Pharmacist Gr II (Ayurveda) - Question and Answer Key

 


Name of Post: Pharmacist Gr II (Ayurveda)

Department: ISM/ IMS/ Ayurveda Colleges

Cat.No: 015/2021, 042/2021

Date of Test: 14.12.2021

Question Code: 130/2021

 

1. ധാന്വന്തരം ഗുളികയുടെ ഔഷധമാത്ര
(A) 100 മി. ഗ്രാം
(B) 250 മി. ഗ്രാം
(C) 500 മി. ഗ്രാം
(D) 750 മി. ഗ്രാം

2. താഴെ പറയുന്ന ഏത്‌ അളവാണ്‌ ഒരു കുഡവം?
(A) 48 ഗ്രാം
(B) 24 ഗ്രാം
(C) 96 ഗ്രാം
(D) 192 ഗ്രാം

3. ഊർദ്ധ്വജത്രു വികാരങ്ങൾക്ക്‌ ഔഷധം കൊടുക്കേണ്ട ഔഷധകാലം ഏതാണ്‌?
(A) അനന്നം
(B) നിശി
(C)  സാന്നം
(D) സാമുദ്ഗം

4. താഴെ പറയുന്നവയിൽ ഭേദനദ്രവ്യം ഏതാണ്‌?
(A) ഗുളുചി
(B) ത്രിവൃത്‌
(C) കടുകി
(D) മദനഫലം

5. കല്ക്കത്തിൽ മേമ്പൊടിയായി തേൻ ചേർക്കുമ്പോൾ ഏതളവിൽ ചേർക്കണം?
(A) കല്ക്കത്തിന്‌ സമം
(B) കല്ക്കത്തിന്റെ ഇരട്ടി
(C) കല്ക്കത്തിന്റെ നാലിരട്ടി
(D) ഇവയൊന്നുമല്ല

6. മുസലി ഖദിരാദി കഷായം പ്രയോഗിക്കേണ്ട രോഗാവസ്ഥ
(A) കുഷ്ഠം
(B) കാസശ്വാസം
(C) ജ്വരം
(D) പ്രദരം

7. ഹിമകഷായത്തിൽ ദ്രവ്യം, വെള്ളം എന്നിവയുടെ അനുപാതം
(A) 1:4
(B) 1:6
(C) 1:16
(D) 1:32

8. ചിരുവില്വാദി കഷായത്തിന്റെ ഫലശ്രുതിയിലില്ലാത്തത്‌
(A) അർശ്ശസ്സ്‌
(B) ശോഫം
(C) ഗുല്മം
(D) ഭഗന്ദരം

9. കനകാസവം നിർദ്ദേശിക്കപ്പെടുന്ന രോഗാവസ്ഥ.
(A) രക്തപിത്തം
(B) ശ്വാസം
(C) ജ്വരം
(D) മേൽപറഞ്ഞവയെല്ലാം

10. ശാർങ്ഗധര സംഹിത പ്രകാരം അഗ്നിസിദ്ധ സ്വരസത്തിന്റെ ഔഷധ മാത്ര.
(A) 1/2 പലം
(B) 1 പലം
(C)  2 പലം
(D) 4 പലം

11. പകലുറക്കം അനുവദിച്ചിട്ടുള്ള ഋതു ഏതാണ്‌?
(A) ശിശിരം
(B) ഗ്രീഷ്മം
(C) വസന്തം
(D) ശരത്‌

12. ദിവസേന ഉപയോഗിക്കാവുന്ന അഞ്ജനം
(A) രസാഞ്ജനം
(B) സൗവീരാഞ്ജനം
(C) പുഷ്പാഞ്ജനം
(D) സ്രോതാഞ്ജനം

13. സരസകല്ക്കം ഏത്‌ സ്നേഹപാകത്തെ സൂചിപ്പിക്കുന്നു?
(A) മൃദു
(B) മധ്യമം
(C) ഖരം
(D) ദഗ്ധം

14. ലോഹം (ഇരുമ്പ്‌) ചേർത്ത്‌ നിർമ്മിക്കുന്ന ഒരു ഔഷധയോഗം
(A) വ്യോഷാദി കഷായം
(B) ദ്രാക്ഷാരിഷ്ടം
(C) യോഗരാജഗുഗ്ഗുലു
(D) (A) യും (B) യും (Both A and B)

15. ചെമ്പ്‌ (copper) അടങ്ങിയിരിക്കുന്ന ഖനിജദ്രവ്യം.
(A) മനശ്ശില
(B) അഭ്രകം
(C) മാക്ഷികം
(D) കാസിസം

16. അഭ്രക ശോധനം ചെയ്യുന്ന പ്രക്രിയ
(A) ആവാപം
(B) സ്വേദനം
(C) ഢാളനം
(D) നിർവ്വാപം

17. ഗന്ധക സേവയിൽ പത്ഥ്യമായിട്ടുള്ളത്‌.
(A) അമ്ലം
(B) വിദാഹി
(C) ക്ഷീരം
(D) ഇവയൊന്നുമല്ല

18. ഡാഡിമാഷ്ടക ചൂർണ്ണത്തിൽ ഡാഡിമത്തിന്റെ തൊലി, പഞ്ചസാര എന്നിവയുടെ അനുപാതം.
(A) 1:1
(B) 1:2
(C) 1:4
(D) 1:8

19. മനുഷ്യശരീരത്തിലെ തൊറാസിക്‌ (thoracic) കശേരുക്കളുടെ എണ്ണം.
(A) 12
(B) 7
(C) 5
(D) 4

20. പിത്തദോഷത്തിന്റെ വിശേഷ സ്ഥാനം.
(A) പക്വാശയം
(B) നാഭി
(C) ആമാശയം
(D) യകൃത്‌

21. താഴെ കൊടുത്തിരിക്കുന്നവയിൽ ലഘുത്രയിയിൽ ഉൾപ്പെട്ടത്‌ ഏതാണ്‌?
(A) അഷ്ടാംഗ ഹൃദയം
(B) ഭാവപ്രകാശം
(C) കാശ്യപ സംഹിത
(D) യോഗരത്നാകരം

22. സപ്തസാരം കഷായത്തിന്റെ മേമ്പൊടി അല്ലാത്തത്‌.
(A) ശർക്കര
(B) എള്ളെണ്ണ
(C) ഇന്ദുപ്പ്‌
(D) നെയ്യ്‌

23. കിഡ്‌നി (Kidney) യുടെ ബാഹ്യഭാഗത്ത്‌ കാണുന്ന ഇരുണ്ട ഭാഗം.
(A) കോർടെക്സ്‌ (Cortex)
(B) നെഫ്രോൺ (Nephron)
(C) മെഡുല്ല (Medulla)
(D) പെൽവിസ്‌ (Pelvis)

24. താഴെ കൊടുത്തിരിക്കുന്നവയിൽ ശുദ്ധരക്തം (Pure blood) വഹിക്കുന്നത്‌ ഏതാണ്‌?
(A) അയോർട്ട (Aorta)
(B) പൾമണറി വെയിൻ (Pulmonery vein)
(C) പൾമണറി ആർട്ടറി (Pulmonery artery)
(D) A യും B യും (Both A and B)

25. ത്രിഫല അടങ്ങിയിട്ടില്ലാത്ത ഔഷധയോഗം.
(A) യോഗരാജ ഗുഗ്ഗുലു
(B) കൈശോര ഗുഗ്ഗുലു
(C) ധാന്വന്തരം ഗുളിക
(D) ഇവയൊന്നുമല്ല

26. ഘൃതം (നെയ്യ്‌ ) ദിപനമാകുന്നതിന്റെ കാരണം അതിന്റെ _______ആണ്‌.
(A) രസം
(B) വിപാകം
(C) വീര്യം
(D) പ്രഭാവം

27. മധു (തേൻ) ഏത്‌ സ്‌കന്ധത്തിലാണ്‌ ഉൾപ്പെട്ടിട്ടുള്ളത്‌?
(A) മധുരം
(B) കഷായം
(C) തിക്തം
(D) (A) യും (B) യും (Both A and B)

28. ശസ്ത്രക്രിയയുടെ ഇടപെടൽ ആവശ്യമുള്ള അസുഖങ്ങൾ താഴെപ്പറയുന്ന ഏത്‌ വിഭാഗത്തിൽ ഉൾപ്പെടുന്നു?
(A) അസാധ്യം
(B) യാപ്യം
(C) കൃച്ഛ്രസാധ്യം
(D) സുഖസാദ്ധ്യം

29. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്‌ തെറ്റായി ചേർത്തിരിക്കുന്നത്‌?
(A) രസം - സ്തന്യം
(B) രക്തം - കണ്ഡര
(C) മേദസ്സ്‌ - സ്നായു
(D) മജ്ജ - വസ
 
30. ആന്തരികാവയവങ്ങളുടെ അനിച്ഛാപരമായ പ്രവർത്തനങ്ങളായ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്‌, അന്നനാളത്തിലൂടെയുള്ള ആഹാരചലനം തുടങ്ങിയ കർമ്മങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഏതാണ്‌?
(A) മെഡൂല്ല ഒബ്ലോഗട്ട (medulla oblongata)
(B) സെറിബ്രം (cerebrum)
(C) സെറിബെല്ലം (cerebellum)
(D) പോൺസ്‌ (pons)

31. മനോ ദോഷങ്ങൾ ഏതെല്ലാം?
(A) വാതം, പിത്തം, കഫം
(B) സത്വം, രജസ്‌, തമസ്‌
(C)  രജസ്‌, തമസ്‌
(D) രാഗം, ദ്വേഷം

32. താഴെ കൊടുത്തിരിക്കുന്നവയിൽ ധാരണീയ വേഗങ്ങൾ ഏവ?
(A) തൃട്‌, ക്ഷുധ
(B) അശ്രു, കാസം
(C) ലോഭം, ദ്വേഷം
(D) നിദ്ര, ജ്യംഭ

33. കൊട്ടം ചുക്കാദി തൈല നിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ദ്രവദ്രവ്യം
(A) ദധി
(B) കാഞ്ജികം
(C) ക്ഷീരം
(D) ജലം

34. അമൃതോത്തരം കഷായത്തിൽ ചിറ്റമൃത്‌, കടുക്ക, ചുക്ക്‌ എന്നിവയുടെ അനുപാതം.
(A) 4:2:1
(B) 3:2:1
(C) 1:1:1
(D) 6:3:1

35. ശിലാജതു സേവയിൽ അപത്ഥ്യമായിട്ടുള്ളത്‌.
(A) ക്ഷീരം (പാൽ)
(B) മുദ്ഗം (ചെറുപയർ)
(C) കുലത്ഥം (മുതിര)
(D) തക്രം (മോര്‌ )

36. ഗുഡികയുടെ സവീര്യതാവധി.
(A) 6 മാസം
(B) 1 വർഷം
(C) 16 മാസം
(D) 4 മാസം

37. ഭസ്മ നിർമ്മാണത്തിന്‌ ചൂടു നൽകുന്ന സംവിധാനം.
(A) കോഷ്ഠി
(B) പുടം
(C) ചുല്ലിക
(D) ഇവയൊന്നുമല്ല.

38. ലോഹങ്ങളുടെ ശ്രേഷ്ഠമായ മാരണത്തിന്‌ ഉപയോഗിക്കുന്ന പദാർത്ഥം
(A) രസം
(B) മൂലിക
(C) ഗന്ധകം
(D) അരിലോഹം

39. രജതഭസ്മത്തിന്റെ നിറം
(A) വെള്ള
(B) മഞ്ഞ
(C) കറുപ്പ്
(D) ചുവപ്പ്

40. ഗ്രാഹിയായ ഔഷധദ്രവ്യം തിരഞ്ഞെടുക്കുക.
(A) കുമാരി
(B) ശതാവരി
(C) കുടജം
(D) മേൽപറഞ്ഞവയെല്ലാം

41. വത്സനാഭിയിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം.
(A) അബ്രിൻ (abrin)
(B) അക്കോണിറ്റിൻ (aconitine)
(C) സ്ട്രിക്നിൻ (strychnine)
(D) മോർഫിൻ (morphine)

42. ശാർങ്ധര സംഹിതയിലെ അദ്ധ്യായങ്ങളുടെ എണ്ണം.
(A) 32
(B) 40
(C) 12
(D) 18

43. ഹിംഗുളത്തിന്റെ മലയാള നാമം.
(A) കാവിമണ്ണ്‌
(B) ചായില്യം
(C) കന്നാരം
(D) തുരിശ്‌

44. വേരുകൾ സംഭരിക്കേണ്ട ഋതു
(A) ഗ്രീഷ്മം
(B) ശിശിരം
(C) വസന്തം
(D) (A) യും (B) യും (Both A and B)

45. ലശുനക്ഷീരത്തിൽ ദ്രവ്യം, ക്ഷീരം, ജലം ഇവയുടെ അനുപാതം.
(A) 1:4:16
(B) 1:8:32
(C) 1:4:4
(D) 1:8:16

46. കോലുകുലത്ഥാദി ചൂർണ്ണം ഏതുതരം ലേപനത്തിന്‌ ഉപയോഗിക്കുന്നു.
(A) ആലേപം
(B) പ്രലേപം
(C)  പ്രദേഹം
(D) ഇവയൊന്നുമല്ല

47. വാസന സംസ്‌ക്കാരം പറഞ്ഞിട്ടുള്ള ഒരു ഔഷധയോഗം
(A) ഏലാകണാദി കഷായം
(B) നയോപായം കഷായം
(C) ദ്രാക്ഷാദി കഷായം
(D) ഇന്ദുകാന്തം കഷായം

48. ഏലാകണാദി കഷായത്തിൽ അടങ്ങിയിട്ടില്ലാത്ത ദ്രവ്യം
(A) ബല
(B) നിംബം
(C) ഗുഡൂചി
(D) വാശാ.

49. പച്ചയായി ഉപയോഗിക്കുമ്പോൾ ഇരട്ടിക്കേണ്ടതായ ദ്രവ്യം.
(A)  ചിത്രകം
(B) അശ്വഗന്ധ
(C) ശതാവരി
(D) കൂശ്മാണ്ഡം

50. തക്രം (മോര്‌ ) ത്തിന്റെ സ്വഭാവം അല്ലാത്തത്‌.
(A) ഗ്രാഹി
(B) ലഘു
(C)  ശീതം
(D) മധുര വിപാകം

51. എള്ളെണ്ണ കഷായത്തിൽ മേമ്പൊടിയായി ചേർക്കേണ്ടതിന്റെ അളവ്‌.
(A) 1 കർഷം (Karsa)
(B) 1 ശാണം (Sana)
(C) 1 പലം (Pala)
(D) 1 കോലം (Kola)

52. അവിപത്തി ചൂർണ്ണത്തിൽ അടങ്ങിയിട്ടില്ലാത്തത്‌.
(A) ത്രികടു
(B) ത്രിജാതം
(C) ത്രിവൃത്‌
(D) ത്രിഫല

53. താഴെ പറയുന്നവയിൽ പൂതിലോഹം ഏത്‌?
(A) നാഗം
(B) താമ്രം
(C) രജതം
(D) കാംസ്യം

54. സ്വന്തം വീര്യം കൊണ്ടു സ്രോതസ്സുകളിലുള്ള ദോഷ സഞ്ചയത്തെ ഇളക്കി കളയുന്ന ദ്രവ്യകർമ്മം.
(A) ലേഖനം
(B) ഭേദനം
(C) ഛേദനം
(D) പ്രമാഥി

55. ഭല്ലാതക വിഷത്തിന്റെ പ്രത്യൗഷധം
(A) താന്നി (വിഭിതകം)
(B) കുരുമുളക്‌ (മരിചം)
(C) മാതളം (ഡാഡിമം)
(D) വേപ്പ്‌ (നിംബം)

56. ഭാർങ്ഗിയുടെ മലയാള നാമം.
(A) കയ്യോന്നി
(B) ഇരട്ടിമധുരം
(C) കരിങാലി
(D) ചെറുതേക്ക്‌

57. ശരീരത്തിലെ പേശികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഭാഗം.
(A) മെഡുല്ല (medulla)
(B)  സെറിബ്രം (cerebrum)
(C) സെറിബെല്ലം (cerebellum)
(D) സ്പൈനൽ കോർഡ്‌ (spinal cord)

58. നിംബത്തിന്റെ പര്യായം അല്ലാത്തത്‌.
(A) അരിഷ്ട
(B) പിചുമർദ്ദ
(C) പാരിഭദ്ര
(D) കരഹാട

59. വമനകർമ്മത്തിന്‌ ഉപയോഗിക്കുന്ന ദ്രവ്യം.
(A) യഷ്ടിമധു
(B) ധാത്രി
(C) ആരഗ്വധം
(D) മരിചം

60. ടങ്കണത്തിന്റെ ശാസ്ത്രീയ നാമം.
(A)  ഓർപ്പിമെന്റ്‌ (Orpiment)
(B) ബോറാക്സ്‌ (Borax)
(C) പൈറൈറ്റ്‌ (Pyrite)
(D) ബയോട്ടൈറ്റ് (Biotite)

61. ചിത്രകുത്തിന്റെ ഔഷധയോഗ്യമായ ഭാഗം.
(A) വേര്‌ (root)
(B) സമൂലം (whole plant)
(C) തണ്ട്‌ (stem)
(D) ഫലം (fruit)

62. ചരകമതപ്രകാരം വിരുദ്ധം എത്ര തരം ഉണ്ട്‌?
(A) 6
(B) 13
(C) 18
(D) 1

63. താഴെ പറയുന്നവയിൽ പ്രമേഹത്തിന്‌ ഉപയോഗിക്കാത്ത ദ്രവ്യം ഏതാണ്‌?
(A) ഗോക്ഷുരം
(B) ആമലകി
(C) ജംബു
(D) ഇവയൊന്നുമല്ല (None of the above)


64. ഏലക്കയുടെ ഔഷധമാത്ര എത്രയാണ്‌?
(A) 1 ഗ്രാം
(B) 3 ഗ്രാം
(C) 6 ഗ്രാം
(D) 8 ഗ്രാം

65. ത്രിസൂത്രങ്ങൾ ഏതൊക്കെയാണ്‌?
(A)  ആഹാരം, നിദ്ര, ബ്രഹ്മചര്യം
(B) ഹേതു, ലിംഗം, ഔഷധം
(C) സത്വം, ആത്മ. ശരീരം
(D) ഇവയൊന്നുമല്ല

66. ഗുഞ്ജയുടെ ബൊട്ടാണിക്കൽ നാമം (Botanical name) എന്താണ്‌?
(A) റഫാനസ്‌ സാറ്റിവസ്‌ (Raphanus Sativus)
(B) റാൺഡിയ ഡ്യുമറ്റോറം (Randia dumetorum)
(C) അബ്രസ്‌ പ്രക്കറ്റോറിയസ്‌ (Abrus precatorius)
(D) സ്വേർഷിയ ചിരാത (Swertia Chirata)

67. താഴെ കൊടുത്തിരിക്കുന്ന രസങ്ങളിൽ വച്ച്‌ ഏറ്റവും രൂക്ഷമായത്‌ ഏതാണ്‌?
(A) കടു
(B) തിക്തം
(C) കഷായം
(D) ലവണം

68. ഫലങ്ങളിൽ വച്ച്‌ ഏറ്റവും ഉത്തമമായത്‌ ഏതാണ്‌?
(A) മൃദ്വീക
(B) നികുച
(C) ആമ്രം
(D) വില്വം

69. താഴെ പറയുന്നവയിൽ വ്യവായിയായ ദ്രവ്യം ഏതാണ്‌?
(A) ഹരീതകി
(B) അഹിഫേനം
(C) മരിചം
(D) വചാ

70. താഴെ പറഞ്ഞിരിക്കുന്നവയിൽ വച്ച്‌ ഏറ്റവും വലിയ അളവ്‌ ഏതാണ്‌?
(A) കുഡവം
(B) പലം
(C) പ്രസ്ഥം
(D) പാണിതലം

71. ശോധനത്തിനായി ഭാവന ഉപയോഗിക്കാവുന്ന ദ്രവ്യം.
(A) ഗൈരികം
(B) മനശ്ശില
(C) അഞ്ജനം
(D) മേൽപറഞ്ഞവയെല്ലാം

72. സ്വർണ്ണം അടങ്ങിയിട്ടുള്ള ഒരു ഔഷധയോഗം.
(A) സ്വർണ്ണവംഗം
(B) മകരധ്വജം
(C) സാരസ്വതാരിഷ്ടം
(D) (B) യും (C) യും (Both B and C)

73. താഴെ പറയുന്നവയിൽ സുകുമാരഘൃതത്തിന്റെ നിർമ്മാണത്തിന്‌ ഉപയോഗിക്കാത്തത്‌.
(A) ശർക്കര
(B)  ഇന്ദുപ്പ്‌
(C) ആവണക്കെണ്ണ
(D) എള്ളെണ്ണ

74. രസശാസ്ത്രത്തിൽ സ്വേദനത്തിന്‌ വേണ്ടി ഉപയോഗിക്കുന്ന യന്ത്രം
(A) ഢോളായന്ത്രം
(B) ഢമരുയന്ത്രം
(C) വാലുകായന്ത്രം
(D) പാതനയന്ത്രം

75. വത്സനാഭി അടങ്ങിയിരിക്കുന്ന ഔഷധയോഗം.
(A) ചുക്കും തിപ്പല്യാദി ഗുളിക
(B) ശ്വാസാനന്ദം ഗുളിക
(C) വെട്ടുമാറൻ ഗുളിക
(D) (B) യും (C) യും (Both B and C)

76. ഡ്രഗ്ഗ്സ്‌ ആന്റ്‌ കോസ്മെറ്റിക്‌ റൂൾസ്‌ 1945 യിൽ ആയുർവേദ ഔഷധങ്ങളുടെ ശുദ്ധൗഷധനിർമ്മാണരീതി പറഞ്ഞിരിക്കുന്ന ഷെഡ്യൂൾ.
(A) ഷെഡ്യൂൾ M
(B) ഷെഡ്യൂൾ T
(C)  ഷെഡ്യൂൾ H
(D) ഷെഡ്യൂൾ Y

77. താഴെ പറയുന്ന ഏതു വിഭാഗത്തിലാണ്‌ നവസാരം ഉൾപ്പെടുത്തിയിരിക്കുന്നത്‌?
(A)  മഹാരസം
(B) ഉപരസം
(C) സാധാരണരസം
(D) ധാതു

78. ഹരിതാല ശോധനത്തിന്‌ ഉപയോഗിക്കുന്ന ദ്രവദ്രവ്യം.
(A) കൂശ്മാണ്ഡ സ്വരസം
(B) ചൂർണ്ണോദകം
(C) തിലക്ഷാര ജലം
(D) മേൽപറഞ്ഞവയെല്ലാം

79. വംഗത്തിന്റെ ശാസ്ത്രീയ നാമം.
(A) ടിൻ (tin)
(B) സിംങ്ക്‌ (zinc)
(C) ലെഡ്‌ (lead)
(D) കോപ്പർ (copper)

80. ഡ്രഗ്ഗ്സ്‌ ആന്റ്‌ കോസ്മറ്റിക്ക്‌ റൂൾസ്‌ 1945 യിൽ ആയൂർവ്വേദ ഔഷധങ്ങളുടെ ലേബലിംഗ്‌, പാക്കിംഗ്‌, ആൽക്കഹോളിന്റെ പരിധി എന്നിവ പ്രതിപാദിക്കുന്ന ഭാഗം.
(A) ഭാഗം 15
(B) ഭാഗം 16
(C) ഭാഗം 17
(D) ഭാഗം 18

81. മന്ഥം ഏത്‌ കല്പനയുടെ വകഭേദമാണ്‌?
(A) ഫാണ്ടം
(B) ഹിമം
(C) കല്ക്കം
(D) ശൃതം

82. ഇളനീർകുഴമ്പ്‌ ഏത്‌ കല്പനയാണ്‌?
(A) സ്നേഹം
(B) കല്ക്കം
(C) രസക്രിയ
(D) ലേപം

83. സ്നേഹകല്പനയിൽ സ്വരസം ദ്രവദ്രവ്യമായി എടുക്കുമ്പോൾ കല്കത്തിന്റെ അളവ്‌.
(A) സ്നേഹത്തിന്റെ 1/4
(B) സ്‌നേഹത്തിന്റെ 1/6
(C) സ്‌നേഹത്തിന്റെ 1/8
(D) സ്‌നേഹത്തിന്റെ 1/2

84. ക്ഷാരസൂത്ര നിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഔഷധസസ്യം.
(A) ഗുഞ്ജ
(B) സ്നുഹി
(C) ധത്തുരം
(D) ലാക്ഷാ

85. താതിരി പൂവ്‌ അടങ്ങിയിട്ടില്ലാത്ത ഔഷധയോഗം.
(A) അശോകാരിഷ്ടം
(B)  ദ്രാക്ഷാരിഷ്ടം
(C) ദശമൂലാരിഷ്ടം
(D) അർജ്ജുനാരിഷ്ടം

86. തക്രം (മോര്‌ ) നിഷേധിച്ചിട്ടുള്ള രോഗാവസ്ഥ.
(A) അഗ്നിമാന്ദ്യം
(B)  രക്തപിത്തം
(C) കഫരോഗം
(D) മേൽപറഞ്ഞവയെല്ലാം

87. മൂന്ന്‌ തരം വിപാകങ്ങൾ ഏതെല്ലാം?
(A) മധുരം, അമ്ലം, കഷായം
(B) മധുരം, തിക്തം, കടു
(C) മധുരം, അമ്ലം, ലവണം
(D) മധുരം, അമ്ലം, കടു.

88. ഓജസ്സിനെ കുറിക്കുന്ന തെറ്റായ വാചകം ഏതാണ്‌?
(A) ശരീരത്തിലെ സപ്തധാതുക്കളുടെ സാരമാണത്‌
(B) ശരീരത്തിലെ എട്ടാമത്തെ ധാതുവാണത്‌
(C) അതിന്റെ നാശം മരണത്തിന്‌ കാരണമാകാം.
(D) ഇവയൊന്നുമല്ല.

89. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്‌?
(A) മധുരം, അമ്ലം, ലവണം എന്നിവ വാതദോഷത്തെ ശമിപ്പിക്കുന്നു
(B) അമ്ലം, ലവണം, കടു എന്നിവ പിത്തദോഷത്തെ വർദ്ധിപ്പിക്കൂന്നു
(C) ലവണം, അമ്ലം, മധുരം എന്നിവ കഫദോഷത്തെ വർദ്ധിപ്പിക്കുന്നു
(D) കുടു, തിക്തം, കഷായം എന്നിവ പിത്തദോഷത്തെ ശമിപ്പിക്കുന്നു.

90. ശുദ്ധിചെയ്ത കാരസ്കരത്തിന്റെ ഔഷധമാത്ര (therapeutic dose)
(A) 1/4 മുതൽ 1 രത്തി വരെ
(B) 1/2 മുതൽ 2 രത്തി വരെ
(C) 1 മാഷം
(D) 1/2 മാഷം

91. താഴെ പറഞ്ഞിരിക്കുന്നവയിൽ വൈറസ്‌ മൂലം ഉണ്ടാകുന്ന രോഗം.
(A) മലേറിയ (Malaria)
(B) ടൈഫോയ്ഡ്‌ (Typhoid)
(C) മമ് പ്സ് (Mumps)
(D) ഡിഫ്തീരിയ (Diphtheria)

92. ഏതു വിറ്റാമിന്റെ കുറവ്‌ കാരണമാണ്‌ മുറിവിൽ നിന്ന്‌ അമിത രക്തസ്രാവം ഉണ്ടാകുന്നത്‌?
(A) വിറ്റാമിൻ K
(B) വിറ്റാമിൻ D
(C) വിറ്റാമിൻ B12
(D) വിറ്റാമിൻ A

93. താഴെ പറയുന്നവയിൽ അചക്ഷുഷ്യമായ ദ്രവ്യം ഏതാണ്‌?
(A) നവനീതം (വെണ്ണ)
(B) മധു (തേൻ)
(C) തിലതൈലം (എള്ളെണ്ണ)
(D) ഇവയൊന്നുമല്ല

94. താഴെ പറയുന്നവയിൽ ഗോതമ്പിന്റെ (wheat) ഗുണം അല്ലാത്തത്‌.
(A) ശീതം
(B) ലഘു
(C) സ്നിഗ്ധം
(D) സരം

95. താഴെ പറയുന്നവയിൽ മഹത്പഞ്ചമൂലത്തിൽ ഉൾപ്പെടാത്തത്‌.
(A) കാശ്മരി
(B) പാടലാ
(C) തർക്കാരി
(D) ബൃഹതി

96. വാതം കൊണ്ടുണ്ടാകുന്ന അജീർണ്ണം ഏതാണ്‌?
(A) വിദഗ്ധം
(B) വിഷ്ടബ്ദം
(C)  ആമം
(D) വിളംബിക

97. താഴെ പറയുന്നവയിൽ ഏതിന്റെ കൂടെയാണ്‌ ശീതജലം അനുപാനമായി പറഞ്ഞിട്ടില്ലാത്തത്‌?
(A) മദ്യം
(B) ഭധി (തൈര്‌ )
(C) ഗോധൂമം (ഗോതമ്പ്‌ )
(D) പിഷ്ട ആഹാരം (അരച്ചുണ്ടാക്കിയ ആഹാരം)

98. സൂര്യപ്രഭ ഗുളിക ഏത്‌ ഭാവന ദ്രവ്യത്തിലാണ്‌ അരയ്ക്കുന്നത്‌?
(A) താംബൂല സ്വരസം
(B) ആർദ്രക സ്വരസം
(C) ജംബീര സ്വരസം
(D) നിർഗുണ്ഠി സ്വരസം

99. ഷെഡ്യൂൾ E1 (ഡ്രഗ്സ്‌ ആന്റ്‌ കോസ്മറ്റിക്‌ റൂൾസ്‌ 1945) ഇൽ പറയുന്ന ദ്രവ്യം അടങ്ങാത്ത ഔഷധയോഗം ഏതാണ്‌?
(A) ചന്ദ്രപ്രഭാ ഗുളിക
(B) ആരോഗ്യവർദ്ധിനി വടി
(C) സഞ്ജീവനി വടി
(D) അഷ്ടാക്ഷരി ഗുളിക

100. ഡ്രഗ്‌സ്‌ ആന്റ്‌ കോസ്മറ്റിക്‌ ആക്ട്‌ 1940 യിൽ സെക്ഷൻ 3 (h) പ്രതിപാദിക്കുന്നത്‌ ഏതാണ്‌?
(A) സ്പൂരിയസ്‌ ഡ്രഗ്‌സ്‌ (spurious drugs)
(B) മിസ്ബ്രാൻഡഡ്‌ ഡ്രഗ്സ്‌ (Misbranded drugs)
(C) പേറ്റന്റ്‌ ആന്റ്‌ പ്രൊപ്രൈറ്ററി ഔഷധങ്ങൾ ഡ്രഗ്സ്‌ (patent and proprietary medicine)
(D) ഒഫൻസെസ്‌ (offences)


Previous Post Next Post