റഷ്യൻ വിപ്ലവം (Russian Revolution)

 റഷ്യൻ വിപ്ലവം - 1917



>>വർഷങ്ങളായി പിന്നാക്കാവസ്ഥയിലായിരുന്ന റഷ്യയെ സാമ്പത്തിക - ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിക്കുവാൻ സഹായിച്ച വിപ്ലവമാണ് റഷ്യൻ വിപ്ലവം

>>ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും റഷ്യ പിന്മാറുവാൻ ഉണ്ടായ കാരണങ്ങളിൽ പ്രധാനം റഷ്യൻ വിപ്ലവമാണ്

>>ഇരുപതാംനൂറ്റാണ്ടിൽ റഷ്യയിൽ നടന്ന വിപ്ലവങ്ങളുടെ തുടർക്കഥയാണ് റഷ്യൻ വിപ്ലവം

>>മുതലാളിമാർ നിയന്ത്രിക്കുന്ന ഉൽപ്പാദനവ്യവസ്ഥയ്ക്ക്‌ പകരം തൊഴിലാളികളുടെ ആധിപത്യം സ്ഥാപിക്കാൻ ആഹ്വാനം ചെയ്ത വിപ്ലവം 

>>സോഷ്യലിസം എന്ന ആശയം ലോകമെമ്പാടും വ്യാപിപ്പിച്ച വിപ്ലവം 

>>തൊഴിലാളികളുടെ ദുരിതങ്ങൾക്ക്‌ പരിഹാരം കാണാനായി തൊഴിലാളിസംഘടനകൾ രുപീകരിച്ചു. 

>>റഷ്യൻ വിപ്ലവകാലത്ത് റഷ്യയിലെ ഭരണാധികാരി - സാർ നിക്കോളാസ് രണ്ടാമൻ

 >>1914 -ൽ ഒന്നാംലോകയുദ്ധം ആരംഭിച്ചതോടെ ദ്യൂമയുടെ എതിർപ്പിനെ അവഗണിച്ച്‌ യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച സാർ ചക്രവർത്തി ആരാണ് ?
നിക്കോളാസ്‌ II

  >>റഷ്യൻ വിപ്ലവത്തിന്റെ ഭാഗമായി നടന്ന ആദ്യ വിപ്ലവങ്ങളിൽ പ്രധാനപ്പെട്ടതാണ് ഫെബ്രുവരി വിപ്ലവം /മാർച്ച് വിപ്ലവം 

 >>റഷ്യൻ വിപ്ലവത്തിന്റെ മുദ്രാവാക്യം
അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക്, സമാധാനം എല്ലാവർക്കും

>>റഷ്യൻ വിപ്ലവസമയത്ത് തൊഴിലാളികൾക്കു വേണ്ടി രൂപീകൃതമായ പാർട്ടി ഏതാണ് ?
റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി

>>സോഷ്യൽ ഡെമോക്രാറ്റിക്‌ വർക്കേഴ്‌സ്‌ പാർട്ടി പിന്നീട്‌ മെൻഷെവിക്കുകൾ (ന്യൂനപക്ഷം) എന്നും ബോൾഷെവിക്കുകൾ (ഭൂരി പക്ഷം) എന്നും രണ്ടായി പിരിഞ്ഞു.

>>ബോൾഷെവിക്‌ പാർട്ടിക്ക്‌ നേതൃത്വം നൽകിയവർ - ലെനിൻ, ട്രോട്സ്കി

>>മെൻഷെവിക്കുകൾക്ക്‌ നേതൃത്വം നൽകിയത്‌ - അലക്സാണ്ടർ കെരൻസ്‌കി

>>റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ്‌ ആരാണ് ?
വ്ളാഡിമർ ലെനിൻ

>>റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ ആരാണ് ?
ലിയോ ടോൾസ്റ്റോയി

>>റഷ്യയിലെ പാർലമെന്റിന്റെ പേര് - ഡ്യൂമ 

 >>റഷ്യൻ വിപ്ലവത്തിന്‌ കാരണക്കാരനായ കപട സന്ന്യാസി ആരാണ് ?
റാസ്പുടിൻ
 
 >>“തെമ്മാടിയായ സന്ന്യാസി” എന്നറിയപ്പെടുന്നത്‌ ആരാണ് ?
റാസ്പുടിൻ

 >>ഇന്ത്യൻ റാസ്പുടിൻ എന്നറിയപ്പെടുന്നത്‌ ആര് ?
വി.കെ. കൃഷ്ണമേനോൻ

 ഫെബ്രുവരി വിപ്ലവം - 1917  മാർച്ച്  

(ഗ്രിഗോറിയൻ കലണ്ടർ പ്രകാരം)

>>പെട്രോഗ്രാഡ്‌ പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തതിനെ തുടർന്ന്‌ നിക്കോളാസ്‌ രണ്ടാമൻ സ്ഥാനമൊഴിയുകയും റഷ്യയിൽ മെൻഷെവിക്‌ നേതാവായ അലക്സാണ്ടർ കെരൻസ്‌കിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക ഗവൺമെന്റ്‌ നിലവിൽ വരുകയും ചെയ്ത സംഭവം - ഫെബ്രുവരി വിപ്ലവം

>>ഫെബ്രുവരി വിപ്ലവത്തെ തുടർന്ന്‌ അധികാരത്തിൽ വന്ന ഗവൺമെന്റിന്റെ തലവൻ ആരാണ് ?
അലക്സാണ്ടർ കെരൻസ്കി

>>റഷ്യയിലെ കെറെൻസ്കി സർക്കാരിന്റെ വസതി - വിന്റർ പാലസ്

>> റഷ്യയിൽ താൽക്കാലിക ഗവൺമെന്റിന്‌ നേതൃത്വം നൽകിയ മെൻഷെവിക്‌ നേതാവ്‌ ആരാണ് ?
അലക്സാണ്ടർ കെരൻസ്കി

ഒക്ടോബർ വിപ്ലവം - 1917 നവംബർ  

(ഗ്രിഗോറിയൻ കലണ്ടർ പ്രകാരം)

>>ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെന്റിനെതിരായി സായുധകലാപമാരംഭിക്കുകയും  കെരൻസ്‌കി രാജ്യംവിട്ടുപോവുകയും റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്ത  സംഭവം - ഒക്ടോബർ വിപ്ലവം 

  >>ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര് എന്താണ് ?
ബോൾഷെവിക്‌ വിപ്ലവം

>>ഒക്ടോബർ വിപ്ലവത്തിന് നേതൃത്വം നൽകിയത്  - വ്ളാഡിമിർ ലെനിൻ

  >>റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ - ലിയോ ടോൾസ്റ്റോയി

>>1917 ലെ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുള്ള 'ലോകത്തെ പിടിച്ചുകുലുക്കിയ പത്തുദിവസം' എന്ന പുസ്തകം
എഴുതിയത്‌ ആരാണ് ?
ജോൺറീഡ്‌

രക്തരൂക്ഷിതമായ ഞായറാഴ്ച  - 1905  ജനുവരി 9

>>രാഷ്ട്രീയാവകാശങ്ങളും സാമ്പത്തികപരിഷ്‌കാരങ്ങളും ആവശ്യപ്പെട്ട്‌ തൊഴിലാളികൾ പെട്രോഗ്രാഡ്‌ എന്ന സ്ഥലത്ത്‌ നടത്തിയ പ്രകടനത്തിനു
നേരെ പട്ടാളം വെടിവെയ്ക്കുകയും  നൂറുകണക്കിന്‌ തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്ത  സംഭവം - രക്തരൂക്ഷിതമായ ഞായറാഴ്ച

 >>രക്തരൂഷിതമായ ഞായറാഴ്ചയ്ക്കു ശേഷം റഷ്യയിൽ രൂപംകൊണ്ട തൊഴിലാളി സംഘങ്ങൾ അറിയപ്പെട്ടത്‌
സോവിയേറ്റുകൾ

മാർക്സിസത്തിന്റെ ആശയങ്ങൾ എന്തെല്ലാം?

  • ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ഉൽപ്പാദനബന്ധങ്ങളാണ്‌ ആ സമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം
  •  ഉൽപ്പാദനത്തിന്റെ അടിസ്ഥാനം തൊഴിലാളികളാണ്
  •  തൊഴിലാളിവർഗത്തിന്റെ സർവാധിപത്യത്തിനായി പ്രവർത്തിക്കണം
  >>മാർക്‌സിസ്റ്റ്‌ ആശയങ്ങളിൽ അധിഷ്ഠിതമായി രൂപംകൊണ്ട പാർട്ടി ഏതാണ് സോഷ്യൽ ഡെമോക്രാറ്റിക്‌ വർക്കേഴ്‌സ്‌ പാർട്ടി
 
>>മാർക്സിസ്റ്റ്‌ ആശയങ്ങൾ കൊണ്ട്‌ തൊഴിലാളികൾക്ക്‌ ആവേശം പകർന്ന സാമൂഹ്യ പരിഷ്‌കർത്താക്കൾ ആരെല്ലാം ?
കാൾ മാർക്സ്‌, ഫ്രെഡറിക്‌ ഏംഗൽസ്‌

റഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങൾ

  • ഒന്നാം ലോകയുദ്ധത്തിൽ നിന്നു റഷ്യ പിന്മാറി.
  •  ഭൂമി പിടിച്ചെടുത്ത്‌ കർഷകർക്ക്‌ വിതരണം ചെയ്തു.
  • പൊതു ഉടമസ്ഥതയ്ക്ക്‌ പ്രാധാന്യം കൊടുത്തു.
  • കേന്ദ്രീകൃത ആസൂത്രണം   നടപ്പിലാക്കി.
  • സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ പുരോഗതി കൈവരിച്ചു.
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി

>>ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ കർഷകരുടെ അവസ്ഥ വിവരിക്കുന്ന ലോകപ്രസിദ്ധ റഷ്യൻ കൃതി ഏതാണ് ?
“അമ്മ” (മാക്സിം ഗോർക്കി)

Previous Post Next Post