Inspecting Assistant (Plus 2 Level Main Examination) - Question Paper and Answer Key

 Name of Post: Inspecting Assistant (Plus 2 Level Main Examination)

 Department: Legal Metrology

Cat. No: 274/2020

 Date of Test: 28.02.2022

Question Code: 026/2022 

 

1. തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത്‌ ഏത്‌ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ്‌ ?
(A) ആയില്യം തിരുനാൾ
(B) വിശാഖം തിരുനാൾ
(C) ചിത്തിര തിരുനാൾ രാമവർമ്മ
(D)  ധർമ്മരാജ

2. 1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
(i) സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു.
(ii) കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു.
(iii) മിശ്രഭോജനം സംഘടിപ്പിച്ചു.
(A) (i) ഉം (ii) ഉം മാത്രം
(B)  (i) ഉം (iii) ഉം മാത്രം
(C) (ii) ഉം (iii) ഉം മാത്രം
(D) മേൽപ്പറഞ്ഞവ എല്ലാം (i, ii, iii)

3. 'റവല്യൂഷൻ ആൻഡ്‌ കൗണ്ടർ റവല്യൂഷൻ ഇൻ എൻഷ്യന്റ് ഇന്ത്യ' എന്ന പുസ്തകം ആരുടേതാണ്‌ ?
(A) ജയപ്രകാശ്‌ നാരായൺ
(B) ഭഗത്സിംഗ്‌
(C) ബി. ആർ. അംബേദ്കർ
(D) സുഭാഷ്‌ ചന്ദ്രബോസ്‌

4. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ പാമ്പാടി ജോൺ ജോസഫുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?
(i) ചേരമർ മഹാജനസഭ സ്ഥാപിച്ചു.
(ii) 'സാധുജന ദൂതൻ' എന്ന മാസിക തുടങ്ങി.
(iii) 'ഓർത്തിടുമ്പോൾ ഖേദമുള്ളിൽ' എന്ന കവിത എഴുതി.
(A) (i) മാത്രം
(B) (i) ഉം (ii) ഉം മാത്രം
(C) (i) ഉം (iii) ഉം മാത്രം
(D) (ii) ഉം (iii) ഉം മാത്രം

5. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കാത്ത പ്രമുഖനായ നേതാവ്‌ ആരായിരുന്നു ?
(A) ഡബ്ല്യൂ. സി. ബാനർജി
(B) ദാദാഭായി നവറോജി
(C) സുരേന്ദ്രനാഥ ബാനർജി
(D) ഫിറോഷാമേത്ത

6. യുണെസ്കോ (UNESCO) യുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ സ്ഥലം.
(A) ഥോളാവിര
(B) കാളിബംഗാൻ
(C) ലോത്തൽ
(D) വാരണാസി

7. താഴെ തന്നിരിക്കുന്നവയിൽ ഏതാണ്‌ അമ്ല മഴയ്ക്ക്‌ കാരണമാകുന്നത്‌ ?
(A) ജലമലിനീകരണം
(B) ഭൂമി മലിനീകരണം
(C) ശബ്ദ മലിനീകരണം
(D) വായു മലിനീകരണം

8. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്‌ ?
(A) ഓക്സിജൻ
(B) ആർഗൺ
(C) നൈട്രജൻ
(D) കാർബൺഡൈ ഓക്സൈഡ്‌

9. ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത്‌ ?
(A) മീസോസ്ഫിയർ
(B) സ്ട്രാറ്റോസ്ഫിയർ
(C) ട്രോപോസ്ഫിയർ
(D) അയണോസ്ഫിയർ

10. താഴെ തന്നിരിക്കുന്നവയിൽ പുരാതനമായ കിഴക്കൻ തീര തുറമുഖം ഏതാണ്‌ ?
(A) തൂത്തുക്കുടി
(B) വിശാഖപട്ടണം
(C) പാരദ്വീപ്‌
(D) ചെന്നൈ

11. ഒരേപോലെ ഊഷ്മാവ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ.
(A) ഐസോതെറം
(B) ഐസോബാറുകൾ
(C) ഐസോഹൈറ്റ്
(D) ഐസോഹാലിൻ

12. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി ഏത്‌ ?
(A) ബ്രഹ്മപുത്ര
(B) സത്‌ലജ്
(C) യമുന

(D) ഗോദാവരി

13. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ സ്ഥാപകൻ ആര്‌ ?
(A) ഹാരോട്‌ ഡൊമർ
(B) ജവഹർ ലാൽ നെഹ്റു
(C) പി. സി. മഹലനോബിസ്‌
(D) ഡോ. ബി. ആർ. അംബേദ്കർ

14. “ഇന്റർനാഷനൽ ബാങ്ക്‌ ഫോർ റി കൺസ്ട്രക്ഷൻ ആന്റ്‌ ഡെവലപ്മെന്റ്‌ ' പൊതുവെ അറിയപ്പെടുന്ന പേര്‌ എന്ത്‌ ?
(A) വേൾഡ്‌ ബാങ്ക്‌
(B) സെൻട്രൽ ബാങ്ക്‌
(C) സ്റ്റേറ്റ്‌ ബാങ്ക്‌
(D) നബാർഡ്‌

15. വിദേശ നാണ്യ പ്രതിസന്ധി, പണപ്പെരുപ്പം, ധനകമ്മി, തുടങ്ങിയ സ്ഥൂല സാമ്പത്തിക അസ്തിരതകൾ പരിഹരിക്കുവാനുള്ള ഹ്രസ്വകാല പദ്ധതി ഏത്‌ ?
(A) സുസ്ഥിരവൽക്കരണ നടപടികൾ
(B) ഘടനപരമായ ക്രമീകരണങ്ങൾ
(C) പണനയം
(D) ധനനയം

16. മഹാരത്ന പദവിയിൽ ഉൾപ്പെട്ട സ്ഥാപനം ഏത്‌ ?
(A) IPCL
(B) HPCL
(C) SAIL
(D) IOC

17. 'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത്‌ പേരിലാണ്‌ പിൽകാലത്ത്‌ അറിയപ്പെട്ടത്‌ ?
(A) മഞ്ഞ വിപ്ലവം
(B) സുവർണ വിപ്ലവം
(C) ഹരിത വിപ്ലവം
(D) ധവള വിപ്ലവം

18. നീതി ആയോഗിന്റെ “സുസ്ഥിര വികസന ലക്ഷ്യങ്ങൾ - നഗര സൂചിക അനുസരിച്ച്‌ ഏറ്റവും ഉയർന്ന സൂചികയുള്ള ഇന്ത്യയിലെ നഗരം ?
(A) ഷിംല
(B) കോയമ്പത്തൂർ
(C) ചെന്നൈ
(D) തിരുവനന്തപുരം

19. 'അടിസ്ഥാന ഘടന' എന്ന സിദ്ധാന്തം ജ്യൂഡിഷ്യറി മുന്നോട്ട്‌ വച്ച കേസ്‌ ഏത്‌ ?
(A) ഗോലക്നാഥ്‌ കേസ്‌
(B) കേശവാനന്ദ ഭാരതി
(C) മിൻവമിൽ കേസ്‌
(D) രാജൻ കേസ്‌

20. താഴെ പറയുന്നവയിൽ ഏത്‌ മൗലിക അവകാശത്തെയാണ്‌ ഡോ. ബി. ആർ. അംബേദ്കർ ഭരണഘടനയുടെ 'ഹൃദയവും ആത്മാവും” എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌ ?
(A) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
(B)  സമത്വാവകാശം
(C) സ്വത്തവകാശം
(D) ചൂഷണത്തിൽ നിന്നും മോചനം നേടാനുള്ള അവകാശം

21. പഞ്ചായത്ത്കൾക്ക്‌ ഭരണഘടനാ പദവി ശുപാർശ ചെയ്തത്‌ ഏത്‌ കമ്മിറ്റിയാണ്‌ ?
(A) അശോക്‌ മേത്ത കമ്മിറ്റി
(B) സിംഗി കമ്മിറ്റി
(C) പി. കെ. തുംഗൻ

(D) ബൽവന്തറായ്‌ മേത്തകമ്മിറ്റി

22. ഇന്ത്യൻ ഭരണഘടനയുടെ പല വ്യവസ്ഥകളും കടമെടുത്തത്‌ വിദേശ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ്‌. നിർദ്ദേശകതത്വങ്ങൾ കടമെടുത്തത്‌ ഏത്‌ രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്‌ ?
(A) അമേരിക്ക
(B) ബ്രിട്ടൺ
(C) അയർലണ്ട്‌

(D) കാനഡ

23. ഭരണഘടനയുടെ ഏത്‌ ഭേദഗതി പ്രകാരമാണ്‌ കൂറ്‌ മാറ്റ നിരോധന നിയമം പാസ്സായത്‌ ?
(A) 91-ാം ഭേദഗതി
(B) 42-ാം ഭേദഗതി
(C) 44-ാം ഭേദഗതി
(D) 52-ാം ഭേദഗതി

24. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ.
(A) എച്ച്‌. എൽ. ദത്തു
(B) ദീപക്‌ മിശ്ര
(C) രജ്ഞൻ ഗോഗയ്‌
(D) അരുൺ കുമാർ മിശ്ര

25. ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ കേരള സർക്കാർ ആവിഷ്ക്കരിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി എന്ത്‌ പേരിൽ അറിയപ്പെടുന്നു ?
(A) അതുല്ല്യം
(B) നൈപുണ്യം
(C) സത്യമേവ ജയതേ
(D) രാഷ്ട്രീയ മാധ്യമിക്‌ ശിക്ഷാ അഭിയാൻ

26. ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, ദാരിദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നൽകി ശ്രീ. കെ. വിശ്വനാഥൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ പേര്‌?
(A)  ആശാനികേതൻ
(B) മിത്രനികേതൻ
(C) ശാന്തിനികേതൻ
(D) വിനോദാനികേതൻ

27. താഴെ പറയുന്നവയിൽ ഏതാണ്‌ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെപ്പറ്റി പ്രതിപാദിക്കുന്ന അനുഛേദം ?
(A) അനുഛേദം 243 K
(B) അനുഛേദം 243 A
(C) അനുഛേദം 243 B
(D) അനുഛേദം 243 J

28. കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും, പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ്‌ പദ്ധതി.
(A) ഇ-ഹെൽത്ത്‌
(B) ആരോഗ്യകിരണം
(C)  ആശ്വാസ്‌
(D) മെഡിസെപ്പ്‌

29. ഊർജ്ജ പിരമിഡുമായി ബന്ധപ്പെട്ട്‌ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
(i) ഊർജ്ജ പിരമിഡ്‌ നിവർന്ന തരത്തിലുള്ളതോ തലകീഴായ രീതിയിൽ ഉള്ളതോ ആയിരിക്കും.
(ii) ഊർജ്ജപിരമീഡ്‌ എപ്പോഴും നിവർന്ന തരത്തിലുള്ളതായിരിക്കും.
(iii) ഒരു പോഷണതലത്തിൽ നിന്നും അടുത്ത പോഷണ തലത്തിലേക്ക്‌ 10% ഊർജ്ജം മാത്രമാണ്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌.
(iv) ഒന്നാമത്തെ പോഷണതലം പ്രാഥമിക ഉപഭോക്താക്കളെ സൂചിപ്പിക്കുന്നു.
(A) (i) ഉം (ii) ഉം
(B) (ii) ഉം (iii) ഉം
(C) (ii) ഉം (iv) ഉം
(D)  (i), (iii), (iv) ഇവയെല്ലാം

30. താഴെ തന്നിരിക്കുന്ന ഗർഭാശയാന്തര ഗർഭനിരോധന ഉപാധികളിൽ ഹോർമോൺ സ്രവിക്കുന്നവയെ തിരഞ്ഞെടുക്കുക.
(i) മൾട്ടിലോഡ്‌ - 375
(ii) എൽ. എൻ. ജി. - 20
(iii) ലിപ്പസ്‌ ലൂപ്പ്‌
(iv) പ്രൊജസ്റ്റാസേർട്ട്‌
(A) (i) ഉം (ii) ഉം  
(B) (ii) ഉം (iv) ഉം  
(C) (iii) ഉം (iv) ഉം
(D) (i), (ii), (iv) ഇവയെല്ലാം

31. 2021ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ.
(A) ഡേവിഡ്‌ മക്മില്ലൻ, ബഞ്ചമിൻ ലിസ്റ്റ്‌
(B) ഡേവിഡ്‌ ജൂലിയസ്‌, ആർഡെം പാറ്റപ്യുടിയാൻ
(C) ഡേവിഡ്‌ കാർഡ്‌, ഗൈഡോ ഇംബെൻസ്‌
(D) സ്യുകുരോ മനാബെ, ക്ലോസ്‌ ഹാസെൽമാൻ

32. താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത്‌ ഏത്‌ ?
(A)  ഒ. പി. സംവിധാനങ്ങളുടെ നവീകരണം
(B) ജില്ലാ, താലൂക്ക്‌ തല ആശുപത്രികളുടെ നിലവാരം ഏകീകരണം
(C) സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
(D) പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തൽ

33. താഴെ പറയുന്നവയിൽ ഏതൊക്കെ രോഗങ്ങളാണ് ടാറ്റൂ ചെയ്യുന്നതിലൂടെ ഒരാളിൽ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നത്‌ ?
(i) ഹീമോഫീലിയ
ഹെപ്പറ്റൈറ്റിസ്‌ B
(iii) എച്ച്‌. ഐ. വി. - എയ്ഡ്‌സ്‌
താഴെ പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
(A) (i) and (ii)
(B) (ii) and (iii)
(C) (iii) മാത്രം
(D) ഇവയൊന്നുമല്ല

34. ശരാശരി പ്രവേഗത്തിന്റെ ഡൈമെൻഷൻ താഴെ പറയുന്നവയിൽ ഏതാണ്‌ ?
(A) LT
(B) LT²
(C) LT-1
(D)  LT

35. ജഡത്വനിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞനാര്‌ ?
(A) ഗലീലിയോ
(B) ഐസക്‌ ന്യൂട്ടൺ
(C) ആൽബർട്ട്‌ ഐൻസ്റ്റീൻ
(D) ക്രിസ്ത്യൻ ഹൈഗൻസ്‌

36. ഭൂഗുരുത്വ സ്ഥിരാങ്കത്തിന്റെ യൂണിറ്റെന്ത്‌ ?
(A) Nm/kg²
(B) Nm/kg
(C) Nm²/kg²
(D) Nm²/kg

37. ഒരു ദർപ്പണത്തിന്റെ ഫോക്ക്ദൂരം 10 cm ആയാൽ വക്രതാ ആരം എത്ര ?
(A) 20 cm
(B) 5 cm
(C) 2.5cm
(D) 10 cm

38. ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത്‌ ?
(A) കപ്പാസിറ്റർ
(B) ട്രാൻസിസ്റ്റർ
(C) ഡയോഡ്‌
(D) ഇവയൊന്നുമല്ല



40. 2021 ൽ കാലാവസ്ഥ ഉച്ചകോടി നടന്നത്‌ ഏത്‌ രാജ്യത്താണ്‌ ?
(A) ഇന്ത്യ
(B) ചൈന
(C) അമേരിക്ക
(D) സ്കോട്ലന്റ്

41. ആവർത്തനപ്പട്ടികയിലെ 10-ാമത്തെ മൂലകം ഏത്‌ ?
(A) നിയോൺ
(B) ഹീലിയം
(C) സോഡിയം
(D) ആർഗൺ

42. ചാൾസ്‌ നിയമത്തിന്റെ ഗണിത രൂപം.
(A) v ∝ n
(B) v ∝ T
(C) P ∝ 1/v
(D) p ∝ T

43. ആസിഡിന്റെ pH മൂല്യത്തെ സൂചിപ്പിക്കുന്നത്‌
(A) pH>7
(B) pH<7
(C) pH=7
(D) pH = -7

44. ഖരലായനിക്ക്‌ യോജിച്ചത്‌ ഏത്‌ ?
(A) കർപ്പുരം നൈട്രജനിൽ ലയിച്ചത്
(B) വെള്ളത്തിൽ ഗ്ലൂക്കോസ്‌ ലയിച്ചത്‌
(C) കോപ്പർ സ്വർണ്ണത്തിൽ ലയിച്ചത്‌
(D) വെള്ളത്തിൽ എഥനോൾ ലയിച്ചത്‌






46. ആഗോള താപനത്തിന്‌ കാരണമാകുന്ന CO2 അടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലിന്റെയും അത്‌ അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യുന്നതിന്റെയും തോത്‌ സമാനമാക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയുടെ പേര്‌ ?
(A) എൽനിനോ
(B) IPCC
(C) ക്ലൈമെറ്റ്ക്രൈസിസ്‌
(D) നെറ്റ്‌ സിറോ

47. ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ
(a) പ്രഥമ ജ്ഞാനപീഠ പുരസ്താരം നേടിയത്‌ ഒരു മലയാളിയാണ്‌.
(b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ'കയർ' 1984 ലെ ജ്ഞാനപീഠ പുരസ്താരം നേടി.
(c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്മാരമല്ല.
(d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച്‌ മലയാളത്തിലെ മൂന്ന്‌ എഴുത്തുകാർക്ക്‌ ജ്ഞാനപീഠം ലഭിച്ചു.
(A) (a), (b), (c)
(B) (a), (c), (d)
(C) (a), (b), (d)
(D) (b), (d)

48. കൃതിയും കഥാപാത്രങ്ങളും ശരിയായി കൊടുത്തിട്ടുള്ളത്
(A) ഇക്കോരൻ, പൂശാപ്പി, കുഞ്ഞുണ്ണി - തട്ടകം
(B) ഭൂപേൻ, വിജയൻ, ആരുണി - എൻമകജെ
(C) അപരാജിത, ദിശ, നിരഞ്ജൻ - ഉഷ്ണരാശി
(D) നീലകണ്ഠൻ, ദേവയാനി, ജയരാജൻ - മുൻപേ പറക്കുന്ന പക്ഷികൾ

49. ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത്‌ കണ്ടെത്തുക.
(a) മലയാളത്തിലെ ആദ്യത്തെ നാട്യശാസ്ത്രകൃതിയുടെ കർത്താവ്‌ മാത്തൂർ കുഞ്ഞുപിള്ള പണിക്കരാണ്‌.
(b) ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശ നിർമ്മാതാവാണ്‌ മാത്യു എം. കുഴിവേലി
(c) ഭാഷയിലെ പ്രഥമ സിനിമാ പ്രസിദ്ധീകരണത്തിന്റെ പ്രസാധകനും പ്രതാധിപരുമാണ്‌ അഭയദേവ്‌.
(d) കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷ പദമലങ്കരിച്ച ആദ്യ വനിത തോട്ടയ്ക്കാട്ട്‌ ഇക്കാവമ്മയാണ്‌.
(A) (a), (b)
(B) (c)
(C) (b), (c)
(D) (d)

50. 2020 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിനർഹനായത്‌.
(A) പോൾ സക്കറിയ
(B) പി. വത്സല
(C) കെ. സച്ചിദാനന്ദൻ
(D) പി. സച്ചിദാനന്ദൻ


51. 1 TB  (ടെറാ ബൈറ്റ്‌ ) ന്‌ തുല്യമായത്‌.
(A) 1024 PB
(B) 1024 GB
(C) 1024 KB
(D) 1024 MB


52. താഴെ പറയുന്നവയിൽ ഇംപാക്ട്‌ പ്രിന്ററിന്‌ ഉദാഹരണമാണ്‌
(A) ഇങ്ക്ജെറ്റ്‌ പ്രിന്റർ
(B) ലേസർ പ്രിന്റർ
(C) തെർമൽ പ്രിന്റർ
(D) ഡോട്ട്‌ മാട്രിക്സ്‌ പ്രിന്റർ

53. ഉയർന്ന തലത്തിലുള്ള പ്രോഗ്രാമുകളെ വരിവരിയായി യന്ത്രഭാഷയിലേക്കു മൊഴിമാറ്റം നടത്തുന്ന സോഫ്റ്റ് വെയർ ആണ്.
(A) ഇന്റർപ്രെറ്റർ
(B) കംപൈലർ
(C) അസ്സെംബ്ലർ
(D) ഡീഫ്രാഗ്മെൻഡെർ

54. കേരളത്തിൽ ആദ്യമായി 4ജി നിലവിൽ വന്ന നഗരം.
(A) തിരുവനന്തപുരം
(B)  കൊച്ചി
(C) പാലക്കാട്‌
(D) കോഴിക്കോട്‌

55. IT ആക്ടിന്റെ ഏതു വകുപ്പ്‌ പ്രകാരമാണ്‌ ഇന്ത്യയിൽ ടിക്ടോക്‌ ആപ്പിന്‌ നിരോധനം ഏർപ്പെടുത്തിയത്‌ ?
(A) 69 A
(B) 66
(C) 67 A
(D) 65





59. ഒരു ബഹുഭുജത്തിന്റെ കോണുകളുടെ അളവുകളുടെ തുക 8100° ആയാൽ അതിന്റെ വശങ്ങളുടെ എണ്ണം എന്ത്‌ ?
(A) 45°
(B) 49°
(C) 47°
(D) 46°

60. രണ്ട്‌ സംഖ്യകളുടെ ല.സാ.ഗു. 2079, ഉ.സാ.ഘ. 27 അതിൽ ഒരു സംഖ്യ 189 ആയാൽ മറ്റേ സംഖ്യ ഏത്‌ ?
(A) 189
(B) 297
(C) 279
(D) 281

61. രാമു 6% പലിശ കിട്ടുന്ന ഒരു ബാങ്കിൽ 10,000 രൂപ നിക്ഷേപിക്കുന്നു. 2 വർഷം കഴിഞ്ഞ്‌ രാമുവിന്‌ കിട്ടുന്ന കൂട്ടുപലിശ എത്ര ?
(A) 1326
(B) 327
(C) 1623
(D) 1236

62. ജോലിക്കാർക്ക്‌ ഒരു ജോലി ചെയ്ത്‌ തീർക്കാൻ 16 ദിവസം വേണം. എങ്കിൽ 2 ജോലിക്കാർക്ക്‌ അതിന്റെ പകുതി ജോലി ചെയ്തു തീർക്കാൻ ആവശ്യമായ ദിവസം കണക്കാക്കുക.
(A) 8
(B) 4
(C) 5
(D) 6

63. 240 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക്‌ പാതവക്കിൽ നിൽക്കുന്ന ഒരു വൃക്ഷത്തെ കടന്നുപോകുന്നതിന്‌ 8 സെക്കന്റ്‌ വേണം. എങ്കിൽ 600 മീറ്റർ നീളമുള്ള ഒരു ഫ്ലാറ്റ്ഫോം കടക്കാൻ ആ തീവണ്ടി എത്ര സമയമെടുക്കും ?
(A) 16 Sec
(B) 26 Sec
(C) 28 Sec
(D) 30 Sec

64. ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി കണ്ടപ്പോൾ 53 നൂ പകരം 35 എന്നാണ്‌ എഴുതിയത്‌. കുട്ടിക്ക്‌ കിട്ടിയ ശരാശരി 36.5 ആണെങ്കിൽ യഥാർത്ഥ ശരാശരി എന്ത്‌ ?
(A) 35.8
(B) 35.3
(C) 38.3
(D) 38.5

65. ഒരാൾ 250 രൂപയ്ക്ക്‌ വാങ്ങിയ സാധനം 320 രൂപയ്ക്ക്‌ വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭശതമാനം എത്ര ?
(A) 28%
(B) 25%
(C) 32%
(D) 30%

66. വിട്ടുപോയവ പൂരിപ്പിക്കുക.
9, 10, 7, 8, 5, 6, _____, ______
(A) 6,5
(B) 4,5
(C) 3,4
(D) 2,3

67. A = +, B = –, C = ÷, D = x എങ്കിൽ 18 A 12 C 6 D 2 B 5 എന്ത്‌?
(A) 15
(B) 27
(C) 25
(D) 17

68. സമയം 8.30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട്‌ സൂചിയും തമ്മിലുള്ള കോണളവ്‌ എത്ര ?
(A) 75°
(B) 100°
(C) 125°
(D) 150°

69. ഒരു വർഷം മുമ്പ്‌ ഒരാളുടെ വയസ്സ്‌ അയാളുടെ മകന്റെ വയസ്സിന്റെ 8 മടങ്ങ്‌ ആയിരുന്നു. ഇപ്പോൾ അയാളുടെ വയസ്സ്‌ മകന്റെ വയസ്സിന്റെ വർഗമാണ്‌. എങ്കിൽ അച്ഛന്റേയും, മകന്റേയും ഇപ്പോഴത്തെ വയസ്സ്‌ എന്ത്‌ ?
(A) 48, 6
(B) 6, 48
(C) 49,7

(D) 7, 49

70. 1985 ഡിസംബർ 25 ബുധനാഴ്ച എങ്കിൽ 1988 ജനുവരി 1 ഏത്‌ ദിവസമായിരിക്കും ?
(A) വെള്ളി
(B) ശനി
(C) ഞായർ
(D) തിങ്കൾ

71. Gandhiji led a ____________ life. Which is the correct word ?
(A) Quitee
(B) Quiet
(C) Quiete
(D) Quit

72. Which is the correct sentence ?
(A) I did not want it
(B) I do not wanted it
(C) I did not wanted it
(D) I does not wanted it

73. How old are you ? This sentence is _________
(A) Imperative
(B) Declarative
(C) Interrogative
(D) Exclamatory

74. A rainy day in summer is a relief. It _________ to all living things.
(A) is bring relief
(B) bring relief
(C) brings relief
(D) were bring relief

75. Gopu says, ‘‘I am not well’’. On reporting this sentence we get
(A) Gopu says that he is not well.
(B) Gopu says that he was not well.
(C) Gopu says that I am not well.
(D) Gopu say that I was not well.

76. Which is the odd one ?
A) Jack
B) Jenny
C) Lion
D) Fox

77. Give the correct phrasal verb for ‘‘extinguish’’.
(A) Put in
(B) Put on
(C) Put out
(D) Put up

78. Fill in the blanks : Either you or your brothers ___________ absent.
(A) is
(B) am
(C) was
(D) are

79. Which is the tag form ?
(A) He seldom visits the library, does he ?
(B) He seldom visits the library, doesn’t he?
(C) He seldom visits the library, don’t he ?
(D) He seldom visits the library, didn’t he ?

80. My mother never ____________ a lie. Which is the correct tense form ?
A) tells
B) tell
C) telles
D) tellings

81. 'കരി' എന്നർത്ഥമുള്ള പദം.
(A) ഇംഗാലം
(B) ഉപലം
(C) സലിലം
(D) അചലം

82. Herculean Task എന്നതിനോട്‌ ചേർന്നു നിൽക്കുന്ന പ്രയോഗമേത്‌ ?
(A) ഹെർക്കുലീസിന്റെ പ്രയത്നം
(B) ആവർത്തിച്ചുള്ള ശ്രമം
(C) ഭഗീരഥ പ്രയത്നം
(D) സുഗ്രീവാജ്ഞ

83. 'തഥൈവ' എന്ന പദം പിരിച്ചെഴുതുമ്പോൾ
(A) തഥ + ഏവ
(B) തഥ + ഇവ
(C) തഥൈ + വ
(D) തഥഃ + വ

84. പൂജകബഹുവചന പദജോഡി ഏത്‌ ?
(A) ഗുരുക്കന്മാർ - അദ്ധ്യാപകർ
(B) അമ്മമാർ - ദമ്പതികൾ
(C) കാരണവർ - വൈദ്യർ
(D) സ്നേഹിതർ - ദുഃഖിതർ


85. 'എപ്പോഴും കൂടെ നടക്കുന്നയാൾ' - ഒറ്റപ്പദമേത്‌ ?
(A) ദിദൃക്ഷു
(B) സന്തത സഹചാരി
(C)  വക്താവ്‌
(D) പ്രതിനിധി

86. 'മാദ്ധ്യസ്ഥം പറയുക' എന്നർത്ഥം വരുന്ന ശൈലിയേത്‌ ?
(A) ഭരതവാക്യം
(B) നാരദക്രിയ
(C) ചർവ്വിത ചർവ്വണം
(D) പഞ്ചായത്തു പറയുക

87. തെറ്റായ വാക്യങ്ങൾ ഏതൊക്കെ ?
(i) ലക്ഷ്യപ്രാപ്തിയിലെത്തണമെങ്കിൽ കഠിന പരിശ്രമം ആവശ്യമാണ്‌.
(ii) സഹനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞാൻ വീണ്ടും ആവർത്തിക്കുകയാണ്‌.
(iii) എല്ലാ സുഹൃത്തുക്കളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
(iv) ആജാനുബാഹുവും അരോഗദൃഡഗാത്രനുമാണയാൾ.
(A) (i) & (ii)
(B) (iii) & (iv)
(C) (i) & (iv)
(D) (ii) & (iii)

88. 'വൈമുഖ്യം' എന്ന പദത്തിന്റെ വിപരീതം ഏത്‌ ?
(A) അലസം
(B) ആഭിമുഖ്യം
(C) പ്രസാദം
(D) ആർജ്ജവം

89. സ്ത്രീലിംഗ പ്രത്യയമേത്‌ ?
(i) അൻ
(ii) അൾ
(iii) ഇ
(iv) ത്‌
(A) (i) & (iv)
(B) (i) & (iii)
(C) (ii) & (iii)
(D) (iv)

90. ശരിയായ പദമേത്‌ ?
(A) യാദൃശ്ഛികം
(B) പതിവൃത
(C) പെട്ടന്ന്‌
(D) പാദസരം

91. ചുവടെ ചേർത്തിരിക്കുന്നവയിൽ അടിസ്ഥാന ഏകകം (Base Unit) ഏതാണ്‌ ?
(A) ലിറ്റർ
(B) ടൺ
(C) മിനുട്ട്‌
(D) മോൾ

92. ഇന്ത്യയുടെ ദേശീയ സ്റ്റാൻഡേർഡുകൾ (National Standards) സൂക്ഷിച്ചിരിക്കുന്ന ലാബറട്ടറി ഏതാണ്‌ ?
(A) ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യ മിന്റ്‌ (MINT), മുംബൈ
(B) ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്‌ (BIS), ഡൽഹി
(C) നാഷണൽ ഫിസിക്കൽ ലാബറട്ടറി (NPL), ഡൽഹി
(D) റീജിയണൽ റെഫൻസ്‌ സ്റ്റാൻഡേർഡ്‌ ലാബറട്ടറി, ഗുവാഹട്ടി

93. താഴെ പറയുന്നവയിൽ നിയമപരമായ അളവ്‌/ അളവ്‌ ഉപകരണം അല്ലാത്തത്‌ തെരഞ്ഞെടുക്കുക.
(A) ടാക്സി ഫെയർ മീറ്റർ
(B) ഓഡോ മീറ്റർ
(C) പെഗ്‌ മെഷർ
(D) വാട്ടർ മീറ്റർ

94. അളവ്‌-തൂക്ക സ്റ്റാൻഡേർഡുകളുടെ സ്ഥാപനം (Establishment of Standards of Weights and Measures) ഭരണഘടനയുടെ ഏത്‌ ലിസ്റ്റിലാണ്‌ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്‌ ?
(A) യൂണിയൻ ലിസ്റ്റ്‌
(B) സ്റ്റേറ്റ് ലിസ്റ്റ്‌
(C)  കൺകറന്റ്‌ ലിസ്റ്റ്‌
(D) ഉൾപ്പെടുത്തിയിട്ടില്ല

95. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ്‌ ലീഗൽ മെട്രോളജി (OIML) യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന രാജ്യം ?
(A) അമേരിക്കൻ ഐക്യനാടുകൾ
(B) ബ്രിട്ടൻ
(C) ഫ്രാൻസ്‌
(D) ജർമ്മനി

96. അളവുതൂക്ക ഉപകരണങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ട സ്ഥലം നിശ്ചയിക്കൂന്ന ഉത്തരവ്‌ പുറപ്പെടുവിക്കുന്നതിനുള്ള അധികാരി ആര് ?
(A) ലീഗൽമെട്രോളജി ഡയറക്ടർ
(B) ലീഗൽ മെട്രോളജി ഇൻസ്പെക്ടർ
(C) ലീഗൽ മെട്രോളജി കൺട്രോളർ
(D) ലീഗൽമെട്രോളജി ഡെപ്യൂട്ടി കൺട്രോളർ

97. ചില്ലറ വില്പന പാക്കറ്റിന്റെ പ്രിൻസിപ്പിൾ ഡിസ്പ്പേ പാനലിന്‌ അകത്ത്‌ അളവ്‌ പ്രഖ്യാപിച്ചിട്ടുള്ളതിന്‌ ഇടതു ഭാഗത്തായി ഒഴിഞ്ഞ്‌ കിടക്കേണ്ട സ്ഥലത്തിന്റെ ഏറ്റവും കുറഞ്ഞ വലിപ്പമെത്ര?
(A) പ്രഖ്യാപനത്തിലെ ഒരക്കത്തിന്റെ ഉയരം
(B) പ്രഖ്യാപനത്തിലെ രണ്ടക്കത്തിന്റെ ഉയരം
(C) പ്രഖ്യാപനത്തിലെ ഒരക്കത്തിന്റെ പകുതി ഉയരം
(D) പ്രഖ്യാപനത്തിലെ നാലക്കത്തിന്റെ ഉയരം

98. ചില്ലറ വില്പനയ്ക്കുള്ള പായ്‌ക്കറ്റിൻമേൽ നിർമ്മാതാവിന്റെ പൂർണ്ണ മേൽവിലാസത്തിന്‌ പകരമായി ഉപഭോക്താവിന്‌ ഇക്കാര്യം മനസ്സിലാക്കുന്നതിനുള്ള അടയാളം മതിയാകും എന്ന്‌ വ്യവസ്ഥ ചെയ്തിട്ടുള്ള പാക്കറ്റിന്റെ കപ്പാസിറ്റി എത്ര ?
(A) 5 ഘന സെന്റീമീറ്ററോ അതിൽ കുറവോ
(B) 10 ഘന സെന്റീമീറ്ററിൽ കൂടുതൽ
(C) 10 ഘന സെന്റീമീറ്ററോ അതിൽ കുറവോ
(D) 5 ഘന സെന്റീമീറ്ററിൽ കൂടുതൽ

99. ഫ്യുവൽ ഡിസ്പെൻസറിലൂടെ നൽകുന്ന പെട്രോളിന്റേയോ, ഡീസലിന്റേയോ അളവ്‌ ഉറപ്പ്‌ വരുത്തുന്നതിനായി ചില്ലറ വ്യാപാരി പമ്പിൽ സൂക്ഷിക്കേണ്ട അളവ്‌ പാത്രത്തിന്റെ കപ്പാസിറ്റി എത്ര ?
(A) 2 ലിറ്റർ /5 ലിറ്റർ
(B) 10 ലിറ്റർ/ 20 ലിറ്റർ
(C) 1 ലിറ്റർ / 2 ലിറ്റർ
(D) 5 ലിറ്റർ / 10 ലിറ്റർ

100. ഉപയോഗിക്കുന്ന സ്ഥലത്ത്‌ നിന്നും നീക്കുവാൻ കഴിയാത്ത അളവുതൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യേണ്ട തീയതിക്ക്‌ എത്ര ദിവസം മുമ്പ്‌ ഉപയോക്താവ്‌ ലീഗൽ മെട്രോളജി ഓഫീസർക്ക്‌ റിപ്പോർട്ട്‌ നൽകണം ?
(A) 15 ദിവസം
(B) 30 ദിവസം
(C) 60 ദിവസം
(D) 90 ദിവസം





Previous Post Next Post