ബാരിസ്റ്റർ ജി.പി.പിള്ള

>> ജി.പി.പിള്ളയുടെ ജനനം :
1864 ഫെബ്രുവരി 26

>> ജി.പി.പിള്ളയുടെ ജന്മസ്ഥലം :
തിരുവനന്തപുരത്ത്‌ പള്ളിപ്പുറം എന്ന സ്ഥലത്ത്‌

>> ജി.പി.പിള്ളയുടെ മുഴുവൻ പേര്‌ :
ഗോവിന്ദൻ പരമേശ്വൻപിള്ള

>> തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നതു ആരെ?
ജി.പി.പിള്ള

>> കേരളത്തിന്റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത് ആര്?
ജി.പി.പിള്ള

>> തിരുവിതാംകൂറിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്‌ :
 ജി.പി.പിള്ള

>> മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്‌ :
 ജി.പി.പിള്ള

>> തിരുവിതാംകൂറിൽ നിന്നും ബാരിസ്റ്റർ പരീക്ഷ പാസ്സായ ആദ്യ വ്യക്തി :
ജി.പി.പിള്ള

>> തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്‌ എന്ന ലഘുലേഖ തയ്യാറാക്കിയത്‌ :
ജി.പി.പിള്ള

>> ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ 'പരാമർശിക്കപ്പെട്ടിരിക്കുന്ന ഏക തിരുവിതാംകൂറുകാരൻ ആര്?
ജി. പരമേശ്വരൻ പിള്ള

>> ഡോ. പൽപ്പുവിന്റെ സ്വാധീനത്താൽ ഈഴവ സമുദായം നേരിടുന്ന പ്രശ്‌നങ്ങൾ പൂനെ കോൺഗ്രസ്സിൽ അവതരിപ്പിച്ച വ്യക്തി :
ബാരിസ്റ്റർ ജി.പി.പിള്ള

>> ഡോ.ടി.എം നായരുമൊത്ത് 1897 ൽ വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലി ആഘോഷത്തിന് ഇംഗ്ലണ്ടിലെത്തിയ നവോത്ഥാന നായകൻ :
ജി.പി പിള്ള

>> ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഔദ്യോഗിക ചുമതല വഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ :
ജി.പി.പിള്ള

>> ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഒരേ ഒരു മലയാളി :
ജി.പി. പിള്ള

>> 1889 ൽ അഞ്ചാം അഖിലേന്ത്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളി :
ബാരിസ്റ്റർ ജി.പി.പിള്ള

>> ആദ്യമായി പങ്കെടുത്ത കോൺഗ്രസ്‌ സമ്മേളനം ഏതായിരുന്നു :
1889- ലെ ബോംബെ സമ്മേളനം

>> INC-യുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌ :
മദ്രാസിൽ (1894)

>> ദിവാനെതിരെ ലേഖനങ്ങൾ എഴുതിയതിന്റെ പേരിൽ നാടുവിടേണ്ടി വന്ന ആദ്യ തിരുവിതാംകൂറുകാരൻ :
ബാരിസ്റ്റർ ജി.പി.പിള്ള

>> ദിവാൻ ഭരണത്തെ വിമർശിച്ചതിന്റെ പേരിൽ ജി.പി.പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന്‌ പുറത്താക്കിയത്‌ :
ദിവാൻ രാമയ്യങ്കാർ

>> തിരുവിതാംകൂർ ദിവാൻ രാമയ്യങ്കാരെയും അദ്ദേഹത്തിന്റെ ഭരണത്തേയും കുറിച്ച വിമർശിച്ചുകൊണ്ട്  ജി.പി.പിള്ള ലേഖനങ്ങൾ എഴുതിയ പത്രം :
വെസ്റ്റേൺ സ്റ്റാർ

>> ജി.പി.പിള്ള ഏത്‌ പേരിലാണ്‌ ലേഖനങ്ങൾ എഴുതിയിരുന്നത്‌ :
ഒരു രാജ്യ സ്നേഹി

>> പത്രത്തിൽ ഭരണ അഴിമതികളെക്കുറിച്ച്‌ സത്യം എഴുതിയതിന്‌ സ്വന്തം നാടുവിടേണ്ടി വന്ന ആദ്യത്തെ തിരുവിതാംകൂറുകാരൻ :
ജി.പി.പിള്ള

>> ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ്‌ പത്രമായ, 'എഡിറ്റർമാരുടെ എഡിറ്റർ' എന്നു പത്രങ്ങൾ വിശേഷിപ്പിച്ച മദ്രാസ്‌ സ്റ്റാൻഡേർഡിന്റെ പത്രാധിപർ :
ജി.പി. പിള്ള

>> ദക്ഷിണാഫ്രിക്കൻ പ്രശ്നത്തിൽ ഗാന്ധിജിയുടെ ഉപദേശകനായി പ്രവർത്തിച്ച നവോഥാന നായകൻ :
ജി.പി. പിള്ള

>> ദക്ഷിണാഫ്രിക്കയിൽ ഇന്ത്യാക്കാരുടെ പ്രശ്നങ്ങൾക്ക്‌ വേണ്ടി പോരാടുമ്പോൾ ഇന്ത്യയിൽ നിന്നും ലഭിച്ച സഹായങ്ങളിൽ ഏറ്റവും വലുത്‌ മദ്രാസ് സ്റ്റാൻഡേർഡിന്റെ പത്രാധിപർ  നൽകിയ പിന്തുണയാണ്‌ എന്ന്‌ അഭിപ്രായപ്പെട്ടത്‌ :
ഗാന്ധിജി

>> മദ്രാസ്‌ സോഷ്യൽ റിഫോം അസോസിയേഷൻ, മദ്രാസിലെ മദ്യവർജ്ജന പ്രസ്ഥാനം തുടങ്ങിയവയ്ക്ക്‌ നേതൃത്വം നൽകിയ വ്യക്തി :
ജി.പി.പിള്ള

>> പ്രശസ്ത ഭാരതീയരുടെ ജീവചരിത്രങ്ങളുടങ്ങുന്ന 'റപ്രസന്റേറ്റിവ്‌ ഇന്ത്യൻസ്‌' എന്ന കൃതി രചിച്ച വ്യക്തി. :
ബാരിസ്റ്റർ ജി.പി.പിള്ള

>> ജി.പി. പിള്ളയുടെ 'റപ്രസന്റേറ്റിവ്‌ ഇന്ത്യൻസ്‌' എന്ന ഗ്രന്ഥത്തിന്‌ അവതാരിക എഴുതിയത്‌ :
സർ റിച്ചാർഡ്‌ ടേബിൾ

>> ജി.പി.പിള്ള അന്തരിച്ചത്‌ :
1903 മെയ്‌ 21

>> ജി.പി. പിള്ളയുടെ 150-ആം ജന്മവാർഷികം  ആചരിച്ചത് :

2014 ഫെബ്രുവരി 26    

ജി.പി.പിള്ള എഡിറ്റർ ആയി സേവനമനുഷ്ഠിച്ച പത്രങ്ങൾ

  • ദി മദ്രാസ്‌ സ്റ്റാൻഡേർഡ്‌
  •  ദി ഹിന്ദു 
  • ദി മെയിൽ

ജി.പി.പിള്ളയുടെ കൃതികൾ

  • ഇന്ത്യൻ കോൺഗ്രസ്മെൻ
  •  റപ്രസന്റേറ്റീവ്‌ ഇന്ത്യൻസ്‌
  •  ലണ്ടനും പാരീസും ഒരു ഭാരതീയന്റെ കണ്ണടയിൽ കൂടി



Previous Post Next Post