>> കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം ?
കീഴരിയൂർ ബോംബ് ആക്രമണം
>> കീഴരിയൂർ ബോംബ് കേസ് നടന്ന വർഷം ?
1942 നവംബർ 17
>> കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ല ഏത് ?
കോഴിക്കോട്
>> കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യക്തികൾ ?
ഡോ. കെ.ബി. മേനോൻ, കുഞ്ഞിരാമകിടാവ്
>> കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് എത്രപേരാണ് അറസ്റ്റിലായത് ?
27
>> കലാപകാരികൾ വിധ്വംസകദിനമായി പ്രഖ്യാപിച്ചത് എന്ന്?
നവംബർ 9
>> കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി.മേനോന് കത്തെഴുതിയ ദേശീയ നേതാവ് ആര്?
സുഭാഷ് ചന്ദ്രബോസ്
>> കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച് ആധികാരിക വിവരങ്ങളുള്ള 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം രചിച്ചത് ?
വി.എ.കേശവൻ നായർ
>> കീഴരിയൂർ ബോംബ് കേസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം ഏത്?
വന്ദേമാതരം