UP School Teacher (Malayalam Medium) Question Paper and Answer Key

 Question Code: 042/2022  (A)
 Name of Post: UP School Teacher (Malayalam Medium)
Department: Education
Cat. No: 304/2020, 334/2020, 440/2020, 441/2020 & 442/2020
Date of Test: 23.04.2022

1. പഴശ്ശിരാജയെക്കുറിച്ച്‌ താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്‌?
(A) കോട്ടയം രാജ്യത്തിന്റെ രാജകുമാരനായിരുന്നു
(B) പതിനേഴാം നൂറ്റാണ്ടിലെ അവസാനത്തിൽ മൈസൂർ രാജ്യത്തിനും പിന്നീട്‌ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കുമെതിരെ ശക്തമായി ചെറുത്തു നിൽപ്പ്‌ നയിച്ചു
(C) കേരളസിംഹം എന്നറിയപ്പെടുന്നു
( D) പഴശ്ശിരാജ ആരംഭിച്ച ഗറില്ലാ യുദ്ധമുറ ബ്രിട്ടീഷ്‌ സൈന്യത്തിന്‌ വൻ നാശനഷ്ടങ്ങൾ വരുത്തി

2. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചില വ്യക്തികളെക്കുറിച്ചും വസ്തുതകളെക്കുറിച്ചുള്ള പട്ടികയാണിത്‌. ഉചിതമായി യോജിപ്പിച്ചത്‌ കണ്ടെത്തുക :

1. ഗുരുവായൂർ സത്യാഗ്രഹം       5. കെ.പി. കേശവമേനോൻ
2. വൈക്കം സത്യാഗ്രഹം           6. മന്നത്ത്‌ പത്മനാഭൻ
3. ചെമ്പഴന്തി ആശ്രമം              7. അയ്യങ്കാളി
4. ചാന്നാർ ലഹള                      8. സഹോദരൻ അയ്യപ്പൻ
                                                 9. ശ്രീനാരായണഗുരു,

(A)  1-5  2-6,  3-7, 4-8
(B) 1-6 , 2-5 , 3-9, 4-7
(C)   1-7 , 2- 8,  3-9, 4-6
( D)  1- 8,  2-9,  3.7, 4-6
 

3. വക്കം അബ്ദുൽ ഖാദർ മരലവിയെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്‌?

(A) സ്വദേശാഭിമാനി പ്രതിവാരപത്രം ആരംഭിച്ചു
(B) കേരളത്തിലെ മുസ്ലീംകൾക്കിടയിലെ സാമൂഹ്യപരിഷ്കർത്താവ്‌
(C) ) നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു
( D)) ഇസ്ലാം ധർമ്മ പരിപാലനസംഘം രൂപീകരിച്ചു


4 .ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :
 1.  കെ. കേളപ്പൻ നയിച്ചു
 2.  കോഴിക്കോട്‌ മുതൽ പയ്യന്നൂർ കടപ്പുറം വരെ
 3. 1930 ൽ നടന്നു    
 4 .വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ്‌ പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം
 5. നൂറോളം സ്വാതന്ത്രരസമരസേനാനികളാണ്‌ പങ്കെടുത്തത്‌

   (A)   1 ,2, 3  പ്രസ്താവനകൾ ശരിയാണ്‌
   (B)      1,2,5    പ്രസ്താവനകൾ ശരിയാണ്‌
   (C)     2, 3, 4  പ്രസ്താവനകൾ ശരിയാണ്‌
    (D)  എല്ലാ പ്രസ്താവനകളും ശരിയാണ്‌

5. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ ചേർക്കുന്നു. ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :

 1. ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊല
 2. ചൗരിചൗരാ സംഭവം
 3.ഉപ്പുസത്യാഗ്രഹം
 4. ബംഗാൾ ഗസ്റ്റ്‌
 5. ക്വിറ്റിന്ത്യാ സമരം

(A) 1,2,3,4,5   
(B)  4,2,1,5,3
(C)  2,3,4,5,1  
( D) 4,1,2,3,5

6. കൂട്ടത്തിൽ പെടാത്തത്‌ ഏത്‌?

(A) പ്രാർത്ഥനാ സമാജം
(B)  ആര്യസമാജം
(C)  ഹിന്ദു സമാജം
( D) ബ്രഹ്മ സമാജം

7. താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്‌?
(A)നീല വിപ്പവം
(B)  ധവള വിപ്പവം
(C) ഹരിത വിപ്പവം
( D)ഓറഞ്ച്‌ വിപ്പവം

8. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്നത്‌ ആരെയാണ്‌?
(A) ഡോ. വിക്രം എ. സാരാഭായി
(B) ഡോ. എ.പി.ജെ. അബ്ദുൽ കലാം
(C) ഡോ. സി.വി. രാമൻ
( D) ഡോ. ചന്ദ്രശേഖർ

9 .ഈജിപ്ഷ്യൻ സംസ്ലാരത്തെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തുക :
1. നൈൽ നദീതടങ്ങളിലാണ്‌ വികസിച്ചത്‌
2. ഗിസയിലെ പിരമിഡുകൾ പുരാതന ഇദജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്‌
3. തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത്‌ ബദേറിയൻ സംസ്കാരമാണ്‌
4. പുരാതന ഈജിപ്പിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട്‌ നിറച്ചിരുന്നു.

(A) പ്രസ്താവന 1, 2 ശരിയാണ്‌
(B)  പ്രസ്താവന 3, 4 ശരിയാണ്‌
(C)  പ്രസ്താവന 1, 2, 4 ശരിയാണ്‌
( D) മുഴുവൻ പ്രസ്താവനകളും ശരിയാണ്‌

10. താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത്‌ ഏത്‌?
 (A)  ആര്യൻ നാഗരികത
 (B) സിന്ധു നദീതടസംസ്കാരം
 (C) വൈദിക നാഗരികത
 ( D)ഇവയെല്ലാം

11.ഏത്‌ മന്ത്രാലയത്തിന്‌ കീഴിലാണ്‌ ദേശീയ ജനസംഖ്യാ രജിസ്റ്റർ(National population register ) തയ്യാറാക്കുന്നത്‌?
(A) ആഭ്യന്തര മന്ത്രാലയം
(B)  വനിതാ ശിശു വികസന മന്ത്രാലയം
(C) വിദ്യാഭ്യാസ മന്ത്രാലയം
( D) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

 

12.സ്കൂൾ കുട്ടികൾക്ക്‌ വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ്‌ മായി (PISA - Programme  for International Student Assesment )
 ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക :|
 

 1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കൂട്ടികൾ എവിടെ നിൽക്കുന്നു എന്ന്‌ വിലയിരുത്തേണ്ടത്‌ അനിവാര്യമാണ്‌
 2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ്‌ പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ്‌വിലയിരുത്തുന്നത്‌
 3.രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ്‌ നടത്താറുള്ളത്‌
 4.പിസ റാങ്കിങ്ങിൽ മികച്ചു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ
 5.2021-ൽ നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്‌

(A) 1, 3, 5 പ്രസ്താവനകൾ ശരിയാണ്‌  
(B)    1,2, 3 പ്രസ്താവനകൾ ശരിയാണ്‌
(C)     1, 2 , 4 പ്രസ്താവനകൾ ശരിയാണ്‌
( D) 1, 3, 4 പ്രസ്താവനകൾ ശരിയാണ്‌

13. ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ്‌ ചുവടെ നല്ലിയിരിക്കുന്നത്‌.
ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :
 

(i) ഇന്ത്യയിൽ ബാങ്കിംഗ്‌ സമ്പ്രദായം ആരംഭിക്കുന്നത്‌ 1786 ൽ ജനറൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സ്ഥാപിച്ചതോടെയാണ്‌
(ii) 1934 ലെ റിസർവ്വ്‌ ബാങ്ക്‌ ആക്ട്‌ (ആർ.ബി.ഐ. ആക്ട്‌) പ്രകാരം 1935 ൽ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സ്ഥാപിതമായി
(iii)വാണിജ്യബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യാ ഗവണെന്റ്‌ 1949 ൽ ബാങ്കിംഗ്‌ റെഗുലേഷൻസ്‌ ആക്ട്‌ നടപ്പിലാക്കി
(iv) ഇനമ്പീരിയൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെ ദേശസാൽക്കരിച്ച്‌ യുണൈറ്റഡ്‌ കൊമേഴ്‌സ്യൽ ബാങ്ക്‌ എന്ന പേരിലാക്കി
 
(A)  (i) (ii) & (iv)
(B)  (i) (ii) & (iii)
(C)  (ii)  (iii) & (iv)
( D)  (i) (iii) & (iv)

14. താഴെ കൊടുത്തിരിക്കുന്നവയിൽ ഉപദ്വീപീയ നദികളിൽ പെടാത്തത്‌ ഏത്‌?
(A)ഗോദാവരി
(B)  മഹാനദി
(C)  നർമ്മദ
( D)ബ്രഹ്മപുത്ര

15. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ “സ്ഥിതിസമത്വം, മതേതരത്വം” എന്നീ ആശയങ്ങൾ കൂട്ടിച്ചേർത്തത്‌ എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്‌?
(A)42
(B)  44
(C)  41
( D) 43

16. സാമൂഹ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ്‌ താഴെ നല്ലിയിരിക്കുന്നത്‌. ഇതിൽശരിയായ പ്രസ്താവന / പ്രസ്ലാവനകൾ കണ്ടെത്തുക :
 

 (i)  പോലീസ്‌, കോടതി, ജയിൽ എന്നീ സ്ഥാപനങ്ങൾ വഴിയാണ്‌  ഔപചാരിക സാമൂഹ്യനിയ്ന്ത്രണം സാധ്യമാകുന്നത്‌
 (ii)   കുടുംബം, മതം, സമപ്രായക്കാരുടെ സംഘം തുടങ്ങിയവയിലൂടെയാണ്‌ ഓപചാരിക സാമൂഹിക നിയന്ത്രണം സാധ്യമാകുന്നത്‌
 (iii)  നിയമം, വിദ്യാഭ്യാസം, ബലപ്രയോഗം എന്നിവയാണ്‌ അനൌപചാരിക സാമുഹ്യനിയന്ത്രണത്തിന്റെ പ്രധാന മാർഗ്ഗങ്ങൾ
 (iv)  ഓപചാരിക സാമൂഹ്യ നിയന്ത്രണത്തിന്റെ ലംഘനം ശിക്ഷാർഹമാണ്‌
    
  (A) (ii) , (iv)
  (B)  (i)  ,  (iv)
  (C)  (ii) , (iii)
  ( D)  (i) ,   (iii)

17.സാമൂഹ്യശാസ്ത്ര ക്ലാസ്സിൽ അദ്ധ്യാപികയ്ക്ക്‌ ഉപയോഗിക്കാവുന്ന ഒരു ഡസ്ക്ടോപ്പ്‌ പ്ലാനറ്റോറിയം സോഫ്റ്റ്വെയർ താഴെ കൊടുത്തിട്ടുള്ളവയിൽ
ഏതാണ്‌?

(A) ഫെറ്റ്
(B) ജികോബ്രിസ്
(C)  സ്റ്റെല്ലേറിയം
( D) ടക്സ്പെയ്ന്റ്‌

18.കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ക്ലാസ്സുകൾ സംസ്ഥാനതലത്തിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം :
  (A)  State Institute of Educational Management and Training
  (B)  Institute of Advanced Studies in Education
  (C)   State institute of Educational Technology
  ( D)   Kerala Infrastructure and Technology for Education

19.ആരോഗ്യം, ഈർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്ലന ചെയ്യു സൂപ്പർ കംപ്യൂട്ടർ ഏത്‌?

(A) പവലിയൻ 15
(B) ഫുഗാക്കു,
(C) മിഹിർ
( D) പ്രത്യുഷ്‌

20.വൈദ്യുത ചാർജ്ജിന്റെ യൂണിറ്റാണ്‌ :
(A) ആംപിയർ
(B)  ഫാരഡെ
(C) കൂളോം
( D) വോൾട്ട്‌

21.നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തര സമയ ഗ്രാഫ്‌ താഴെ പറയുന്നവയിൽ ഏതാണ്‌?



Correct Answer : A

22.ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത്‌ എത്തിച്ച ബഹിരാകാശ പേടകമാണ്‌ :
(A)മെർക്കുറി
(B)  വോസ്റ്റോക്ക്‌ 1
(C)  സോയൂസ്‌
( D)കൊളംബസ്‌

23.കടലിൽ നീന്തുന്നത്‌ പുഴയിൽ നീന്തുന്നതിനേക്കാൾ എളുപ്പമാണ്‌. കാരണം :
(A) കടൽ വെള്ളത്തിൽ തരംഗങ്ങൾ ഉള്ളതുകൊണ്ട്‌
(B) കടൽ വെള്ളത്തിന്റെ സാന്ദ്രത പുഴയിലെ വെള്ളത്തേക്കാൾ കൂടുതലാണ്‌
(C)  പ്പവക്ഷമബലം കടൽ വെള്ളത്തിൽ കുറവായതുകൊണ്ട്‌
( D)കടലിൽ കൂടുതൽ വെള്ളം ഉള്ളതുകൊണ്ട്‌

24.  ശബ്ദം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക്‌ പ്രവേശിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ്‌ മാറ്റം സംഭവിക്കുന്നത്‌?
(A) വേഗത, തരംഗദൈർഘ്യം
(B)  ആവൃത്തി, തരംഗദൈർഘ്യം
(C)  ആവൃത്തി, വേഗത
( D) തീവ്രത, ആവൃത്തി

 25 .ഒന്നിലധികം സ്പെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ താഴെ കൊടുത്ത പ്രസ്താവനകളിൽനിന്നും ശരിയായത്‌ തെരഞ്ഞെടുക്കുക :
  

 (i)ഓരോ സ്െല്ലിലൂടെയും കടന്നു പോകുന്ന കറന്റ്‌ തുല്യമാണ്‌
   (ii)  ആകെ ഇ.എം.എഫ്‌. സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ്‌. ന്റെ തുകയ്ക്ക്‌ തുല്യമായിരിക്കും
   (iii)  സർക്കീട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തരപ്രതിരോധം കുറയുന്നു
    
 (A) (i) & (ii)
 (B) (ii & (iii)
 (C) (i) &  (iii)
  ( D)  (i),(ii) & (iii)

26. താഴെ പറയുന്നവയിൽ ഏതൊക്കെയാണ്‌ വൈദ്യുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ?
   (i)  ഇലക്രിക്‌ ഹീറ്റർ
   (ii)  മൈക്രോവേവ്‌ ഓവൻ
   (iii)   റെഫ്രിജറേറ്റർ
 
 (A)  (i) & (ii)
 (B)  (ii & (iii)
 (C)   (i) &  (iii)
 ( D)  (i),(ii) & (iii)


27.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ വേധ മിസൈലുകളുടെ ആക്രമണത്തെ അതിജീവിക്കാൻ കഴിവുള്ള ഏറ്റവും പുതിയ ബാലിസ്റ്റിക്‌ മിസൈലാണ്‌ :
(A)ബ്രഹ്മോസ്‌
(B) പൃഥ്വി
(C) അഗ്നി
( D) പ്രളയ്‌

28. ഇൻഡ്യ ബെയ്സ്ഡ്‌ ന്യൂട്രിനോ ഒബ്സർവ്വ്ററി 10) യുടെ നിർമ്മാണം പുരോഗമിക്കുന്നത്‌ എവിടെയാണ്‌?
(A)മഹാരാഷ്ട
(B) കർണ്ണാടക
(C)  തമിഴ്‌നാട്‌
( D)ഒറീസ്സ

 29.താഴെ കൊടുത്തിരിക്കുന്നവയിൽ കൊളോയിഡിന്റെ സവിശേഷതകൾ ഏതെല്ലാം?
(i) ഘടകങ്ങളെ അരിച്ച്‌ വേർതിരിക്കാൻ കഴിയില്ല
(ii) പ്രകാശത്തിന്റെ പാത ദൃശ്യമാണ്‌
(iii) പദാർത്ഥ കണികകളെ നഗ്നനേത്രങ്ങൾകൊണ്ട്‌ കാണാൻ കഴിയും
   
  (A)  only  (i),(ii)
  (B)  only  (ii), (iii)
  (C)   only   (i) , (iii)
  ( D)  All of the above  (i) ,  (ii)  (iii)

30.ഏതാനും ആസിഡുകളുടെ അയോണീകരണ സമവാക്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.ഇവയിൽ ശരിയായവ ഏതെല്ലാം?








  (A) only  (i),(ii)  & (iii)
  (B)  only  (ii), (iii) &  (iv)
  (C)  All of the above  (i) ,  (ii)  (iii) & (iv)  
  ( D) only   (i) , (iii)  & (iv)  

31.പീരിയോഡിക്‌ ടേബിളിലെ ക്രമാവർത്തന പ്രവണതകളെ സംബന്ധിക്കുന്ന ഏതാനും പ്രസ്താവനകളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. ഇവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം?
    (i) പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട്‌ പോകുന്തോറും ആറ്റത്തിന്റെ വലുപ്പം പൊതുവെ കുറഞ്ഞു വരുന്നു
    (ii) പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട്‌ പോകുന്തോറും ന്യൂക്ലിയർ ചാർജ്ജ്‌ കൂടുന്നു
    (iii) ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഈർജ്ജം കുറയുന്നു
    
   (A)  only (i ) & (ii)    
    (B) only  (ii) & (iii)
    (C)  only  (i)  &  (iii)
    ( D)  All of the above (i) ( ii) & ( iii )

32.180 ഗ്രാം ജലത്തിൽ അടങ്ങിയിരിക്കുന്ന ജലതന്മാത്രകളുടെ എണ്ണം എത്ര?


Correct Answer : B


33.താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i)ഉരുക്കി വേർതിരിക്കൽ
(ii)കാൽസിനേഷൻ
(iii) ലീച്ചിംഗ്‌
 (iv) റോസ്റ്റിംഗ്‌
       
   (A) only   (i) , (iii)
   (B) only  (i ) & (ii) & (iv)    
   (C) only  (ii) &  (iv)
   ( D) only   (i) , (iii) & (iv)   
 


 (i)  C യുടെ ഗാഡത വർദ്ധിപ്പിക്കുന്നു
(ii) താപനില വർദ്ധിപ്പിക്കുന്നു
(iii)മർദ്ദം വർദ്ധിപ്പിക്കുന്നു
(iv) A യുടെ ഗാഡത വർദ്ധിപ്പിക്കുന്നു
    
  (A) only  (iii) & (iv)  
  (B) only    (ii) &  (iv)
  (C)  only  (i ) & (ii) & (iv)
  ( D) All of the above (i) ( ii) ( iii )  & (iv)


35.താഴെ കൊടുത്തിരിക്കുന്നവയിൽ ഫങ്ഷണൽ ഐസോമറുകൾ ഏതെല്ലാം?


 




 


(A)  only  (iii) & (iv)  
(B)  only  (i ) & (ii)
(C)  only   (ii) &  (iv)
( D) only  (i ) & (iii)
 
 

36.താഴെ കൊടുത്തിരിക്കുന്നവയിൽ കാർബണിന്റെ രൂപാന്തരങ്ങൾ (Allotropes) ഏതെല്ലാം?

(i) ക്യുമീൻ
(ii)ഫ്യുള്ളിറീൻ  കാറ്റ്
(iii) ഗ്രാഫൈറ്റ്
(iv) ഗ്രഫീൻ
   
   (A) All of the above (i) ( ii) ( iii )  & (iv)
   (B)  only  (ii) (iii)  & (iv)
   (C)  only  (i ) & (ii)  & (iii)
   (D)  only  (i ) & (ii) & (iv)

37.U .N ജനറൽ അസംബ്ലി, ഇന്റർനാഷണൽ ഇയർ ഓഫ്‌ പീരിയോഡിക്‌ ടേബിൾ (International Year of Periodic Table) ആയി പ്രഖ്യാപിച്ച വർഷം ഏത്‌?
  (A)  2021
  (B) 2020
  (C)  2019
  ( D) 2018

38. ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശവിജ്ഞാനീയ ചരിത്രവുമായി ബന്ധപ്പെട്ട  ജോഡി ഏത്‌?
(A)തിയോഡർ ഷാൻ           -    കോശത്തിന്‌ ന്യൂക്ലിയസ്‌ എന്ന കേന്ദ്രം കണ്ടെത്തി
(B) റുഡോൾഫ്‌ വിർഷോ      -    ജന്തുശരീരം കോശങ്ങളാൽ നിർമ്മിതം
(C) റോബർട്ട്‌ ബ്രൺ             -     നിലവിലുള്ള കോശങ്ങളിൽ നിന്നു മാത്രമെ പുതിയകോശങ്ങൾ ഉണ്ടാകൂ
( D)എം.ജെ. ശ്ലീടാൻ             -      സസ്യശരീരം കോളങ്ങളാൽ നിർമ്മിതം
 

39.പോഷണ പ്രക്രിയയിലെ ശരിയായ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ഫ്ലോചാർട്ട്‌ ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തി എഴുതുക :

 


 Correct Answer : A

 40.കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളുടെ കൂട്ടം കണ്ടെത്തി എഴുതുക :
(A)വിറ്റാമിൻ  A,B,C,D
(B)    വിറ്റാമിൻ   B,C,D,K
(C)  വിറ്റാമിൻ  A,D.E,K
( D) വിറ്റാമിൻ A,B,E,K

41.ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സെറിബ്രത്തിന്റെ ധർമ്മവുമായി ബന്ധമില്ലാത്തത്‌ ഏത്‌?
(A)ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നതിന്റെ കേന്ദ്രം
(B)  പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു
(C) ചിന്ത, ബുദ്ധി, ഭാവന, ഓർമ്മ എന്നിവയുടെ കേന്ദ്രമായി വർത്തിക്കുന്നു,
( D)ഐശ്ചിക ചലനങ്ങളെ നിയന്ത്രിക്കുന്നു,

42.തന്നിരിക്കുന്നവയിൽ വാക്ലിനേഷനിലൂടെ പ്രതിരോധശക്തി ആർജിക്കാൻ സാധിക്കാത്ത രോഗം ഏത്‌?
(A) സിക്കിൾ സെൽ അനീമിയ
(B) ) ക്ഷയം
(C) വില്ലൻചുമ
( D)ഡിഫ്ത്തീരിയ

43.പ്രകാശസംശ്ലേഷണ സമയത്ത്‌ പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം ഏതാണ്‌?
(A) അന്നജത്തിന്റെ വിഘടനം
(B) കാർബൺ ഡൈ ഓക്ൈഡിന്റെ വിഘടനം
(C) ജലത്തിന്റെ വിഘടനം
( D) ATP യുടെ വിഘടനം


44.ചൂടും സ്പർശവും അറിയുന്നതിന്‌ മനുഷ്യനെ സഹായിക്കുന്ന സ്വീകരണികളെ കണ്ടെത്തിയതിന്‌ 2021  ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത്‌ ആർക്ക്‌?

(A) സ്യൂകുരോ മനാബെ
(B)  ഡേവിഡ്‌ ജൂലിയസ്‌
(C)  ക്ലോസ്‌ ഹാസെൽമാൻ
( D) ജ്യോർജിയോ പാരിസി

45.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്‌ നടപ്പിലാക്കിയ പരിപാടി ഏത്‌?
(A) ഹരിതകേരളം
(B)  എന്റെ മരം
(C) മണ്ണെഴുത്ത്‌
( D)) ജൈവവൈവിധ്യ ഉദ്യാനം

46.500, 1000, 100, 200, 20, .... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്‌?
(A) 2
(B) 4
(C)  40
( D) 400

47.ഒരു സമചതുരത്തിന്റെ പരപ്പളവ്‌ 256 ചതുരശ്രസെന്റീമീറ്റർ ആണ്‌. സമചതുരത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ച്‌ വരച്ചാൽ കിട്ടുന്ന രൂപത്തിന്റെ പരപ്പളവ്‌ എത്ര?
(A)  128 ച.സെ.മീ.
(B)   64 ച.സെ.മീ.
(C)   256  ച .സെ.മീ.
( D)  512ച.സെ.മീ.

48.ഒരു സാംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 9 കൂടുതലാണ്‌. ചെറിയ സംഖ്യയുടെ 4 മടങ്ങാണ്‌ വലിയ സംഖ്യ എങ്കിൽ ചെറിയ സാഖ്യ ഏത്‌?

 (A) 8
 (B)  6
 (C)  4
  (D)  2


 


 (A) 2
 (B) 3
 (C) 5
 (D) 9

50.ഒരു ടാങ്കിൽ 750 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ടാങ്കിന്റെ ട്‌ ഭാഗം വെള്ളം നിറഞ്ഞു. ഇനി എത്ര ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ ടാങ്ക്‌ നിറയും?

(A) 450 ലിറ്റർ
(B) 500 ലിറ്റർ
(C) 7700 ലിറ്റർ
( D)1250 ലിറ്റർ

51.ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 19, 10-00 പദം 39 ആയാൽ ആ സാഖ്യാശ്രേണിയിലെ ആദ്യപദം ഏത്‌?

(A)  3
(B)  4
(C)   5
( D)  6

52.ക്ലോക്കിലെ സമയം 11 മണി 10 മിനിട്ട്‌ ആകുമ്പോൾ മണിക്കൂർ സൂചിയ്ക്കും മിനിട്ട്‌ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ്‌ എത്രയായിരിക്കും?

 (A) 15°
 (B) 30°
 (C) 85°
 ( D)90°




 


 

 

 

 Correct  Answer : A

54 . 'A' ഒരു ജോലി 20 ദിവസം കൊണ്ടും' B' അതേ ജോലി 30 ദിവസം കൊണ്ടും ചെയ്തുതീർക്കും.A യും B യും ഒരുമിച്ച്‌ ജോലി ചെയ്യുകയാണെങ്കിൽ എത്ര ദിവസം കൊണ്ട്‌ ജോലിപൂർത്തിയാകും?
(A) 10
(B)  12
(C)  20
( D) 25

55.  20 സംഖ്യകളുടെ ശരാശരി 25 ആണ്‌. 29, 28 എന്നീ സംഖ്യകൾ മാറ്റിയാൽ ബാക്കിയുള്ള സംഖ്യകളുടെ ശരാശരി എത്രയാകും?

(A) 26
(B) 25
(C)  24
( D) 20

56.ഒരു ബാഗിന്റെ വില 10% കൂട്ടിയശേഷം 10% വിലകുറച്ച്‌ 693 രൂപയ്ക്കാണ്‌ വിറ്റത്‌. എന്നാൽ ഈ ബാഗിന്‌ ആദ്യം ഉണ്ടായിരുന്ന വില എത്ര രൂപയാണ്‌?

(A) 693 രൂപ
(B)346.50 രൂപ
(C)  86.25 രൂപ
( D) 700രൂപ
 

 57.ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും ചെറുതേത്‌?

 





 

Correct Answer : D

58.മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്ന 225 മീറ്റർ നീളമുള്ള തീവണ്ടിക്ക്‌ ഒരു ടെലിഫോൺ പോസ്റ്റ്‌ കടന്നുപോകാൻ എത്ര സമയം വേണ്ടിവരും?
(A) 2.5 സെക്കന്റ്‌
(B)സെക്കന്റ്‌
(C)  9 സെക്കന്റ്‌
( D) 8 സെക്കന്റ്‌

59.രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 9 : 11 ആണ്‌. സംഖ്യകളുടെ ഉസാഘ 7 ആയാൽ അവയിൽ ചെറിയ സംഖ്യ ഏത്‌?

(A)  99
(B)  63
(C)  11
( D)  9

60.സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട്‌ ഇരട്ടിയായാൽ വാർഷിക പലിശനിരക്ക്‌ എത്രയായിരിക്കും?
(A)8%
(B) 12%
(C)  12.5%
( D) 10%

61. താഴെ കൊടുത്തിരിക്കുന്നവയിൽ ചാക്രികരീതിയുടെ സവിശേഷത ഏത്‌?
(A)ആശയ സമഗ്ര പാലിച്ചുകൊണ്ടുള്ള ക്രമീകരണം
(B) ആശയരൂപീകരണം അടിസ്ഥാനമാക്കിയുള്ള ക്രമീകരണം
(C)  ആശയങ്ങളുടെ കാഠിന്യം അനുസരിച്ചുള്ള ക്രമീകരണം
( D) വിവിധ ആശയങ്ങൾ ബന്ധിപ്പിച്ചുള്ള ക്രമീകരണം

62. പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തത്തിലെ “സംസ്ഥാപനം” എന്ന ആശയം കൊണ്ട്‌ അർത്ഥമാക്കുന്നത്‌ എന്താണ്‌?
  (A) അവ ജ്ഞാതൃഘടകങ്ങളാണ്‌
  (B) പുതിയ അറിവുകൾ ഉണ്ടാകുമ്പോൾ നിലവിലുള്ള സ്തീമയിൽ ഉണ്ടാകുന്ന നവീകരണമാണ്‌
  (C)  കുട്ടിയുടെ മാനസിക സന്തുലിതാവസ്ഥയുടെ ബാലൻസ്‌ നിലനിർത്തുന്നതാണ്‌
  ( D)  പരിസ്ഥിതിയുമായുള്ള ഇടപെടലിലൂടെ ഉണ്ടാകുന്ന പുതിയ അറിവുകൾ കൂടിചേർക്കുന്നതാണ്‌

63. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി കായിക പ്രവർത്തനങ്ങളിലെ നേട്ടങ്ങളിലൂടെ തന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നത്‌ ഏത്‌ സമായോജനതന്ത്രത്തിന്‌ ഉദാഹരണമാണ്‌?
(A) ഉദാത്തീകരണം
(B)പ്രക്ഷേപണം
(C)  യുക്തീകരണം
( D) അനുപൂരണം

64. ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട്‌ ഹോവാർഡ്‌ ഗാർഡനർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്‌ മുന്നോട്ടുവച്ചത്‌?
(A)ശാരീരിക ചലനപരമായ ബുദ്ധി
(B)സാംസ്ലാരിക ബുദ്ധി
(C)  ബുദ്ധിയുടെ വിശിഷ്ട ഘടകം
( D)ഫ്ലൂയിഡ്‌ ഇന്റലിജൻസ്‌

65.ശ്രമ പരാജയ പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന്‌ നിയമങ്ങൾ ഏതൊക്കെ?
(A) ഫല നിയമം, ചോദക നിയമം, പ്രതികരണ നിയമം
(B) ചോദക നിയമം, പ്രതികരണ നിയമം അഭ്യാസ നിയമം
(C)  സന്നദ്ധത നിയമം, ഫല നിയമം, അഭ്യാസ നിയമം
( D) അഭ്യാസ നിയമം, സന്നദ്ധത നിയമം, പ്രതികരണ നിയമം

66.“അധ്യാപിക ക്ലാസ്സിൽ നൽകിയ ഗണിതപസിലിന്‌ സ്വയം ഉത്തരം കണ്ടെത്താൻ ആതിരയ്ക്ക്‌ കഴിഞ്ഞില്ല. അധ്യാപിക ചില സൂചനകളും വിശദീകരണങ്ങളും നൽകിയപ്പോൾ ആതിര സ്വയംഉത്തരം കണ്ടെത്തി.” ഇതിനെ താഴെ കൊടുത്തിരിക്കുന്ന ഏത്‌ മനഃശാസ്ത്ര ആശയവുമായി
ബന്ധപ്പെടുത്താം?
(A) കണ്ടെത്തൽ പഠനം
(B) സമീപസ്ഥ വികാസ മണ്ഡലം
(C) മനോവ്യാപാര പൂർവ്വഘട്ടം
( D) മാതൃക കാണിക്കൽ

67.പ്രത്യേക അസൈൻമെന്റുകൾ, സ്വതന്ത്ര പ്രോജക്ടുകൾ, ലഘു ഗവേഷണങ്ങൾ എന്നിവ ഏത്‌ വിഭാഗം കുട്ടികൾക്കാണ്‌ കൂടുതൽ അനുയോജ്യം?
(A) പ്രതിഭാധനരായ കുട്ടികൾക്ക്‌
(B) പഠന പിന്നോക്കക്കാർക്ക്‌
(C) പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്‌
( D)ഉയർന്ന ക്ലാസ്സിലെ കൂട്ടികൾക്ക്‌

68.“ഉൾക്കാഴ്ച പഠന സിദ്ധാന്തം' ഏത്‌ മനഃശാസ്ദ്ര ചിന്താധാരയാണ്‌ മുന്നോട്ടു വച്ചത്‌?
(A)സാമൂഹിക ജ്ഞാനനിർമ്മിതിവാദം
(B) വ്യവഹാരവാദം
(C) ഘടനാവാദം
( D) ഗസ്റ്റാൾട്ട്‌ മനഃശാസ്ത്രം

69.താഴെ കൊടുത്തിരിക്കുന്നവയിൽ വൃക്തി വ്യത്യാസത്തിൽ ഉൾപ്പെടാത്തത്‌ ഏത്‌?
(A) താൽപര്യങ്ങളിലേയും അഭിരുചികളിലേയും വ്യത്യാസം
(B)സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യാസം
(C) പഠന ശൈലിയിലെ വ്യത്യാസങ്ങൾ
( D) വൈകാരികമായ വ്യത്യാസങ്ങൾ


70. ബ്രൂണറുടെ ആശയ രൂപീകരണ പ്രക്രിയ പിന്തുടരുന്ന ടീച്ചർ അഞ്ചാംക്ലാസ്സിൽ ത്രികോണത്തിന്റെ പ്രത്യേകതകൾ പഠിപ്പിക്കുകയാണ്‌. ഒരു ഘട്ടത്തിൽ IMAGE" എന്ന്‌ ബോർഡിൽ എഴുതി. ഇത്‌ ഏതു ഘട്ടത്തെ സൂചിപ്പിക്കുന്നു?
(A) പ്രവർത്തന ഘട്ടം
(B) ഇന്ദ്രിയ ചാലക ഘട്ടം
(C) പ്രതീകാത്മക ഘട്ടം
( D) രൂപാത്മക ഘട്ടം

71.താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധിമാപനത്തിന്‌ ഉപയോഗിക്കുന്നത്‌ ഏത്‌?
  (A)  WAIS     
  (B)  CAT
  (C)  MMPI
  ( D)  TAT

72.ഏഴാം ക്ലാസ്സിലെ ലീഡറാണ്‌ വിദ്യ. ക്ലാസ്സിലെ മറ്റു കുട്ടികളുമായി അവൾ നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്‌. തീരുമാനമെടുക്കാനുള്ള കഴിവ്‌, പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്താനുള്ള കഴിവ്‌, സഹകരണമനോഭാവം, അനുതാപം എന്നീ കഴിവുകളും വിദ്യയ്ക്കുണ്ട്‌. വിദ്യയുടെ ഈ
കഴിവുകൾ എന്തിനെയാണ്‌ സൂചിപ്പിക്കുന്നത്‌?
(A) ബഹുമുഖ ബുദ്ധി
(B) വൈകാരിക ബുദ്ധി
(C) ബുദ്ധി ശക്തി
( D) ആത്മീയ ബുദ്ധി

73.സഹപാഠികളുടെ ചെറുസംഘം ഒരു പൊതു ഉദ്ദേശം മുൻനിർത്തി പ്രവർത്തിക്കുന്നതിനെ എങ്ങനെ വിശേഷിപ്പിക്കാം?
(A) ഉദ്ദേശാധിഷ്ഠിത പഠനം
(B) ഗ്രൂപ്പ പഠനം
(C)  സഹപഠനം
( D) സഹകരണാത്മക പഠനം

74.കേരളത്തിലെ സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ ഏതാണ്‌?

(A)സമഗ്ര 9
(B) സ്കൂൾ വിക്കി
(C)  വിക്കി പീഡിയ
( D) ജി സ്യൂട്ട്   

75.വിദ്യാഭ്യാസ മാനേജ്‌മെസ്സുമായി ബന്ധപ്പെട്ട പരിശീലനങ്ങളും ഗവേഷണങ്ങളും നടത്തുന്ന സ്ഥാപനം ഏത്‌?
  (A) SIEMAT
  (B)  SSK
  (C)   SIET
  (D)  SCERT

76.“മരങ്ങൾക്ക്‌ ജീവികളെപ്പോലെ ചലനശേഷി കൈവന്നാൽ അതിന്റെ ഫലങ്ങൾ എന്തെല്ലാമായിരിക്കും?"” താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ വികസനത്തിനാണ്‌ ഇത്തരംചോദ്യങ്ങൾ കൂടുതൽ അനുയോജ്യം?
(A) ജീവശാസ്ത്രപരമായ അറിവ്‌
(B) ബുദ്ധിശക്തി
(C)  പരിസ്ഥിതി സംരക്ഷണ മനോഭാവം
( D) സർഗ്ഗപരത

77.ശാസ്ത്ര പഠനത്തിനായി ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ ഏതാണ്‌?
(A)സ്റ്റെലേറിയം
(B)ജിയോജിബ്ര
(C) ഫെറ്റ്  
( D)ജികോബ്രിസ്

78.ജന്മനാ അംഗവൈകല്യമുള്ള കൂട്ടി നഴ്‌സറി ക്ലാസ്സിൽ പോയിരുന്നില്ല. അതിനാൽ ഒന്നാം ക്ലാസ്സിൽ എത്തിയപ്പോൾ മറ്റു കുട്ടികളെപ്പോലെ ഭാഷാശേഷി നേടാൻ കഴിഞ്ഞില്ല. വികസനത്തിലെ ഏത്‌ തത്വവുമായി ഇതിനെ ബന്ധപ്പെടുത്താം?
(A) വികസനം ക്രമീകൃതമാണ്‌
(B)വികസനം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു
(C)  വ്യത്യസ്ത ശരീരഭാഗങ്ങൾക്ക്‌ വികസനം വൃത്യസ്ത നിരക്കിൽ നടക്കുന്നു
( D)വികാസ മേഖലകൾ പരസ്സരം ബന്ധപ്പെട്ടിരിക്കൂന്നു

79.ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും കൃത്യമായി ഓർത്തെടുക്കുന്നകുട്ടി ഏതു തരം  ഓർമയാണ് ഉപയോഗിക്കുന്നത്‌?
(A) സംഭവപരമായ ഓർമ്മ
(B) അർത്ഥപരമായ ഓർമ്മ
(C) പ്രര്രിയാപരമായ ഓർമ്മ
( D) ഇന്ദ്രിയ ഓർമ്മ

80.താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മാർഗ്ഗമാണ്‌ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ ഉപയോഗിക്കുന്നത്‌?
(A) സാങ്കേതികസമീപനം
(B) ബഹു ഇന്ദ്രിയ സമീപനം
(C) വ്യക്തിഗത ബോധന സമീപനം
(D) മുകളിൽ സൂചിപ്പിച്ചവയെല്ലാം

81. Which of the following is NOT a sub skill of reading?
(A) Comprehension
(B) Fluency
(C) Transcription
(D) Decoding

82. Sometimes I have to work harder than ever before, pushing my own limits, and yes, I do
experience burnout. What does the word ‘burnout’ denote in the sentence?
(A) Heat
(B) Exhaustion
(C) Pride
(D) Distress

83. He will have reached Dubai by next Wednesday. Identify the tense of the sentence :
(A) Future Perfect
(B) Future Continuous
(C) Simple Future
(D) Future Perfect Continuous

84. The professor spoke for hours, but could not communicate to his students. Which phrasal
verb could be used as a substitute for the word ‘communicate’?
(A) get across
(B) get ahead
(C) get around
(D) get by

85. This has been a wonderful event, and I stand before you to speak —————— all of us
tonight.
(A) besides
(B) for
(C) toward
(D) by

86. He is —————— best actor I know.
(A) a
(B) an
(C) the
(D) none of the above

87. An example of intrinsic motivation would be :
(A) playing cricket because you love it
(B) going to work for money
(C) helping others hoping for praise
(D) going on a trip because you were asked to

88. Which of the following is a determiner?
(A) Try
(B) Use
(C) This
(D) After

89. There used to be a time when I ——————— run three miles at a stretch.
(A) can
(B) will
(C) should
(D) could

90. Language tests that assess a person's practical language skills and language competency ഏറെ called :
(A) Diagnostic tests
(A) Achievement tests
(C) Proficiency tests
(D) Aptitude tests

91. “ബന്ധു ജനങ്ങൾ മുഴുവനുമീ പ്രേമ-ബന്ധത്തിലെന്നോടെതിർത്തു നില്പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു
നാണയത്തുട്ടുകളാണു പോലും!”ഏത്‌ കഥാപാത്രത്തിന്റേതാണ്‌ ഈ വരികൾ?
 (A) രമണൻ
 (B)ചന്ദ്രിക
 (C) ഭാനുമതി 3
 (D)  മദനൻ

92. 'കാക്കനാടൻ' എന്നത്‌ ആരുടെ തൂലികാനാമമാണ്‌?
(A) വി.വി. അയ്യപ്പൻ പി
(B)  ചെറിയാൻ മാപ്പിള
(C)  പി .സച്ചിദാനന്ദൻ
(D)   ജോർജ്ജ്‌ വർഗ്ഗീസ്‌

93. താഴെ നൽകിയിരിക്കുന്നവയിൽ മാധ്യമ പുരുഷനുദാഹരണം ഏത്‌?
(A) നിന്റെ
(B)  എന്റെ
(C) അദ്ദേഹം
(D) എനിക്ക്

94. ജോർജ്ജ്‌ ഓണക്കൂറിന്റെ ആത്മകഥ ഏത്‌?
(A)എന്റെ കഥ
(B))കർമ്മഗതി
(C)ഹുൃദയരാഗങ്ങൾ
(D)   ഓർമകളുടെ ലോകത്തിൽ

95. 'കണ്ണുനീർ' എന്നർത്ഥം വരുന്ന പദം:
(A) ലോഭം
(B) ലോചനം   
(C) അക്ഷി   
(D)  ലോചം

96. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്‌?
വരുത്തി
(A) എല്ലാ മാസംതോറും
(B)   നിശ്ചിത തുക  
(C) ബാങ്കിൽ നിക്ഷേപിക്കാൻ
(D) അയാൾ ശ്രദ്ധിച്ചു


97. “നാറാണത്തു ഭരാന്തൻ' എന്ന കവിത കുട്ടികൾ നാടകരൂപത്തിൽ അവതരിപ്പിക്കുന്നു. അധ്യാപനത്തിലെ ഏത്‌ സബ്രദായത്തെ ആണ്  ഉൾക്കൊള്ളുന്നത്‌?
(A)ഹ്യൂറിസ്റ്റിക്‌ സ്രമ്പദായം
(B) ക്രീഡാരീതി
(C)ആഗമനനിഗമനരീതി
(D)  ഡാൾട്ടൺ പദ്ധതി

98. ഭാഷാപരമായ ബുദ്ധിയുടെ വളർച്ചയ്ക്ക്‌ അവശ്യമല്ലാത്തത്‌ താഴെ സൂചിപ്പിക്കുന്നതിൽ ഏത്‌?
(A) പ്രഭാഷണങ്ങൾ
(B)സെമിനാറുകൾ
(C)അഭിമുഖം
(D)  ഗ്രാഫുകൾ

99. കുട്ടികളുടെ പോർട്ട്ഫോളിയോ വിലയിരുത്തുന്നത്‌ ഏത്‌ വിലയിരുത്തലിന്റെ ഭാഗമായാണ്‌?
(A) നിരന്തര വിലയിരുത്തൽ
(B) വാർഷിക വിലയിരുത്തൽ
(C) ടേം വിലയിരുത്തൽ
(D)  മേൽപ്പറഞ്ഞ (A) (B) (C)ഇവയൊന്നും അല്ല

100. വിഷയങ്ങളെ വേർതിരിച്ച്‌ പഠിപ്പിക്കുന്നതിന്‌ പകരം പരസ്സരം ബന്ധപ്പെടുത്തി പഠിപ്പിക്കുന്ന സമീപനം :
(A)പരിസരപഠന സമീപനം
(B) ഗണിത സമീപനം
(C)ഉദ്ഗ്രഥിത സമീപനം
(D)  ഇവയൊന്നും(A) (B) (C) ഇവയൊന്നുമല്ല  




Previous Post Next Post