കാറ്റുകൾ
>>ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ്
>>ഭൗമോപരിതലത്തിനുതൊട്ടുമുകളിലുള്ള നിശ്ചലമായ വായു കണപ്പെടുന്ന മേഖല - സോൺ ഓഫ് ഡെഡ് എയർ
>>കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം - അനിമോമീറ്റർ
>>അന്തരീക്ഷ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഹൈഗ്രോ മീറ്റർ
>>കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ -
മർദ്ധവ്യത്യാസങ്ങൾ, കൊറിയോലിസ് ഇഫക്ട്, ഘർഷണം.
>>അന്തരീക്ഷമർദ്ദം അളക്കാനുപയോഗിയ്ക്കുന്ന ഉപകരണം - ബാരോമീറ്റർ
>>കാറ്റിന്റെ തീവ്രതയെ അളക്കാനുപയോഗിയ്ക്കുന്ന ഉപകരണം - ബാരോമീറ്റർ
>>ബാരോമീറ്റർ നിരപ്പുയരുന്നത് സൂചിപ്പിയ്ക്കുന്നത് എന്ത്? - പ്രസന്നമായ കാലാവസ്ഥയെ
>>ബാരോമീറ്റർ നിരപ്പ് പെട്ടെന്ന് താഴുന്നത് സൂചിപ്പിയ്ക്കുന്നത് എന്ത്? - ആസന്നമായ കൊടുങ്കാറ്റിന്റെ സൂചന
>>ആദ്യമായി ബാരോമീറ്റർ കണ്ടെത്തിയ ഇറ്റാലിയൻ ശാസ്ത്രജ്ഞൻ - ടോറിസെല്ലി
>>കാറ്റിനെക്കുറിച്ചുള്ള പഠനശാഖ - അനിമോളജി
>>ഉത്തരാർദ്ധഗോളത്തിൽ കാറ്റിന്റെ ഗതി അതിന്റെ സഞ്ചാരദിശയുടെ വലതുവശത്തേയ്ക്കും ദക്ഷിണാർദ്ധഗോളത്തിൽ ഇടതുവശത്തേയ്ക്കും വളയുന്നു എന്ന പ്രസ്താവിക്കുന്ന നിയമം - ഫെറൽ നിയമം
>>കാറ്റുകളുടെ ദിശയെ സംബന്ധിച്ച് ഫെറൽ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - വില്യം ഫെറൽ
>>ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലം - കൊറിയോലിസ് ബലം
>>കാറ്റിന്റെ ദിശയെ നിയന്ത്രിക്കുന്ന കൊറിയോലിസ് ബലം കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ - ഗസ്റ്റേവ് ഡി കൊറിയോലിസ്
>>ടൊർണാഡോയുടെ തീവ്രത അളക്കാൻ 1970- കളിൽ വികസിപ്പിച്ചെടുത്ത സ്കെയിൽ - ഫ്യൂജിതാസ്കെയിൽ
>>ഹരികെയിനുകളുടെ തീവ്രത അളക്കാൻ ഉപയോഗിയ്ക്കുന്ന സ്കെയിൽ - സാഫിർ-സിംപ്സൺ സ്കെയിൽ
>>സമുദ്രോപരിതലത്തിലെ കാറ്റിന്റെ വേഗത അളക്കുവാൻ ഉപയോഗിയ്ക്കുന്ന സ്കെയിൽ - ബ്യൂഫോർട്ട് സ്കെയിൽ
>>ഭൂമധ്യരേഖാ പ്രദേശത്ത്, ഇരുവശത്തും 5 ഡിഗ്രി അക്ഷാംശവ്യാപ്തി വരെ കനത്ത ചൂട് കാരണം വായു മുകളിലേക്ക് പ്രവഹിക്കുന്നതിനാൽ കനത്ത കാറ്റ് ഇല്ലാത്ത പ്രദേശങ്ങളെ വിളിക്കുന്ന പേര് - നിർവാതമേഖല (Doldrums)
>> കാറ്റിന് തുല്യ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോചിപ്പിച്ചു വരയ്ക്കുന്ന ഭൂപടം - ഐസോടാക്കുകൾ.
*സ്ഥിരവാതങ്ങൾ / ആഗോളവാതങ്ങൾ
(പശ്ചിമവാതങ്ങൾ, വാണിജ്യവാതങ്ങൾ, ധ്രുവീയവാതങ്ങൾ)
>>ഒരു നിശ്ചിതദിശയിലേയ്ക്ക് മാത്രം വർഷം മുഴുവനും തുടർച്ചയായി വീശുന്നവ - സ്ഥിരവാതങ്ങൾ
>>ഭൂമധ്യരേഖാ പ്രദേശത്തു 30 ഡിഗ്രി അക്ഷാംശങ്ങളിൽ ഏറ്റവും അധികം സ്ഥിരതയോടെ വീശുന്നവ - വാണിജ്യവാതങ്ങൾ
>>കിഴക്കുദിശയിൽ ധ്രുവങ്ങളിൽനിന്നും വീശുന്ന അതിശക്തമായ കാറ്റുകൾ - ധ്രുവീയവാതങ്ങൾ
>>ഉത്തരാർദ്ധഗോളത്തിൽ തെക്കുപടിഞ്ഞാറുനിന്നും ദക്ഷിണാർദ്ധഗോളത്തിൽ വടക്കുപടിഞ്ഞാറുനിന്നും വീശുന്ന കാറ്റ് - പശ്ചിമവാതങ്ങൾ
>>ദക്ഷിണ അക്ഷാംശം 40ഡിഗ്രിയ്ക്കും 65ഡിഗ്രിയ്ക്കും ഇടയിൽ വീശുന്നകാറ്റ് - പശ്ചിമവാതങ്ങൾ
>>ഉപോഷ്ണമേഖലാ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യുനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - പശ്ചിമവാതങ്ങൾ
>>ദക്ഷിണ അക്ഷാംശം 35-45 ഡിഗ്രിയ്ക്ക് ഇടയിൽ വീശുന്ന കാറ്റിന് നാവികർ വിളിക്കുന്ന പേര് - അലറുന്ന നാല്പതുകൾ (റോറിങ് ഫോർട്ടിസ് )
>>45-55ഡിഗ്രിയ്ക്ക് ഇടയിൽ ഉള്ള കാറ്റിനെ അറിയപ്പെടുന്ന പേര് - ആർത്തലയ്ക്കുന്ന അൻപതുകൾ (ഫ്യൂരിയസ് ഫിഫ്റ്റീസ് )
>>55-65ഡിഗ്രിയ്ക്ക് ഇടയിൽഉള്ള കാറ്റിനെ അറിയപ്പെടുന്ന പേര് - അലമുറയിടുന്ന അറുപതുകൾ (സ്ക്രീമിങ് സിസ്സ്റ്റീസ് )
*കാലികവാതങ്ങൾ
( മൺസൂൺ കാറ്റുകൾ, കരക്കാറ്റ്, കടൽക്കാറ്റ്, പർവ്വതക്കാറ്റുകൾ, താഴ്‌വരകാറ്റുകൾ)
>>ൠതുഭേദങ്ങൾക്കനുസരിച്ച് ദിശയ്ക്ക് മാറ്റം സംഭവിയ്ക്കുന്ന കാറ്റുകൾ - കാലികവാതങ്ങൾ
>>പകൽസമയത്ത് കടലിൽനിന്നും കരയിലേയ്ക്ക് വീശുന്ന കാറ്റ് - കടൽക്കാറ്റ്
>>രാത്രിയിൽ കരയിൽനിന്നും കടലിലേയ്ക്ക് വീശുന്ന കാറ്റുകൾ - കരക്കാറ്റുകൾ
>>പകൽസമയത്ത് പർവതച്ചെരുവുകളിലൂടെ മുകളിലേയ്ക്ക് വീശുന്നകാറ്റ് - താഴ്‌വരക്കാറ്റ്
>>രാത്രിയിൽ പർവ്വതച്ചെരുവുകളിലൂടെ താഴേയ്ക്ക് വീശുന്നകാറ്റ് - പർവ്വതക്കാറ്റ്.
*പ്രാദേശികവാതങ്ങൾ
>>വളരെ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്ന ശക്തി കുറഞ്ഞ കാറ്റുകൾ - പ്രാദേശികവാതങ്ങൾ
>>പ്രാദേശികമായുണ്ടാവുന്ന താപ-മർദ്ദ വ്യതിയാനങ്ങൾക്ക് നിദാനമായി വീശുന്ന കാറ്റ് - പ്രാദേശികവാതങ്ങൾ
>>വേനൽകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശികവാതം - മാന്ഗോഷവർ
>>'ഡോക്ടർ ' എന്നും വിളിക്കുന്ന ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്ത് വീശുന്ന വരണ്ടകാറ്റ് - ഹർമാറ്റൻ
നോർവെസ്റ്റർ
>>ന്യൂസീലന്റിൽ, നോർവെസ്റ്റ് കമാനം എന്നറിയപ്പെടുന്ന മേഘരൂപീകരണത്തിനും തുടർന്ന് വരണ്ട ചൂടൻ കാലാവസ്ഥയിലേക്ക് നയിക്കുന്നതുമായ കാറ്റ് - നോർവെസ്റ്റർ.
>>ഇന്ത്യയിൽ അസം, ബീഹാർ , ബംഗാൾ മേഖലകളിൽ ഇടിമിന്നലോടുകൂടിയ പേമാരിക്കു കാരണമാകുന്ന ഉച്ചതിരിഞ്ഞ് വീശുന്ന കാറ്റുകൾ - നോർവെസ്റ്റർ
>>പൊടി പടലങ്ങളുയർത്തി പെട്ടെന്നു പ്രത്യക്ഷമാകുന്ന ഇവ രണ്ടോ മൂന്നോ മണിക്കൂർ നീണ്ടു നിൽക്കും
>>ബംഗാളിൽ നോർവെസ്റ്റർ അറിയപ്പെടുന്ന പേര് - കാൽബൈശാലി
ചിനൂക്ക്
>>വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ താഴേക്കു വീശുന്ന, തണുത്ത മഴക്കു കാരണമാവുന്ന ഉഷ്ണക്കാറ്റ് - ചിനൂക്ക്
>>റെഡ് ഇന്ത്യക്കാരുടെ ഭാഷയിൽ മഞ്ഞുതിന്നുന്നവൻ എന്ന് അർഥം വരുന്ന ഉഷ്ണക്കാറ്റ് - ചിനൂക്ക്
ലൂ (കാലി ആന്ധി)
>>ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റ് - ലൂ
>>ഇന്ത്യയിലെ മൺസൂൺ കാലത്തിന്റെ ആരംഭത്തോടെ അവസാനിക്കുന്ന കാറ്റ് - ലൂ
>>വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ വളരെ ശക്തമായും പൊടിയോടു കൂടിയും വീശാറുള്ള കാറ്റ് - ലൂ
>>കറുത്ത കൊടുങ്കാറ്റ് എന്ന അർത്ഥത്തിൽ കാലി ആന്ധി എന്നും അറിയപ്പെടുന്ന കാറ്റ് - ലൂ
ഫൊൻ
>>ആൽപ്സ് പർവ്വതത്തിന്റെ വടക്കെ ചരിവിൽ വീശുന്ന പ്രാദേശികവാതമായ വരണ്ട ഉഷ്ണകാറ്റ് - ഫൊൻ
>>ആൽപ്സ് പർവ്വതത്തിന്റെ കിഴക്കെ ചരിവിലെ മഞ്ഞ് ഉരുകുന്നതിനും അവിടങ്ങളിൽ പുല്ല് വളരുന്നതിനും കാരണമാകുന്ന കാറ്റ് - ഫൊൻ
>>കാലിവളർത്തലിനും മുന്തിരിക്കുലകൾ പാകമാകുന്നതിനും വളരെയേറെ സഹായിക്കുന്ന കാറ്റ് - ഫൊൻ
>>യൂറോപ്യൻ ചിനൂക്ക് എന്ന് വിളിക്കപ്പെടുന്ന കാറ്റ് - ഫൊൻ
മിസ്ട്രൽ
>>സ്പെയിനിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളിൽ വീശുന്ന സസ്യജാലങ്ങളെ ദോഷകരമായി ബാധിക്കുന്ന കാറ്റ് - മിസ്ട്രൽ
*അസ്ഥിരവാതങ്ങൾ
(ചക്രവാതം, പ്രതിചക്രവാതം)
>>സ്ഥലകാലക്രമങ്ങളില്ലാതെ രൂപം കൊള്ളുന്ന കാറ്റുകൾ - അസ്ഥിരവാതങ്ങൾ
ചക്രവാതം
>>അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറവ് മർദ്ദവും അതിനു ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുന്നതിന്റെ ഭാഗമായി രൂപം കൊള്ളുന്ന കാറ്റ് - ചക്രവാതം
>>ഉത്തരാർദ്ധഗോളത്തിൽ എതിർഘടികാരദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ ഘടികാരദിശയിലും വീശുന്ന കാറ്റ് - ചക്രവാതം
>>മെക്സിക്കോയിലും വെസ്റ്റിന്റീസിലും ഉണ്ടാകുന്ന ചക്രവാതം - ഹറികെയിൻ
>>ദക്ഷിണ ചൈനാക്കടലിൽ രൂപം കൊള്ളുന്ന ചക്രവാതം - ടൈഫൂൺ
>>ദക്ഷിണ പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന ചക്രവാതം - വില്ലി-വില്ലീസ്
പ്രതിചക്രവാതം
>>കേന്ദ്രഭാഗത്ത് ഉയർന്ന മർദ്ദവും ചുറ്റും കുറവ് മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രത്തിൽ നിന്നും പുറത്തേയ്ക്ക് വീശിയടിയ്ക്കുന്ന കാറ്റ് - പ്രതിചക്രവാതം
>>ഉത്തരാർദ്ധഗോളത്തിൽ ഘടികാരദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ ഘടികാരദിശയിലും വീശുന്ന കാറ്റ് - പ്രതിചക്രവാതം
>>ചോർപ്പിന്റെ ആകൃതിയിലുള്ള ചുഴലികാറ്റ് - ടൊർണാഡോ
>>2019 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലികാറ്റ് - ബുൾ ബുൾ
>>2020 മെയ് മാസത്തിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലി കാറ്റ് - ഉം പുൻ
>>ഉം പുൻ ചുഴലിക്കാറ്റ് ഏറ്റവും അധികം നാശം ഉണ്ടാക്കിയ സംസ്ഥാനം - ബംഗാൾ
>>തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലികാറ്റിനു ഉം പുൻ എന്ന പേര് നൽകിയ രാജ്യം - തായ്‌ലൻഡ്
>>ഇന്ത്യൻ മഹാ സമുദ്രത്തിൽ വടക്ക് വശത്ത് വീശുന്ന കാറ്റിന് പേര് നൽകുന്ന രാജ്യങ്ങൾ - ബംഗ്ലാദേശ്, മ്യാൻമർ ഇന്ത്യ, മാലിദ്വീപ്, ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ്>>2020 ജൂണിൽ അറബിക്കടലിൽ രൂപമെടുത്ത ചുഴലിക്കാറ്റ് - നിസർഗ
>>2020 നവംബറിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ വീശിയടിച്ച ചുഴലി കാറ്റ് - നിവാർ
>>2020 ഡിസംബറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം - ബുറേവി
>>2020-ൽ ഇന്ത്യൻ തീരത്ത് എത്തുന്ന 5 മത്തെ ചുഴലിക്കാറ്റ് - ബുറേവി
>>ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലി കാറ്റിന് ബുറേവി എന്ന പേര് നിർദ്ദേശിച്ച രാജ്യം - മാലിദ്വീപ്
>>മാലി ദ്വീപിൻറെ പ്രാദേശിക ഭാഷയിൽ ബുറേവി എന്ന വാക്കിന്റെ അർഥം - കണ്ടൽ ചെടി
>>2021 മേയ് അവസാനവാരം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലി കാറ്റ് - യാസ്
>>കേരളത്തിൽ ആദ്യമായി ചുഴലി കാറ്റ് മുന്നറിയിപ്പ് കേന്ദ്രം നിലവിൽ വന്നതെവിടെ? - തിരുവനന്തപുരം
>>കേരളത്തിൽ ആദ്യ സൈക്ലോൺ ഷെൽട്ടർ നിലവിൽ വരുന്നത് - മാരാരിക്കുളം (ആലപ്പുഴ)