അലാവുദ്ദീൻ ഖിൽജി



>> അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം ?
1296 - 1316

>> ഖിൽജി രാജവംശത്തിന്റെ പ്രമുഖ ഭരണാധികാരി ആരായിരുന്നു  ?
അലാവുദ്ദീൻ ഖിൽജി

>> ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച ഖിൽജി സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> അലാവുദ്ദീൻ ഖിൽജിയുടെ യഥാർത്ഥ നാമം ?
അലി ഗുർഷെപ്പ്‌

>> 'മുസ്ലീം ഇന്ത്യയുടെ സമുദ്രഗുപ്തൻ' എന്നറിയപ്പെടുന്ന സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> 'രണ്ടാം അലക്സാണ്ടർ' (സിക്കന്ദർ- ആയ്‌ -സയ്നി) എന്ന്‌ സ്വയം വിശേഷിപ്പിച്ച ഡൽഹി ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> 'ഞാനാണ് ഖലീഫ' എന്ന സ്വയം വിശേഷിപ്പിച്ച ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> ഡെക്കാൻ പ്രദേശം ആദ്യമായി ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> അലാവുദ്ദീൻ ഖിൽജി ആദ്യം ആക്രമിച്ച പ്രദേശം ?
ഗുജറാത്ത്

>> അലാവുദ്ദീൻ ഖിൽജിയുടെ ഗുജറാത്ത്‌ ആക്രമണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത തുറമുഖം ?
കാംബേ (ഗുജറാത്ത്‌)

>> രാജ്യഭരണത്തിൽ വ്യക്തിബന്ധങ്ങൾക്ക്‌ സ്ഥാനമില്ലെന്ന്‌ പ്രഖ്യാപിച്ച സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> മദ്യവും ലഹരി പദാർത്ഥങ്ങളും നിരോധിച്ച ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി ആര് ?
അലാവുദ്ദീൻ ഖിൽജി

>> കുറഞ്ഞ ചെലവിൽ വലിയ സൈന്യത്തെ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി അലാവുദ്ദീൻ ഖിൽജി നടപ്പിലാക്കിയ പരിഷ്കാരം ?
കമ്പോള നിയന്ത്രണം

>> അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച വില നിയന്ത്രണ വിഭാഗം അറിയപ്പെടുന്നത് ?
ദിവാൻ -ഇ-റിയാസത്ത്‌

>> കമ്പോള നടപടികൾ നിയന്ത്രിക്കുന്നതിന് വേണ്ടി അലാവുദ്ദീൻ നിയമിച്ച ഉദ്യോഗസ്ഥന്മാർ അറിയപ്പെട്ടിരുന്നത് ?
ഷാഹ്ന (ഷഹാന-ഇ-മൻഡി)

>> അലാവുദ്ദീൻ സ്ഥാപിച്ച കച്ചവട കേന്ദ്രം അറിയപ്പെടുന്നത്‌ ?
സെറായ്‌-ഇ-ആദിൽ

>> അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത്‌ ചാരപ്രവൃത്തി നടത്തുന്നതിനുവേണ്ടി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ ?
ബരീദ്‌, മുണ്ടി

>> അലാവുദ്ദീൻ ഖിൽജിയുടെ വിശ്വസ്ത സേനാനായകൻ ?
മാലിക് ഗഫൂർ

>> ദേവഗിരി കീഴടക്കുവാനും ദക്ഷിണേന്ത്യയെ ആക്രമിക്കാനും അലാവുദ്ദീൻ ഖിൽജിയെ സഹായിച്ചത് ?
മാലിക് ഗഫൂർ

>> ഖിൽജി വംശത്തിന്റെ തകർച്ചക്ക് കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ ?
മാലിക് ഗഫൂർ

>> അലാവുദ്ദീൻ ഖിൽജിയെ വധിച്ച അദ്ദേഹത്തിന്റെ സൈന്യാധിപൻ
മാലിക്‌ ഗഫൂർ

>> ഇറാഖിൽ നിന്ന്‌ തുറമുഖങ്ങൾ വഴി മികച്ചയിനം കുതിരകളെ ഇറക്കുമതി ചെയ്ത ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> കുതിരകൾക്ക്‌ ചാപ്പ കുത്തുന്ന ദാഗ്‌ സമ്പ്രദായത്തിന് തുടക്കം കുറിച്ച സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> ഖിൽജിയുടെ കുതിരപ്പട്ടാളത്തിലെ പടയാളികളെയും കുതിരകളെയും പറ്റിയുള്ള വ്യക്തമായ വിവരം നൽകുന്ന രജിസ്റ്റർ ?
ഹൂലിയ

>> ഓരോ സൈനികന്റെയും വിവരങ്ങൾ ശേഖരിച്ചു വച്ചിരുന്ന സമ്പ്രദായം അറിയപ്പെടുന്നത് ?
ഷെഹ്റ

>> ഇന്ത്യയിൽ ആദ്യമായി സ്ഥിരം സൈന്യത്തെ നിലനിർത്തിയ മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> സൈനികർക്ക്‌ ശമ്പളമായി ഭൂമിക്കു പകരം പണം നൽകാൻ ആരംഭിച്ച ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> മധ്യകാല ഇന്ത്യയിലെ തപാൽ സമ്പ്രദായം പരിഷ്കരിച്ച സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> ഒട്ടകങ്ങളെ ഉപയോഗിച്ച് പോസ്റ്റൽ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ സുൽത്താൻ ?      
അലാവുദ്ദീൻ ഖിൽജി

>> കരംപിരിവ്‌ കൃത്യമാക്കാൻ അലാവുദ്ദീൻ ഖിൽജി ആരംഭിച്ച വകുപ്പ്‌ ഏത് ?
ദിവാൻ - ഇ - മുഷ്താഖ് രാജ്

>> പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നടത്തുന്നവർക്ക് കഠിന ശിക്ഷ നൽകിയ ഡൽഹി സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> കൃഷിഭൂമി അളന്നു തിട്ടപ്പെടുത്താൻ ഉത്തരവിട്ട ആദ്യ ഡൽഹി സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> ഭൂമിയളവിനായി ഉപയോഗിച്ചിരുന്ന അടിസ്ഥാന യൂണിറ്റ്‌ ഏത് ?
ബിശ്വ

>> ഇൽത്തുമിഷ്‌ ആരംഭിച്ച ഇഖ്ത സമ്പ്രദായം അവസാനിപ്പിച്ച ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> ജാഗിർദാരി സമ്പ്രദായം നിർത്തലാക്കിയ ആദ്യ ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> ഭൂനികുതി നേരിട്ട്‌ പണമായി നൽകാൻ ഉത്തരവിട്ട ഡൽഹി സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> സിറി പട്ടണം, സിറി കോട്ട, അലൈ ദർവാസ (കുത്തബ്മിനാറിന്റെ കവാടം) എന്നിവ പണി കഴിപ്പിച്ച ഡൽഹി സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> ഡൽഹിയിൽ ജമായത്ത്‌ ഖാനാ പള്ളി പണികഴിപ്പിച്ച സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> സർക്കാർ വക ധാന്യപ്പുരകൾ സ്ഥാപിച്ച ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> ആയിരം തൂണുകളുടെ കൊട്ടാരം (പാലസ്‌ ഓഫ് തൗസന്റ് പില്ലേഴ്‌സ്‌) പണികഴിപ്പിച്ച ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> ഇന്ത്യാചരിത്രത്തിൽ ആദ്യമായി ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത  ഒരു മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി (ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാ ദേവിയെ വിവാഹം ചെയ്തു )

>> അലാവുദ്ദീൻ ഖിൽജിയുടെ സദസ്യനായിരുന്ന കവി ?
അമീർ ഖുസ്രു

>> അമീർഖുസ്രുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

>> അലാവുദ്ദീൻ ഖിൽജി ചിറ്റോർ ആക്രമിച്ച വർഷം ?
1303

>> ചിറ്റോർ രാജാവ്‌ രത്തൻ സിംഗിന്റെ ഭാര്യ പദ്മാവതിയും അലാവുദ്ദീൻ ഖിൽജിയും കഥാപാത്രങ്ങളാകുന്ന ഇതിഹാസ കാവ്യം ഏത് ?
പദ്മാവത്

>> 'പദ്മാവത്‌' എന്ന ഹിന്ദുസ്ഥാനി ഭാഷയിലെ കാവ്യം രചിച്ച സൂഫി സന്ന്യാസി ?
മാലിക് മുഹമ്മദ്‌ ജായ്സി

Previous Post Next Post