പാലിയം സത്യാഗ്രഹം



>> സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം ?
പാലിയം സത്യാഗ്രഹം (1947-48)

>> കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സമരം ?
പാലിയം സമരം

>> കൊച്ചി മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന് ജനങ്ങൾ നിവേദനം സമർപ്പിച്ചത് ഏത് സമരത്തോടനുബന്ധിച്ചായിരുന്നു ?
പാലിയം സത്യാഗ്രഹം

>> പാലിയം സത്യാഗ്രഹം നടന്ന വർഷം ?
1947

>> പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്‌ ആര്?
സി. കേശവൻ (1947 ഡിസംബർ 4)

>> പാലിയം സത്യാഗ്രഹം നടന്ന പ്രദേശം സ്ഥിതിചെയ്യുന്ന ജില്ല ?
എറണാകുളം

>> പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായ സമരസേനാനി ?
എ.ജി.വേലായുധൻ

>> പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് സൗഹൃദ ജാഥ നയിച്ച വനിത ?
കെ.കെ. കൗസല്യ

>> പാലിയം സത്യാഗ്രഹത്തിനു നേതൃത്വം നൽകിയ കൊടുങ്ങല്ലൂർ കോവിലകത്തെ വനിതകൾ ?
കുഞ്ഞൂട്ടി, രമ, ഇന്ദിര, കൊച്ചിക്കാവ്‌

>> കൊടുങ്ങല്ലൂർ കോവിലകത്തെ വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
ശ്രീദേവി

>> പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് 'സ്ത്രീകളും സത്യാഗ്രഹം തുടങ്ങി' എന്ന തലക്കെട്ടോടുകൂടി ലേഖനം പ്രസിദ്ധീകരിച്ച മലയാള പത്രം ?
മലയാള മനോരമ

>> പാലിയം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?
97  ദിവസം  

>> ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് കൊച്ചി ഗവണ്മെന്റ് ഉത്തരവിറക്കിയ വർഷം ?
1948  ഏപ്രിൽ

Previous Post Next Post