Pre- Primary Teacher (Pre- Primary School) Question And Answer Key

Question Code: 033/2022 (A)   

Name of Post: Pre- Primary Teacher (Pre- Primary School)

Department: Education 

 Cat. No: 519/2019, 751/2021

 Date of Test: 02.04.2022

1. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച്‌ 10 +  2 അടിസ്ഥാനയോഗ്യതയില്ലാത്ത,നിലവിൽ പ്രീസ്‌ക്കൂൾ അധ്യാപകരായി ജോലിചെയ്യുന്നവർക്ക്‌ താഴെ പറയുന്ന ഏത്‌ കോഴ്‌സ്‌ നൽകാനാണ്‌ നിർദ്ദേശിച്ചിട്ടുള്ളത്‌ ?
A) ആറുമാസ സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌
B) ഒരു വർഷ ഡിപ്ലോമ കോഴ്‌സ്‌
C) രണ്ടുവർഷ ഡിപ്പോമ കോഴ്‌സ്‌
D) ഒരു വർഷ സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌

2. കേരള സംസ്ഥാന സർക്കാരിന്റെ ഏതുവകുപ്പിനു കീഴിലാണ്‌ കിന്റർഗാർട്ടൺ വിദ്യാലയങ്ങൾ നിലവിലുള്ളത്‌ ?
A) പൊതുവിദ്യാഭ്യാസ വകുപ്പ്‌
B)  വനിതാശിശുവികസന വകുപ്പ്‌
C) സാമൂഹ്യനീതി വകുപ്പ്‌
D)പട്ടികവർഗ്ഗ വികസന വകുപ്പ്‌

3. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ സർക്കാർ അംഗീകൃത പ്രീസ്ക്കൂൾ വിദ്യാഭ്യാസത്തിൽ അധ്യാപികമാർക്കായി പ്രസിദ്ധീകരിച്ച സോഴ്‌സ്ബുക്ക്‌ ഏത്‌ ?
A) കളിപ്പാട്ടം
B) കളിത്തോണി
C) അങ്കണത്തൈമാവ്‌
D)പ്രീസ്‌ക്കൂൾ കരിക്കുലം

4. വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിൽ വന്നത്‌ ?
 A) 1986 ഏപ്രിൽ 1
 B)1991 ഏപ്രിൽ 1
 C) 2009 ഏപ്രിൽ 1
 D)2010 ഏപ്രിൽ 1

5.10 + 2 + 3 എന്ന വിദ്യാഭ്യാസരീതി കൊണ്ടുവന്നത്‌ ?
A) കോത്താരി കമ്മീഷൻ
B) മുതലിയാർ കമ്മീഷൻ
C)  രാധാകൃഷ്ണൻ കമ്മീഷൻ
D) ഹണ്ടർ കമ്മീഷൻ

6.1835-ലെ മെക്കാളെയുടെ മിനുട്‌സ്‌ എന്നറിയപ്പെടുന്ന ഇന്ത്യൻ വിദ്യാഭ്യാസ രേഖയിൽ പറഞ്ഞ കാര്യങ്ങളിൽ ഉൾപ്പെടാത്തതേത്‌ ?
A) ഇന്ത്യൻ നാട്ടുഭാഷകളെ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ നിന്നും ശാസ്ത്രത്തിൽ നിന്നും തെരഞ്ഞെടുത്ത പദങ്ങൾകൊണ്ട്‌ സമ്പുഷ്ടമാക്കുക.
B) ഓരോ പ്രദേശത്തെയും പഠന മാധ്യമം അവരവരുടെ മാതൃഭാഷയിലാക്കുക.
C)  ഇന്ത്യക്കാരുടെയിടയിൽ യൂറോപ്യൻ സാഹിത്യവും ശാസ്ത്രവും പ്രചരിപ്പിക്കണം.
D) ഇന്ത്യയിലെയും അറേബ്യയിലേയും സകലസാഹിത്യത്തെക്കാളും വിലമതിക്കപ്പെട്ടതാണ് ഒരു അലമാരയിലൊതുങ്ങുന്ന യൂറോപ്യൻ സാഹിത്യം.

7.ഇന്ത്യൻ ഭരണഘടനയുടെ ഏതു വകുപ്പാണ്‌ സൗജന്യവും  സാർവ്ത്രികവുമായ വിദ്യാഭ്യാസത്തെ പ്രതിപാദിക്കുന്നത്‌ ?
A) 21-ാം വകുപ്പ്‌
B) 28-ാം വകുപ്പ്‌
C)  45-ാം വകുപ്പ്‌
D) 46-ാം വകുപ്പ്‌

8.ദേശീയ വിദ്യാഭ്യാസനയരേഖ 2020 പ്രകാരം 8 വയസ്സുവരെയുള്ള ഫൗണ്ടേഷണൽ കാലഘട്ടത്തിൽ പ്രീസ്‌ക്കൂൾ പഠന കാലം എത്രവർഷം ?
A)ഒരു വർഷം
B) രണ്ടു വർഷം
C)  മൂന്നു വർഷം
D) നാലു വർഷം

9.പ്രാചീന ഭാരതത്തിലെ ഒരു വിദ്യാകേന്ദ്രം.
A) തക്ഷശില
B) ഉജ്ജയിനി
C)  എല്ലോറ
D) മുസിരിസ്‌

10.ഭരണഘടനയിലെ 42-ാം ഭേദഗതി വരുന്നതിനുമുമ്പ്‌ വിദ്യാഭ്യാസം ഏത്‌ ഏജൻസി കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ?
A) കേന്ദ്ര സർക്കാർ
B) സംസ്ഥാന സർക്കാർ
C)കേന്ദ്രസംസ്ഥാന സർക്കാരുകൾ
D) സവിശേഷ ഏജൻസികൾ

11.സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു ദേശീയ വിദ്യാഭ്യാസ നയം ഉണ്ടായത്‌ എപ്പോഴാണ്‌ ?
A) 1964
B) 1968
C)  1986
D) 2020

12.ഫ്രെഡറിക്‌ അഗസ്റ്റ്‌ ഫ്രോബൽ ഏത്‌ ദാർശനിക സൈദ്ധാന്തിക വക്താവാണ്‌ ?
A) ആശയവാദം
B) പ്രായോഗിക വാദം
C)  പ്രകൃതിവാദം
D) മാനവികതാവാദം

13.“മനുഷ്യൻ രണ്ടുലോകങ്ങളിൽ ഉൾപ്പെട്ടവനാണ്‌. ഒരെണ്ണം ബാഹ്യമാണ്‌. ഒരെണ്ണം ആന്തരികവും. ആന്തരികമായ മാനവശേഷികളെ  സംസ്‌കരിച്ചെടുക്കലാണ്‌ വിദ്യാഭ്യാസം" - ഇതു ആരുടെ ആശയമാണ്‌ ?
A) സ്വാമി വിവേകാനന്ദൻ
B) മഹാത്മാഗാന്ധി
C)  അരൊബിന്ദോ
D) രവീന്ദ്രനാഥ ടാഗോർ

14.നാഷണൽ ഇ. സി. സി. ഇ. പോളിസി പ്രഖ്യാപിച്ച വർഷം.
A) 2011
B) 2013
C) 2015
D) 2020

15. കുട്ടി ലോകത്തെ കാണുന്നത്‌ സമഗ്രമാണ്‌ എന്ന കാഴ്ചപ്പാട്‌ ഏതു വിധത്തിലാണ്‌ ആധുനിക പ്രീസ്ക്കൂൾ ക്ലാസ്മുറിയിൽ പ്രാവർത്തികമാക്കുന്നത്‌ ?
A) വിവിധ തീമുകളിലൂടെയുള്ള പഠന പ്രവർത്തനങ്ങളിലൂടെ
B) ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകളിലൂടെ
C)  ഭാഷയും ഗണിതവും സവിശേഷമായി പഠിപ്പിച്ചുകൊണ്ട്‌
D) പരീക്ഷകൾ നടത്തിക്കൊണ്ട്‌


16.താഴെ പറയുന്നവയിൽ മഹാത്മാഗാന്ധിജിയുടെ വാക്യങ്ങൾ ഏത്‌ ?
A)“അപകടകരമായ സ്വാതന്ത്യത്തെയാണ്‌ ഞാൻ ശാന്തമായ അടിമത്തത്തെക്കാൾ വിലമതിക്കുന്നത്‌”
B)“ജനിക്കുന്ന സമയത്ത്‌ എല്ലാ കുട്ടികളും എല്ലാ നന്മകളോടും കൂടിയാണ്‌ ജനിക്കുന്നത്‌. സമൂഹമാണ്‌ അവരെ ചീത്തയാക്കുന്നത്‌”
C)  “വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാത്കാരമാണ്‌
D)ഇരുട്ട്‌ നിറഞ്ഞ ഒരു ഗുഹപോലെയാണ്‌ ഈ ഭാതിക ലോകം"

17.രാജ്യത്തെ അധ്യാപക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള സ്ഥാപനം.
A) ആർ. ഐ. ഇ.
B) എൻ. സി. ടി. ഇ.
C)  എൻ. സി. ഇ. ആർ. ടി.
D)ഐ. എ. എസ്‌. ഇ.

18.അധ്യാപക പരിശീലനങ്ങൾക്കുള്ള കേന്ദ്രസർക്കാർ സ്ഥാപനം.
A) എസ്‌. സി. ഇ. ആർ. ടി.
B)എൻ. സി. ടി. ഇ.
C) ഡയറ്റ്‌
D)എൻ. സി. ഇ. ആർ. ടി.

19.“വിമർശനാവബോധം സൃഷ്ടിക്കലും അതുവഴി വിമോചനം നേടലുമാണ്‌ വിദ്യാഭ്യാസലക്ഷ്യം' എന്ന്‌ പ്രസ്താവിച്ചത്‌
A)മരിയ മോണ്ടിസോറി
B) പൗലോ ഫ്രെയർ
C)  ജോൺ ഡ്യൂയി
D)ജോൺ ഹെൻറിച്ച്‌ പെസ്റ്റലോസി

20.പ്രീസ്ക്കൂൾ  കുട്ടികളെ വിലയിരുത്തുന്നതിൽ സ്വീകരിക്കപ്പെടേണ്ടാത്ത രീതി.
A) പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ
B)ഉൽപന്നങ്ങൾ വിലയിരുത്തൽ
C)  എഴുത്തു പരീക്ഷ
D)സംഭാഷണങ്ങളിലൂടെയുള്ള വിലയിരുത്തൽ

21.ബഹുമുഖസിദ്ധാന്തം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ താഴെപ്പറയുന്നവയിൽ ആരാണ്‌ ?
A) ജെറോം എസ്‌. ബ്രൂണർ
B) എറിക്‌സൺ
C) ഹവാർഡ്‌ ഗാർഡ്‌നർ
D)ആൽബർട്ട്‌ ബന്ദുര

22.താഴെപ്പറയുന്നവയിൽ ഏതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്‌ ഓപചാരിക വിദ്യാഭ്യാസത്തിന്റെ മുന്നൊരുക്കമായി കണക്കാക്കുന്നത്‌ ?
A)ഉന്നതവിദ്യാഭ്യാസം
B) പ്രീപ്രൈമറി വിദ്യാഭ്യാസം
C)  ഹയർ സെക്കൻഡറി വിദ്യാഭ്യാസം
D) സെക്കൻഡറി വിദ്യാഭ്യാസം


23.നേടിയ അറിവിൽ നിന്നും നിരന്തരം അറിവുകൾ കൂട്ടിച്ചേർത്തു അറിവിന്റെ വ്യാപ്തി   വിപുലപ്പെടുത്തുന്ന പഠനരീതിയാണ്‌.
A) രേഖീയ രീതി
B) ഗണിത രീതി
C) അക്ഷര രീതി
D)ചാക്രികരോഹണ രീതി

24.വ്യവഹാരവാദവുമായി ബന്ധപ്പെട്ടുള്ള പഠനനിയമങ്ങളിൽ ഉൾപ്പെടാത്ത നിയമം ഏതാണ്‌ ?
A) ഫലനിയമം
B) സന്നദ്ധതാനിയമം
C)  കായിക നിയമം
D) അഭ്യാസനിയമം

25.ശിശുവികാസത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്‌ ഇവയിൽ ഏതാണ്‌ ?
A) ആഹാരം
B) പര്യാവരണം
C)വസ്ത്രം
D)ജലം

26.ശാരീരികവും മാനസികവുമായ പരിമിതികളുള്ള കുട്ടികളെ യാതൊരു വിവേചനവുമില്ലാതെ സാധാരണ കുട്ടികളുമായി ചേർത്തിരുത്തി പഠിപ്പിക്കുന്ന വിദ്യാഭ്യാസ രീതിക്ക്‌ പറയുന്ന പേരാണ്‌.
A) ആരോഗ്യ വിദ്യാഭ്യാസം
B) കായിക വിദ്യാഭ്യാസം
C)ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം
D)ഗുരുകുല വിദ്യാഭ്യാസം

27.വ്യവഹാരവാദവുമായി ബന്ധപ്പെട്ടു പഠനം ഒരു ചോദന പ്രതികരണ പ്രക്രിയ ആണെന്ന്‌ പ്രസ്താവിക്കുവാൻ ഏതു ശാസ്ത്രജ്ഞന്റെ പരീക്ഷണമാണ്‌ തിരഞ്ഞെടുത്തത്‌ ?
A)  പാവ്‌ലോവ്‌
B) ആൽബർട്ട്‌ ഐൻസ്റ്റീൻ
C) ആൽഫ്രഡ്‌ ബീനെ
D) സി. വി. രാമൻ

28.ന്യൂമോണിയ രോഗം കുട്ടികളുടെ ശരീരത്തിന്റെ ഏത്‌ അവയവത്തെ ആണ്‌ ബാധിക്കുന്നത്‌ ?
A) ആമാശയം
B) കുടൽ
C)വൃക്ക
D)ശ്വാസകോശം

29.“ കുട്ടി ഒഴിഞ്ഞ പാത്രമല്ല സ്വന്തമായി പഠിക്കുവാനുള്ള കഴിവുണ്ട്‌ "എന്ന്‌ പ്രസ്താവിച്ച മനഃശാസ്ത്രജ്ഞൻ.
A)ആൽഫ്രഡ്‌ അഡ്‌ലെർ
B) ജീൻ പിയാഷെ
C)ആൽപോർട്ട്‌
D)സ്പിയർമാൻ

30.ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ മറ്റൊരു വ്യക്തിയിൽ നിന്നും വേർതിരിക്കുന്ന ആന്തരിക ഘടകങ്ങളിൽ ഒന്നാണല്ലോ ബുദ്ധി. ഇതുപോലെ വ്യക്തി വ്യത്യാസത്തെ സ്വാധീനിക്കുന്ന മറ്റൊരു ആന്തരിക ഘടകം താഴെപ്പറയുന്നവയിൽ ഏതാണ്‌ ?
 A) സാമ്പത്തികം
 B) സാമൂഹികം
 C) സർഗാത്മകത
 D)സാംസ്കാരികം

31.താഴെപ്പറയുന്നവയിൽ സാമൂഹ്യജ്ഞാന നിർമ്മിതിവാദവുമായി ബന്ധമില്ലാത്ത പഠനം ഏതാണ്‌ ?
A) സംഘപഠനം
B) സഹവർത്തിതപഠനം
C) ഏകവ്യക്തിപഠനം
D) സഹകരണാത്മക പഠനം

32.ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ അവന്റെ മാനസികവും ശാരീരികവു മായ വ്യവഹാരങ്ങളെയും വികാസങ്ങളെയും പറ്റി പ്രതിപാദിക്കുന്ന മനഃശാസ്ത്ര ശാഖയാണ്‌
A) പരിസര മനഃശാസ്ത്രം
B) ക്രിമിനൽ മനഃശാസ്ത്രം
C)ചികിത്സ മനഃശാസ്ത്രം
D)വികാസ മനഃശാസ്ത്രം

33.ബുദ്ധിയെപ്പറ്റി പ്രതിപാദിച്ചുകൊണ്ടു ധാരാളം മനഃശാസ്ത്രജ്ഞർ എഴുതിയിട്ടുണ്ട്‌.താഴെപറയുന്നവയിൽ IQ.ബുദ്ധിയെപ്പറ്റി പ്രതിപാദിച്ച മനഃശാസ്ത്രജ്ഞൻ ആരാണ്‌ ?
A) തേർസ്റ്റൺ
B)വാട്ട്‌സൺ
C)സ്‌കിന്നർ
D)ആൽഫ്രഡ്‌ ബിനെ

34.ശാരീരികവും മാനസികവുമായ പരിമിതികളുള്ള വ്യക്തികളുടെ അവകാശ സംരക്ഷണത്തിനും തുല്യതക്കും വേണ്ടിയുള്ള ആക്ടാണ്‌
A) SLA  ആക്ട്‌
B) BSA  ആക്ട്‌
C) PWD  ആക്ട്‌
D)PSR  ആക്ട്‌

35. കുട്ടികളുടെ ഭാഷാവികാസവുമായി ബന്ധപ്പെട്ട്‌ ഭാഷ ജീവശാസ്ത്രപരമായി ചിട്ടപ്പെടുത്തിയ സംവിധാനം ആണെന്നും കുട്ടിയിൽ ജന്മസിദ്ധമായി ഭാഷാഘടകം ഉണ്ടെന്നും പ്രസ്താവിച്ച മനഃശാസ്ത്രജ്ഞൻ ആരാണ്‌ ?
A) നോം  ചോസ്കി
(B)വേർത്തിമർ
(C) സള്ളിവൻ
D) ഗിൽഫോഡ്‌

36 കുട്ടികളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ്‌ പരിഹരിക്കുന്നതിന്‌ അവരുടെ ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട പോഷകഘടകമാണ്‌
A) കാൽസ്യം
B) ഇരുമ്പ്‌
C) മഗ്നീഷ്യം
D) സോഡിയം

37.താഴെപ്പറയുന്നവയിൽ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്ത ഘടകം ഏത്‌ ?
A) ശ്രദ്ധ
B) അഭിപ്രേരണ
C)ഉത്ക്കണ്ഠ
D)വാചാലത

38.മികച്ച ഒരു അധ്യാപകൻ മികച്ച ഒരു സ്ക്കൂൾ കൗൺസിലറുമാണല്ലോ ? താഴെപ്പറയുന്നവയിൽ മികച്ച സ്‌ക്കൂൾ  കൗൺസിലറുടെ  സവിശേഷത അല്ലാത്തത്‌ ഏതാണ്‌ ?
A) വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു സഹായിക്കുക.
B) ആശയവിനിമയത്തിനുള്ള കാര്യക്ഷമത.
C)ഒരു വിദ്യാർത്ഥിയുടെ പ്രശ്നങ്ങളും പോരായ്മകളും മറ്റു വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുക.
D)വിദ്യാർത്ഥികളുടെ പുരോഗതിക്കും കാര്യപ്രാപ്തി നേടുന്നതിനും അവരെ സഹായിക്കുക.

39.“ഭാഗങ്ങളുടെ ആകെത്തുകയേക്കാൾ സമഗ്രത ആണ്‌ വലുത്‌” ഈ പ്രസ്താവനയോട്‌ യോജിക്കുന്ന മനഃശാസ്ത്ര വാദം ഏതാണ്‌ ?
A)വ്യവഹാര വാദം
B) ഗസ്റ്റാൾട്ട്‌ വാദം
C)മാനവികത വാദം
D) ധർമ്മ വാദം

40.സ്‌ക്കൂളിൽ കരുതേണ്ട പ്രഥമശുശ്രൂഷ കിറ്റിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത വസ്തു ഏതാണ്‌ ?
A)ഡെറ്റോൾ
B)ആന്റിബയോട്ടിക്‌ മരുന്നുകൾ
C) പഞ്ഞി
D) ആന്റിസെപ്റ്റിക്‌ ക്രീം

41.കുട്ടികളിൽ രോഗം വരാതിരിക്കുന്നതിനു രോഗപ്രതിരോധശേഷി ആവശ്യമാണല്ലോ. രോഗപ്രതിരോധശേഷി നേടുന്നതിന്പ്രതിരോധകുത്തിവെയ്പുകൾ  അത്യാവശ്യമാണ്‌.ജനിച്ചു മൂന്ന്‌ ദിവസത്തിനുള്ളിൽ എടുക്കേണ്ട പ്രതിരോധകുത്തിവെയ്പ്പ്  ഇതിൽ ഏതാണ്‌ ?
A) BCG
B) DPT
C)പോളിയോ
D) മെനിഞ്ചൈറ്റിസ്‌

42.രോഗങ്ങൾ വായുവിലൂടെയും മലിനജലത്തിലൂടെയും അല്ലാതെ ജീവിതശൈലി വഴിയും ഉണ്ടാകും. താഴെപ്പറയുന്നവയിൽ ജീവിതശൈലീരോഗം ഏതാണ്‌ ?
 A) വയറിളക്കം
 B) പ്രമേഹം
 C) ന്യൂമോണിയ
 D)പനി

43.താഴെപ്പറയുന്നവയിൽ ഏതു വിറ്റാമിന്റെ കുറവ്‌ കൊണ്ടാണ്‌ അസ്ഥികൾക്കും എല്ലുകൾക്കും ബലക്ഷയം ഉണ്ടാകുന്നത്‌ ?
A)വൈറ്റമിൻ B
 B) വൈറ്റമിൻ D
 C) വൈറ്റമിൻ K
D) വൈറ്റമിൻ A

44.ജനാധിപത്യ വിദ്യാഭ്യാസ പ്രക്രിയയിൽ വേണ്ട ഘടകങ്ങളിൽ ചേരാത്ത ഘടകം ഏതാണ്‌ ?
A)ഏകാധിപത്യം
B) മതേതരത്വം
C)സോഷ്യലിസം
D)അവസരസമത്വം

45.കുട്ടികളുടെ പ്രശ്നങ്ങളെപ്പറ്റി പഠിക്കുന്നതിനു ധാരാളം മനഃശാസ്ത്ര പഠനരീതികൾ നിലവിലുണ്ട്‌. ഒരു പ്രത്യേക സാഹചര്യത്തിൽ കുട്ടികൾ എങ്ങനെ പെരുമാറുന്നുവെന്നും സത്യസന്ധത, സഹായമനസ്കത എന്ന സ്വഭാവങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു മനഃശാസ്ത്ര പഠനരീതിയാണ്‌
A)സഞ്ചിതരേഖാരീതി
B) അഭിമുഖരീതി
C)സർവ്വേ രീതി
D)ഉപാഖ്യാന രീതി

46.ഓരോ പഠനവും നേരത്തെ നേടിയ അറിവിന്റെ അടിത്തറയിൽ നിന്നുള്ള പുതിയ കണ്ടെത്തലുകളാണ്‌. ഇത്തരം അന്വേഷണത്വരക്കു പ്രാധാന്യം നൽകുന്ന കണ്ടെത്തൽ പഠനം, സംവാദാത്മക പഠനം എന്നീ പഠനരീതികൾ ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര്‌ ?
A) കാൾ യുങ്‌
B) ആൽഫ്രഡ്‌ അഡ്‌ലെർ
(C) ജെറോം എസ്‌ ബ്രൂണർ
D)വില്യം ജെയിംസ്‌

47.ശരീരകോശത്തിന്റെ നിർമ്മിതിക്കും കേടുപാടുകൾ തീർക്കുന്നതിനും വളർച്ചക്കും വേണ്ടി കുട്ടികളുടെ സമീകൃത ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പോഷകഘടകം ഏത്‌ ?
A)വിറ്റമിൻസ്‌
B) പഞ്ചസാര
C) എണ്ണ
D)പ്രോട്ടിൻ

48.പഠനത്തിന്‌ സാമൂഹ്യമായ ഇടപെടലിന്പ്രാധാന്യം നൽകിയ മനഃശാസ്ത്രജ്ഞനാണല്ലോ വൈഗോഡ്സ്‌കി. ഒരു വ്യക്തിക്ക്‌ പഠനത്തിൽ സ്വന്തമായി എത്തിച്ചേരാൻ പറ്റുന്നനിലയും മറ്റുള്ളവരുടെ സഹായത്തോടെ എത്തിച്ചേരാൻ പറ്റുന്ന ഉയർന്നനിലയുമുണ്ട്‌. ഈ രണ്ടു നിലകൾക്കിടയിലും ഉള്ള മണ്ഡലത്തിന്‌ പറയുന്ന പേര്‌.
A) സമായോജന മണ്ഡലം
B) സമീപനവർജ്ജന മണ്ഡലം
C) സമീപസ്ഥ വികസന മണ്ഡലം
D)സമയോചിത മണ്ഡലം

49.മോഹഭംഗങ്ങളെയും പ്രശ്നങ്ങളെയും അതിജീവിക്കുന്നതിനു മനസ്സ്‌ ചില സംയോജനതന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്‌. താഴെപ്പറയുന്നവയിൽ ഒരു സംയോജനതന്ത്രം ഏതാണ്‌ ?
 A) സഹതാപം
 B) സഹാനുഭൂതി
 C) പ്രക്ഷേപണം
 D)ദയ

50.മലിനമായ ജലം, ആഹാരം എന്നിവയിലൂടെ ബാക്ടീരിയ പരത്തുന്ന ഒരു രോഗമാണ്‌
A) ജലദോഷം
B)തലവേദന
C) കോളറ
D) മലമ്പനി

51.ശിശു നിലവിലുള്ള വികാസനിലയിൽ നിന്ന്‌ ഉയർന്ന്‌ കൂടുതൽ മെച്ചപ്പെട്ട മറ്റൊരു വികാസനിലയിലേക്ക്‌ പ്രവേശിക്കുന്നു.
A) സമീപസ്ഥ മണ്ഡലം
B) വികാസ മണ്ഡലം
C)ബുദ്ധി മണ്ഡലം
D)സമീപസ്ഥ വികാസമണ്ഡലം

52.കിന്റർ ഗാർട്ടന്റെ ഉപജ്ഞാതാവ്‌ ആരാണ്‌ ?
A) ഫ്രഡറിക്‌ ഫ്രോബൽ
B) ബ്രൂണർ
C) ജീൻ ജാക്കസ്‌ റൂസ്സോ
D)ജോഹാൻ ഹെൻറിച്ച്‌ പെസ്റ്റലോസി

53.പ്രീസ്‌ക്കൂൾ പ്രായമായി കണക്കാക്കുന്നത്‌
A)ഒന്നു മുതൽ ആറു വയസ്സു വരെ
B) രണ്ട്‌ മുതൽ ആറു വയസ്സു വരെ
C) മൂന്നു മുതൽ ആറു വയസ്സു വരെ
D) ഒന്നു മുതൽ മൂന്നു വയസ്സു വരെ

54.നവജാതശിശുവും അമ്മയും തമ്മിൽ ആദ്യമായി ഉണ്ടാകുന്ന ആത്മബന്ധത്തെക്കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചും വളരെ നിർണായകവും പ്രയോജനകരവുമായ പഠനം നടത്തിയത്‌ ആരാണ്‌ ?
A)ഹവാർഡ്‌ ഗാർഡ്‌നർ
B) ജോ ബാൾബി
C) താഴ്സ്റ്റൻ
D) സ്റ്റേൺബർഗ്‌

55.പ്രീസ്‌ക്കൂൾ പഠനരീതി എങ്ങനെയുള്ളതാണ്‌ ?
A) കളിരീതി
B) ഗവേഷണരീതി
C) പരീക്ഷണരീതി
D) നിരീക്ഷണരീതി

56.താഴെപ്പറയുന്നവയിൽ പ്രീസ്ക്കൂൾ തലത്തിലെ ശിശുക്കളുടെ പൊതുപ്രകൃതത്തിൽ ഉൾപ്പെടാത്തതേത്‌ ?
A) അനുകരണവാസന
B) ശ്രദ്ധാദൈർഘ്യക്കുറവ്‌
C) ഭാവനാലോകത്തു നിന്നും വിട്ടുനിൽക്കൽ
D)ആവശ്യങ്ങൾ നേടുന്നതിനുള്ള വ്യഗ്രത നിൽക്കൽ

57.ഇന്ത്യൻ വിദ്യാഭ്യാസത്തിലെ “മോണ്ടിസോറി മദർ” എന്നറിയപ്പെട്ടിരുന്നത്‌ ആര്‌ ?
A) മറിയാ മോണ്ടിസോറ
B)താരാഭായ്‌ മോദക്‌
C) എലിസബത്ത്‌ ഹർലോക്ക്‌
D)കാരൻ ഹോർണി

58.തന്റെ ആഗ്രഹങ്ങളും താല്പര്യങ്ങളും സാധിച്ചു കിട്ടുന്നതിന്‌ ശിശു കൂടുതൽ നിർബന്ധബുദ്ധിയും വാശിയും സാഹചര്യം നോക്കാതെ തന്നെ പ്രകടിപ്പിക്കാൻ തുടങ്ങുന്ന ഘട്ടമാണ്‌
A) മൂന്നുവയസ്സുകാർ (35)
B) നാലുവയസ്സുകാർ (44)
C) അഞ്ചുവയസ്സുകാർ (5)
D)ആറുവയസ്സുകാർ (6)

59.പ്രീപ്രൈമറി പാഠ്യപദ്ധതിയിൽ താഴെപ്പറയുന്നവയിൽ ഏതാണ്‌ പരിഗണിക്കുക ?
A)വിഷയകേന്ദ്രീകൃത സമീപനം
B) ഉദ്ഗ്രഥിത സമീപനം
C) പ്രശ്നാധിഷ്ഠിത സമീപനം
D)വിമർശനാത്മക സമീപനം

60.പ്രീസ്‌ക്കൂൾ കൂട്ടികൾക്കായുള്ള കഥാവതരണത്തിന്‌ താഴെപ്പറയുന്നവയിൽ ഏത്‌ സാധ്യതയാണ്‌ ഉപയോഗിക്കാത്തത്‌ ?
A) ചിത്രങ്ങൾ ഉപയോഗിച്ച്‌
B) റോൾ പ്ലേ
C)ബിഗ്‌ ക്യാൻവാസ്‌
D)ആഖ്യാനരീതി

61.ശിശുവിന്റെ സ്ഥൂലപേശിവികാസം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) സഞ്ചാരശേഷി
B) ആഹാരം കഴിക്കൽ
C) വ്രതത്തിൽ ബട്ടൺ ഇടുന്നത്
D)ഷൂ അഴിക്കുന്നത്‌

62.പിയാഷേയുടെ വൈജ്ഞാനിക വികാസഘട്ടങ്ങൾ പരിശോധിക്കുമ്പോൾ പ്രീസ്ക്കൂൾ കൂട്ടി താഴെപ്പറയുന്നഘട്ടത്തിൽ ഏതിൽ ഉൾപ്പെടുന്നു ?
 A)ഇന്ദ്രിയ ചാലക ഘട്ടം
 B)ഔപചാരിക മനോവ്യാപാര ഘട്ടം
 C) മനോവ്യാപാര ഘട്ടം
 D) രൂപാത്മക മനോവ്യാപാര ഘട്ടം

Question Deleted


63.പ്രീസ്‌ക്കൂളിലെ ബോധനമാധ്യമം ഏതാണ്‌ ?
 A) മാതൃഭാഷ
 B) രാഷ്ട്രഭാഷ
 C) പ്രാദേശികഭാഷ
 D) വിദേശഭാഷ

64.ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സാധാരണ സ്ക്കൂളിൽ പഠിപ്പിക്കുന്നതിനെ _____________  എന്ന്‌ പറയുന്നു.
A) ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം
 B) സാങ്കേതിക വിദ്യാഭ്യാസം
C) ഔപചാരിക വിദ്യാഭ്യാസം
D)കലാ കായിക വിദ്യാഭ്യാസം

65.പ്രീസ്‌ക്കൂൾ തലത്തിലെ ശിശുക്കളിൽ ശാരീരിക ചാലക വികാസത്തിനായി നൽകാവുന്ന പ്രവർത്തനങ്ങളിൽ താഴെപ്പറയുന്നവയിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?
A)ചിത്രംവര
B) പാട്ടുപാടി കളിക്കൽ
C) കഥ ആസ്വദിക്കൽ
D)നിറം കൊടുക്കൽ

66.പക്ഷിമൃഗാദികളുടെ ചിത്രങ്ങളുള്ള ബുക്കുകളും വരയ്ക്കുന്നതിനുള്ള സാമഗ്രികളും ഏതു ഘട്ടത്തിലാണ്‌ ശിശുവിന്‌ കൊടുക്കാവുന്നത്‌ ?
A)മൂന്നുവയസ്സുകാർ (3+)
B) നാലുവയസ്സുകാർ (4+)
C)അഞ്ചുവയസ്സുകാർ (5+)
D)ആറുവയസ്സുകാർ (6+)

67.താഴെപ്പറയുന്നവയിൽ ശിശുക്കളുടെ പഠനത്തിൽ അടിസ്ഥാനമാക്കേണ്ട ആശയങ്ങളിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?
A) ശിശുകേന്ദ്രീകൃതം
B) പരിസരബന്ധിതം
C) പ്രവർത്തനാധിഷ്ഠിതം
D) ലിംഗപരിഗണന

68.3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ ശാരീരീക ചാലകവികാസത്തിൽ സൂക്ഷ്മ പേശീവികസനത്തിനായി നൽകാവുന്ന പ്രവർത്തനമാണ്‌
A) വരയിൽ നടക്കൽ
B)പന്ത്‌ തട്ടി നടക്കുന്നതിന്‌
C) മുത്ത്‌ കോർക്കൽ
D)സൈക്കിളിംഗ്‌

69.പ്രീസ്‌ക്കൂൾ വിദ്യാഭ്യാസത്തിൽ ഒരു അദ്ധ്യാപികയിൽ ഉണ്ടാകാൻ പാടില്ലാത്തത്‌ ഏത്‌ ഗുണഗണമാണ്‌ ?
 A)ക്ലാസ്സ്‌ റൂം പ്രവർത്തനങ്ങളിൽ താല്പര്യം, ഈർജ്ജസ്വലത, ജാഗ്രത
 B) സ്വന്തം തെറ്റുകൾ അംഗീകരിക്കാനും തിരുത്തുവാനുമുള്ള സന്നദ്ധത
 C) ശിശുക്കളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാനും പുകഴ്ത്താനുമുള്ള കഴിവ്‌
 D) കലാകായിക പ്രവർത്തനങ്ങളിലും സാംസ്ലാരിക പരിപാടികളിലും വൈമുഖ്യം

70.ആദ്യത്തെ ശിശുദിനം ആചരിച്ചത്‌________________ എന്ന പേരിലാണ്‌.
 A) പ്രമേഹദിനം
 B)ഫ്ലവർ ഡേ
 C) ഹൃദയദിനം
 D)ബഡ്സ്‌ ഡേ

71.പ്രീസ്‌ക്കൂൾ കൂട്ടികളുടെ വിലയിരുത്തൽ പ്രക്രിയ പൂർത്തീകരിക്കുന്നതിനായി അദ്ധ്യാപിക പരിഗണിക്കാത്തത്‌ ഏതാണ്‌ ?
A) പോർട്ട്‌ ഫോളിയോ
B)പ്രകടന വിലയിരുത്തൽ അനൗപചാരിക
C) അനൗപചാരിക സംഭാഷണം
D)പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനമാക്കി

72.2021 ലെ ലോകമാനസികാരോഗ്യ ദിനത്തിന്റെ തീം എന്തായിരുന്നു ?പ്രശ്നം
A)“മാറുന്ന ലോകത്തെ യുവജനതയും മാനസികാരോഗ്യവും”
B) “മാനസികാരോഗ്യം ഒരു ആഗോളപ്രശ്നം
C)“മാനസികാരോഗ്യം വളർത്തുക ആത്മഹത്യകൾ തടയുക"
D)“അസമത്വലോകത്തെ മാനസികാരോഗ്യം "'

73.പ്രീസ്‌ക്കൂളിൽ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കാൻ ചെയ്യുന്നത്‌
A)അദ്ധ്യാപകയോഗങ്ങൾ
B) രക്ഷാകർത്തൃ  കൗൺസലിംഗ്‌
C) അദ്ധ്യാപക പരിശീലനങ്ങൾ
D) സ്ക്കൂൾ അസംബ്ളി

74.പാവകളിക്കുള്ള സ്ക്രിപ്റ്റ്‌ തയ്യാറാക്കുമ്പോൾ പരിഗണിക്കപ്പെടാത്തത്‌
A) കഥാപാത്രങ്ങൾക്ക്‌ പ്രായം, ലിംഗം, വേഷം എന്നിവ
B)സംഭാഷണം ഹൃദിസ്ഥമാക്കി അവതരിപ്പിക്കുക   
C) അനുയോജ്യമായ പശ്ചാത്തലം രൂപകല്പന ചെയ്യൽ
D)ഒരു ഇതിവൃത്തം (സംഭവങ്ങളോ, ആശയങ്ങളോ ഉൾക്കൊള്ളിച്ചുകൊണ്ട്‌)

75.ഗണിതപഠനത്തിൽ 615 ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്‌. ഇതിൽ 3 എന്തിനെ സൂചിപ്പിക്കൂന്നു ?
A)ടocial
B)symbol
C) ടolving
D)ടcaffolding

76.ലേഖനശേഷി കൈവരിക്കുന്നതിനു മുമ്പുള്ള കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്കാര രീതിയാണ്‌
A)ചിത്രംവര
B) ചിത്രവായന  
C) നിരീക്ഷണരീതി
D) പരീക്ഷണരീതി

77.ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ തിരിച്ചറിയുന്നതിന്‌ അവലംബിക്കാവുന്ന മാർഗ്ഗങ്ങളിലൊന്നാണ്‌
A) രക്ഷിതാക്കളോടുള്ള അന്വേഷണം
B)ക്ലാസ്സിലെ മറ്റു കുട്ടികളോടുള്ള അന്വേഷണം
C)സഹാദ്ധ്യാപകരോടുള്ള അന്വേഷണം
D)കുട്ടിയോട്‌ നേരിട്ടുള്ള അന്വേഷണം

78.ഒറിഗാമി നിർമ്മാണം താഴെപ്പറയുന്നവയിൽ ഏത്‌ വികാസ മേഖലയെ ലക്ഷ്യമിട്ടുകൊണ്ട്‌ നൽകാവുന്ന പ്രവർത്തനമാണ്‌ ?
A) വൈജ്ഞാനിക വികാസം
B)സർഗാത്മകവും   സൗന്ദര്യാസ്വാദനപരവുമായ വികാസം
C) ഭാഷാപരമായ വികാസം
D) സാമൂഹികവും വൈകാരികവുമായ വികാസം

79.പാട്ടുകളുടെ അവതരണത്തിന്‌ അവസരം നൽകുമ്പോൾ കുട്ടികളുടെ കഴിവുകൾ വിലയിരുത്താൻ അദ്ധ്യാപിക പരിഗണിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
A) പാട്ടിലെ വൈവിധ്യം
B) സംഭാഷണം, അവതരണം
C)പാട്ടിന്റെ നിലവാരം, തീം
D) പദങ്ങളുടെ ഉച്ചാരണം, സ്ഫുടത, വ്യക്തത

80.അക്ഷരം അറിഞ്ഞുകൂടെങ്കിലുംകുട്ടി "സാങ്കല്പിക  എഴുത്ത്‌” നടത്തുന്നതിനും സാങ്കല്പിക വായന നടത്തുന്നതിനുമുള്ള പ്രവണത കാണിക്കുന്നത്‌ ഏത്‌ ഘട്ടത്തിലാണ്‌ ?
A) മൂന്നുവയസ്സുകാർ (3+)
B) നാലുവയസ്സുകാർ (4+)
C) അഞ്ചുവയസ്സുകാർ (5+)
D)ആറുവയസ്സുകാർ (6+)

81.പ്രീപ്രൈമറി തലത്തിൽ മൂല്യനിർണയ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്‌ ഏതാണ്‌?
A)കുട്ടികളുടെ സമഗ്രവികസനത്തിന്‌
B) ഗ്രേഡ്‌ നിശ്ചയിക്കുന്നതിന്‌
C)തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്‌
D) പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ തിരിച്ചറിയുന്നതിന്‌

82.പ്രീപ്രൈമറി കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്‌ സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ഏതാണ്‌ ?
A) ഔപചാരിക സംഭാഷണം
B) എഴുത്തുപരീക്ഷ 
C) ചോദ്യങ്ങൾ ചോദിക്കൽ
D) നിരീക്ഷണം

83.താഴെ കൊടുത്തിരിക്കുന്നവയിൽ വൈജ്ഞാനിക വികാസ മേഖലയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്‌ ?
A) ലഘു പരീക്ഷണങ്ങളിൽ ഏർപ്പെട്ട്‌ കണ്ടെത്തലുകൾ പറയൽ  
B)ചുറ്റുപാടുമുള്ള സസ്യങ്ങൾ നിരീക്ഷിക്കൽ
C) വിവിധതരം പക്ഷികൾ, മൃഗങ്ങൾ എന്നിവയെ തിരിച്ചറിയൽ
D)കളിമണ്ണ്‌ ഉപയോഗിച്ച്‌ വിവിധ രൂപങ്ങൾ ഉണ്ടാക്കൽ

84.ചിത്രങ്ങളും വസ്തുക്കളും കണ്ട്‌ ആശയങ്ങൾ പറയാൻ കഴിയുന്ന കുട്ടിയിൽ ഏതുമേഖലയിലുള്ള വികാസമാണ്‌ കാണാൻ കഴിയുന്നത്‌ ?
A)ശാരീരിക ചാലക വികാസം
B) ഭാഷാവികാസം
C) വൈജ്ഞാനിക വികാസം
D) സർഗാത്മക-സൌന്ദര്യാത്മക വികാസം

85.“സമീപസ്ഥ വികസന മണ്ഡലം' എന്ന ആശയം രൂപപ്പെടുത്തിയത്‌ ആരാണ്‌ ?
A) പിയാഷെ
B) വാട്സൺ
C) പാവ്‌ലോവ്‌
D) വൈഗോട്സ്കി

86.കൂട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവും പഠനപരവുമായ ഘടകങ്ങളെ വിലയിരുത്തി രേഖപ്പെടുത്തുന്നതാണ്‌
A) ഉപാഖ്യാനരേഖ
B)സഞ്ചിതരേഖ
C)വ്യക്തിഗതരേഖ
D) ഇൻവെന്ററി

87.പ്രീസ്ക്കൂൾ ഫീഡ്ബാക്കുമായി പൊരുത്തപ്പെടാത്ത പ്രസ്താവന കണ്ടെത്തുക.
A) കൃത്യമായ സൂചനകൾ നൽകൽ
B) മാതൃകകളുടെ അവതരണം
C) ടീച്ചർ പ്രവർത്തനം ചെയ്തു കാണിക്കൽ
D) മറ്റു കുട്ടികളുമായി താരതമ്യം ചെയ്യൽ

88.പ്രാഗ്ലേഖനശേഷി വികസിപ്പിക്കാൻ പര്യാപ്തമായ പ്രവർത്തനം
A)കഥപറയൽ  
B) ചിത്രവായന  പര്യാപ്ത
C) കഥാഗാനം പാടൽ    
D) ചിത്രംവര

89.ഒരു നല്ല ശോധകത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?
A)സാധുത
B) വിശ്വാസ്യത
C)പ്രായോഗികത
D വ്യക്തിപരത

90.മൂല്യനിർണയവുമായി യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക.
A) പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തുന്ന മൂല്യനിർണയമാണ്‌ സംരചനാമൂല്യ നിർണയം.
B) ഒരു നിശ്ചിത കാലയളവിനുശേഷം പുരോഗതി അളക്കുന്നതാണ്‌ ആത്യന്തിക മൂല്യനിർണയം.
C) കൂട്ടികളുടെ ഉല്പന്നങ്ങളുടെ മൂല്യനിർണയത്തിന്‌ പോർട്ട്‌ഫോളിയോ പ്രയോജനപ്പെടുത്താവുന്നതാണ്‌.
D)ക്ലാസ്‌റൂം പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ടീച്ചിംഗ്‌ മാന്വലിന്റെ പ്രക്രിയാ പേജിൽ രേഖപ്പെടുത്താം.

91.UNICEF ന്റെ ആസ്ഥാനം എവിടെയാണ്‌ ?
A) ന്യൂയോർക്ക്
B) പാരീസ്‌
C) ജനീവ
D) റോം

92.വിദ്യാഭ്യാസ ആസൂത്രണം, മാനേജ്‌മെന്റ്‌, ഗവേഷണം എന്നിവയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട സ്ഥാപനം.
A) ICCW
B)NUEPA
C) CSWB
D) NIPCCD

93.അങ്കണവാടിയെക്കുറിച്ച്‌ തെറ്റായ പ്രസ്താവന ഏതാണ്‌ ?
A) അങ്കണവാടിയുടെ ഭരണം നടത്തുന്നത്‌ ICDS ആണ്‌.
B)കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പട്ടിണിയും അകറ്റാൻ തുടങ്ങിയ പദ്ധതിയാണ്‌.
C) വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്‌.
D)1985 ലാണ്‌ രൂപീകൃതമായത്‌.

94.പ്രീ-സ്‌ക്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്ന സംസ്ഥാന തലസ്ഥാപനം ഏതാണ്‌ ?
A)NCERT
B)SCERT
C)SIET
D)DIET

95.ഭാരത്‌ സേവക്‌ സമാജവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്‌ ?
A) പ്ലാനിംഗ്‌ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ്‌ ആരംഭിച്ചത്‌
B) 1952 -ൽ രൂപീകൃതമായി 
C) രാഷ്ട്രീയസംഘടനയാണ്‌
D) ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലാണ്‌ രൂപികരിച്ചത്‌

96.സ്‌ക്കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റി കൂടേണ്ട കാലയളവ്‌
A)മാസത്തിൽ ഒരു തവണ
B) രണ്ടു മാസത്തിൽ ഒരിക്കൽ
C) മൂന്നുമാസത്തിൽ ഒരിക്കൽ
D) മാസത്തിൽ രണ്ടു തവണ

97.പ്രീപ്രൈമറി പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഏജൻസി.
A)SRG
B) SSG
C) CRC
 D) BRC

98.സംസ്ഥാനവനിതാ ശിശുവികസന വകുപ്പ്‌ പ്രീസ്ക്കൂൾ കുട്ടികൾക്കായി നടപ്പിലാക്കിയ വിനോദവിജ്ഞാന പരിപാടി.
A)ആരോഗ്യകിരണം
 B) അതിജീവിക
C) കിളിക്കൊഞ്ചൽ
D)ഫസ്റ്റ്ബെൽ

99.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?
A)കുട്ടികളുടെ വികാസം, പോഷണം, ആരോഗ്യം, വിദ്യാഭ്യാസം
B) അയൽപക്കവിദ്യാലയം, വിദ്യാലയമാപ്പിങ്‌, ശിശുക്കളുടെ സ്ഥിതിവിവരക്കണക്കുകൾ , അവസ്ഥാ വിശകലനം
C) അംഗീകാരം നേടിയ പ്രീസ്ക്കൂളുകളുടെ രജിസ്ട്രേഷൻ   
D) പാഠ്യപദ്ധതിരൂപീകരണം, സോഴ്‌സ്‌ ബുക്ക്‌ തയ്യാറാക്കൽ, പ്രീസ്ക്കൂൾ അംഗീകാരം, ഏകോപനസമിതി പ്രവർത്തനം, പരിശീലനം, അക്കാദമിക മോണിറ്ററിംഗ്‌

100.3 വയസ്സിനു താഴെയുള്ള ശിശുക്കളുടെ പരിചരണത്തിനും സംരക്ഷണത്തിനും സ്വകാര്യസന്നദ്ധ സംഘടനകൾ നടത്തുന്ന കേന്ദ്രങ്ങൾ.
A) ശൈശവകാല പ്രചോദിത പ്രവർത്തന കേന്ദ്രങ്ങൾ
B)ശൈശവകാല പരിചരണ വിദ്യാഭ്യാസ കേന്ദ്രങ്ങൾ
C)ശൈശവകാല വിദ്യാഭ്യാസ കേന്ദ്രങ്ങൾ
D)സംയോജിത ശിശുവികസന കേന്ദ്രം


Previous Post Next Post