കളുടെ പ്രതിബിംബം പതികുന്ന കണ്ണിലെ പാളി
റെറ്റിന

മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്ന കോശം:
റോഡ്‌ കോശം

നിറങ്ങൾ കാണാന്‍ സഹായിക്കുന്ന കോശം:
കോണ്‍ കോശം.

റെറ്റിനയില്‍ ഏറ്റവും കൂടുതല്‍ പ്രകാശഗ്രാഹി കോശങ്ങൾ കാണപ്പെടുന്ന ഭാഗം:
പീതബിന്ദു

റെറ്റിനയില്‍നിന്ന്‌ നേത്രനാഡി ആരംഭിക്കുന്ന ഭാഗം:
അന്ധബിന്ദു

കണ്ണുനീരില്‍ അടങ്ങിയ എന്‍സൈം:
ലൈസോസൈം

കണ്ണിലെ കോശങ്ങൾക്ക്‌ ഓക്‌സിജനും പോഷകവും നല്‍കുന്ന ദ്രവം:
അക്വസ്‌ ദ്രവം

കണ്ണിന്റെ  ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന ദ്രവം:
വിട്രിയസ്‌ ദ്രവം

റോഡ്‌ കോശങ്ങളില്‍ കാണപ്പെടുന്ന കാഴ്ചവര്‍ണകം:
റോഡോപ്സിന്‍

കോണ്‍കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന കാഴ്ചവര്‍ണകം:
ഫോട്ടോപ്സിന്‍ (അയഡോപ്‌സിന്‍)

മങ്ങിയ വെളിച്ചത്തില്‍ വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥ
നിശാന്ധത

ഏത്‌ വിറ്റാമിന്റെ  അഭാവമാണ്‌. നിശാന്ധതയ്ക്ക് കാരണം?
വിറ്റാമിന്‍ എ

വിറ്റാമിന്‍ എ-യുടെ തുടര്‍ച്ചയായ അഭാവം മൂലം കോര്‍ണിയ വരണ്ട്‌. അതാര്യമാവുന്ന രോഗം:
സിറോഫ്താല്‍മിയ

ചുവപ്പും പച്ചയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത രോഗാവസ്ഥ:
വര്‍ണാന്ധത

കണ്ണിലെ മര്‍ദം കൂടുന്ന രോഗം:
ഗ്ലോക്കോമ

ചെങ്കണ്ണ്‌ ബാധിക്കുന്നത്‌ കണ്ണിന്റെ  ഏത് ഭാഗത്ത്‌?
കണ്‍ജങ്റ്റൈവ

ശബ്ദതരംഗങ്ങളെ കര്‍ണനാളത്തിലേക്ക്‌ നയിക്കുന്ന ഭാഗം:
ചെവിക്കുട

മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റേപ്പിസ്‌

മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴല്‍:
യുസ്റ്റേഷ്യന്‍ നാളി

കേൾവി സാധ്യമാക്കുന്ന ആന്തര കര്‍ണത്തിലെ ഭാഗം
കോക്ലിയ

ശരീര തുലനനില പാലിക്കാന്‍ സഹായിക്കുന്ന ആന്തരകര്‍ണത്തിലെ ഭാഗം:
വെസ്റ്റിബ്യൂൾ

അഞ്ചാമത്തെ രുചി ഏത്‌?
ഉമാമി

ആറാമത്തെ രൂചി
ഒലിയോ ഗസ്റ്റസ്‌

അന്തഃ സ്രാവിഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കൾ ഏത്‌?
ഹോര്‍മോണുകൾ

രക്തത്തിലെ ഗ്ലൂക്കോസ്‌ അളവ്‌ കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്‌?
ഇന്‍സുലിന്‍

ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
പാന്‍ക്രിയാസ്‌ (ഐലറ്റ്സ്‌ ഓഫ്‌ ലാംഗര്‍ഫാന്‍സിലെ ബീറ്റാകോശങ്ങൾ)

രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ്‌:
70 - 110 mg/100ml

രക്തത്തിലെ ഗ്ലൂക്കോസ്‌ അളവ്‌ കൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍:
ഗ്ലൂക്കഗോണ്‍

ഇന്‍സുലിന്‍ അഭാവം ഉണ്ടാക്കുന്ന രോഗം:
പ്രമേഹം

മൂത്രത്തിലെ ഗ്ലൂക്കോസ്‌ സാന്നിധ്യം തിരിച്ചറിയാനുള്ള ടെസ്റ്റ്
ബെനഡിക്റ്റ്‌ ടെസ്റ്റ്‌

ലോക  പ്രമേഹദിനം
നവംബര്‍ 14

ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഏത്‌?
തൈറോക്സിന്‍

തൈറോക്‌സിന്‍ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥി
തൈറോയ്ഡ്‌ ഗ്രന്ഥി

തൈറോക്‌സിന്‍ ഉത്പാദനം കുറയുന്നതുമൂലം കൂട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ച തടസ്സപ്പെടുന്ന അവസ്ഥ:
ക്രെറ്റിനിസം

മുതിര്‍ന്നവരില്‍ തൈറോക്സിന്‍ അഭാവം ഉണ്ടാകുന്ന രോഗം:
മിക്‌സഡിക

തൈറോക്‌സിന്‍ ഉത്പാദനം കൂടിയാല്‍ ഉണ്ടാകുന്ന രോഗം
ഗ്രേവ്സ്‌ രോഗം

അയഡിന്റെ അഭാവംമൂലം തൈറോയ്ഡ്‌ ഗ്രന്ഥി വിങ്ങുന്ന
ഗോയിറ്റര്‍

രക്തത്തിലെ കാത്സ്യത്തിന്‍റെ അളവ്‌ കുറയ്ക്കുന്ന ഹോര്‍മോണ്‍:
കാല്‍സിടോണിണ്‍

കാല്‍സിടോണിന്‍ ഉത്പാദിപ്പിക്കുന്ന   ഗ്രന്ഥി:
തൈറോയ്ഡ്‌  ഗ്രന്ഥി

രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ്‌ കൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍.
പാരാതോര്‍മോണ്‍

പാരാതോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി:
പാരാതൈറോയ്ഡ്‌ ഗ്രന്ഥി

യുവത്വഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍
തൈമോസിന്‍

രക്തത്തിലെ കാന്‍സ്യത്തിന്റെ അളവ്‌ കൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍
പാരാതോര്‍മോണ്‍

പാരാതോര്‍മോണ്‍ ഉത്പാദിപ്പക്കുന്ന ഗ്രന്ഥി
പാരാതൈറോയിഡ്  ഗ്രന്ഥി

യൂവത്വഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍
തൈമോസിന്‍

തൈമോസിന്‍ ഉത്പാദിപ്പക്കുന്ന അന്ത:സ്രാവി ഗ്രന്ഥി:
തൈമസ്‌ ഗ്രന്ഥി

അടിയന്തര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്‌.
അഡ്രിനാലിന്‍ ( എപ്പിനെഫ്രിൻ)

അഡ്രിനാലിന്‍  ഉത്പാദിപ്പക്കുന്ന ഗ്രന്ഥി:
അഡ്രിനല്‍ ഗ്രന്ഥി

രക്തസമ്മര്‍ദം ക്രമീകരിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍:
അല്‍ഡോസ്റ്റിരോണ്‍

ശരീരത്തില്‍ വീക്കും അലര്‍ജി എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍.
കോര്‍ട്ടിസോൾ

ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി:
പീനിയല്‍ ഗ്രന്ഥി

പീനിയല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍
മെലാടോണിന്‍

ഉറക്കവും ഉണരലും നിയന്ത്രി കൂടുന്ന ഹോര്‍മോണ്‍:
മെലാടോണിന്‍

വളര്‍ച്ചഹോര്‍മോണ്‍ ഏത് ?
സൊമാറ്റോട്രോപ്പിന്‍

സൊമാറ്റോട്രോപ്പിന്‍ ഉത്പാദിപ്പക്കുന്ന ഗ്രന്ഥി:
പിറ്റ്യൂറി ഗ്രന്ഥി

മുലപ്പാല്‍ ഉത്പാദനത്തിന്‌ സഹായിക്കുന്ന ഹോര്‍മോണ്‍:
പ്രൊലാക്ടിന്‍

ഗര്‍ഭാശയഭിത്തിയിലെ പേശികളെ സങ്കോചിപ്പിച്ച്‌ പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍
ഓക്സിടോസിന്‍

വൃക്കയില്‍ ജലത്തിന്റെ  പുനരാഗിരണത്തിന്‌ സഹായിക്കുന്ന ഹോര്‍മോണ്‍:
വാസോപ്രസിന്‍

ഓക്‌സിടോസിന്‍ വാസോപ്രസിന്‍ എന്നിവ  ഉത്പാദിപ്പക്കുന്ന ഗ്രന്ഥി
ഹൈപ്പോതലാമസ്‌

വാസോപ്രസിന്റെ  ഉത്പാദനം കുറയുന്നതുമൂലം അമിതമായി മൂത്രം പുറന്തള്ളപ്പെടുന്ന അസുഖം
ഡയബെറ്റിസ്‌ ഇന്‍സിപിഡസ്‌

എല്ലാ അന്തഃ സ്രാവിഗ്രന്ഥികളെയും നിയന്ത്രിക്കുന്ന ഗ്രന്ഥി ഏത്‌?
ഹൈപ്പോതലാമസ്‌.

മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം:
പല്ലിന്റെ  ഇനാമല്‍

പല്ല് നിര്‍മിച്ചിരിക്കുന്ന ജീവനുള്ള കല
ഡെൻറെൻ

രോഗാണുകളൈ നശിപ്പിക്കുന്ന ഉമിനീരിലെ ഘടകം:
ലൈസോസൈം

വായില്‍ വെച്ച്‌ അന്നജത്തെ മാൾട്ടോസ് ആക്കിമാറ്റുന്ന എന്‍സൈം:
സലൈവറി അമിലേസ്‌.

ആമാശയരസത്തില്‍ അടങ്ങിയ ആസിഡ്‌
ഹൈഡ്രോക്ലോറിക് ആസിഡ്‌

Previous Post Next Post