Office Attendant, Laboratory Attender etc (Upto SSLC Main Exam) - Question and Answer Key


Name of Post: Office Attendant, Laboratory Attender etc (Upto SSLC Main Exam) 

 Cat.No: 089/2019, 337/2019, 383/2019, 004/2020, 148/2020, 238/2020 to 240/2020, 258/2020 to 259/2020

 Date of Test: 11.12.2021

 Question Code: 127/2021

 1. സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?
i) വിധവാ പുനർവിവാഹം നിരോധിച്ചു.
ii) അടിമത്തം നിരോധിച്ചു,
iii) സതി നിരോധിച്ചു.
iv) ശൈശവ വിവാഹം നിരോധിച്ചു.
A) (ii), (iii) & (iv)
B) (i), (iii) & (iv)
C) (iii), (iv)
D) (i) & (ii)

2. ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക.
i) അഹമ്മദാബാദിലെ തുണിമിൽ സമരം
ii) ഖേഡയിലെ കർഷക സമരം
iii) തെലങ്കാന സമരം
iv) സ്വദേശി പ്രസ്ഥാനം
A)  (i) & (ii)
B)  (ii), (iii)
C)  (iii), (iv)
D) (i), (iv)

3. ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
പത്രങ്ങൾ                       - നേതൃത്വം നൽകിയവർ
i) യങ്‌ ഇന്ത്യ, ഹരിജൻ    - ദാദാഭായ്‌ നവ്റോജി
ii) കേസരി, മറാത്ത         - ബാലഗംഗാധര തിലക്‌
iii) വോയ്സ്‌ ഓഫ്‌ ഇന്ത്യ   - സുരേന്ദ്രനാഥ്‌ ബാനർജി
iv) വന്ദേമാതരം                - ലാലാ ലജ്പത്‌ റായ്‌
A) (i) & (iii)
B) (ii), (iv)
C) (ii), (iii) & (iv)
D) (ii) & (iii)

4. വെനസ്വേല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര്‌ ?
A) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
B) ജോർജ്‌ വാഷിംഗ്ടൺ
C)  ഫ്രാൻസിസ്‌കോ മിരാൻഡ
D) സൈമൺ ബൊളിവർ

5. 1956-ൽ പാർലമെന്റ്‌ പാസ്സാക്കിയ ഇന്ത്യൻ സംസ്ഥാന പുനസ്സംഘടനാ നിയമപ്രകാരം നിലവിൽ വന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എത്ര ?
A) 14 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണപ്രദേശങ്ങളും
B) 18 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും
C)  20 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും
D) 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും

6. കേരളത്തിൽ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര്‌ ?
A)  സി. വി. കുഞ്ഞുരാമൻ
B) കെ. കേളപ്പൻ
C) ആറാട്ടുപുഴ വേലായുധപ്പണിക്കർ
D) കെ. പി. ശങ്കരമേനോൻ

7. ഭൂമധ്യരേഖയ്ക്ക്‌ നേർമുകളിൽ സൂര്യൻ വരുന്ന ദിവസം/ ദിവസങ്ങൾ ഏതെല്ലാം ?
i) മാർച്ച്‌ 21
ii) ജൂൺ 21
iii) സെപ്തംബർ 23
iv) ഡിസംബർ 22
A) (i) & (iv)
B) (ii) & (iii)
C) (i) മാത്രം
D) (iv) മാത്രം

8. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അന്തരീക്ഷത്തിൽ താപം പ്രസരിക്കുന്ന വിവിധ രീതികൾ തിരഞ്ഞെടുക്കുക.
i) ചാലനം
ii) സംവഹനം
iii) അഭിവഹനം
iv) ബാഷ്പീകരണം
A) (i), (ii) & (iii)
B) (ii) & (iv)
C) (ii) & (iii)
D) (i) & (iv)

9. നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥഗാലക്സിയിൽ ഉൾപ്പെട്ടതാണ്‌. ഇതിന്റെ ആകൃതി എന്താണ്‌ ?
A) സർപ്പിളാകാരം
B) അണ്ഡാകാരം
C) കാചാകാരം
D) അനിയത രൂപം

10. കൂട്ടത്തിൽ പെടാത്തത്‌ തിരഞ്ഞെടുക്കുക.
A) ഒക്ടോബർ ചൂട്‌
B) ചിനുക്ക്‌
C) മാംഗോഷവേഴ്‌സ്‌
D) പശ്ചിമ അസ്വസ്ഥത

11. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i) സഞ്ചാരപഥം ഭൂമിയിൽ നിന്നും ഏകദേശം 36000 കി, മീ. ഉയരത്തിൽ.
ii) ഭൂമിയുടെ ഭ്രമണ വേഗത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നു.
iii) പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു
iv) വാർത്താവിനിമയത്തിന്‌ പ്രയോ ന്നു.
A) (i), (iii) & (iv)
B) (i) & (iii)
C)  (i), (ii) & (iv)
D)  (ii) & (iv)

12. സാംസ്‌ക്കാരിക ഭൂപടങ്ങൾക്ക്‌ ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക.
i) സൈനിക ഭൂപടം
ii) ഭൂവിനിയോഗ ഭൂപടം
iii) കാലാവസ്ഥാ ഭൂപടം
iv) രാഷ്ട്രീയ ഭൂപടം
A) (i), (iii) & (iv)
B)  (ii) & (iv)
C) (ii) & (iii)  
D) (i), (ii) & (iv)

13. താഴെപ്പറയുന്ന പ്രസ്താവനകളിൽ നബാർഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്‌ ?
A)  ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം സ്ഥാപിക്കപ്പെട്ടു.
B) കൃഷിയ്ക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയബാങ്ക്
C) നബാർഡിന്റെ ആസ്ഥാനം മുംബൈ ആണ്‌.
D) വ്യവസായ വായ്‌പകൾ നൽകുന്ന പരമോന്നത ബാങ്ക്   

14. കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങൾക്ക്‌, പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്വതന്ത്ര അധികാരങ്ങൾ നൽകുന്നതിനായി ഭാരത സർക്കാർ നൽകുന്ന പ്രത്യേക പദവി ഏതാണ്‌ ?
A) മഹാരത്ന
B) നവരത്ന
C) മിനിരത്ന
D) മേൽപ്പറഞ്ഞവയെല്ലാം

15. താഴെപ്പറയുന്ന ജോഡികളിൽ ശരിയായി യോജിക്കുന്നത്‌ ഏത്‌ ?
പദ്ധതികൾ പ്രധാന ലക്ഷ്യം         - പ്രധാനലക്ഷ്യം
A) മൂന്നാം പഞ്ചവത്സര പദ്ധതി    - വ്യവസായ വികസനം
B) അഞ്ചാം പഞ്ചവത്സര പദ്ധതി - സുസ്ഥിര വികസനം
C) എട്ടാം പഞ്ചവത്സര പദ്ധതി     - മാനവശേഷി വികസനം
D) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - ഗ്രാമീണ വികസനം

16. പ്രധാൻമന്ത്രി ജൻധൻ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത്‌ ?
i) ദാരിദ്യയരേഖയ്ക്ക്‌ താഴെയുള്ളവർക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി.
ii) രാജ്യത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക്‌ ബാങ്ക്‌ അക്കൗണ്ട് ഉറപ്പാക്കാനുള്ള പദ്ധതി.
iii) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി.
താഴെപ്പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക.
A) (i) മാത്രം
B) (ii), (iii) മാത്രം
C) (i), (iii) മാത്രം
D) ഇവയൊന്നുമല്ല

17. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത്‌ ?
A) സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO)
B) നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷൻ (NSSO)
C) ദേശീയ വികസന സമിതി (NDC)
D) നീതി ആയോഗ്‌ (NITI Aayog)

18. 2017-ജൂലൈ 1 ന്‌ ഇന്ത്യയിൽ നിലവിൽ വന്ന ജി. എസ്‌. ടി. (GST) യിൽ ലയിക്കപ്പെടാത്ത നികുതി ഏത്‌ ?
A) കേന്ദ്ര എക്സൈസ്‌ ഡ്യൂട്ടി
B) കേന്ദ്ര വിൽപ്പന നികുതി
C) ആദായ നികുതി
D) സേവന നികുതികൾ

19. കേരള സംസ്ഥാന ആസൂത്രണ ബോർഡ്‌ രൂപീകരിച്ച വർഷം ഏത്‌ ?
A) 1960 സെപ്തംബർ
B) 1967 സെപ്തംബർ
C) 1950 സെപ്തംബർ
D) 1955 സെപ്തംബർ

20. "കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട്‌ " നിലവിൽ വന്നത്‌.
A) 2018 ജൂൺ 9
B) 2011 ആഗസ്റ്റ്‌ 8
C) 2001 ജൂൺ 5
D) 2008 ആഗസ്റ്റ്‌ 11

21. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട കേശവാനന്ദഭാരതി കേസിൽ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്‌ ?
A) ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്ന്‌ സുപ്രീംകോടതി പ്രഖ്യാപിച്ചു.
B) ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സുപ്രീംകോടതി കൊണ്ടുവന്നു.
C)  ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന്‌ സുപ്രീം കോടതി പ്രഖ്യാപിച്ചു.
D) A,B,C എന്നീ പ്രസ്താവനകൾ ശരിയാണ്‌.

22. താഴെ പറയുന്നവയിൽ “ഹരിതകേരളം" പദ്ധതിയെപ്പറ്റി ശരിയായ പ്രസ്താവന
A) ഗ്രാമീണമേഖലയിൽ യുവാക്കളുടെ സഹായത്തോടെ വനവൽക്കരണത്തിനു വേണ്ടി ആരംഭിച്ച പദ്ധതി.
B)  സംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലിയോട്‌ അനുബന്ധിച്ച്‌ ആരംഭിച്ച സംസ്ഥാന സമഗ്ര വികസന പദ്ധതി.
C) മാലിന്യ നിർമ്മാർജ്ജനം, പരിസ്ഥിതി സംരക്ഷണം, കാർഷിക വികസനം തുടങ്ങിയ ലക്ഷ്യങ്ങൾക്ക്‌ വേണ്ടി ആരംഭിച്ച പദ്ധതി.
D) ആദിവാസി യുവാക്കൾക്ക്‌ വേണ്ടിയുള്ള കാർഷിക വികസന പദ്ധതി.

23. രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന്‌ നീക്കം ചെയ്യുന്നതിനുള്ള “ഇംപീച്ച്‌മെന്റ്‌” നെ പറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.
A) 14 ദിവസത്തെ മുൻകൂർ നോട്ടീസ്‌ നൽകിയതിനു ശേഷം മാത്രമേ പാർലമെന്റിൽ ഇംപീച്ച്‌മെന്റ്‌ പ്രമേയം അവതരിപ്പിക്കാവൂ
B) ഇംപീച്ച്‌മെന്റ്‌ പ്രമേയം ആദ്യം ലോകസഭയിൽ അവതരിപ്പിക്കണം
C) ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസാകുന്നതിന്‌ സഭയിൽ ഹാജരായി വോട്ട്‌ ചെയ്യുന്ന അംഗങ്ങളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്‌
D) A, B, C എന്നീ പ്രസ്താവനകൾ ശരിയാണ്‌.

24. മഴക്കെടുതികൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി കേരള ദൂരന്ത നിവാരണ അതോറിറ്റി “യെല്ലോ അലർട്ട്‌''  പുറപ്പെടുവിക്കുന്നതിന്റെ ഉദേശ്യം.
A) 24 മണിക്കൂറിൽ 20 cm മുതൽ 26 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്‌
B) 24 മണിക്കൂറിൽ 10 cm മുതൽ 18 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
C) 24 മണിക്കൂറിൽ 12 cm മുതൽ 20 cmവരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്‌
D) 24 മണിക്കൂറിൽ 6 cm മുതൽ 11 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്‌

25. ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡി. പി. ഖെയ്ത്താന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അംഗം.
A) അല്ലാടി കൃഷ്ണസ്വാമി അയ്യർ
B) എൻ. മാധവ റാവു
C)  ടി.ടി. കൃഷ്ണമാചാരി
D) എൻ. ഗോപാലസ്വാമി അയ്യങ്കാർ

26. എന്തിനു വേണ്ടിയുള്ള പദ്ധതിയാണ്‌ "സെൻട്രൽ വിസ്ത" ?
A) കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അടിസ്ഥാനവികസനം
B)  പുതിയ പാർലമെന്റ്‌ സമുച്ചയ നിർമ്മാണം
C) കേന്ദ്ര-സംസ്ഥാന തലങ്ങളിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ആസ്ഥാന നിർമ്മാണം
D) സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാത നിർമ്മാണം
 
27. താഴെപ്പറയുന്നവയിൽ ഏത്‌ വിഭാഗം ഉദ്യോഗസ്ഥരാണ് “കേരള സബോർഡിറ്റേറ്റ്‌ സർവീസ്‌" വിഭാഗത്തിൽ ഉൾപ്പെടുന്നത്‌ ?
A) കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ്‌
B) കേരള ട്രഷറി സർവീസ്‌
C) കേരള റവന്യൂ സർവീസ്‌
D) കേരള വാട്ടർ ട്രാൻസ്പോർട്ട്‌ സർവീസ്‌

28. കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ അടക്കം എത്ര അംഗങ്ങളുണ്ട്‌ ?
A) 15 അംഗങ്ങൾ
B) 10 അംഗങ്ങൾ
C)  8 അംഗങ്ങൾ
D) 5 അംഗങ്ങൾ

29. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെപ്പറ്റി രാഷ്ട്രപതിക്ക്‌ നിർദ്ദേശം സമർപ്പിക്കുന്നതിന്‌ അധികാരമുള്ള ഭരണഘടനാ സ്ഥാപനം ഏത്‌ ?
A) അറ്റോർണി ജനറൽ
B) കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ
C) ധനകാര്യ കമ്മീഷൻ
D) സെൻട്രൽ വിജിലൻസ്‌ കമ്മീഷൻ

30. കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ “കുടുംബശ്രീ"യുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി.
A)  ഐ. കെ. ഗുജ്റാൾ
B) എ. ബി. വാജ്പേയ്‌
C)  മൻമോഹൻ സിംഗ്‌
D)  പി. വി. നരസിംഹറാവു

31. താഴെ പറയുന്നവയിൽ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌ ?
A) അനുഛേദം 20: ഒരു കുറ്റത്തിന്‌ ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാൻ പാടില്ല എന്ന്‌ അനുശാസിക്കുന്നു.
B) അനുഛേദം 14: നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്നു.
C) അനുഛേദം 22: സർക്കാർ ഉദ്യോഗങ്ങളിൽ പൗരന്മാർക്ക്‌ അവസരസമത്വം ഉറപ്പുനൽകുന്നു.
D) അനുഛേദം 18: ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നു.

32 . താഴെ പറയുന്നവയിൽ ഏത്‌ കേന്ദ്രഭരണ പ്രദേശത്തിനാണ്‌ രാജ്യസഭയിൽ പ്രാതിനിധ്യം ഉള്ളത്‌ ?
A) ദാമൻ-ദിയു
B) ലഡാക്ക്‌
C) ലക്ഷദ്വീപ്‌
D) ജമ്മുകാശ്മീർ

33. മാതാപിതാക്കളുടെ മരണം മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളെ വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ കേരള സാമൂഹ്യ സുരക്ഷാമിഷൻ ഏർപ്പെടുത്തിയിരിക്കുന്ന ധനസഹായ പദ്ധതി.
A) ആശ്വാസകിരണം
B) സ്നേഹപൂർവ്വം
C) താലോലം
D) ശ്രുതി താരകം

34. പ്രൈമേറ്റ്‌ വിഭാഗത്തിൽപ്പെടുന്ന ജീവികളെ പ്രൊസീമിയൻസ്‌ എന്നും ആന്ത്രോപോയിഡ്‌ എന്നും തരംതിരിച്ചിട്ടുണ്ട്‌. ഇതിൽ പ്രൊസീമിയൻസ്‌ വിഭാഗത്തിൽപ്പെടുന്ന ഒരു ജീവിക്ക്‌ ഉദാഹരണമാണ്‌
A) ചിമ്പാൻസി
B) ലിമർ
C) ഗിബ്ബൺ
D) ഗോറില്ല

35. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്ന്‌ പുതുതായി കണ്ടെത്തിയ ഏതിനം സസ്യവിഭാഗത്തിനാണ്‌ മുൻ കേരളസംസ്ഥാന ആരോഗ്യവകുപ്പ്‌ മന്ത്രി കെ. കെ. ശൈലജയോടുള്ള ബഹുമാനാർത്ഥം ഇൻപേഷ്യൻസ്‌ ശൈലജേ എന്ന പേര്‌ നൽകിയത്‌ ?
A) ആര്യവേപ്പ്‌
B) കാശിത്തുമ്പ
C) കണിക്കൊന്ന
D) ശീമക്കൊന്ന

36. മനുഷ്യന്റെ ദഹനപ്രക്രിയയിൽ രാസാഗ്നികൾക്ക്‌ പ്രധാന പങ്കുണ്ട്‌. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ്‌
A) പെപ്സിൻ
B) ലിപേസ്‌
C)  ട്രിപ്സിൻ
D) അമിലേസ്‌

37. വൈറസ്‌ വഴി ഉണ്ടാകുന്ന രോഗം.
A) എലിപ്പനി
B) മലമ്പനി
C) മഞ്ഞപ്പിത്തം
D) മന്ത്‌

38. താഴെ പറയുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കിട്ടുന്ന സേവനങ്ങളിൽ ഏതാണ്‌ ശരി ?
i) പ്രസവവും പരിചരണവും
ii) മരുന്ന്‌ കൊടുത്തുള്ള ചികിത്സ
iii) പ്രതിരോധ കുത്തിവെയ്പ്പ്
iv) കിടത്തി ചികിത്സ
A) (i) & (iv)
B) (ii) & (iii)
C) (i), (iii) & (iv)
D) (i), (ii),(iii) & (iv)

39. 'പാപ്‌ സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) പക്ഷാഘാതം
B) രക്തസമ്മർദ്ദം
C) അർബുദം
D) പ്രമേഹം

40. പുകയില ഉൽപന്നങ്ങളുടെ വില്പന നിയന്ത്രിക്കുന്ന നിയമം.
A) പബ്ലിക്‌ ഹെൽത്ത്‌ ആക്ട്‌
B) COTPA
C) THOT ആക്ട്
D) FSS ആക്ട്

41. ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സർക്കാർ സ്ഥാപനം.
A) ഡയറക്ടറേറ്റ്‌ ഓഫ്‌ മെഡിക്കൽ എഡ്യൂക്കേഷൻ
B)  കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെൽത്ത്‌ സയൻസസ്‌
C) ഡയറക്ടറേറ്റ്‌ ഓഫ്‌ ഹെൽത്ത്‌ സർവ്വീസസ്‌
D) കണ്ണൂർ യൂണിവേഴ്സിറ്റി

42. ഒരു ഉപഗ്രഹത്തിന്റെ ഗതികോർജം 2 MJ ആണ്‌. എങ്കിൽ ആ ഉപഗ്രഹത്തിന്റെ ആകെ ഊർജം എത്രയായിരിക്കും ?
A) 4 MJ
B) 6 MJ
C) -2 MJ
D) -4 MJ

43. ഒരു ദ്വിതീയ മഴവില്ലിൽ വയലറ്റ്‌ നിറത്തിന്റെ വ്യതിയാന കോൺ എത്ര ?
A) 42°
B) 54.2°
C) 40°
D) 50.8°

44. വായുമൂലമുണ്ടാകുന്ന ഘർഷണം എങ്ങനെ കുറയ്ക്കാം ?
A) സ്ട്രീംലൈനിംഗ്‌
B) ലൂബ്രിക്കേഷൻ
C) ബോൾ ബെയറിംഗുകൾ ഉപയോഗിച്ച്‌
D) പോളിഷ്‌

45. ഇന്ത്യയിലെ ആദ്യത്തെ“ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്ട്‌"സ്ഥാപിച്ചത്‌ ഏത്‌ സംസ്ഥാനത്താണ്‌ ?
A) സിക്കിം
B) ഹിമാചൽപ്രദേശ്‌
C) ഗോവ
D) ലഡാക്ക്‌

46. സൂര്യന്റെ അന്തരീക്ഷമായ കൊറോണയിൽ അനുഭവപ്പെടുന്ന കഠിനമായ ചൂടിനെക്കുറിച്ചും മറ്റ്‌ സൗരപ്രതിഭാസങ്ങളെക്കുറിച്ച്‌ പഠിക്കാനും ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന പേടകം.
A) ആദിത്യ LI
B) ഓഷൻസാറ്റ്‌ 1
C) നൈക്ക്‌ അപ്പാച്ചേ
D) പി. എസ്‌. എൽ. വി C 11

47. ഒരേസമയം വൈദ്യുത ചാലകമായും വൈദ്യുതരോധിയായും അവതരിക്കാൻ കഴിയുന്ന ദ്രവ്യരൂപം.
A) ബോസ്‌-ഐൻസ്റ്റെൻ കണ്ടൻസേറ്റ്
B) ക്വാർക്ക്‌-ഗ്ലുവോപ്ലാസ്മ
C) ഫെർമിയോണിക്‌ കണ്ടൻസേറ്റ്
D) ജാൻ-ടെല്ലർ മെറ്റൽ

48. താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമമൂലകം ഏത്‌ ?
A) ടെക്നീഷ്യം
B) യുറേനിയം
C) ടെലൂറിയം
D) പരോമിതിയം

49. നൈട്രജൻ വാതകത്തിന്റെ ക്രിട്ടിക്കൽ താപനില.
A) 33.2 K
B) 126.4 K
C) 304.2 K
D) 140 K 

51. കോവിഡുമായി ബന്ധപ്പെട്ട്‌ 'Swab Seq' എന്താണ്‌ ?
A) വാക്സിൻ കാൻഡിഡേറ്റ്‌
B) ടെസ്റ്റിംഗ്‌ പ്ലാറ്റ്ഫോം
C) ഓറൽ മെഡിസിൻ
D) ഗ്ലോബൽ അലയൻസ്‌

52. കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രണം ചെയ്യപ്പെട്ടിട്ടുള്ളത് എവിടെ?
A) തിരുനന്തിക്കര
B) മട്ടാഞ്ചേരി കൊട്ടാരം
C) കൃഷ്ണപുരം കൊട്ടാരം
D) പുന്നത്തൂർ കോട്ട

53. 'ഉറൂബ്‌' എന്ന തൂലികനാമത്തിൽ പ്രസിദ്ധനായ എഴുത്തുകാരൻ ആര്‌ ?
A) പി. സി. ഗോപാലൻ
B) പി. സി. കുട്ടികൃഷ്ണൻ
C) പി. കെ. നാരായണപിള്ള
D) പി. എൻ. പണിക്കർ

54. 'ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത്‌ ?
A) നെഹ്റു ട്രോഫി വള്ളംകളി
B) പിറവം വള്ളംകളി
C) ആറന്മുള ഉത്രട്ടാതി വള്ളംകളി
D) താഴത്തങ്ങാടി വള്ളംകളി

55. കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും, ഡിജിറ്റൽ & ഓൺലൈൻ പഠനം ഉറപ്പുവരുത്താനായി കേരള സർക്കാർ ആരംഭിച്ച പദ്ദതി
A) ഫസ്റ്റ്‌ ബെൽ
B) വിക്ടേഴ്സ്‌
C) കിളിക്കൊഞ്ചൽ
D) വിദ്യാകിരണം

56. കണ്ണശ്ശസ്മാരകം ആരുടെ സ്മരണയ്ക്കുള്ളത്?
A) കുഞ്ഞിരാമൻ നായർ
B) നിരണം കവികൾ
C) മോയിൻകുട്ടി വൈദ്യർ
D) വി. കെ. എൻ

57. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ.
A) ഉദയാ സ്റ്റുഡിയോ
B) ചിത്രാഞ്ജലി സ്റ്റുഡിയോ
C) മെറിലാൻഡ്‌ സ്റ്റുഡിയോ
D) ഇതൊന്നുമല്ല

58. പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.
A) വന്ദനാ കട്ടാരിയ
B) അവാനി ലേഖര
C) പി. വി. സിന്ധു
D) മീരാ ബായ്‌ ചാനു

59. ഏതാണ്‌ ഒരു ഇമേജ്‌ എഡിറ്റിംഗ്‌ സോഫ്റ്റ് വെയറായി ഉപയോഗിക്കാത്തത്‌ ?
A) ജിംപ്‌
B) ഫോട്ടോഷോപ്പ്‌
C) പിക്സൽമേറ്റർ
D) ജി. തമ്പ്‌

60. ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i) ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളും ഭാഷാ പ്രൊസസ്സറുകളും സിസ്റ്റം സോഫ്റ്റ് വെയറിന്റെ ഘടകങ്ങളാണ്‌.
ii) കമ്പ്യൂട്ടർ ഹാർഡ്‌ ഡിസ്കിലെ ഫയലുകൾ പുനക്രമീകരിക്കുന്ന ഒരു പ്രോഗ്രാമാണ്‌ ഡിസ്ക്‌ ഡിഫ്രാഗ്മെന്റർ
iii) ഒരു ഉയർന്ന ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക്‌ വരികളായി പരിവർത്തനം ചെയ്യുന്ന ഒരു തരം ഭാഷാ പ്രോസസറാണ്‌ (ലൈൻ ബൈ ലൈൻ എക്സിക്യൂട്ടറാണ്‌) കംപൈലർ,
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്‌ ശരിയായത്‌ ?
A) (i) ഉം (ii) ഉം മാത്രം
B) (ii) ഉം (iii) ഉം മാത്രം
C) (i) ഉം (iii) ഉം മാത്രം
D) (iii) മാത്രം

61. സൈബർ കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക.
i) ക്രെഡിറ്റ്‌ കാർഡ്‌ തട്ടിപ്പ്‌           - വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ
ii) ഇന്റർനെറ്റ്‌ സമയ മോഷണം  - വ്യക്തികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ
iii) സൈബർ ഭീകരത                 - സർക്കാരിനെതിരെ സൈബർ കുറ്റകൃത്യങ്ങൾ
iv) സ്വകാര്യതയുടെ ലംഘനം       - വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ
മുകളിൽ കൊടുത്തിരിക്കുന്ന ജോഡികളിൽ ഏതാണ്‌ ശരിയായി പൊരുത്തപ്പെടുന്നത്‌ ?
A)  (i) ഉം (ii) ഉം (iii) ഉം മാത്രം
B)  (i) ഉം (iii) ഉം മാത്രം
C)  (i) ഉം (ii) ഉം (iv) ഉം മാത്രം
D)  (iii) ഉം (iv) മാത്രം

62. താഴെ പറയുന്നവയിൽ ഏതാണ്‌ വേഡ്‌ പ്രോസസ്സറുകൾ ഫ്രീ ആൻഡ്‌ ഓപ്പൺ സ്പേസ്‌ സോഫ്റ്റ് വെയറിന് കീഴിൽ വരുന്നത്‌ ?
A) വിൻഡോസ്‌
B) പൊളാരിസ്‌ ഓഫീസ്‌
C) ആപ്പിൾ പേജസ്‌
D) ലിബ്രെഓഫീസ്‌ റൈറ്റർ

63. താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന്‌, ഇന്റർനെറ്റിലെ സേവനങ്ങൾ അല്ലാത്തതു തിരഞ്ഞെടുക്കുക.
A) ഇമെയിൽ
B) ഡബ്ല്യു. ഡബ്ല്യൂ. ഡബ്ല്യൂ.
C) ടോപ്പോളജി
D) സെർച്ച്‌ എഞ്ചിനുകൾ

64. 2005-ലെ വിവരാവകാശ നിയമമനുസരിച്ച്‌ മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയിൽ ശരിയായത്‌ തിരഞ്ഞെടുക്കുക.
A) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർക്ക്‌ ആ പദവിയിൽ തുടരുവാൻ വയസ്സ്‌ സംബന്ധമായ തടസ്സങ്ങൾ ഒന്നും ഇല്ല.
B) സംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മീഷണർ ആ പദവിയിൽ നിന്നും രാജിവക്കണമെങ്കിൽ മുഖ്യമന്ത്രിക്ക്‌ രാജി സമർപ്പിക്കണം.
C) സംസ്ഥാനത്ത്‌ നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക്‌ ശേഷം പുനർനിയമനം നടത്തുവാൻ സാദ്ധ്യമല്ല.
D) മേൽപറഞ്ഞ എല്ലാം ശരിയാണ്‌.

65. താഴെ കൊടുത്തിരിക്കുന്ന രണ്ട്‌ പ്രസ്താവനകൾ മനസ്സിലാക്കിയ ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നിയമിക്കുന്ന ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷനിൽ പ്രസിഡന്റും കൂടാതെ നാലിൽ കുറയാത്ത അംഗങ്ങളും ഉണ്ടായിരിക്കണം.
ii) ദേശീയ കമ്മീഷന്‌ മുമ്പാകെ നേരിട്ട്‌ സമർപ്പിക്കുന്ന പരാതികൾക്ക്‌ അതിന്റെ അധികാര പരിധി നിശ്ചയിക്കുന്നതിനായി 10 കോടിയിലധികം രൂപയുടെ വില ഉണ്ടായിരിക്കണം.
A)  പ്രസ്താവനകൾ രണ്ടും ശരിയല്ല
B) പ്രസ്താവന (i) മാത്രം ശരിയാണ്‌
C) പ്രസ്താവനകൾ രണ്ടും ശരിയാണ്‌
D) പ്രസ്താവന (ii) മാത്രം ശരിയാണ്‌

66. ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക്‌ സംരക്ഷണം നൽകുന്ന 2005 ലെ നിയമം അനുസരിച്ച്‌ 'ഗാർഹിക പീഡനം' എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരാവുന്നത്‌ ഏതാണ്‌ ? ഉചിതമായത്‌ തിരഞ്ഞെടുക്കുക.
A)  ശാരീരികമായ പീഡനം
B) ലൈംഗികമായ പീഡനം
C) വാക്കുകൾ കൊണ്ടും മാനസികവുമായ പീഡനം
D) മേൽപറഞ്ഞ എല്ലാം ഉൾപ്പെടും

67. മാതാപിതാക്കൾക്കും, മുതിർന്ന പൗരന്മാർക്കും സംരക്ഷണകച്ചിലവ്‌ നൽകുന്ന 2007 ലെ നിയമം അനുസരിച്ച്‌ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A) സംരക്ഷണച്ചിലവിലേക്കായി പ്രതിമാസം പരമാവധി പതിനായിരം രൂപയാണ്‌ ട്രിബ്യൂണലിന്‌ വിധിക്കാവുന്നത്‌
B) ഈ നിയമപ്രകാരം അപ്പീൽ നൽകുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത്‌ ബന്ധപ്പെട്ട ജില്ലാ ജഡ്ജിക്ക്‌ സമർപ്പിക്കണം
C) മേൽ പറഞ്ഞ 'A' യും 'B' യും ശരിയല്ല
D) മേൽ പറഞ്ഞ 'A' യും 'B' യും ശരിയാണ്‌

68. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക്‌ ഉള്ള ചെയർപേഴ്‌സണെയും അംഗങ്ങളെയും സംബന്ധിച്ച്‌ താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ചശേഷം ശരിയായത്‌ തിരഞ്ഞെടുക്കുക.
i) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക്‌ ചെയർപേഴ്‌സണിനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള ശുപാർശ ചെയ്യുന്ന സമിതിയിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നു.
ii) ചെയർപേഴ്‌സൺ ആയി നിയമതിനായ ജസ്റ്റീസ്‌ ആന്റണി ഡൊമിനിക്ക്‌ കേരള ഹൈക്കോടതിയുടെ മുൻ ചീഫ്‌ ജസ്റ്റീസായിരുന്നു.
A) പ്രസ്താവനകൾ രണ്ടും ശരിയാണ്‌
B) പ്രസ്താവനകളിൽ (i) മാത്രം ശരിയാണ്‌
C) പ്രസ്താവനകളിൽ (ii) മാത്രം ശരിയാണ്‌
D) പ്രസ്താവനകൾ രണ്ടും ശരിയല്ല

69. ലൈംഗികാതിക്രമങ്ങളിൽ നിന്നും കൂട്ടികൾക്ക്‌ സംരക്ഷണം നൽകുന്ന നിയമം അനുസരിച്ച്‌ താഴെ പറയുന്ന രണ്ട്‌ പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായത്‌ തിരഞ്ഞെടുക്കുക.
i) ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളിൽ അതിന്റെ ഗൗരവം അനുസരിച്ച്‌ പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്‌.
ii) നിയമവുമായി ബന്ധപ്പെട്ട്‌ കുട്ടികളിൽ നിന്ന്‌ മൊഴികൾ രേഖപ്പെടുത്തുമ്പോൾ പോലീസ്‌ ഉദ്യോഗസ്ഥർ യൂണിഫോമിൽ ആയിരിക്കരുത്‌.
A) പ്രസ്താവന (ii) മാത്രം ശരിയാണ്‌
B) പ്രസ്താവനകൾ രണ്ടും ശരിയാണ്‌
C) പ്രസ്താവനകൾ രണ്ടും ശരിയല്ല
D) പ്രസ്താവന (i) മാത്രം ശരിയാണ്‌

70. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട്‌ -2014 അനുസരിച്ച്‌ താഴെ പറയുന്ന രണ്ട്‌ പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) “ന്യൂനപക്ഷം” എന്നത്‌ 1992-ലെ ദേശീയ ന ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
ii) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത്‌ ന്യൂനപക്ഷ സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്‌.
A) പ്രസ്താവനകൾ രണ്ടും ശരിയല്ല
B) പ്രസ്താവനകൾ രണ്ടും ശരിയാണ്‌
C) പ്രസ്താവനകളിൽ (i) മാത്രം ശരിയാണ്‌
D) പ്രസ്താവനകളിൽ (ii) മാത്രം ശരിയാണ്‌

72. ജോണും ദീപുവും ചേർന്ന്‌ ഒരു ജോലി ചെയ്തു തീർക്കാൻ 45 ദിവസം എടുക്കുന്നു. എന്നാൽ ജോൺ ഒറ്റയ്ക്ക് ഈ ജോലി 70 ദിവസം കൊണ്ട്‌ ചെയ്തു തീർക്കും. ദീപു ഒറ്റയ്ക്ക് ഇതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും ?
A) 120 ദിവസം
B) 136 ദിവസം
C) 126 ദിവസം
D) 130 ദിവസം

73. ഒരു സ്കൂളിലെ ആകെ കൂട്ടികളിൽ 60% ആൺകുട്ടികളാണ്‌. പെൺകുട്ടികളുടെ ആകെ എണ്ണം 500 ആയാൽ, ആ സ്കൂളിൽ എത്ര ആൺകുട്ടികൾ ഉണ്ട്‌ ?
A) 750
B) 1250
C) 800
D) 850

74. 14, 20, 26, .... എന്ന സമാന്തരശ്രേണിയുടെ 40-ാംപദം എന്ത്‌ ?
A) 246
B) 248
C) 308
D) 240

75. രണ്ടു ഗോളങ്ങളുടെ ഉപരിതലപരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര ?
A)125: 64
B) 8:25
C) 25:8
D) 64 :125

77. 12.15 ന്‌ ഒരു ക്ലോക്കിലെ രണ്ടു സൂചികൾക്ക്‌ ഇടയിലുള്ള കോണളവ്‌ എത്ര ഡിഗ്രിയാണ്‌ ?
A) 82½°
B) 90°
C) 87½°
D) 80°

78. അഞ്ചു പേർ വഴിയിലൂടെ നടന്നുപോകുകയാണ്. P യുടെ മുന്നിലായി S ഉം, Q നു പിന്നിലായി T യും P യ്ക്കും Q നും മധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മധ്യത്തായി നടക്കുന്നത് ആര്?
A) P
B) R
C) Q
D) S

79. RAILWAY എന്നതിനു 18191223125 എന്ന രഹസ്യ കോഡ്‌ നൽകിയാൽ STATION എന്നതിന്റെ കോഡ്‌ എത്രയാണ്‌ ?
A) 192020115914
B) 192012091541
C) 192012091145
D) 192012091514

80. BEDC:MPON:: GJIH:?
A) RUTS
B) RTSU
C) RSTU
D) STUR

81. You have got to arrive before ten,______ ?
A) didn't you ?
B) did you ?
C) haven't you ?
D) have you ?

82. Let them build a hospital here (Change to passive voice). i
A) Let them build hospital here
B) Leta hospital be build here by them
C) Let a hospital be built here by them
D) Let them built a hospital here

83. Which is the correct sentence ?
A) The children had better wear their coats
B) You had better to consult a doctor
C) The driver had better wore seat belt
D) I had not better to be late

84. You_____ Wash those glasses. They are clean.
A) wont
B) daren't
C) can’t
D) needn't

85. Which part of the sentence has an error ?
A) The Leader
B) has took
C) the responsibility
D) No error

86. One word for ‘The state of being unmarried’.
A) Mariology
B) Celibacy
C) Spinster
D) Fiancée

87. A_____of Journalists.
A) regiment
B) troop
C) swam
D) scoop

88. The idiom “Let the cat out of the bag” means
A) Do things carefully and regularly
B) Get oneself into trouble
C) To make something public
D) Not restart a debate

89. The synonym of the word “Bait”.
A) Allure
B) Achieve
C) Ardent
D) Admit

90. An example of compound word.
A) Optimist
B) Railroad
C) Counselor
D) General

91. തെക്കൻ കാറ്റ്‌ വീശുന്നു. ഇതിലെ തെക്കൻ എന്ന പദം ഏത്‌ തദ്ധിതത്തിന്‌ ഉദാഹരണമാണ്‌ ?
A) തദ്വത്തദ്ധിതം
B) നാമനിർമ്മയിതദ്ധിതം
C) പൂരണിതദ്ധിതം
D) തന്മാത്ര തദ്ധിതം

92. തെറ്റായ വാക്യഭാഗം ഏത്‌ ?
A) വിവാഹ ആഘോഷത്തിന്‌/
B) സദ്യ തയ്യറാക്കാൻ/
C)  ആയിരം തേങ്ങകൾ/
D) ആവശ്യമാണ്‌.

93. ഒറ്റപ്പദം എഴുതുക.
പഠിക്കുവാൻ ആഗ്രഹമുള്ള ആൾ
A) ജിജ്ഞാസു
B) പിപഠിഷു
C) പിപാസു
D) വിജ്ഞാനി

94. ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത്‌ ?
A) തോഴി
B) ചേടി
C) വണ്ട്‌
D) സഖി

95. മേയനാമത്തിന്‌ ഉദാഹരണമായി പറയാവുന്ന രൂപം ഏത്‌ ?
A) സാവിത്രി
B) അവ
C) പശു
D) നിലാവ്‌

96. ഉന്മീലനം എന്ന വാക്കിന്റെ വിപരീത പദമായി വരുന്ന പദം ഏത്‌ ?
A) മിലനം
B) അലീനം
C) നിമീലനം
D) ലീനം

97. ശരിയായ രൂപം ഏത്‌ ?
A) ധാർഷ്ട്യക്കാരൻ
B) ധാർഷ്ഠ്യക്കാരൻ
C) ദാർഷ്ട്യക്കാരൻ
D) ധാർഷ്യക്കാരൻ

98. ഇവിടം പിരിച്ചെഴുതുക.
A) ഇവ + ഇടം
B)  ഇവി + ഇടം
C) ഈ + ഇടം
D) ഇ + ഇടം

99.  ഉത്സവം തുടങ്ങി; ഇനി ബഹളത്തിന്റെ പൊടി പൂരം ആയിരിക്കും. ഇത്‌ ഏത്‌ വാക്യവിഭാഗത്തിൽ ഉൾപ്പെടുന്നു?
A)  മഹാവാക്യം
B) ചൂർണ്ണിക വാക്യം
C) സങ്കീർണ്ണ വാക്യം
D) നിയോജക വാക്യം

100. Wisdom and beauty are rarely united in the same person . ഇതിന്‌ തുല്യമായ പ്രയോഗം ഏത്‌ ?
A) പൊന്നിൻ കുടത്തിന്‌ പൊട്ടു വേണ്ട
B) അഴകുള്ള ചക്കയിൽ ചുളയില്ല
C) വല്ലഭന്‌ പുല്ലുമായുധം
D) അല്പജ്ഞാനം ആപത്ത്‌

Previous Post Next Post