Name of Post: Assistant Compiler in Livestock Development Board Ltd (Upto SSLC Level Main Examination)
Cat. Number: 149/2019
Date of Test: 08.12.2021
Question Code: 126/2021
1. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻമാർ
(A) പോർച്ചുഗീസുകാർ
(B) ഫ്രഞ്ചുകാർ
(C) ഡച്ചുകാർ
(D) ഇംഗ്ലീഷുകാർ
2. സംസ്ഥാന രൂപീകരണ വേളയിൽ ബോംബെ, മദ്രാസ്, ഹൈദരാബാദ്, കൂർഗ് എന്നിവിടങ്ങളിലെ കന്നട സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിചേർത്ത് മൈസൂർ സംസ്ഥാനം രൂപീകരിച്ചു. ഈ സംസ്ഥാനത്തിന് 'കർണ്ണാടകം'എന്ന് നാമകരണം ചെയ്യപ്പെട്ട വർഷം ഏതാണ് ?
(A) 1971
(B) 1972
(C) 1973
(D) 1974
3. 'ബോംബെ ക്രോണിക്കിൾ' എന്ന പതര്രസ്ഥാപകൻ.
(A) ഈശ്വര ചന്ദ്ര വിദ്യാസാഗർ
(B) ഗംഗാധർ ഭട്ടാചാര്യ
(C) സുരേന്ദ്രനാഥ ബാനർജി
(D) ഫിറോസ് ഷാ മേത്ത
4. 1640 മുതൽ 20 വർഷകാലം 'ലോങ്ങ് പാർലമെന്റ് ' നില നിന്ന രാജ്യം ഏതാണ് ?
(A) ഇംഗ്ലണ്ട്
(B) കൊറിയ
(C) ചൈന
(D) വിയറ്റ്നാം
5. കോവിഡ് - 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം
(A) ഓപ്പറേഷൻ കോവിഡ് കെയർ
(B) ഓപ്പറേഷൻ നമസ്തേ
(C) ഓപ്പറേഷൻ ഷീൽഡ്
(D) ഓപ്പറേഷൻ ഉഡാൻ
6. നേപ്പാളുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം.
(A) ജാർഖണ്ഡ്
(B) ഉത്തർ പ്രദേശ്
(C) ബീഹാർ
(D) ഉത്തരാഖണ്ഡ്
7. 'കുപ്പം' നദി താഴെ പറയുന്നവയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് ഒഴുകുന്നത് ?
(A) കേരളം, തമിഴ്‌നാട്
(B) മഹാരാഷ്ട്ര, തെലുങ്കാന
(C) കേരളം, കർണ്ണാടകം
(D) കർണ്ണാടകം, തമിഴ്‌നാട്
8. തുല്യ അന്തരീക്ഷ മർദ്ദം അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ്
(A) ഐസോഹെൽ
(B) ഐസോബാർ
(C) ഐസോനെഫ്
(D) ഐസോബാത്ത്
9. താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
(A) നദികളുടെ അടിത്തട്ടിലെ പാറക്കെട്ടുകൾ
(B) കാറ്റിന്റെ ഫലമായി രൂപപ്പെട്ട മണൽക്കൂനകൾ
(C) നദീതീരത്തെ എക്കൽ നിക്ഷേപം
(D) ഹിമാനികളുടെ നിക്ഷേപത്തിൽ രൂപീകൃതമാകുന്ന കുന്നുകൾ
10. 'മോൺട്രിയൽ പ്രോട്ടോകോൾ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) സ്വതന്ത്ര വ്യാപാരം
(B) ഓസോൺ പാളിയുടെ സംരക്ഷണം
(C) വന വത്ക്കരണം
(D) സമുദ്രവിഭവങ്ങളുടെ പങ്കുവയ്ക്കൽ
11. മാക്രോ ഇക്കണോമിക്സിന്റെ (സ്ഥൂല സാമ്പത്തിക ശാസ്ത്രം) പിതാവ് എന്ന് അറിയപ്പെടുന്നത് താഴെ പറയുന്നവരിൽ ആരാണ് ?
(A) ആൽഫ്രഡ് മാർഷൽ
(B) ആദം സ്മിത്ത്
(C) സാമുവൽസൺ
(D) J. M. കെയ്ൻസ്
12. ആദ്യകാലങ്ങളിൽ ഇൻഡ്യയിൽ 'ദാരിദ്യയരേഖ' കണക്കാക്കാൻ ശ്രമിച്ച ഒരാളായിരുന്നു ദാദാബായി നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാർഗ്ഗം എന്തായിരുന്നു ?
(A) കലോറിയുടെ അടിസ്ഥാനത്തിൽ
(B) ചില്ലറ വില്പന വിലസൂചിക
(C) ജയിൽ ജീവിത ചെലവ് സൂചിക
(D) മൊത്ത വിൽപന വിലസൂചിക
13. താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ച കമ്മീഷൻ /കമ്മിറ്റി ?
(A) കാർവെ കമ്മറ്റി
(B) തപസ് മജൂംദാർ കമ്മറ്റി
(C) ലിബർഹാൻ കമ്മീഷൻ
(D) നരേന്ദ്രൻ കമ്മീഷൻ
14. താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ?
1) കസ്റ്റംസ് ടാക്സ്
2) കോർപ്പറേറ്റ് ടാക്സ്
3) പ്രോപ്പർട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്
(A) 1&2
(B) 2&4
(C) 1&4
(D) 3&4
15. നീതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച 2020-21 സാമ്പത്തിക വർഷത്തെ സുസ്ഥിര വികസന സൂചികയിൽ (SDG) 1, 2, 3 റാങ്കിന്റെ അടിസ്ഥാനത്തിൽ താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീകരിക്കുക.
1) ആന്ധ്രാപ്രദേശ്
2) ഹിമാചൽ പ്രദേശ്
3) കേരളം
(A) 3,1,2
(B) 1,3,2
(C) 3,2,1
(D) 2,3,1
16. 74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
(A) 12-ാം പട്ടിക ഭരണഘടനയിൽ കൂട്ടി ചേർത്തു.
(B) ത്രിതല സംവിധാനം നിലവിൽ വന്നു.
(C) പ്രാദേശിക ഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലായി
(D) സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു.
17. ഇന്ത്യൻ ഭരണഘടനയുടെ 19-ാം വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ ഉൾപെടാത്തത് ഏത്?
(A) ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാസുള്ള സ്വാതന്ത്ര്യം
(B) ഇഷ്ടമുള്ള തൊഴിൽ നേടുവാനുള്ള സ്വാതന്ത്ര്യം
(C) സംഘടിക്കുവാനുള്ള സ്വാതന്ത്ര്യം
(D) സഞ്ചരിക്കുവാനുള്ള സ്വാതന്ത്യം
18. താഴെപ്പറയുന്നവയിൽ ഏതാണ് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുന്നത് ?
(A) ബാങ്കിംഗ്, പോസ്റ്റ് ആൻഡ് ടെലഗ്രാം
(B) കൃഷിയും, പൊതുജനാരോഗ്യവും
(C) വിദ്യാഭ്യാസം, വനം
(D) റെയിൽവേ, തുറമുഖം
19. താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക
(A) 1949 നവംബർ 26-ന് ആണ് ഇന്ത്യൻ ഭരണഘടന പാസ്സാക്കപ്പെട്ടത്
(B) ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു.
(C) ഭരണഘടനാ നിർമ്മാണ സഭയുടെ ചെയർമാൻ Dr.B.R അംബേദ്‌കർ ആയിരുന്നു
(D) ഭരണഘടനാ നിർമ്മാണ സഭയുടെ ആകെ അംഗസംഖ്യ 543 ആയിരുന്നു
20. 2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം.
(A) ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം രണ്ടിൽ നിന്നും ഒന്ന് ആയി കുറച്ചു,
(B) ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ രണ്ടിൽ നിന്നും മൂന്ന് ആക്കി വർദ്ധിപ്പിച്ചു
(C) സംസ്ഥാന നിയമസഭകളിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം ഒന്നിൽ നിന്നും രണ്ടായി വർദ്ധിപ്പിച്ചു.
(D) ലോക്‌സഭകളിലെയും, നിയമസഭകളിലെയും ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കി.
21. ശാരീരികവും, മാനസികവുമായി വെല്ലുവിളി നേരിടുന്നവരും കിടപ്പു രോഗികളുമായവരെ ശുശ്രൂഷിക്കുന്ന ബന്ധുജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരളസംസ്ഥാന ഗവൺമെന്റിന്റെ പദ്ധതി ഏത് ?
(A) ആർദ്രം
(B) മന്ദഹാസം
(C) ആശ്വാസ കിരണം
(D) വയോ മധുരം
22. P.W.D ആക്റ്റ് എന്തുമായി ബന്ധപ്പെട്ടതാണ് ?
(A) റോഡപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കുന്നതിനും, സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നിയമം.
(B) അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമവും, സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിയമം.
(C) ഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന നിയമം.
(D) റോഡുകളും, പൊതുസ്ഥലങ്ങളും കയ്യേറുന്നതിനെതിരെയുള്ള നിയമം.
23. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ.
(A) റവന്യൂ മന്ത്രി
(B) ചീഫ് സെക്രട്ടറി
(C) മുഖ്യമന്ത്രി
(D) സംസ്ഥാന പോലീസ് മേധാവി
24. ഓപ്പറേഷൻ പി. ഹണ്ട് ലക്ഷ്യം വയ്ക്കുന്നത്.
(A) ലഹരി പദാർത്ഥങ്ങളുടെ വ്യാപനം തടയുക
(B) വന വിഭവങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുക
(C) മനുഷ്യക്കടത്ത് തടയുക
(D) കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക
25. കണ്ണിലെ ലെൻസ് അതാര്യമാകുന്നതിനെ തുടർന്ന് അന്ധത ഉണ്ടാകുന്ന അവസ്ഥ.
(A) ഗ്ലോക്കോമ
(B) നിശാന്ധത
(C) സീറോഫ്താൽമിയ
(D) തിമിരം
26. മനുഷ്യനിൽ ജീവകം B3, (Niacin) യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.
(A) പെല്ലാഗ്ര
(B) സ്കർവി
(C) ബെറിബെറി
(D) റിക്കറ്റ്സ്
27. എലിപ്പനിക്ക് കാരണമാകുന്ന രോഗാണു ഏത് വിഭാഗത്തിൽ പെട്ടവയാണ് ?
(A) ബാക്ടീരിയ
(B) വൈറസ്
(C) ഫംഗസ്
(D) പ്രോട്ടോസോവ
28. എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ?
1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു
2) രോഗപ്രതിരോധശേഷി കുറയുന്നു.
3) രോഗപ്രതിരോധശേഷി കൂടുന്നു.
4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.
(A) 1 & 2
(B) 2 only
(C) 2 & 4
(D) 3 & 4
29. 2021-ലെ ലോക പരിസ്ഥിതി ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
(A) ഇന്ത്യ
(B) പാക്കിസ്ഥാൻ
(C) കൊളംബിയ
(D) ചൈന
30. അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?
(A) തരംഗദൈർഘ്യം
(B) ആവൃത്തി
(C) ആയതി
(D) പ്രവേഗം
31. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തിൽ ഒരു വസ്തുവിന് 5 kg പിണ്ഡം ഉണ്ട്. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്രബിന്ദുവിൽ എത്തിച്ചാൽ പിണ്ഡം എത്ര ആയിരിക്കും ?
(A) 5 kg
(B) 49 kg
(C) 0
(D) 2.5 kg
32. ഫാരൻഹീറ്റ് സ്കെയിലിൽ ഒരു വസ്തുവിന്റെ താപം രേഖപ്പെടുത്തിയത് 131°F ആണ്. ഇതിന് തത്തുല്യമായി ഡിഗ്രി സെൽഷ്യസ് സ്കെയിലിൽ താപത്തിന്റെ അളവ്.
(A) 131°C
(B) 52°C
(C) 53°C
(D) 55°C
33. ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.
(A) ഏണസ്റ്റ് റൂഥർഫോർഡ്
(B) ജെ. ജെ. തോംസൺ
(C) ജെയിംസ് ചാഡ് വിക്ക്
(D) യൂഗൻ ഗോൾഡ് സ്റ്റീൻ
35. അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്
(A) ഹേമറ്റൈറ്റ്
(B) മാഗ്നറ്റൈറ്റ്
(C) കലാമിൻ
(D) ബോക്സൈറ്റ്
36. കേരള കലാമണ്ഡലത്തിന്റെ സ്ഥാപക അധ്യക്ഷൻ ആരാണ് ?
(A) വള്ളത്തോൾ നാരായണമേനോൻ
(B) കുമാരനാശാൻ
(C) ഉള്ളൂർ എസ്. പരമേശ്വരയ്യർ
(D) ജഗതി എൻ. കെ. ആചാരി
37. മികച്ച കായിക പരിശീലകന് ഭാരത സർക്കാർ നൽകുന്ന പാരിതോഷികം താഴെ പറയുന്നതിൽ ഏതാണ് ?
(A) ധ്യാൻചന്ദ് അവാർഡ്
(B) ഏകലവ്യ അവാർഡ്
(C) അർജുന അവാർഡ്
(D) ദ്രോണാചാര്യ അവാർഡ്
38. "ഒരൂ ദേശത്തിന്റെ കഥ" എന്ന ജ്ഞാനപീഠ പുരസ്കാരത്തിനർഹമായ കൃതിയുടെ രചയിതാവ് ആര്?
(A) എം. ടി. വാസുദേവൻ നായർ
(B) എസ്. കെ. പൊറ്റക്കാട്
(C) ജി. ശങ്കരക്കുറുപ്പ്
(D) തകഴി ശിവശങ്കരപ്പിള്ള
39. കേരളത്തിന്റെ പൈതൃക കലാരൂപം അല്ലാത്തത് താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക.
(A) കൂടിയാട്ടം
(B) തെയ്യം
(C) മോഹിനിയാട്ടം
(D) ഭരതനാട്യം
40. “ലെറ്റ്” എന്ന പദം താഴെ പറയുന്നവയിൽ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ക്രിക്കറ്റ്
(B) ടെന്നീസ്
(C) ഗുസ്തി
(D) വാൾപയറ്റ്
41. വയലാർ രാമവർമ്മ ട്രസ്റ്റിന്റെ നാല്പത്തിഅഞ്ചാമത് വയലാർ സാഹിത്യ അവാർഡ് (2021) ന് അർഹനായ സാഹിത്യകാരൻ ആര് ?
(A) പ്രഭാവർമ്മ
(B) ബാലചന്ദ്രൻ ചുള്ളിക്കാട്
(C) കെ. ആർ. മീര
(D) ബെന്ന്യാമിൻ
42. കമ്പ്യൂട്ടർ ഓഫാക്കിയാൽ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ്
(A) ഹാർഡ് ഡിസ്ക്
(B) റാൻഡം ആക്സസ് മെമ്മറി (RAM)
(C) ഫ്ളാഷ് മെമ്മറി
(D) റീഡ് ഓൺലി മെമ്മറി (ROM)
43. 'ഒരു സോഫ്റ്റ് വെയർ കമ്പനി നിർമ്മിച്ച സോഫ്റ്റ് വെയർ കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു.” ഇത് ഏതുതരം സൈബർ കുറ്റകൃത്യം ആണ് ?
(A) സ്വകാര്യത ലംഘനം
(B) ആൾമാറാട്ടവും വഞ്ചനയും
(C) ബൗദ്ധിക സ്വത്ത് മോഷണം
(D) സ്വകാര്യ വിവരങ്ങളുടെ മോഷണം
44. ഇന്റർനെറ്റിൽ കൂടിയുള്ള ഈമെയിൽ (e-mail) സംപ്രേഷണത്തിന് ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ്
(A) ജിമെയിൽ (gmail)
(B) സിംപിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ (SMTP)
(C) ഗൂഗിൾ
(D) ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ (HTTP)
45. ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ് വെയർ (Spyware ) ആണ്.
(A) ഐ ലൗ യു വേം
(B) റോബോട്ടിക്‌സ്
(C) ട്രോജൻ വാർ
(D) പെഗാസസ്
46. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ആയത് പോക്സോ നിയമപ്രകാരം പോലീസ് ചൈൽഡ് വെൽഫയർ കമ്മറ്റിയെ അറിയിക്കേണ്ട പരമാവധി സമയം.
(A) കൃത്യം നടന്നതിനു ശേഷം 24 മണിക്കൂറിനകം
(B) കൃത്യം നടന്നതിനു ശേഷം 18 മണിക്കൂറിനകം
(C) കൃത്യം നടന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനുശേഷം 24 മണിക്കൂറിനകം
(D) കൃത്യം നടന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനുശേഷം 48 മണിക്കൂറിനകം
47. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്‌സൺ
(A) കെ. ആർ. ഗൗരിയമ്മ
(B) സുഗത കുമാരി
(C) ജോസഫൈൻ
(D) ജയന്തി പട്നായിക്
48. താഴെ പറയുന്ന ഏത് കാരണത്താലാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാവുന്നത് ?
1) പാപ്പരായി തീർപ്പ് കൽപ്പിക്കപ്പെട്ടാൽ
2) ഔദ്യോഗിക പദവിയിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ
3) ശാരീരികമോ മാനസികമോ ആയ ബലക്ഷയം മൂലം ഔദ്യോഗിക പദവിയിൽ തുടരാൻ സാധ്യമല്ലെന്ന് ബോധ്യമായാൽ
4) സദാചാര അപഭ്രംശം ഉൾക്കൊള്ളുന്ന ഒരു, കുറ്റത്തിന് അപരാധിയാണെന്ന് കണ്ടെത്തിയാൽ
(A) 1&4
(B) 1&3
(C) 1,3,4
(D) 1,2,3&4
49. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയിൽ ആർക്കാണ് ?
(A) സുപ്രീം കോടതി
(B) കേന്ദ്ര ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
(C) സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
(D) ഹൈക്കോടതി
50."അംബേദ്‌കർ സോഷ്യൽ ഇന്നോവേഷൻ ആന്റ് ഇൻകുബേഷൻ മിഷൻ - (ASIIM)" ആരംഭിച്ചത് ഏത് മന്ത്രാലയമാണ്?
(A) ട്രൈബൽ അഫയേഴ്‌സ്
(B) എഡ്യുക്കേഷൻ
(C) സോഷ്യൽ ജസ്റ്റീസ് & എംപവർമെന്റ്
(D) ഹ്യൂമൺ റിസോഴ്‌സ് ഡവലപ്മെന്റ്
51. സമചതുരാകൃതിയിലുള്ള ഒരു പേപ്പറിന്റെ ഒരു വശത്തിന്റെ നീളം 10 സെ. മീ ആണ്. ഇതിന്റെ ഒരു മൂലയിൽ നിന്നും 1 സെ. മീ. നീളമുള്ള ഒരു ചെറിയ സമചതുരം മുറിച്ചു മാറ്റിയാൽ ബാക്കി വരുന്ന ഭാഗത്തിന്റെ ചുറ്റളവ് എന്ത് ?
(A) 40 സെ.മീ
(B) 38 സെ.മീ
(C) 36 സെ.മീ
(D) 39 സെ. മീ
52. 8-[8-(8-9x2)÷5=
(A) 2
(B) -2
(C) 6
(D) 0
53. 7 സംഖ്യകളുടെ ശരാശരി 9 ആണ്. സംഖ്യകളെല്ലാം 2 കൊണ്ടു ഗുണിച്ചാൽ പുതിയ ശരാശരിയെത്ര ?
(A) 11
(B) 23
(C) 29
(D) 18
55. √0.4 x √3.6=
(A) 12
(B) 0.12
(C) 1.2
(D) 0.012
56. ഒരു പ്രത്യേക കോഡിൽ 'HEAD' എന്നത് '9364' എന്നും 'MAIN' എന്നത് '8652' എന്നും എഴുതി. എങ്കിൽ അതേ കോഡിൽ 'MADE' എന്നത് എങ്ങനെ എഴുതും ?
(A) 8653
(B) 8563
(C) 8693
(D) 8643
57. അടുത്ത സംഖ്യ ഏത് ?
9, 20, 42, 86, ______
(A) 174
(B) 147
(C) 137
(D) 172
58. ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?
(A) 6.20
(B) 5.20
(C) 8.30
(D) 6.40
59. കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത് ?
(A) 19
(B) 29
(C) 39
(D) 41
60. 'A-B' എന്നാൽ B,A യുടെ മകനാണ്.
'AxB' എന്നാൽ B,A യുടെ സഹോദരിയാണ്.
'A÷B'' എന്നാൽ A,B യുടെ സഹോദരനാണ്.
'A+B' എന്നാൽ A,B യുടെ അമ്മയാണ്.
എങ്കിൽ SxR-P÷Q എന്നതിനെ സംബന്ധിച്ച് ശരിയായതേത് ?
(A) P,Q എന്നിവരുടെ അമ്മയാണ് R
(B) P,S ന്റെ മകളാണ്
(C) P,Q എന്നിവരുടെ അച്ഛനാണ് R
(D) S ന്റെ അമ്മാവനാണ് Q
61. ‘They have cut all telephone wires’,
The passive voice of the above sentence is
(A) They cut all telephone wires.
(B) All telephone wires have been cut.
(C) The telephone wires were cut.
(D) All telephone wires had been cut.
62. The idiom ‘a bolt from the blue’ means
(A) A flash of lightning
(B) An electric shock
(C) A sudden and unexpected event or news
(D) A bad omen
63. The building is_____ the river.
Choose the correct preposition to fill in the blank.
(A) beside
(B) in
(C) besides
(D) into
64. The angry passengers held up the bus.
The meaning of the phrasal verb ‘held up’ is
(A) All the passengers carried the bus by force.
(B) The angry passengers got down from the bus.
(C) The angry passengers threw stones at the bus.
(D) The angry passengers stopped the bus by threats.
65. The principal along with his staff_______ going on a tour.
Fill in the blank with the appropriate verb.
(A) are
(B) were
(C) is
(D) have
66. She is_______university player.
Choose the correct article to fill in the blank.
(A) an
(B) there
(C) a
(D) are
67. If you______with me, I would show you the house.
Fill in the blank with the appropriate word.
(A) come
(B) had come
(C) came
(D) will come
68. The synonym of ‘MUSTER’ is
(A) Disperse
(B) Gather
(C) Prosperous
(D) Mustard seed
69. A place where wild animals live
(A) Nest
(B) Lair
(C) Kennel
(D) Liar
70. The antonym of ‘IMPULSIVE’ is
(A) Smart
(B) Sensitive
(C) Cautious
(D) Brilliant
71. ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക.
(A) ഹാർദ്ദവം
(B) ഹാർദ്ദം
(C) ഹാർദ്ധവം
(D) ഹാർദ്ധം
72. ഒറ്റപ്പദം എഴുതുക.
ന്യായശാസ്ത്രം പഠിച്ചവൻ
(A) ന്യായാധിപൻ
(B) ന്യായാമികൻ
(C) ന്യായശാസ്ത്രജ്ഞൻ
(D) നൈയാമികൻ
73. 'വല്ലകി' എന്ന വാക്കിന്റെ പര്യായ പദം എഴുതുക.
(A) ഗോപസ്ത്രീ
(B) ഭാര്യ
(C) വീണ
(D) വഞ്ചകി
74. 'ക്ഷയം' വിപരീതപദം.
(A) അക്ഷയം
(B) വൃദ്ധി
(C) നിക്ഷയം
(D) വൃത്തി
75. 'ധനം' എന്ന വാക്കിന് സമാനമായ പദം ഏത് ?
(A) അർദ്ധം
(B) അർത്ഥം
(C) അർഥം
(D) അർദ്ദം
76. ചേർത്തെഴുതുക - തൺ + താർ
(A) തൺ താർ
(B) തട്ടാർ
(C) തൺത്താർ
(D) തണ്ടാർ
77. സ്ത്രീലിംഗ പദം എഴുതുക - കവി
(A) കവയത്രി
(B) കവിയിത്രി
(C) കവയിത്രി
(D) കാവ്യത്രി
78. ബ്രാഹ്മണൻ എന്ന വാക്കിന്റെ ബഹുവചനം ഏത് ?
(A) ബ്രാഹ്മണന്മാർ
(B) ബ്രാഹ്മണക്കാർ
(C) ബ്രാഹ്മണ്യ
(D) ബ്രാഹ്മണർ
79. പിരിച്ചെഴുതുക - അവൻ
(A) അ+വൻ
(B) അ+അൻ
(C) അ+ഇൻ
(D) അവ+ൻ
80. 'To grease the palm'- ശരിയായ വിവർത്തനം ഏത് ?
(A) പന നനയ്ക്കുക
(B) കൈക്കൂലി കൊടുക്കുക
(C) സ്വാധീനിക്കുക
(D) മുഖസ്തുതി പറയുക
82. ഒരു കുടുംബത്തിന്റെ പ്രതിമാസ ചെലവുകൾ കാണിക്കുന്ന പൈ ചാർട്ടിൽ ചികിത്സാ ചെലവ് കാണിച്ചിരിക്കുന്ന ഭാഗത്തിൽ കോണളവ് 72° ആണെങ്കിൽ ചികിത്സാ ചെലവ് ആകെയുള്ളതിന്റെ_________ ശതമാനം ആണ്.
(A) 10
(B) 20
(C) 36
(D) 72
86. ഒരു സ്ഥാപനത്തിൽ 25 വയസ്സിന് മുകളിൽ പ്രായമുള്ള 100 തൊഴിലാളികളുണ്ട്. ഇവരിൽ6 0 പേരുടെ പ്രായം 40 ൽ കുറവും 10 പേരുടെ പ്രായം 45 ൽ കൂടുതലുമാണ്. എങ്കിൽ 40 നും 45 നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം _______ആയിരിക്കും.
(A) 10
(B) 20
(C) 30
(D) 40
87. ചുവടെ കൊടുത്തിരിക്കുന്ന വിലകളുടെ മാധ്യം_______ ആയിരിക്കും.
27, 33, 48, 56, 58, 63, 65, 66
(A) 52
(B) 56
(C) 57
(D) 58
88. 40+k, 36+2k, 32+3k, 28+4k, 24+5k, എന്നിവ മാധ്യം 38 ആയ എണ്ണൽ സംഖ്യകൾ ആയാൽ k യുടെ വില എന്ത് ?
(A) 1
(B) 2
(C) 3
(D) 6
89. ഒരു 10 അംഗ ടീമിന്റെ പ്രായത്തിന്റെ മാധ്യം 28 ആണ്. പുതുതായി ഒരാൾ കൂടി ടീമിൽ ചേർന്നപ്പോൾ പ്രായത്തിന്റെ മാധ്യം 29 ആയി. പുതുതായി ചേർന്ന ആളിന്റെ പ്രായം എത്ര ?
(A) 28
(B) 29
(C) 38
(D) 39
90. തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ മാധ്യം 28 ആണെങ്കിൽ ആദ്യ സംഖ്യ ഏത് ?
(A) 10
(B) 12
(C) 24
(D) 28
91. ഒരുക്ലാസിലെ 20 ആൺകുട്ടികളുടെ ഭാരത്തിന്റെ മാധ്യം 60 കിലോഗ്രാമും 30 പെൺകുട്ടികളുടെ ഭാരത്തിന്റെ മാധ്യം 50 കിലോഗ്രാമും ആണ്. ക്ലാസിലെ ആകെ കൂട്ടികളുടെ ഭാരത്തിന്റെ മാധ്യം എന്ത് ?
(A) 50
(B) 54
(C) 56
(D) 58
92. 4, 8, 11, 280, x, x+8, 40, 45, 47, 50 എന്നിവ ആരോഹണ ക്രമത്തിലുള്ള സംഖ്യകളും ഇവയുടെ മധ്യമം 34 ഉം ആണെങ്കിൽ x ന്റെ വില______ആയിരിക്കും.
(A) 29
(B) 30
(C) 31
(D) ഇവയൊന്നുമല്ല
94. ചുവടെ കൊടുത്തിരിക്കുന്നവയിൽ 5, 7, 6, 3, 2, 5, 8, 12 എന്നീ സംഖ്യകളുടെ മധ്യമം ആകുന്നത് ഏത് ?
(A) 5
(B) 5.5
(C) 6
(D) 6.5
95. ഒരു അധിവർഷത്തിൽ 53 ഞായറാഴ്ചകൾ ഉണ്ടായിരിക്കാനുള്ള സാധ്യത______ ആണ്
(A) 1/7
(B) 2/7
(C) 7/53
(D) ഇവയൊന്നുമല്ല,
97. ഒരു ക്രിക്കറ്റ് കളിക്കിടയിൽ 50 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഒരു പറമ്പിലേക്ക് അടിച്ച പന്ത്, ആ പറമ്പിലെ 25 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ഒരു കുളത്തിൽ വീഴാനുള്ള സാധ്യത എന്ത് ?
(A) 0.5
(B) 0.05
(C) 0.25
(D) 0.025
99. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സാധ്യതയുടെ സവിശേഷതകൾ ഏതെല്ലാം ?
1) എല്ലായിപ്പോഴും ഒന്നോ അതിൽ കുറവോ ആയിരിക്കും.
2) എല്ലായിപ്പോഴും പൂജ്യമോ അതിൽ കൂടുതലോ ആയിരിക്കും.
3) എല്ലായിപ്പോഴും പോസിറ്റീവ് സംഖ്യ ആയിരിക്കും.
(A) 1,2
(B) 2,3
(C) 1,3
(D) ഇവയെല്ലാം
100. ഒരു പകിട എറിയുമ്പോൾ ഒരു അഭാജ്യ സംഖ്യ ലഭിക്കാനുള്ള സാധ്യത_____ ആണ്.
(A) 1/6
(B) 1/3
(C) 1/2
(D) 2/3