>>കാറ്റ്, ഒഴുക്കുവെള്ളം, ഹിമാനികൾ, തിരമാലകൾ എന്നിവയുടെ പ്രവർത്തനഫലമായി രൂപം കൊള്ളുന്ന ശിലകള്‍
അവസാദ ശിലകള്‍
>>അവസാദ ശിലകള്‍ മൂന്ന് വിധം :
- യാന്ത്രികമായി /ബലകൃതമായ രൂപം കൊണ്ടവ (mechanically formed)
- ജൈവികമായി രൂപം കൊണ്ടവ (Organically formed )
- രാസ്യപ്രവര്‍ത്തനഫലമായി രൂപം കൊണ്ടവ (Chemically formed)
>>ബലകൃതമായി രൂപം കൊള്ളുന്ന ശിലകള്‍ക്കുദാഹരണം
ഷെയില്‍, കളിമണ്ണ് (clay),മണല്‍കര്ട് (sand stone)
>>21-ാം നൂറ്റാണ്ടിന്റെ ഇന്ധനം എന്നു വിശേഷിപ്പിക്കാവുന്ന ശിലാഫലകങ്ങള്‍ക്കിടയിലെ വാതകസ്രോതസ്സ് ആണ്
ഷെയ്ൽ
>>ജൈവ വസ്തുക്കളില്‍ നിന്ന് രൂപം കൊള്ളുന്ന ശിലകള്‍ക്ക് ഉദാഹരണം
കല്‍ക്കരി, ചോക്ക്, ചുണ്ണാമ്പുകല്ല്
>>കളിമണ്ണ്, ക്വാർട്ട്സ്, കാൽസൈറ്റ് എന്നീ ധാതുക്കൾ കാണപ്പെടുന്ന ശില
അവസാദശില
>>രാസപ്രക്രിയ മൂലം രൂപം കൊള്ളുന്ന ശിലകള്‍ക്ക് ഉദാഹരണം
ജിപ്സവും, കല്ലുപ്പും
>>ഭാരവും കാഠിന്യവും കുറവായ ശില ഏതാണ് ?
അവസാദ ശില
>>“ജലകൃതശിലകള്‍', “സ്തരിത ശിലകള്‍” എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശിലകള്‍
അവസാദ ശിലകള്‍
>.പെട്രോളിയം, കല്‍ക്കരി എന്നിവ കാണപ്പെടുന്ന ശിലകള്‍ ഏതാണ് ?
അവസാദ ശിലകള്‍
>>ഫോസില്‍ ഇന്ധനങ്ങള്‍ക്കുദാഹരണമാണ് കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം.
>>“ശിലാതൈലം' എന്നറിയപ്പെടുന്നത്
പെട്രോളിയം
>>പാളികളായി കാണപ്പെടുന്ന ശില
അവസാദ ശില
>>പാളികളായി രൂപപ്പെടുന്നതുകൊണ്ട് അവസാദ ശിലകള്‍ അടുക്കു ശിലകള്‍ (stratified rocks) എന്നറിയപ്പെടുന്നു.
>>അവസാദ ശിലാപാളികള്‍ക്കിടയില്‍ കാണപ്പെടുന്ന പ്രാചീന കാലത്തുണ്ടായിരുന്ന ജീവജാലങ്ങളുടെ അവശിഷ്ടങ്ങള്‍
ഫോസിലുകള്‍
>>ഫോസിലുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
പാലിയന്റോളജി
>>ഫോസിലുകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം ?
ഭൂമിയുടെ പൂര്‍വകാലത്തെക്കുറിച്ച മനസ്സിലാക്കുന്നതിന്
ശിലകളുടെ പഴക്കം നിര്‍ണയിക്കുന്നതിന്
>>ഫോസിലുകള്‍ കാണപ്പെടുന്ന ശിലകള്‍ ഏതാണ് ?
അവസാദ ശിലകള്‍
>>കാറ്റ് നിക്ഷേപിച്ചുണ്ടാകുന്ന അവശിഷ്ടങ്ങൾ അടിഞ്ഞു ഉണ്ടാകുന്നവ അറിയപ്പെടുന്നത്?
ലോയ്‌സ്