മാമാങ്കം

>> 12 വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന ആഘോഷമാണ്‌ :
മാമാങ്കം

>> മാമാങ്കത്തിന്‌ വേദിയായിരുന്ന സ്ഥലം :
തിരുനാവായ

>> മാമാങ്കം നടന്നിരുന്ന ക്ഷേത്രം :
തിരുനാവായ ക്ഷേത്രം (നാവാമുകുന്ദ ക്ഷേത്രം)

>> തിരുനാവായ സ്ഥിതി ചെയ്യുന്നത്‌ :
ഭാരതപ്പുഴയുടെ തീരത്ത്‌

>> ആദ്യ മാമാങ്കം നടന്ന വർഷം :
AD 829

>> അവസാന മാമാങ്കം നടന്ന വർഷം :
1755

>> മാമാങ്കം നടക്കുന്നത്‌ എത്ര വർഷത്തിലൊരിക്കലാണ്‌ ?  
12

>> മാമാങ്കം എത്ര ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ്‌ ?  
 28

>> മകരമാസത്തിലെ കറുത്ത വാവിനും കുംഭമാസത്തിലെ കറുത്തവാവിനും ഇടയിലുള്ള മകം നാളിൽ നടത്തി വന്നിരുന്ന  ഉത്സവം :  
മാമാങ്കം

>> മാമാങ്കത്തിന്റെ നേതൃസ്ഥാനത്തിനു പറയുന്ന പേര്  :
രക്ഷാപുരുഷസ്ഥാനം

>> മാമാങ്കച്ചടങ്ങിൽ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേക സ്ഥാനം അറിയപ്പെടുന്നത്‌ :  
നിലപാടു തറ

>> ആദ്യ മാമാങ്കത്തിൽ രക്ഷാപുരുഷസ്ഥാനം വഹിച്ചത്‌ :
രാജശേഖര വർമ്മ

>> രക്ഷാപുരുഷസ്ഥാനം ആദ്യം കുലശേഖര രാജാക്കന്മാരും പിന്നീട്‌ പെരുമ്പടപ്പ്‌ രാജാക്കന്മാരും ശേഷം വള്ളുവനാട്‌ രാജാക്കന്മാരും അവസാനമായി സാമൂതിരിയുമാണ്  വഹിച്ചിരുന്നത് .

>> മാമാങ്കത്തിന്‌ ചാവേറുകളെ അയച്ചിരുന്ന രാജാവ്‌ :
വള്ളുവക്കോനാതിരി

>> സാമൂതിരിയെ വധിക്കാൻ ചാവേറുകളെ അയച്ചിരുന്നത് എവിടുത്തെ രാജാവാണ് :
വള്ളുവനാട്

>> അറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം ഏതായിരുന്നു ?
വള്ളുവനാട്

>> ഏറ്റുമുട്ടലിൽ മരണം സംഭവിക്കുന്ന ചാവേറുകളുടെ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന സ്ഥലം :
മണിക്കിണർ

>> അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ :
ഭരണി തിരുനാൾ മാനവിക്രമൻ സാമുതിരി (1755)

>> സാമൂതിരിയുടെ സൈനിക ആസ്ഥാനം :
മലപ്പുറം

>> സാമൂതിരിയുടെ നാവികതലവൻമാർ അറിയപ്പെടുന്നത്‌ :  
കുഞ്ഞാലിമരയ്ക്കാർ

>> കുഞ്ഞാലിമരയ്ക്കാരുടെ പ്രധാന താവളം :  
പൊന്നാനി

>> ഏത് ആക്രമണത്തെ  തുടർന്നാണ്  സാമുതിരിയുടെ പതനം സംഭവിക്കുകയും മാമാങ്കം അവസാനിക്കുകയും ചെയ്തത് ?   
ഹൈദരാലിയുടെ മലബാർ ആക്രമണം

>> മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയായ  മാമാങ്കം കിളിപ്പാട്ട് രചിച്ചതാര് :
കാടാഞ്ചേരി നമ്പൂതിരി

Previous Post Next Post