>> ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് (Gulab) ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം?
പാകിസ്താൻ
>> യു.എൻ. പൊതുസഭയുടെ എത്രാമത് സമ്മേളനത്തെയാണ്. ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്?
76-ാമത്
>> ലേക നദി ദിനം എന്നായിരുന്നു?
സെപ്റ്റംബർ 2
>> സംസ്ഥാന വനിതാകമ്മിഷൻറെ പുതിയ അധ്യക്ഷ?
പി. സതീദേവി
>> സെപ്റ്റംബർ 27-ന് ആചരിച്ച 2021- ലെ ലോകവിനോദസഞ്ചാരദിനത്തിൻറെ വിഷയം എന്തായിരുന്നു?
Tourism for Inclusive Growth
>> ഫോർമുല വൺ കാറോട്ടമത്സരത്തിൽ 100 ഗ്രാൻപ്രി വിജയങ്ങൾ നേടിയ ആദ്യ വ്യക്തി?
ലൂയി ഹാമിൽട്ടൺ (യു.കെ.)
>> ഡിജിറ്റൽ പഠനത്തിന് ശേഷിയില്ലാത്ത സ്‌കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി?
വിദ്യാകിരണം
>> എല്ലം പൗരന്മാർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാക്കുന്ന കേന്ദ്ര ആരോഗ്യപദ്ധതിയുടെ പേര്?
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ (ABDM)
>> ലോക റാബിസ് (Rabies) ദിനം എന്നായിരുന്നു?
സെപ്റ്റംബർ 28
>> രാജ്യത്തെ പരമോന്നത ശാസ്ത്ര പുരസ്‌കാരമായ ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ് (2021) നേടിയ മലയാളി?
ഡോ. ജീമോൻ പന്ന്യംമാക്കൽ
>> മിതമായ നിരക്കിൽ ഭക്ഷണം നൽകുന്ന സംസ്ഥാനസർക്കാരിന്റെ പുതിയ പദ്ധതി?
സുഭിക്ഷ ഹോട്ടൽ
>> 2020-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയുടെ അധ്യക്ഷയായി നിയമിക്കപ്പെട്ട സംവിധായികകൂടിയായ നടി?
സുഹാസിനി
>> 2021 സെപ്‌റ്റംബർ 29-ന് ആചരിച്ച ലോക ഹൃദയദിനത്തിന്റെ ആശയം എന്താണ്?
Use Heart to connect
>> സവിശേഷ ഗുണങ്ങളുള്ള എത്ര കാർഷികവിളയിനങ്ങളാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രഷ്ട്രത്തിന് സമർപ്പിച്ചത്
35
>> മലയാളത്തിന് സ്വന്തമായി ആംഗൃഭാഷയിലുള്ള അക്ഷരമാല അടുത്തിടെ നിലവിൽവന്നു, ബധിരവിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഏറെ പ്രയോജ
പ്പെടുന്ന ഈ ലിപി രൂപകല്പനചെയ്ത സ്ഥാപനം:
നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്)
>> ടുണീഷ്യയുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി നിയമിതയായത് ?
നജല ബൗദൻറ് റമദാന
>> അന്താരാഷ്ട്ര പരിഭാഷാദിനം എന്നായിരുന്നു?
സെപ്റ്റംബർ 30
>> ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന 2021 -ലെ റൈറ്റ് ലൈവ് ലിഹുഡ് പുരസ്‌കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംഘടന?
ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺ മെൻറ് (LIFE)
>> ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകുന്ന ഫുമിയോ കിഷിതയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണത്?
രാജ്യത്തിന്റെ 100-ാംമത്തെ പ്രധാനമന്ത്രി
>> ഒക്ടോബർ ഒന്നിന് ആചരിച്ച ലോക വയോജന ദിന (International Day for Older Persons) ത്തിന്റെ വിഷയം എന്താണ്?
Digital Equity for All
>> യു.എ.ഇ.യിലെ ദൂബയിൽ ഒക്ടോബർ ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര സാങ്കേതിക- സാംസ്‌കാരിക- വാണിജ്യ പ്രദർശനമേളയുടെ പേര്?
എക്‌സ്‌പോ 2020
>> ഏത് വർഷംമുതലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്ട അഹിം സാദിനമായി ആചരിച്ചുതുടങ്ങിയത്?
2007 ഒക്ടോബർ രണ്ടുമുതൽ
Current Affairs October Part - 1
Tags:
Current Affairs