പല ചോദ്യം ഒരു ഉത്തരം - എറണാകുളം


>> ഏറ്റവും കൂടുതൽ മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല (13)


>> കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകൾ (7) ഉള്ള രണ്ടു ജില്ലകളിൽ ഒരു ജില്ല (രണ്ടാമത്‌ മലപ്പുറം)

>> ജാതിക്ക, കൈതച്ചക്ക ഇവ ഏറ്റവും കൂടുതൽ ഉദ്പാദിപ്പിക്കുന്ന ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല

>> ഏറ്റവും കൂടുതൽ ചെറുകിട വ്യവസായങ്ങൾ ഉള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ജില്ല

>> ക്രിസ്ത്യാനികൾ ഏറ്റവും കൂടുതലുള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ ജൂതന്മാരുള്ള ജില്ല

>> NH47A(966B) കടന്നു പോകുന്ന ഒരേ ഒരു ജില്ല

>> ഏറ്റവും കൂടുതൽ ദേശീയ പാത കടന്നു പോകുന്ന കേരളത്തിലെ ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ നഗരവാസികൾ  ഉള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല

>> ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന കേരളത്തിലെ ജില്ല

>> ഏറ്റവും കൂടുതൽ ആംഗ്ലോ-ഇന്ത്യൻ ജനസംഖ്യയുള്ള ജില്ല

>> ഏറ്റവും കൂടുതൽ ടെലഫോൺ എക്സ്ചേഞ്ചുകളുള്ള ജില്ല

>> കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന ജില്ല

>> കേരളത്തിൽ ആദ്യ ഓഹരി വിപണി നിലവിൽ വന്ന ജില്ല

>> സ്പീഡ്‌ പോസ്റ്റ്‌ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ ജില്ല

>> കേരളത്തിലെ ആദ്യത്തെ ശിശു സൗഹാർദ്ദ ജില്ല

>> കേരളത്തിലെ ആദ്യത്തെ ബചത്‌ (സേവിംഗ്‌) ജില്ല

>> കേരളത്തിലെ ആദ്യ ഇ- ഡിസ്ട്രിക്റ്റ്

>> ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല (1990)

>> കേരളത്തിൽ ആദ്യമായി എ.ടി.എം കൗണ്ടർ വഴിപാൽ നൽകുന്ന സംവിധാനം നിലവിൽ വന്ന ജില്ല (മിൽമ)

>> എറണാകുളത്തെ വൈപ്പിനുമായി ബദ്ധിപ്പിക്കുന്ന “ഗോശ്രീ പാലം" സ്ഥിതി ചെയുന്ന ജില്ല

>> വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ സ്ഥിതി ചെയുന്ന ജില്ല

>> ഗോശ്രീ പാലം സ്ഥിതി ചെയ്യുന്ന ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ അംബരചുംബികളായ കെട്ടിടങ്ങളുള്ള നഗരം

>> ആലപ്പുഴ വഴിയുള്ള തീരദേശറെയിൽവേയും മധ്യ-തിരുവിതാംകൂറിലൂടെയുള്ള റെയിൽ പാതയും കൂടിച്ചേരുന്ന ജില്ല

>> ദേശീയപാതകളായ എൻ.എച്ച് 17, എൻ.എച്ച് 47 എന്നീ സുപ്രധാന ഗതാഗതപാതകൾ സംഗമിക്കുന്ന സ്ഥലം

>> ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളത്തിലെ നഗരം ?

ഉത്തരം : എറണാകുളം

Previous Post Next Post