രാജാറാം മോഹൻ റോയ്‌



>> രാജാറാം മോഹൻ റോയ്‌ ജനിച്ച വർഷം ?
1772

>> രാജാറാം മോഹൻ റോയ്‌ ജനിച്ച സ്ഥലം ?
ബംഗാളിലെ രാധാനഗർ

>> 'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?
രാജാറാം മോഹൻ റോയ്

>> ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്‌ എന്ന്‌ രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചതാര് ?
രബീന്ദ്രനാഥ ടാഗോർ

>> ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ?
രാജാറാം മോഹൻ റോയ്‌

>> ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത് ?
രാജാറാം മോഹൻ റോയ്‌

>> ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ ?
രാജാറാം മോഹൻ റോയ്‌

>> ഇന്ത്യൻ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പ്രവാചകൻ ?
രാജാറാം മോഹൻ റോയ്‌

>> ബ്രഹ്മ സമാജ സ്ഥാപകൻ ?
രാജാറാം മോഹൻ റോയ്‌

>> 'ഹിന്ദു-മുസ്ലീം മിശ്ര സംസ്‌കാരത്തിന്റെ സന്താനം' എന്നറിയപ്പെടുന്ന ഇന്ത്യൻ നേതാവാര് ?
രാജാറാം മോഹൻ റോയ്‌ (1828 ഓഗസ്റ്റ്  20)

>> 'ആധുനിക ഇന്ത്യയിലെ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാതനക്ഷത്രം' എന്നറിയപ്പെടുന്നത് ?
രാജാറാം മോഹൻ റോയ്‌

>> "ജാതി സമ്പ്രദായമാണ് ഇന്ത്യാക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം” എന്ന്‌ വിശ്വസിച്ച നവോത്ഥാന നായകൻ ?
രാജാറാം മോഹൻ റോയ്‌

>> കടൽ മാർഗം യൂറോപ്പിലേയ്ക്ക്‌ പോയ ആദ്യ ഇന്ത്യാക്കാരൻ ആര് ?
രാജാറാം മോഹൻ റോയ്‌

>> ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ ?
രാജാറാം മോഹൻ റോയ്‌
(അക്ബർഷാ രണ്ടാമന്റെ പ്രതിനിധിയായി സന്ദർശനം നടത്തി )

>> 1823-ലെ പത്ര സ്വാതന്ത്ര്യ നിയന്ത്രണ നിയമത്തിനെതിരെ പോരാടിയ നവോത്ഥാനനായകൻ  ?
രാജാറാം മോഹൻ റോയ്‌

>> 'സതി' സമ്പ്രദായത്തിനെതിരെ നിയമം പാസ്സാക്കാൻ വില്യം ബെന്റിക്‌ പ്രഭുവിനെ പ്രേരിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്‌ ?
രാജാറാം മോഹൻ റോയ്‌

>> സതി സമ്പ്രദായം നിർത്തലാക്കിയ വർഷം ?
1829 ഡിസംബർ 4

>> റാം മോഹൻ റോയിക്ക്‌ 'രാജ' എന്ന സ്ഥാനപ്പേര്‌ നൽകിയ മുഗൾ ഭരണാധികാരി ?
അക്ബർഷാ II

>> "മതപുനരുദ്ധാരണത്തിന്റെ അപ്പോസ്തലൻ” എന്ന്‌ രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചതാര് ?
സുഭാഷ്‌ ചന്ദ്ര ബോസ്‌ (ഇന്ത്യൻ സ്ട്രഗിൾ എന്ന പുസ്തകത്തിൽ)
 
>> "രാജാറാം മോഹൻ റോയ്‌ ഇന്ത്യയുടെ ആധുനിക യുഗം” ഉദ്ഘാടനം ചെയ്തു എന്ന്‌ അഭിപ്രായപ്പെട്ട വ്യക്തി ?
രബീന്ദ്രനാഥ ടാഗോർ

>> 'മതങ്ങളെ താരതമ്യം ചെയ്ത്‌ പഠിച്ച ആദ്യത്തെ അന്വേഷകൻ ' എന്ന്‌ രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചതാര് ?
മോനിയർ വില്യംസ്‌

>> 'സംബാദ് കൗമുദി' എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര്?
രാജാറാം മോഹൻ റോയ്

>> രാജാറാം മോഹൻ റോയ്‌ ഇംഗ്ലീഷ്‌ ഭാഷയിൽ ആരംഭിച്ച മാസിക ഏത് ?
ബ്രാഹ്മിണിക്കൽ മാഗസിൻ (1821)

>> രാജാറാം മോഹൻ റോയ്‌ പേർഷ്യൻ ഭാഷ യിൽ ആരംഭിച്ച പത്രം ?
മിറാത്ത്‌-ഉൾ-അക്ബർ (1822)

>> രാജാറാം മോഹൻ റോയ്‌ ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം ഏത് ?
ബംഗദൂത്‌ (1829)

>> രാജാറാം മോഹൻ റോയ്‌ ബംഗാളിയിലേക്ക്‌ വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം ഏത് ?
ബജ്റ സൂചി

>> ഭഗവദ്ഗീതയും ഉപനിഷത്തുകളും ബംഗാളി ഭാഷയിലേയ്ക്ക്‌ തർജ്ജമ ചെയ്ത നവോഥാന നായകൻ ?
രാജാറാം മോഹൻ റോയ്‌

>> വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യപരിഷ്‌കർത്താവ് ?
രാജാറാം മോഹൻ റോയ്

>> 1815-ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ?
ആത്മീയ സഭ

>> ബ്രിട്ടീഷ്‌ മിഷണറിയായിരുന്ന വില്യം ആദത്തിനൊപ്പം രാജാറാം മോഹൻ റോയ്‌ സ്ഥാപിച്ച സംഘടന ഏത് ?
കൽക്കട്ട യൂണിറ്റേറിയൻ സൊസൈറ്റി (1823)

>> ആദ്യമായി ഇന്ത്യയിൽ ഒരു ദേശീയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടികാട്ടിയ സാമൂഹിക പരിഷ്‌കർത്താവ് ?
രാജാറാം മോഹൻ റോയ്‌

>> 1825-ൽ കൽക്കട്ടയിൽ വേദാന്ത കോളേജ്‌ സ്ഥാപിച്ച ഇന്ത്യൻ നേതാവ്‌ ?
രാജാറാം മോഹൻ റോയ്‌

>> കൽക്കട്ടയിൽ ഹിന്ദു കോളേജ്‌ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമൂഹിക പരിഷ്‌കർത്താവ്‌ ?
രാജാറാം മോഹൻ റോയ്‌

>> ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ്‌ സ്‌കൂളായ ആംഗ്ലോ ഹിന്ദു സ്കൂൾ കൽക്കട്ടയിൽ ആരംഭിച്ച വ്യക്തി ?
രാജാറാം മോഹൻ റോയ്‌ (1822)

>> ഇന്ത്യയിലെ ആദ്യത്തെ മിഷനറി സ്കൂൾ ആരംഭിച്ച നവോഥാന നായകൻ ?
രാജാറാം മോഹൻ റോയ്‌ (1830)

>> തന്റെ ആശയങ്ങളുടെ പ്രചരണാർത്ഥം രാജാറാം മോഹൻ റോയ് വില്യം ആദത്തിനൊപ്പം സ്ഥാപിച്ച സംഘടന ?
യൂണിറ്ററിയൻ അസ്സോസിയേഷൻ

>> രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്ര നാഥ ടാഗോർ ആരംഭിച്ച സംഘടന ഏത് ?
തത്ത്വബോധിനി സഭ

>> രാജാറാം മോഹൻ റോയിയുടെ ആശയങ്ങളെ എതിർത്തുകൊണ്ട്‌ രാധാകാന്ത്‌ ദേബ്‌ ആരംഭിച്ച യാഥാസ്ഥിതിക സംഘടന ഏത് ?
ധർമ്മസഭ

>> 1833 സെപ്തംബർ 27ന്‌ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്‌ അന്തരിച്ച ഇന്ത്യൻ നവോത്ഥാന നായകൻ ?
രാജാറാം മോഹൻ റോയ്‌

>> രാജാറാം മോഹൻ റോയിയുടെ അന്ത്യ വിശ്രമ സ്ഥലം ?
അർണോസ് വാലേ ശ്മശാനം, ബ്രിസ്റ്റോൾ (ഇംഗ്ലണ്ട്)

>> രാജാറാം മോഹൻ റായിയുടെ ഭൗതികാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ട് വന്ന വ്യക്തി ?
ദ്വാരകാനാഥ്‌ ടാഗോർ

>> രാജാറാം മോഹൻ റോയിയുടെ ജീവചരിത്രകാരൻ ?
മേരി കാർപെന്റെർ

>> രാജാറാം മോഹൻ റോയിയുടെ  പ്രധാന കൃതികൾ :

  • "തുഹ്‌ഫത്ത്- ഉൾ- മുവാഹിദ്ദീൻ"(Gift to monotheists)
    (ഏക ദൈവവിശ്വാസികൾക്കൊരു സമ്മാനം) (1805)
  • "ജീസസിന്റെ കല്പനകൾ " (Precepts of Jesus) (1820)
Previous Post Next Post