ആലപ്പുഴ ജില്ല - പ്രധാന പോയിന്റുകൾ>> കുടുംബ്രശീ പദ്ധതി ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ജില്ല ?
ആലപ്പുഴ

>> യുണൈറ്റഡ്‌ നേഷൻസ്‌ എൻവയോൺമെന്റ്‌ പ്രോഗ്രാം ഖരമാലിന്യസംസ്ക്കരണത്തിൽ മാതൃകാ നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ നഗരം ഏത് ?
ആലപ്പുഴ

>> വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക്‌ സൗജന്യമായി ഭക്ഷണം നൽകുന്നതിനായി ജനകീയ ഭക്ഷണശാല ആരംഭിച്ച ജില്ല ഏത്?
ആലപ്പുഴ

>> കുമാരകോടി പാലം സ്ഥിതി ചെയുന്ന ജില്ല ?
ആലപ്പുഴ

>> കേരളത്തിലെ ആദ്യത്തെ ബീച്ച് എലിവേറ്റഡ്‌ ഹൈവേ ഉദ്ഘാടനം ചെയ്തതെവിടെ?   
ആലപ്പുഴ

>> അന്ധകാരനഴി സ്ഥിതിചെയ്യുന്ന ജില്ല ?   
ആലപ്പുഴ

>> പോർട്ട് മ്യൂസിയം നിലവിൽ വരുന്നതെവിടെ  ?
ആലപ്പുഴ

>> കേരളത്തിലെവിടെയാണ്‌ ലേബർ മൂവ്മെൻറ്‌ മ്യൂസിയം സ്ഥാപിക്കുന്നത്‌?   
ആലപ്പുഴ

>> ആലപ്പുഴ ആദ്യത്തെ പോസ്റ്റാഫീസ് ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്തായിരുന്നു ?
ഉത്രം തിരുനാൾ മഹാരാജാവ് (1859)

>> ജെയിംസ് ഡാറ എന്ന അമേരിക്കക്കാരന്റെ കീഴിൽ നവീന രീതിയിലുള്ള കയർ ഫാക്ടറി ആരംഭിച്ച വർഷം ?
1859

>> ആലപ്പുഴയിൽ ടെലഗ്രാഫ് ഓഫീസ് ആരംഭിച്ച വർഷം ?
1863

>> പശ്ചിമ തീരത്തെ ആദ്യ ദീപസ്തംഭം (ലൈറ്റ്‌ ഹൗസ്) സ്ഥാപിച്ചത്‌ എവിടെ?
ആലപ്പുഴ (1862)

>> 2012 ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ്ഹൗസ് ഏത് ?
ആലപ്പുഴ ലൈറ്റ്ഹൗസ്

>> ഗ്ലാസ്‌ നിർമാണത്തിനുപയോഗിക്കുന്ന സ്ഫടികമണൽ/പഞ്ചാരമണൽ  കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത് ?
ചേർത്തല

>> മോണോസൈറ്റ്‌ അടങ്ങിയ കരിമണൽ നിക്ഷേപത്തിന്‌ പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങൾ ?
കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ

>> കേരളത്തിലെ പക്ഷി ഗ്രാമം ?
നൂറനാട്‌

>> ആലപ്പുഴ ജില്ലയിലെ ഏക റിസർവ്വ്‌ വനം സ്ഥിതി ചെയ്യുന്നത് ?
വിയ്യാപുരം

>> ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക്‌ ?
ചേർത്തല

>> കേരളത്തിൽ ചാകരയ്ക്ക്‌ പേരുകേട്ട കടൽത്തീരങ്ങൾ ?
പുറക്കാട്‌, തുമ്പോളി

>> സമുദ്ര നിരപ്പിൽനിന്ന്‌ ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം ?
കുട്ടനാട്‌ (1.5 മീറ്റർ താഴ്ച)

>> സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ഗ്രാമം ?
നെടുമുടി

>> മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത്‌ ?
കഞ്ഞിക്കുഴി (1995 - 96)

>> കേരളത്തിലെ ആദ്യത്തെ സ്ത്രീ  സൗഹൃദ പഞ്ചായത്ത്  ?
മാരാരിക്കുളം

>> എള്ളുകൃഷിക്ക്‌ പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ പ്രദേശം ?
ഓണാട്ടുകര

>> ചാവറഅച്ഛൻ പൗരോഹിത്യം നേടിയ പള്ളിയായ അർത്തുങ്കൽ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ?
ചേർത്തല

>> മഹാകവി കുമാരനാശാൻ മരിച്ച ബോട്ടപകടം ?
പല്ലനയാറ്റിലെ റെഡീമർ ബോട്ടപകടം (1924)

>> കേരള സ്റ്റുഡന്റ്‌സ്‌ യൂണിയൻ രൂപവത്‌കരിച്ച വർഷം ?
1957

>> കേരള സ്റ്റുഡന്റ്‌സ്‌ യൂണിയന്റെ ആദ്യ ജനറൽ സെക്രട്ടറി ?
വയലാർ രവി

>> ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്‌ യൂണിറ്റ്‌ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്‌ എവിടെ ?
നൂറനാട്

>> നാഷണൽ ജിയോഗ്രാഫിക്കിന്റെ   Around the World in 24 hours എന്ന ലോക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം ?
കാക്കത്തുരുത്ത്

Previous Post Next Post