അമേരിക്കൻ വിപ്ലവം
>>അമേരിക്കൻ സ്വാതന്ത്ര്യസമരം നടന്ന കാലഘട്ടം - 1775 - 1783
>>ഉത്തര അറ്റ്ലാന്റിക് തീരത്തുള്ള 13 ബ്രിട്ടീഷുകോളനികൾ, മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരായി നടത്തിയ സ്വാതന്ത്ര്യസമരം
>>അമേരിക്കൻ സ്വാതന്ത്ര്യ സമരം ഉണ്ടാകാനുള്ള കാരണം - ബോസ്റ്റൺ റ്റീ പാർട്ടി - 1773 ഡിസംബർ 16
>>മുദ്രാവാക്യം - 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' (No Taxation without Representation) - ജെയിംസ് ഓട്ടിസ്
>>അമേരിക്കൻ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ബ്രിട്ടനിലെ രാജാവ് - ജോർജ് മൂന്നാമൻ
>>ഷുഗർ ആക്ട് - 1764
>>സ്റ്റാമ്പ് ആക്ട് - 1765
>>ബോസ്റ്റൺ റ്റീ പാർട്ടി - 1773 ഡിസംബർ 16
>>1767 - ൽ പാസാക്കിയ നിയമം ഏതാണ് ?
ടൗൺഷെന്റ് നിയമം
>>അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം - 1776 ജൂലൈ 4
>>ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉടമ്പടി (അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുണ്ടായ യുദ്ധത്തിന്റെ സമാധാന ഉടമ്പടി)- പാരീസ് ഉടമ്പടി (1783)
>>പ്രശസ്തമായ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് - ഫിലാഡൽഫിയയിൽ (1787)
>>അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന നിലവിൽ വന്ന വർഷം - 1789
>>അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുണ്ടായ യുദ്ധത്തിന്റെ സമാധാന ഉടമ്പടി ഒപ്പുവെച്ചത് - 1783-ൽ
>>അമേരിക്കയുടെ സ്വാതന്ത്ര്യദിനം - ജൂലൈ 4
>>ജോർജ് വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റായ വർഷം - 1789
>>പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്തവർ - തീർത്ഥാടക പിതാക്കൾ
>>തീർത്ഥാടക പിതാക്കൾ അമേരിക്കയിലെത്തിയ കപ്പൽ - മെയ് ഫ്ലവർ
>>1492 ൽ സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ എത്തിയ ക്രിസ്റ്റഫർ കൊളംബസ് അവിടുത്തെ ജനതയെ വിളിച്ച പേര് -റെഡ് ഇന്ത്യൻസ്
>>നിയന്ത്രണം സ്ഥാപിക്കുന്ന രാഷ്ട്രം അറിയപ്പെടുന്നത് ഏത് പേരിൽ ?
കൊളോണിയൽ മേധാവി
>>മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താൽ കച്ചവടക്കാർ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യനയം - മെർക്കന്റലിസം
>>1774-ൽ അമേരിക്കയുടെ സ്വാതന്ത്ര്യസമരം ആരംഭിച്ച കാലഘട്ടത്തിൽ അമേരിക്കയിൽ കുടിയേറിപ്പാർത്തവർ ഇംഗ്ലണ്ടിലെ രാജാവ് ജോർജ് മൂന്നാമന് കൊടുത്ത പരാതി - ദി ഒലിവ് ബ്രാഞ്ച് പെറ്റിഷൻ
>>1775-ൽ അമേരിക്കൻ കോളനിസേന ബ്രിട്ടീഷ് രാജാവിന് സമർപ്പിച്ച നിവേദനം - ഒലിവ് ശാഖാ നിവേദനം
ഇംഗ്ലണ്ടും വടക്കേ അമേരിക്കൻ കോളനികളും തമ്മിലുള്ള യുദ്ധം അവസാനിച്ച വർഷം
1781
>>അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി - വൈറ്റ് ഹൗസ്
>>അമേരിക്കയിലെ കോളനിസേനയുടെ തലവൻ - ജോർജ് വാഷിങ്ടൺ
>>അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ മുഖ്യശില്പി - തോമസ് ജെഫേഴ്‌സൺ
>>അമേരിക്കൻ ഭരണഘടനയുടെ പിതാവ് - ജെയിംസ് മാഡിസൺ
>>അമേരിക്കയുടെ രാഷ്ട്രപിതാവ് - ജോർജ് വാഷിങ്ടൺ
>>രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് - ജോൺ ആഡംസ്
>>അമേരിക്കൻ വിപ്ലവകാരികളെ സഹായിച്ച ഫ്രഞ്ച് ചക്രവർത്തി - ലൂയി പതിനാറാമൻ
>>അമേരിക്കൻ വിപ്ലവം ആസ്പദമാക്കി അങ്കിൾ ടോംസ് ക്യാബിൻ രചിച്ചത് - ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
>>"മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല" - ജോൺ ലോക്ക്
>>"ഏതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങിക്കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല" - തോമസ് പെയിൻ
>>1781-ൽ ന്യൂയോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ ആരാണ് ?
ജോർജ്ജ് വാഷിങ്ടൺ
>>ജോർജ്ജ് വാഷിങ്ടണിനോട് പരാജയപ്പെട്ട ഇംഗ്ലീഷ് സേനാനായകൻ ആരാണ് ചാൾസ് കോൺവാലീസ്
അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണത്തിലേക്ക് നയിച്ച സംഭവങ്ങൾ
*മെർക്കന്റലിസ്റ്റ് നിയമങ്ങൾ
- ബ്രിട്ടനിൽ ഉത്പാദിപ്പിക്കാൻ നിവൃത്തിയില്ലാത്ത സാധനങ്ങൾ കോളനികൾ ഉത്പാദിപ്പിച്ച് മാതൃരാജ്യത്തിനു നല്കണം
- മാതൃരാജ്യത്തിലെ വ്യവസായങ്ങളോടു മത്സരിക്കുകയോ ബ്രിട്ടനോട് വ്യാവസായികമത്സരത്തിൽ ഏർപ്പെടുന്ന അന്യരാജ്യങ്ങളെ
സഹായിക്കുകയോ ചെയ്യരുത് - ഭരണം, സൈന്യം എന്നീ രംഗങ്ങളിൽ ബ്രിട്ടൻ വഹിക്കുന്ന സാമ്പത്തികഭാരത്തിൽ കോളനികൾ പങ്കു വഹിക്കണം.
*ബോസ്റ്റൺ ടീപാർട്ടി
- ബോസ്റ്റൺ പൗരന്മാർ ബോസ്റ്റൺ തുറമുഖത്തിൽ നങ്കൂരമിട്ട ഒരു ബ്രിട്ടീഷ് തേയിലക്കപ്പലിൽ കയറിച്ചെന്ന് തേയില നിറച്ച 342 പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞു.
- ഇതിന്റെ ബ്രിട്ടീഷ് പ്രതികരണം 1774-ൽ പാസ്സാക്കിയ 5 നിയമങ്ങളാണ്.
- ഈ നഗരം സ്ഥിതിചെയ്യുന്ന മാസച്ചുസിറ്റ്സ് എന്ന കോളനിയുടെ സ്വയംഭരണാവകാശം റദ്ദാക്കി
- ബ്രിട്ടീഷ് പട്ടാളക്കാർ ബലാൽക്കാരമായി കോളനിക്കാരുടെ സ്ഥലങ്ങളിൽ താവളമുറപ്പിച്ചു
- കാനഡയിലെ ക്യൂബക്ക് പ്രവിശ്യ, ഒഹായോ നദിയുടെ തെക്കു വശംവരെ വിസ്തൃതമാക്കി
- മാസച്ചുസിറ്റ്സ്, വെർജീനിയ, കണക്റ്റിക്കട്ട് എന്നീ കോളനികളുടെ പശ്ചിമപ്രദേശങ്ങളിൽ സാരമായ ഭാഗം കൈക്കലാക്കി.
*ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് - 1774
- പങ്കെടുക്കാതിരുന്ന ഒരേയൊരു കോളനി - ജോർജിയ
*പാരീസ് ഉടമ്പടി
- ബ്രിട്ടനോടു യുദ്ധം ചെയ്ത 13 കോളനികളും കൂട്ടിച്ചേർത്തു രൂപവത്കൃതമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (U.S.A) എന്ന സ്വതന്ത്രരാഷ്ട്രത്തിന് അംഗീകാരം നല്കി.
- ഈ രാഷ്ട്രത്തിന്റെ വടക്കേ അതിർത്തി കാനഡയും അതിനു സമീപമുള്ള വൻതടാകങ്ങളും കിഴക്കേ അതിർത്തി അത്‌ലാന്റിക് സമുദ്രവും പടിഞ്ഞാറേ അതിർത്തി മിസിസിപ്പി നദിയുമായി നിർണയിച്ചു.
- ന്യൂഫൗണ്ട് ലാന്റിലെ മത്സ്യബന്ധനകേന്ദ്രങ്ങളിൽ യു.എസ്സിനുള്ള പരിപൂർണാവകാശം അംഗീകരിക്കപ്പെട്ടു.
- മിസിസിപ്പി നദിയിൽ ബ്രിട്ടനും യു.എസ്സിനും തുല്യമായ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു.
*ഫിലാഡൽഫിയയിൽ ചേർന്ന ഭരണഘടനാ സമ്മേളനം
അമേരിക്കൻ സ്വാതന്ത്ര്യ സമരം മുന്നോട്ട് വച്ച ആശയങ്ങൾ
- റിപ്പബ്ലിക്കന്‍ ഭരണരീതി എന്ന ആശയം മുന്നോട്ടുവച്ചു പില്‍ക്കാല സ്വാതന്ത്ര്യസമരങ്ങള്‍ക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നല്‍കി.
- ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി
- സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യവും അധികാരവും നല്‍കുന്ന ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നല്‍കി.