Name of Post: Common Preliminary Examination (Degree Level)- Stage I
Department: Various
Date of Test: 13/11/2021
Question Code:075/21
1 താഴെ കൊടുത്തിരിക്കുന്ന വാചകങ്ങൾ വായിക്കുക.
i. തിരുവിതാംകൂറിൽ 'പതിവ് കണക്ക്" ആരംഭിച്ചത് മാർത്താണ്ഡവർമ്മ ആണ്.
ii. സ്വാതിതിരുന്നാൾ രാമവർമ 'സുചീന്ദ്രം കൈമുക്ക്' നിർത്തലാക്കി.
iii. തിരുവിതാംകൂറിൽ സേതു ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി സമ്പ്രദായം നിർത്തലാക്കി.
iv. സേതുലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് തിരുവിതാംകൂറിൽ അടിമത്വം നിർത്തലാക്കി.
താഴെ പറയുന്ന ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക
A) മുകളിൽ പറഞ്ഞത് എല്ലാം
B) i ഉം ii ഉം മാത്രം
C) i, ii ഉം iii ഉം മാത്രം
D) i, ii ഉം iv ഉം മാത്രം
2 താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത് ?
i. കെ. പി. വള്ളോൻ - പുലയ മഹാസഭ
ii. അയ്യ വൈകുണ്ഠൻ - ഉച്ചിപതിപ്പ്
iii. സി. പി. അച്ചുതമേനോൻ - വിദ്യാവിനോദിനി
iv. ടി. കെ. മാധവൻ - ധന്വന്തരി
A) i, ii ഉം iv ഉം
B) i, ii ഉം iii ഉം
C) i, ii, iii ഉം iv ഉം
D) i മാത്രം
3 ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?
i. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു പട്ടം എ. താണുപിള്ള.
ii. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെപ്പറ്റി എഴുതിയിട്ടുള്ള പുസ്തകം ആണ് ധർമ്മരാജ്യം.
iii. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടു കിടക്കുന്നു.
iv. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഗാനം രചിച്ചത് ആർ. സുഗതൻ ആണ്.
A) i, ii ഉം iii ഉം
B) i, iii ഉം iv ഉം
C) i, ii, iii ഉം iv ഉം
D) ii, iii ഉം iv ഉം
4. താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത് ?
i. ഉൽഗുലാൻ മൂവ്മെന്റ്
ii. സാഫാ ഹാർ മൂവ്മെന്റ്
iii. കാചാ നാഗാ റിബലിയോൺ
iv. ഗാധാർ മൂവ്മെന്റ്
A) i മാത്രം
B) ii മാത്രം
C) iii മാത്രം
D) iv മാത്രം
5. ചിപ്കോ മൂവ്മെന്റുമായി ബന്ധപ്പെടുത്തിയാൽ താഴെപറയുന്നവയിൽ ഏതു പ്രസ്താവന ആണ് ശരിയല്ലാത്തത് ?
i. ചിപ്കോ മൂവ്മെന്റ് ഒരു കാർഷിക മൂവ്മെന്റ് ആണ്.
ii. ചിപ്കോ മൂവ്മെന്റ് സർവ്വോദയ മൂവ്മെന്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു.
iii. ചിപ്കോ മൂവ്മെന്റിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഗൗര ദേവി.
A) i മാത്രം
B) i ഉം ii ഉം
C) i, ii ഉം iii ഉം
D) മേൽപ്പറഞ്ഞവയൊന്നുമല്ല
6 താഴെപറയുന്നവയിൽ ഏതാണ് മുഗൾഭരണകാലത്ത് 'സ്ഥലം' എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?
A) കരോരി
B) ജാഗിർ
C) പാരതി
D) ഇനാം
7 താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവന/പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?
i. 'ഷുഗർ ആക്ട്' അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii. 'ഗ്രീൻ റിബൺ ക്ലബ്' ഇംഗ്ലീഷ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
iii. 'ത്രീ പീപ്പിൾസ് പ്രിൻസിപ്പിൾസ്' ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
iv. 'ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ്' ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
A) i, ii ഉം iii ഉം
B) i, ii ഉം iv ഉം
C) ii, iii ഉം iv ഉം
D) iv മാത്രം
8 താഴെ പറയുന്ന ഏത് പ്രസ്താവന/പ്രസ്താവനകൾ ആണ് UNO യെ സംബന്ധിച്ച് തെറ്റായിട്ടുള്ളത് ?
i. ദേശീയ പരമാധികാരവും, വൻശക്തി കോർപറേഷനുമായി ബന്ധപ്പെട്ടാണ് UNO എന്ന ആശയം നിലവിൽ വന്നത്.
ii. UNO യുടെ ലക്ഷ്യം ആർട്ടിക്കിൾ - I എന്ന UN ചാർട്ടറിൽ നിർവ്വചിച്ചിരിക്കുന്നു.
iii. WTO (വേൾഡ് ട്രേഡ് ഓർഗനൈസേഷൻ) UNO യുടെ സ്പെഷ്യലൈസ്ഡ് ഏജൻസി ആണ്.
iv. UNO രൂപീകരിച്ചത് അന്തർദേശീയ സമാധാനവും സുരക്ഷയും മുന്നിൽ കണ്ടുകൊണ്ടാണ്.
A) i, ii ഉം iii ഉം
B) i, iii ഉം iv ഉം
C) ii, iii ഉം iv ഉം
D) iii മാത്രം
9 താഴെപറയുന്ന ഏതു പ്രസ്താവന ആണ് ശരിയായുള്ളത് ?
i. ടെന്നീസ് കോർട്ട് സത്യം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii. 'ടെയ്ലി', 'റ്റിത്തേ' 'ഗബല്ലേ' എന്നീ പദങ്ങൾ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ നികുതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.
iii. 'ദി ഫ്രണ്ട് ഓഫ് ഔവർ കൺട്രി" എന്നത് ഫ്രഞ്ച് വിപ്ലവകാലത്തെ വിമതരുടെ ജേർണൽ ആയിരുന്നു.
iv. പ്രൈഡ്സ് പർജ്" ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
A) i, ii ഉം iv ഉം
B) i, ii ഉം iii ഉം
C) ii, iii ഉം iv ഉം
D) i, iii ഉം iv ഉം
10 ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ സംബന്ധിക്കുന്ന താഴെപറയുന്ന പ്രസ്താവനകൾ വായിക്കുക.
i. ഈ ബില്ലിന്റെ ലക്ഷ്യം രാജ്യത്തെ പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ സബ്സിഡിയാണ്
ii. ഈ ബിൽ ആദ്യമായി നിലവിൽ വന്നത് രാജസ്ഥാനിൽ ആണ്.
iii. AAY(അന്തിയോദയ അന്ന യോജന) ഈ ബില്ലിന്റെ വിപുലീകരണം ആണ്.
iv. പൊതുവിതരണ സംവിധാനം കേന്ദ്രഗവൺമെന്റും സംസ്ഥാനഗവൺമെന്റും ഒന്നിച്ചു നടത്തുന്നു.
താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
A) i, ii ഉം iii ഉം
B) ii, iii ഉം iv ഉം
C) i, ii, iii ഉം iv ഉം
D) i, ii ഉം iv ഉം
11 താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.
പ്രസ്താവന A: ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതും ആക്രമണാസക്തവും ആണ്.
പ്രസ്താവന B: ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെ ചരിക്കുന്നു.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക.
A) പ്രസ്താവന A ശരി, B തെറ്റ്
B) പ്രസ്താവന B ശരി, A തെറ്റ്
C) രണ്ടു പ്രസ്താവനകളും തെറ്റ്
D) രണ്ടു പ്രസ്താവനകളും ശരി, പ്രസ്താവന B, പ്രസ്താവന A യെ വിശദീകരിക്കുന്നു
12 'പാറ്റ്ലാൻഡ്സ്' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?
A) അരാവല്ലീസ്
B) ഛോട്ടാ നാഗ്പൂർ പ്രവശ്യ
C) കാശ്മീർ ഹിമാലയ
D) താർ മരുഭൂമി
13 'ഇസോഹാ ലൈൻസ്' എന്നാൽ ഒരോപോലുള്ള ________നെ ബന്ധിപ്പിക്കുന്ന വരകളാണ്.
A) മേഘാവരണം
B) ലവണാംശം
C) സൂര്യരശ്മി
D) ഭൂകമ്പ തരംഗങ്ങൾ
14 പശ്ചിമഘട്ടത്തേക്കുറിച്ചുള്ള താഴെപറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
A) പശ്ചിമഘട്ടം ഒരു ഇളം മടങ്ങ് മലനിരയാണ്
B) പശ്ചിമഘട്ടം മൂന്നാമത്തെ കാലയളവിലാണ് രൂപീകൃതമായത്
C) പശ്ചിമഘട്ടം ഒരു എസ്‌കാർപ്മെന്റ് ആണ്
D) പശ്ചിമഘട്ടം പാറകളുടെ അവശിഷ്ടം കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു.
15 താഴെപറയുന്നവയിൽ ഏതാണ് GIS സോഫ്റ്റ് വെയറിന്റെ തുറന്ന സ്രോതസ് ?
A) QGIS
B) Map Info
C) Arc GIS
D) ERDAS
16 GDP-യുടെ ഘടകചിലവ്.
A) GDP at MP - അറ്റ പരോക്ഷ നികുതി
B) GDP at MP - മൂല്യത്തകർച്ച
C) GDP at MP + അറ്റ ഉൽപ്പന്ന നികുതി
D) GDP at MP + അറ്റവിദേശ വരുമാനം
17 ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?
A) സ്ഥലം/ഭൂമി
B) അധ്വാനം
C) മൂലധനം
D) സ്ഥലവും മൂലധനവും
18 താഴെ പറയുന്നവയിൽ ഏതാണ് സമ്പത്ത് വ്യവസ്ഥയിൽ സമ്പത്തിന്റെ വിതരണം കുറക്കുന്നത് ?
A) ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വാങ്ങുന്നത്
B) ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വിൽക്കുന്നത്
C) കേന്ദ്രഗവൺമെന്റിന്റെ RBI യിൽ നിന്നുള്ള കടം വാങ്ങൽ
D) ഇതൊന്നുമല്ല
19 റിപ്പോ റേറ്റിനെ പ്രതി താഴെ പറയുന്നവയിൽ ശരിയായത്/ആയവ ഏത്?
i. ഇത് എല്ലായ്പ്പോഴും ബാങ്കിന്റെ റേറ്റിൽ കുറവാണ്.
ii. ഇത് വിപരീത റിപോ റേറ്റിനേക്കാൾ എപ്പോഴും ഉയർന്നതാണ്.
iii. ഇത് ഹൃസ്വകാല സാമ്പത്തികാവശ്യങ്ങളെ കേന്ദ്രീകരിക്കുന്നു.
iv. ഇത് ഈടാക്കുമ്പോൾ പാർശ്വസ്ഥങ്ങൾ ഉണ്ടാവാറില്ല.
A) i ഉം ii ഉം മാത്രം
B) i, ii ഉം iii
C) i ഉം iii ഉം മാത്രം
D) മുകളിൽ പറഞ്ഞവയെല്ലാം
20 ഫിസ്കൽ ഡെഫിസിറ്റ് (ധനക്കമ്മി) എന്നാൽ
A) മുഴുവൻ ചിലവ് - മുഴുവൻ വരുമാന രസീതുകൾ
B) മുഴുവൻ ചിലവ് - (മുഴുവൻ വരുമാന രസീതുകൾ + കടമല്ലാത്ത മൂലധന രസീത്)
C) വരുമാന ഇടിവ് - പലിശ അടച്ചതുക
D) മുഴുവൻ ചിലവ് - (മുഴുവൻ വരുമാന രസീതുകൾ + മൂലധന രസീതുകൾ)
21 അത്യാഹിതം പ്രഖ്യാപിക്കുമ്പോൾ ആർട്ടിക്കിൾ -19 ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
A) ആർട്ടിക്കിൾ 352
B) ആർട്ടിക്കിൾ 356
C) ആർട്ടിക്കിൾ 358
D) ആർട്ടിക്കിൾ 359
22 താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉള്ളത് ?
A) ചരക്കുകളുടെ ഉത്പ്പാദനവും വിതരണവും
B) വർത്തമാന പത്രങ്ങൾ, പുസ്തകങ്ങൾ, അച്ചടിപ്രസ്സുകൾ
C) ഖനികളുടേയും ധാതുക്കളുടേയും വികസനത്തിന്റെ നിയന്ത്രണം
D) ഉന്നതവിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്രീയ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ
23 പൗരത്വം-ഏറ്റെടുക്കൽ, അവസാനിപ്പിക്കൽ എന്നിവ സംബന്ധിച്ച ഭേദഗതിക്ക് ആവശ്യമായത് ?
A) പാർലമെന്റിന്റെ ലളിതമായ ഭൂരിപക്ഷം
B) പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷം
C) പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷവും സംസ്ഥാനങ്ങളുടെ സമ്മതവും
D) ഒരു കോടതി ഉത്തരവ്
24 ഇന്ത്യൻ ഭരണഘടനയിലെ സ്റ്റേറ്റ് പോളിസിയുടെ ഡയറക്ടീവ് തത്വങ്ങൾ 'ഇൻസ്ട്രുമെന്റ്സ് ഓഫ് ഇൻസ്ട്രക്ഷൻ' രേഖപ്പെടുത്തിയിരിക്കുന്നത് ?
A) 1909- ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്
B) 1919-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്
C) 1935-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്
D) 1947-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്
25 ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതിപ്രകാരം, ഇനി പറയുന്നവയിൽ ഏത് വാദമാണ് ശരിയല്ലാത്തത് ?
A) ഭരണഘടനാ കൺവെൻഷനോ ഭരണഘടനാ അസംബ്ലിയോ പോലുള്ള ഒരു പ്രത്യേക ബോഡിക്ക് വ്യവസ്ഥയില്ല.
B) ഭരണഘടനാ ഭേദഗതിക്ക് തുടക്കം കുറിക്കുവാനുള്ള അധികാരം പാർലമെന്റിന്റേതാണ്. അതായത് സംസ്ഥാനങ്ങളിൽ നിയമസഭാ സമിതികൾ സൃഷ്ടിക്കുകയും നിർത്തലാക്കുകയും ചെയ്യുന്നത്.
C) ഭരണഘടനാ ഭേദഗതി ചെയ്യാൻ ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല, അത് സംസ്ഥാന നിയമസഭകൾ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനും
D) ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ബുദ്ധിമുട്ടായ അവസരങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും സംയുക്ത മീറ്റിംഗ് നടത്താൻ വ്യവസ്ഥയുണ്ട്.
26 അഖിലേന്ത്യാ സേവനത്തിലെ അംഗങ്ങളുടെ സേവന വ്യവസ്ഥ നിർണ്ണയിക്കുന്നത്.
A) ഇന്ത്യൻ രാഷ്ട്രപതി
B) ഇന്ത്യൻ ഭരണഘടന
C) ഇന്ത്യൻ പാർലമെന്റ്
D) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
27 സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതാണ്.
A) ആർട്ടിക്കിൾ 310
B) ആർട്ടിക്കിൾ 311
C) ആർട്ടിക്കിൾ 312
D) ആർട്ടിക്കിൾ 315
28 വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നൽകപ്പെടുന്നത്.
i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ
ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്
iii. 45-ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്
iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത്
A) i, ii മാത്രം
B) i, iii മാത്രം
C) i മാത്രം
D) iv മാത്രം
29 താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്‌തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്‌തൃ അവകാശമല്ലാത്തത് ?
A) തിരഞ്ഞെടുക്കാനുള്ള അവകാശം
B) ഉപഭോക്‌തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം
C) വിലപേശാനുള്ള അവകാശം
D) കേൾക്കാനുള്ള അവകാശം അല്ലെങ്കിൽ പ്രാതിനിധ്യത്തിനുള്ള അവകാശം
30 ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നാൽ
A) ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി ആണ്
B) ഭരണഘടനാ ബോഡി ആണ്
C) ഒരു ഭരണഘടനാ സ്ഥാപനമോ നിയമപരമായ സ്ഥാപനമോ അല്ല
D) അധിക ഭരണഘടനാ ബോഡി ആണ്
31 കേരളം - മണ്ണും മനുഷ്യരും എന്ന പുസ്തകം എഴുതിയത് ആര്?
A) പി. ഗോവിന്ദപ്പിള്ള
B) എം. ജി. എസ്. നാരായണൻ
C) ഡോ. ടി. എം. തോമസ് ഐസക്ക്
D) ഇ. എം. എസ്. നമ്പൂതിരിപ്പാട്
32 താഴെ പറയുന്നവരിൽ ആരാണ് വിദ്യാവിനോദിനിയുടെ കർത്താവ് ?
A) സി. പി. അച്ചുതമേനോൻ
B) കെ. നാരായണ കുരുക്കൾ
C) കെ. ദാമോദരൻ
D) കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
33 സംഗീത നൈഷാദം ബന്ധപ്പെട്ടിയിരിക്കുന്നത് ?
A) പൊഞ്ഞിക്കര റാഫി
B) ടി. സി. അച്ചുതമേനോൻ
C) പി. കെ. കൊച്ചീപ്പൻ തരകൻ
D) ജോർജ് മാത്തൻ
34 'പിറ്റ്ചർ' എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ?
A) ടെന്നീസ്
B) ബാസ്ക്കറ്റ് ബാൾ
C) ഗോൾഫ്
D) ബേസ് ബാൾ
35 കൊടുപ്പുന്ന എന്നത് ആരുടെ തൂലികാനാമം ആണ് ?
A) രാമൻനായർ
B) കൃഷ്ണപിള്ള
C) ഗോവിന്ദ ഗണകൻ
D) ടി. രാമചന്ദ്രൻ
36 ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻ' എന്ന തലക്കെട്ട് നേടിയത് ആരാണ് ?
A) ജസ്പാൽ റാണ
B) അഭിനവ് ബിന്ദ്ര
C) മാൻഷാർ സിംഗ്
D) അഞ്ജലി ഭഗവത്
37 2004 ഏതൻസ് ഒളിമ്പിക്സിൽ ജിംനാസ്റ്റികിൽ മോഹിനി ഭരത് വാജ് ഒളിമ്പിക് മെഡൽ നേടിയത് ഏത് രാജ്യത്തിന് വേണ്ടിയാണ് ?
A) ഇന്ത്യ
B) അമേരിക്ക
C) തായ്‌ലാന്റ്
D) നേപ്പാൾ
38 ഇന്ത്യയിലെ ആദ്യത്തെ വനിതാ ബോക്സിംഗ് റഫറി ആരാണ് ?
A) റസിയ ഷബ്നം
B) മേരികോം
C) നോറ ജോൻസ്
D) സീമ അന്റ്ലെ
39 2003 ൽ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്നത് ഇന്ത്യയിൽ എവിടെയാണ് ?
A) കൽക്കട്ട
B) ചെന്നൈ
C) ഡൽഹി
D) ഹൈദരാബാദ്
40 ICC വനിതാ വേൾഡ് കപ്പ് 2022 ലെ ഔദ്യോഗിക ഗാനം അറിയപ്പെടുന്നത് എങ്ങനെ ?
A) റെയ്സ് മീ അപ്
B) ഗേൾ ഗാംങ്ങ്
C) സ്യൂ റഷ്
D) സ്‌ക്വാഡ് ഗോൾസ്
41 കംപ്യൂട്ടറിന്റെ CPU വിലെ താത്ക്കാലിക ദ്യുതവേഗസംഭരണ സ്ഥലം അറിയപ്പെടുന്നത്.
A) RAM
B) റെജിസ്റ്റർ
C) ഹാർഡ് ഡിസ്ക്ക്
D) ROM
42 താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ് ?
A) OMR
B) പ്ലോട്ടർ
C) പ്രിന്റർ
D) സ്പീക്കർ
43 ഒരു നെറ്റ് വർക്കിലെ കമ്പ്യൂട്ടറിലെ ഹാർഡ് വെയർ ഘടകം പരിഗണിക്കാതെ ഡാറ്റയുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വയർലെസ് ടോപ്പോളജി.
A) മോഡം
B) റൂട്ടർ
C) NIC
D) ബ്രിഡ്ജ്
44 ഒരു പ്രോഗ്രാം സമർപ്പിക്കുന്നതിനും, അത് പൂർത്തിയാക്കുന്നതിനും CPU എടുക്കുന്ന സമയമാണ്.
A) വെയിറ്റിംഗ് സമയം
B) സീക്ക് സമയം
C) ലേറ്റൻസി സമയം
D) ടേൺ എറൗണ്ട് സമയം
45 താഴെ പറയുന്നവയിൽ ഏത് HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത് ?
A) <INPUT > tag
B) <SELECT > tag
C) <LI > tag
D) <DL > tag
46 ഇന്റർനാഷണൽ യൂണിയൻ ഫോർ കോൺവർസേഷൻ ഓഫ് നേച്ചർ (IUCN) ന്റെ ഹെഡ് ക്വാർട്ടേർസ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
A) ന്യൂയോർക്ക്
B) സ്വിറ്റ്‌സർലാൻഡ്
C) നൈറോബി
D) പാരീസ്
47 പരിസ്ഥിതി മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിയന്ത്രണ ചട്ടക്കൂട് താഴെ പറയുന്നവയിൽ ഏതാണ് ?
A) ISO 14001
B) ISO 14011
C) ISO 14021
D) ISO 14061
48 ബയോ ഇന്ധനംകൊണ്ട് ഓടിച്ച ആദ്യത്തെ റോക്കറ്റ് ഏതാണ് ?
A) CMS-01
B) STARDUST 1.0
C) EOS-01
D) Carosat-3
49 DRDO ഇന്ത്യൻ ആർമിക്കുവേണ്ടി നിർമ്മിച്ചെടുത്ത ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനുതകുന്ന ലോഞ്ചർ ഏതാണ് ?
A) ത്രിശൂൽ
B) കോബ്ര
C) അർജുൻ
D) പിനാകാ
50 താഴെ പറയുന്നവയിൽ ഏതാണ് പുതുക്കാവുന്ന ഊർജത്തിന്റെ ഉറവിടം ?
A) നാച്ച്വറൽ ഗ്യാസ്
B) ഫോസിൽ ഫ്യൂവൽ
C) ന്യൂക്ളിയർ എനർജി
D) സോളാർ എനർജി
51 മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്, ഇവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കിൽ ഇവയിൽ രണ്ടാമത്തെ വലിയ സംഖ്യ ഏത് ?
A) 2
B) 4
C) 10
D) 20
52 രാജു ഒരു സൈക്കിൾ വാങ്ങി ഒരു വർഷത്തിനുശേഷം 20% വിലക്കുറവിൽ വിറ്റു. ആ സൈക്കിൾ 10% വിലക്കുറവിൽ വിറ്റിരുന്നെങ്കിൽ രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കിൽ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില ?
A) Rs 1,000
B) Rs 1,200
C) Rs 1,500
D) Rs 2,000
53 1/3, 5/7, 2/9, 9/14, 7/12 ഈ സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ നമുക്ക് കിട്ടുന്ന സംഖ്യ ഏത് ?
A) 2/9, 1/3, 7/12, 9/14, 5/7
B) 2/9, 1/3, 7/12, 5/7, 9/14
C) 1/3, 9/14, 5/7, 2/9, 7/12
D) 2/9, 7/12, 1/3, 9/14, 5/7
54 ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ COVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ് ?
A) 30
B) 35
C) 40
D) 45
55 2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെജിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?
A) 9.75%
B) 10%
C) 10.25%
D) 10.5%,
56 നാല് മൂന്നക്കസംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയിരിക്കുന്നു. എന്നാൽ അതിൽ '8' എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യയുടെ മുന്നാം (അവസാന) സ്ഥാനത്തും ആണ് ഉള്ളത്. ഇത് '3' എന്ന് തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി. ഈ തെറ്റ്പരിഹരിച്ചാൽ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും?
A) 340.55
B) 348.75
C) 350.5
D) 355.75
57 220 സ്‌ക്വയർ ഫീറ്റു വ്യാപ്തിയുള്ള ഒരു തറയിൽ ടൈൽസ് ഇടുന്നതിനായി 2x2 ഫീറ്റ് ഉം 4x2 ഫീറ്റും വിസ്തീർണ്ണമുള്ള ടൈൽസ് ലഭ്യമാണ്. ഈ ടൈൽസിന്റെ (1 എണ്ണം) വില 50 രൂപയും 80 രൂപയും ആണ്. അങ്ങനെയെങ്കിൽ ആ തറയിൽ ടൈൽ പതിപ്പിക്കാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്ര ആവും?
A) 2,150
B) 2,210
C) 2,230
D) 2,240
58 രാജു 20 ദിവസത്തിൽ പൂർത്തിയാക്കുന്ന ജോലി റാണി 15 ദിവസത്തിൽ പൂർത്തിയാക്കും. സാഹിൽ അത് 12 ദിവസത്തിൽ പൂർത്തിയാക്കും. ഇവർ മൂവരും 2 ദിവസം ഈ ജോലി ചെയ്തതിനുശേഷം ബാക്കി ജോലി രാജുമാത്രം തുടരുന്നുവെങ്കിൽ രാജുവിന് എത്ര ദിവസം അധികമായി വേണ്ടി വരും?
A) 8
B) 10
C) 12
D) 14
59 A യും B യും നിക്ഷേപ റേഷ്യോ 5:10 ൽ ഒരു ബിസിനസ്സ് തുടങ്ങി. C ഈ കൂട്ടായ്മയിൽ പിന്നീട് വരികയും 20,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. അതേ സമയം A, യും B യും 2,000 വീതം നിക്ഷേപിച്ചു. ഇപ്പോൾ A, B, C യുടെ നിക്ഷേപ റേഷ്യോ 10:15:25 ആണ്. അങ്ങനെയെങ്കിൽ A ആദ്യം നിക്ഷേപിച്ചത് എത്ര ?
A) Rs. 4,000
B) Rs. 5,000
C) Rs. 5,500
D) Rs. 6,000
60 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും. ആ ട്രെയിനിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങനെയെങ്കിൽ പാലത്തിന്റെ നീളം എത്ര ?
A) 70
B) 80
C) 90
D) 100
61 ഒരു ട്രെയിൻ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും ഓടുന്നു. 2020ൽ ജനുവരി ഒന്ന് ഒരു ബുധനാഴ്ച ആണെങ്കിൽ 2020 ൽ എത്ര പ്രാവശ്യം ആ ട്രെയിൻ ഓടിയിട്ട് ഉണ്ടാവും?
A) 102
B) 103
C) 104
D) 105
62 5 മണിക്ക് ശേഷം എത്ര മിനിട്ടിനു ശേഷം ആയിരിക്കാം ക്ലോക്കിന്റെ മിനിട്ട് സൂചി മണിക്കൂർ സൂചിയെ ആദ്യമായി കടന്നു പോയത് ?
A) 5:26
B) 5:27
C) 5:28
D) 5:29
63 A 40 മീറ്റർ തന്റെ ഓഫീസിൽ നിന്നും വടക്കു ദിശയിലേക്ക് നടക്കും. അതിനുശേഷം വലത്തോട്ടു തിരിഞ്ഞു 8 മീറ്റർ വീണ്ടും നടക്കും. വിണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റർ നടക്കും. അങ്ങനെയെങ്കിൽ A ഇപ്പോൾ തന്റെ ഓഫീസിൽ നിന്നും എത്ര ദൂരത്താണ് ?
A) 8
B) 10
C) 12
D) 14
64 ഒരു സുരക്ഷാ സിസ്റ്റത്തിൽ 3 എന്ന അക്കം 7 ആയും 4 എന്നത് 14 ആയും 5 എന്നത് 24 ആയും മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കിൽ 6 നും 7 നും പകരം ഉപയോഗിക്കുന്ന സംഖ്യകൾ ഏതൊക്കെയായിരിക്കും ?
A) 34, 47
B) 34, 37
C) 31,41
D) 36, 50
65 'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. B യ്ക് D യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ E യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ C യ്ക്ക് D യേക്കാൾ ഉയർന്ന മാർക്കുണ്ട്. എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?
A) D യ്ക്ക് ആണ് ഏറ്റവും കുറഞ്ഞ മാർക്ക്
B) B യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്
C) A യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്
D) E യ്ക്ക് ആണ് പുറകിൽ നിന്ന് 2ാം സ്ഥാനം
66 '+' നു പകരം 'x' ആണെങ്കിൽ '-' എന്നത് '+' ആണെങ്കിൽ അതുപോലെ 5 + 3 - 8 x 2 = 19 (ഇതേ പോലെ തന്നെ) x അർത്ഥമാക്കുന്നത് ?
A) ÷
B) +
C) -
D) ഇതു കണ്ടുപിടിക്കാനാവില്ല
67 താഴെ പറയുന്നവയിൽ 'ഒറ്റ' ആയത് തിരഞ്ഞെടുക്കുക.
A) റേഡിയോ : സ്പീക്കർ
B) ഫോൺ : SIM കാർഡ്
C) CPU : പ്രോസസർ
D) ചെടി : ചട്ടി
68 COW എന്നത് ERAD എന്നും RAT എന്നത് TXXS എന്നും HEN എന്നത് JHRI എന്നും ആണെങ്കിൽ FOX എന്തായിരിക്കും ?
A) HSBF
B) HRBG
C) GTCD
D) GPZA
69 P, Q, R എന്നിവരുടെ സഹോദരി ആണ് "C". Q വിന്റെ അച്ഛൻ D ആണ്. P എന്നയാൾ Y യുടെ പുത്രനാണ്. അങ്ങനെയെങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?
A) R എന്നയാൾ D യുടെ പുത്രിയാണ്
B) Q എന്നയാൾ C യുടെ സഹോദരി ആണ്
C) Q എന്നയാൾ Y യുടെ പുത്രിയും P യുടെ സഹോദരിയും ആണ്.
D) C യുടെ അമ്മയാണ് Y
70 ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതൽ ഓടും. 1 മണി ആയപ്പോൾ ഈ ക്ലോക്കിലെ സമയം ശരിയാക്കി പുന:സ്ഥാപിച്ചു. ഇപ്പോൾ കണ്ണാടിയിൽ ക്ലോക്ക് കാണിച്ച സമയം (മിറർ ഇമേജ്) 4:33 ആണെങ്കിൽ ഏകദേശ സമയം എത്രയായിരിക്കും ?
A) 4:29
B) 7:15
C) 7:20
D) 8:17
71 Add a question tag : “I told you, _______?”
A) Did I
B) Didn't I
C) Have I
D) Haven't I
72 Without supervision, children might eat unhealthy food or lead a sedentary lifestyle
Identify the meaning of the underlined word.
A) Inactive
B) Energetic
C) Stationery
D) Mobile
73 Identify the correct spelling out of the following.
A) Oppurtunity, previlege
B) Oportunity, priviledge
C) Opportunity, privilege
D) Opurtunity, priviledge
74 He said his job is to attend to the diseases of the eye. Give a one-word substitute to the underlined words.
A) Ophthalmologist
B) Optician
C) Occuitist
D) Obstetrician
75 What is the meaning of the idiomatic expression in the following sentence?
Our entire class is quaking in its boots.
A) To shiver in the legs
B) To make squeaking sounds
C) To tremble with fear or nervousness
D) To laugh out aloud
76 Fill in the blank with the appropriate word.
The manager ______ (to) a pay hike next month.
A) Elude
B) Illusion
C) Collude
D) Allude
77 Choose the word nearly opposite in meaning to the word fact.
A) lie
B) fiction
C) imagination
D) reality
78 Fie on him who professes friendship but lacks the sincerity of a friend !
Change the above sentence into assertive.
A) Alas! Shame on him who professes to be a great friend but lacks the sincerity of a friend.
B) It is a pity that he professes to be a great friend but lacks the sincerity of one.
C) I cry shame on him who professes friendship but lacks the sincerity of a friend.
D) None of the above
79 Fill in the blank with the appropriate word.
The brothers together with their sister ______ here.
A) are
B) is
C) am
D) was
80 Fill in the blank.
My mother helped me _____ my homework.
A) to do
B) doing
C) did
D) do
81 Pick the option that turns the sentence passive.
Something ______________ happened or they would be here by now.
A) must be
B) must have
C) must
D) must have been
82 Fill in the blanks with articles.
Mr. Bajaj was ________ very fastidious person who lived in _______ small house with _______ beautiful garden.
A) the, a, a
B) a, the, the
C) a, a, a
D) no article, a, the
83 Choose appropriate modals from the options below.
Kamala took a long flight from Tanzania. She ______ be exhausted after that. I told her, “you _____ rest, dear.”
A) could, might
B) should, must
C) can, should
D) must, should
84 Correct the sentence if there is an error.
You can pass the examination if you answer the questions with precision, accurately and quickly.
A) Precisely, accurately and quickly
B) With precision, with accuracy and with quick
C) With precisely, accurately and quickly
D) No error
85 Complete the sentence :
If Suhra lent us her car, we __________
A) might have gone to Aluva
B) could have gone to Aluva:
C) could go to Aluva
D) none of these
86 Pick a preposition :
l am accustomed ________ hard work.
A) with
B) about
C) to
D) at
87 Single the odd one out.
A) shipwreck
B) plane wreck
C) car wreck
D) train wreck
88 Midhun has a ______ of doctors. Select the correct form of trust.
A) distrust
B) mistrust
C) trustworthy
D) mistrustful
89 Use a phrasal verb.
He does not __________ any misbehaviour in his class.
A) get through
B) put up with
C) get along with
D) put down with
90 What is the meaning of prima facie ?
A) the most important
B) that which comes first
C) the face that is young
D) at first view
91 ശരിയായ രൂപമേത് ?
A) ജീവശ്ശവം
B) ജീവച്ഛവം
C) ജീവശ്ചവം
D) ജീവത്ച്ഛവം
92 'സഹിതം' - വിപരീത പദം.
A) അഹിതം
B) ദുർഹിതം
C) രഹിതം
D) അപഹിതം
93 പറയുന്ന ആൾ - ഒറ്റപ്പദമേത്?
A) വിവക്ഷിതാവ്
B) വക്താവ്
C) പ്രേഷിതൻ
D) പ്രയോക്താവ്
94 Strike breaker - സമാനമായ മലയാള ശൈലി.
A) കാലുവാരുക
B) ഇരട്ടത്താപ്പ്
C) കരിങ്കാലി
D) അടിയറവെയ്ക്കുക
95 'ജലം' പര്യായപദമേത് ?
A) നീരജം
B) മരന്ദം
C) അംബുദം
D) അപ്പ്
96 കണ്ടു - പിരിച്ചെഴുതുക.
A) കൺ + ടു
B) കൺ + തു
C) കൺ + ണ്ടു
D) ക + ണ്ടു
97 പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?
A) യാചകൻ - യാചകി
B) ലേഖകൻ - ലേഖക
C) സാക്ഷി - സാക്ഷിണി
D) കാഥികൻ - കാഥിക
98 'കഷ്ടപ്പെടുത്തുക' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
A) നക്ഷത്രമെണ്ണിക്കുക
B) കാടുകയറുക
C) ഉമ്മാക്കി കാട്ടുക
D) കണ്ണിൽ മണ്ണിടുക
99 അ + കാലം - ചേർത്തെഴുതുക.
A) അകാലം
B) ആക്കാലം
C) അക്കാലം
D) ആകാലം
100 തെറ്റായ വാക്യം ഏത് ?
A) ഞാൻ ക്ലാസിൽ ചേർന്നതിനു കാരണം അറിയാനുള്ള ആഗ്രഹമാണ്.
B) ഞാൻ ക്ലാസിൽ ചേർന്നതിനു കാരണം അറിയാനുള്ള ജിജ്ഞാസ കൊണ്ടാണ്.
C) ഞാൻ ക്ലാസിൽ ചേർന്നത് അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.
D) ഞാൻ ക്ലാസിൽ ചേർന്നതിനു കാരണം ജിജ്ഞാസയാണ്.