Question Code: 072/2022 (A)
Name of Post: Part Time High School Teacher
(Malayalam)/ High School Teacher (Malayalam)
Department: Education
Cat. No: 186/2020 & 255/2021
Date of Test: 21.06.202
1. ബാലാകലേശം നാടകം ആരുടെ രചനയാണ് ?
A) കെ. പി. കറുപ്പൻ
B) ടി. കെ. മാധവൻ
C) കെ. പി. കേശവ മേനോൻ
D) ഇക്കണ്ട വാര്യർ
2. “ഒന്നേകാൽ കോടി മലയാളികൾ' ആരുടെ ഗ്രന്ഥമാണ് ?
A) ജി. ശങ്കരക്കുറുപ്പ്
B) ഇം. എം. ശങ്കരൻ നമ്പൂതിരിപ്പാട്
C) കോവിലൻ
D) വള്ളത്തോൾ
3. ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി 1948 ൽ തൃശൂരിൽ വെച്ച് നടന്ന ഐക്യകേരള കൺവെൻഷനിൽ അധ്യക്ഷത വഹിച്ചതാരാണ് ?
A)കെ. മാധവൻ
B) ടി. ആർ. കൃഷ്ണസ്വാമികൾ
C) കെ. കേളപ്പൻ
D) ആർ. വി. വർമ്മ
4.ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന്" ഈ വാക്യവുമായി ബന്ധപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആരായിരുന്നു ?
A) സഹോദരൻ അയ്യപ്പൻ
B) ശ്രീനാരായണ ഗുരു
C) അയ്യങ്കാളി
D) ചട്ടമ്പി സ്വാമികൾ
5. ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരണി
എന്ന് തുടങ്ങുന്ന ഗാനം രചിച്ചതാര് ?
A)ബോധേശ്വരൻ
B) ചങ്ങമ്പുഴ
C) P. കുഞ്ഞിരാമൻ നായർ
D) വള്ളത്തോൾ
6. ഇന്ത്യ മൗലീക അവകാശങ്ങൾ കടം കൊണ്ട രാജ്യം ?
A)ദക്ഷിണാഫ്രിക്ക
B) കാനഡ
C) അമേരിക്ക
D) അയർലൻഡ്
7. ജനസമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി.
A)പിണറായി വിജയൻ
B) എ.കെ. ആന്റണി
C) ഉമ്മൻ ചാണ്ടി
D) വി. എസ് അച്യുതാനന്ദൻ
8.പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
A)ഡോ. രാജേന്ദ്ര പ്രസാദ്
B) ഗാന്ധിജി
C) ജവഹർലാൽ നെഹ്റു,
D) ഗോപാലകൃഷ്ണ ഗോഖലെ
9.ഇന്ത്യൻ ബജറ്റിന്റെ പിതാവ്.
A) ഡോ. മൻമോഹൻ സിംഗ്
B) പി.സി. മഹലനോബിസ്
C) ഋഷിരാജ് സിംഗ്
D) നിർമ്മലാ സീതരാമ9
10. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്.
A) അവർ ഭാരതത്തിലെ ജനങ്ങൾ
B) നാം ഭാരതത്തിലെ ജനങ്ങൾ
C) നിങ്ങൾ ഭാരതത്തിലെ ജനങ്ങൾ
D) ഏള്ളവർ ഭാരത്തിലെ ജനങ്ങൾ
11. 2022 ജനുവരിയിൽ കേന്ദ്രസാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികളുടേയും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരുടേയും ഉന്നമനത്തിനായി ആരാഭിച്ച പദ്ധതി.
A) സ്നൈൽ
B) ഹോം
C) ജെൻഡർ
D) കാരുണ്യ
12.രാജ്യത്തെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത കോടതി എന്ന ഖ്യാതി നേടുന്നത്.
A) സുപ്രീം കോടതി
B) കേരള ഹൈക്കോടതി
C) തമിഴ്‌നാട് ഹൈക്കോടതി
D) ഉത്തർപ്രദേശ് ഹൈക്കോടതി
13 .ഇന്ത്യക്കാരനല്ലാത്ത ഒരാൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുൻപ് കുറഞ്ഞത് എത്ര കാലമാണ് ഇന്ത്യയിൽ താമസിക്കേണ്ടത് ?
A) 3 വർഷം
B) 7 വർഷം
C) 5 വർഷം
D) 6 മാസം
14.താഴെ പറയുന്നവാക്യം ഏതിന്റെ ഭരണഘടനയിൽ ആമുഖമായി പറഞ്ഞിരിക്കുന്നതാണ് ?
"യൂദ്ധം ആരംഭിക്കുന്നത് മനുഷ്യ ഹൃദയങ്ങളിലാണ്, അതിനാൽ സമാധാനത്തിന്റെ കോട്ടപണിയേണ്ടതും അവിടെത്തന്നെയാവണം",
A) യുനസ്‌ക്കോ
B) അമേരിക്ക
C) ഇന്ത്യ
D) ബ്രിട്ടൺ
15. പെഡഗോഗി എന്ന പദത്തിന്റെ അർത്ഥം.
A) രാഷ്ട്രത്തെ നയിക്കുക
B) കുട്ടിയെ നയിക്കുക
C) സമൂഹത്തെ നയിക്കുക
D) ലോകത്തെ നയിക്കുക
16.താഴെ കൊടുത്തിട്ടുള്ളവയിൽ വസ്തു നിഷ്ഠചോദ്യവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ് ?
A) വിലയിരുത്തുന്നത് ആരായാലും ഒരേ സ്കോർ ലഭിക്കുന്നു.
B) ചില കുട്ടികൾക്ക് ഊഹിച്ചെഴുതി ഉത്തരം ശരിയാക്കാൻ കഴിയുന്നു.
C) വിലയിരുത്തുന്ന വ്യക്തിയുടെ വൈകാരിക അവസ്ഥ വിലയിരുത്തലിനെ സ്വാധീനിക്കുന്നു.
D) ഒരേ ഒരു ശരിയുത്തരം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.
17.താഴെ കൊടുത്തവയിൽ ഇ. റിസോഴ്‌സ് അല്ലാത്തത് ഏതാണ് ?
A) സ്റ്റാമ്പ് ആൽബം
B) വീഡിയോക്ലിപ്പുകൾ
C) അനിമേഷനുകൾ
D) ഓഡിയോസിഡി
18..പാഠ്യപദ്ധതി നിർമ്മാണത്തിന്റെ അടിസ്ഥാനഘടകമല്ലാത്തത് ഏത് ?
A)ശാസ്ത്രീയ മനോഭാവം
B) അറിവിന്റെ നിർമ്മാണവും വിനിമയവും
C) ദേശീയബോധം
D) സാമ്പത്തിക പരിഗണന
19.ക്രിയാഗവേഷണ ഘട്ടങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ശരിയായ ക്രമം തെരഞ്ഞെടുത്തെഴുതുക.
1) നിഗമനങ്ങൾ രൂപീകരിക്കുക
2) പ്രശ്നം കണ്ടെത്തുക
3) പാരികല്പനകൾ രൂപപ്പെടുത്തുക
4) വിവരവിശകലനവും ക്രോഡീകരണങ്ങളും
A) 1,2,3,4
B) 2, 3, 4,1
C) 3 ,2 ,1 ,4,
D) 4,3,2,1
20.സാമൂഹ്യജ്ഞാന നിർമ്മിതി വാദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
A) ബ്രൂണർ
B) പിയാഷെ
C) ഗാഗ്നെ
D) വൈഗോട്സ്കി
21. ഭാഷാവിലാസ വിവാദവുമായി ബന്ധപ്പെട്ട സാഹിത്യവിമർശകൻ ആരാണ് ?
A)സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
B) കേസരി ബാലകൃഷ്ണപിള്ള
C) വിദ്വാൻ സി. എസ്. നായർ
D) സാഹിത്യപഞ്ചാനനൻ
22. ഒറ്റ വ്യഞ്ജനത്തെ ഒരിക്കലോ പല പ്രാവശ്യമോ ആവർത്തിക്കുകയും കൂട്ടക്ഷരത്തെ പലപ്രാവശ്യം ആവർത്തിക്കുകയും ചെയ്യുന്ന പ്രാസം ഏത് ?
A) വൃത്ത്യനു പ്രാസം
B) അഷ്ടപ്രാസം
C) ഛേകാനു പ്രാസം
D) ഷോഡശപ്രാസം
23. നെയ്തൽ തിണയിലെ ജനവിഭാഗം അറിയപ്പെടുന്നത് ഏതു പേരിലാണ് ?
A)ഉഴവർ
B) നുളെയർ
C) എയിനർ
D) ആയർ
24. 'അശ്വത്ഥാമാവ് ' എന്ന ആട്ടക്കഥയുടെ രചയിതാവാര് ?
A)ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാട്
B) അയ്മനം കൃഷ്ണക്കൈമൾ
C) കലാമണ്ഡലം കേശവൻ
D) പി. കെ. രാമകൃഷ്ണൻ നായർ
25.“സ്വന്ത ദു:ഖം പരന്നേകി
പര ദു:ഖം സ്വന്തമാക്കി
ദു:ഖം ദുഃഖത്തെ വെല്ലുന്നു
മനുഷ്യാവസ്ഥയിങ്ങനെ'' -- ഏതു കവിതയിലെ വരികൾ ?
A) ഗോത്രയാനം
B) കുതിരക്കൊമ്പ്
C) അഗ്നിപൂജ
D) അജാമിള രഹസ്യം
26."ആംഗല സാഹിത്യ വിമർശനത്തിൽ മാത്യുഅർനോൾഡിനുള്ള സ്ഥാനം മലയാള സാഹിത്യത്തിൽ പലതുകൊണ്ടും ജോസഫ് മുണ്ടശ്ശേരി അവകാശപ്പെടുന്നു" - ഈ അഭിപ്രായം ആരുടേതാണ് ?
A)കെ. പി. അപ്പൻ
B) സുകുമാർ അഴിക്കോട്
C)എം. പി. പോൾ
D) കെ. ദാമോദരൻ
27.മലയാളത്തിലുണ്ടായ ആദ്യത്തെ ചമ്പുകാവ്യം ഏത് ?
A) ഉണ്ണിയച്ചീചരിതം
B) അമോഘരാഘവം
C) ഉണ്ണിയാടീചരിതം
D) ഉണ്ണിച്ചിരുതേവീചരിതം
28. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതിനായകൻ 'എന്നകവിത ആരുടെ സ്മരണാർത്ഥമാണ് എഴുതിയത് ?
A) പി. കുഞ്ഞിരാമൻ നായർ
B) നരേന്ദ്രപ്രസാദ്
C) സി. ജെ. തോമസ്
D) എം. പി. പോൾ
29. ''തൊൽക്കാപ്പിയത്തിലെ പൊരുളതികാരം ദ്രാവിഡകാവ്യമീമാംസയുടബീജരൂപമാണ്. അതു വികസിപ്പിച്ചെടുത്താൽ ഒരു പക്ഷേ ലോകത്തിലെ ഏറ്റവും പുരാതനവും മൂല്യവത്തുമായ ഒരു പരിസ്ഥിതിലാവണ്യ സിദ്ധാന്തം നമുക്ക് ലഭ്യമായേക്കും"' - ഈ നിരീക്ഷണം ആരുടേതാണ് ?
A) ജി. മധുസൂദനൻ
B) ഡോ. എസ്. രാജശേഖരൻ
C) കെ. അയ്യപ്പപ്പണിക്കർ
D) ഡോ. എം. ലീലാവതി
30. 'അറിവ് ' എന്ന പച്ച മലയാള കൃതിയുടെ രചയിതാവാര് ?
A) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
B) കുണ്ടൂർ നാരായണമേനോൻ
C)ശ്രീനാരായണഗുരു
D)പി .ജി .രാമയ്യർ
31. കാരയിത്രി, ഭാവയിത്രി എന്നിങ്ങനെ രണ്ടുതരത്തിൽ പ്രതിഭയെ വിഭജിച്ചതാര് ?
A) രാജശേഖരൻ
B) ഭാമഹൻ
C) വാമനൻ
D) കുന്തകൻ
32. 'സുലളിത പദവിന്യാസാ
രുചിരാലങ്കാര ശാലിനീ മധുരാ
മൃദുലാപി ഗഹനഭാവാ
സൂക്തിരിവാപ സോർവശീ വിജയം'' - ഈ വരികൾ ഏത് ആട്ടക്കഥയിലേതാണ് ?
A) കല്യാണ സൗഗന്ധികം
B) ബകവധം
C) നിവാതകവചകാലകേയവധം
D) കിർമ്മീരവധം
33, 'അഭിനയചിന്തകൾ' എന്ന ആത്മകഥയുടെ രചയിതാവാര് ?
A) പി. ജെ. ആന്റണി
B) ആർട്ടിസ്റ്റ് പി. ജെ. ചെറിയാൻ
C) എൻ. ഗോവിന്ദൻകുട്ടി
D) കാമ്പിശ്ശേരി കരുണാകരൻ
34."പരിസ്ഥിതി സൌന്ദര്യശാന്ത്രത്തിനൊരു മുഖവുര" എന്ന കൃതിയുടെ രചയിതാവാര് ?
A) ഡോ. ടി, പി, സുകുമാരൻ
B) എം. അച്യുതൻ
C) പി. പി. കെ. പൊതുവാൾ
D) സുഗതകുമാരി
35. കുറുമൂർ പള്ളിയെക്കുറിച്ച് സൂചനയുള്ള പാട്ടുകൃതി ഏത് ?
A) രാമചരിതം '
B) തിരുനിഴൽമാല
C) രാമകഥപ്പാട്ട്
D) കണ്ണശ്ശരാമായണം
36.1942-ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് ബഷീർ രചിച്ച കൃതി ?
A) പ്രേമലേഖനം
B) മതിലുകൾ
C) ശബ്ദങ്ങൾ
D)വിശ്വവിഖ്യാതമായ മൂക്ക്
37.“ആശാന്റെ ഹൃദയം' എന്ന നിരൂപണഗ്രന്ധത്തിന്റെ രചയിതാവ് ?
A) എം. എസ്. മേനോൻ
B) എം. കെ. കുമാരൻ
C) ഡോ. പി. കെ. നാരായണ പിള്ള
D) കെ. രാമചന്ദ്രൻ നായർ
38.വർണ്യവസ്തുവിനെ അതല്ലെന്ന് ശബ്ദംകൊണ്ടോ അർത്ഥം കൊണ്ടോ നിഷേധിച്ചിട്ട് അതിനോട് സദൃശ്യമായ മറ്റൊരു വസ്തുവാണെന്ന് പറയുന്ന അലങ്കാരം ഏത് ?
A) പരിസംഖ്യ
B) അപഹ്നുതി
C) പര്യായം
D) പര്യായോക്തം
39.'കല്യാണസൗധം ' എന്ന ചരിത്രനോവലിന്റെ രചയിതാവാര് ?
A) ശൂരനാട് കുഞ്ഞൻപിള്ള
B) വി. ടി. ശങ്കുണ്ണി മേനോൻ
C) സർദാർ കെ. എം. പണിക്കർ
D) സ്വാമിബ്രഹ്മവ്രതൻ
40."ചെങ്ങന്നൂർ വണ്ടി' എന്ന കഥയുടെ രചയിതാവാര് ?
A) എം. മുകുന്ദൻ
B) ഒ. വി. വിജയൻ
C) കാക്കനാടൻ
D) വി. പി. ശിവകുമാർ
41.“നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ -
ക്രമക്കണക്കേ ശരണം, ജനങ്ങൾ
സമസ്തരും സമ്മതിയാതെ കണ്ടീ --
സ്സമർത്ഥനോതില്ലൊരു വാക്കുപോലും"
- ഏത് കവിതയിലെ വരികൾ ?
A) കേരളം
B) ഉമാകേരളം
C) നല്ലഭാഷ
D) കേരളോദയം
42. 'ഒബ്ജക്ടീവ് കോറിലേറ്റീവ്' എന്ന പരികല്ലന ആവിഷ്‌ക്കരിച്ച സൈദ്ധാന്തികൻ ആര് ?
A) ടി. എസ്. എലിയട്ട്
B) വേർഡ്‌സ് വർത്ത്
C) അരിസ്റ്റോട്ടിൽ
D) കോളറിഡ്ജ്
43. സംസ്കൃതാക്ഷരമാല മലയാളത്തിൽ സ്വീകരിക്കുന്നതിനു മുമ്പുള്ളതും ഭാഷയുടെ ആദ്യരൂപത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു കൃതിയാണ് രാമചരിതം എന്ന് അഭിപ്രായപ്പെട്ടതാര് ?
A) ഉള്ളൂർ എസ്. പരമേശ്വരയ്യർ
B)ഡോ. ഹെർമ്മൻ ഗുണ്ടർട്ട്
C)ആറ്റൂർ കൃഷ്ണപ്പിഷാരടി
D) ടി. എ. ഗോപിനാഥ റാവു
44. 'അകലങ്ങളിലെ മനുഷ്യർ എന്ന യാത്രാ വിവരണം ആരുടേത് ?
A) കെ. ബാലകൃഷ്ണൻ
B) രവീന്ദ്രൻ
C) രാജൻ കാക്കനാടൻ
D) എസ്. കെ. പൊറ്റക്കാട്
45. 'കേരളൻ' എന്ന തൂലികാനാമത്തിൽ രാഷ്ട്രീയ ലേഖനങ്ങളെഴുതിയതാര് ?
A) പരവൂർ കേശവനാശാൻ
B) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
C) കണ്ടത്തിൽ വർഗീസ് മാപ്പിള
D) സി. വി. കുഞ്ഞുരാമൻ
46. "ഇന്നുമെൻ കാതിലൂറൂന്നി-
തന്നു നീ ചൊന്ന വാക്കുകൾ "
ഈ വരികളിലെ അലങ്കാരം ഏത് ?
A) സൂക്ഷ്മം
B) സമാധി
C) ഭാവികം
D) ഉത്തരം
47. 'മരപിയലി'ൽ ചർച്ച ചെയുന്ന വിഷയം എന്താണ് ?
A)വൃത്തം
B) അലങ്കാരം
C) രസം
D) പദപ്രയോഗം
48. പെരുമ്പാടി ഗ്രാമത്തിന്റെ കഥ പറയുന്ന നോവൽ ഏത് ?
A) പുറ്റ്
B) കരിക്കോട്ടക്കരി
C) ചാവുനിലം
D) അടിയാളപ്രേതം
49. 'റാണിസന്ദേശം' ആരുടെ കൃതിയാണ് ?
A) കൊട്ടാരത്തിൽ ശങ്കുണ്ണി
B) സർദാർ കെ. എം.പണിക്കർ
C) സഹോദരൻ അയ്യപ്പൻ
D) വി. ഉണ്ണിക്കൃഷ്ണൻ നായർ
50. “വിദ്യാസംഗ്രഹം” മാസിക പ്രസിദ്ധീകരിച്ച വർഷം ?
A) 1868
B) 1870
C) 1864
D) 1872
51.'കുഞ്ചനും തുള്ളലും' എന്ന കൃതിയുടെ രചയിതാവ് ?
A) ഏവൂർ പരമേശ്വരൻ
B) കെ. എൻ. ഗണേശ്
C) വടക്കുംകൂർ രാജരാജവർമ്മ
D) സി. പി. ശ്രീധരൻ
52.വിദ്യാധനം സർവധനാൽ പ്രധാനം" എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലയാളത്തിലെ മാസിക ഏത് ?
A) ജ്ഞാന നിക്ഷേപം
B) പശ്ചിമോദയം
C) പശ്ചിമതാരക
D) വിദ്യാവിലാസിനി
53.“വൃത്തകൽപ്പദ്രുമം " എന്ന കൃതിയുടെ രചയിതാവാര് ?
A) കെ. കെ. വാദ്ധ്യാർ
B) നീലമ്പേരൂർ മധുസൂദനൻ നായർ
C) ഡോ. ടി. വി. മാത്യു
D) കുട്ടികൃഷ്ണമാരാർ
54. 'കാലമതിന്റെ കനത്തകരം കൊണ്ടു
ലീലയാലൊന്നു പിടിച്ചു കുലുക്കിയാൽ
പാടേ പതറിക്കൊഴിഞ്ഞു പോം ബ്രഹ്മാണ്ഡ _
പാദപപ്പൂക്കളാം താരങ്ങൾ കൂടിയും”
ഏതു കവിതയിലെ വരികളാണിത് ?
A) ഇന്ദ്രനും മാബലിയും
B) ഭൂതക്കണ്ണാടി
C) നക്ഷത്രഗീതം
D) ഭാവനാഗതി
55."ആധുനികതയുടെ കുറ്റസമ്മതം എന്ന നിരൂപണഗ്രന്ഥത്തിന്റെ രചയിതാവാര് ?
A)ബാലചന്ദ്രൻ വടക്കേടത്ത്
B) പി. പവിത്രൻ
C) പ്രസന്നരാജൻ
D) കെ, പി. ശരച്ചന്ദ്രൻ
56.സഹസ്രയോഗം എന്ന ആയുർവേദഗ്രന്ഥത്തിന്റെ രചയിതാവാര് ?
A) ആറ്റൂർ കൃഷ്ണപിഷാരടി
B) വള്ളത്തോൾ നാരായണമേനോൻ
C) പി.എസ്, വാര്യർ
D) പഴയന്നൂർ രാമപ്പിഷാരടി
Question deleted
57.'ഡിഫറാൻസ് ' എന്ന സംജ്ഞ ആവിഷ്കരിച്ചതാര് ?
A) മിഷേൽ ഫൂക്കോ
B) ദറിദ
C) ഫ്രോയിഡ്
D) ഫ്രഡറിക് ജയിംസൺ
58. ദ ഫെമിനെയിൻ മിസ്റ്റിക് എന്ന കൃതിയുടെ രചയിതാവാര് ?
A) ബെറ്റിഫ്രൈദാൻ
B) ജൂലിയ ക്രിസ്‌റ്റേവ
C) എലെയ്ൻ ഷോ വാൾട്ടർ
D) വെർജീനിയ വൂൾഫ്
59. എം. കെ. സാനു എഴുതിയ 'അസ്തമിക്കാത്ത വെളിച്ചം'എന്ന ജീവചരിത്രം ആരെക്കുറിച്ചുള്ളതാണ് ?
A) ആൽബർട്ട് ഷ്വെറ്റ്സർ
B) മാക്‌സിം ഗോർക്കി
C) ത്യാഗരാജസ്വാമികൾ
D) വിദ്വാൻ പി. കേളുനായർ
60. 'ഹെറ്ററോഗ്ലോസിയ' എന്ന സംജ്ഞ ആവിഷ്‌ക്കരിച്ചതാര് ?
A) ലക്കാൻ
B) വാൾട്ടർ ബഞ്ചമിൻ
C) മിഖായേൽ ബക്തീൻ
D) എഡ്വേർഡ് സെയ്ദ്
61. മലയാള ഭാഷയിലെ ആദ്യത്തെ പത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യസമാചാരം പ്രസിദ്ധീകരിച്ച വർഷം.
A) 1862
B) 1851
C) 1847
D) 1850
62.ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ്
A) ആയില്യം തിരുനാൾ
B) സ്വാതി തിരുനാൾ
C) ശ്രീ ചിത്തിര തിരുനാൾ ഉദയവർമ
D) ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
63. ശരിയായ പദം ഏത് ?
A) അന്തശ്ഛിദ്രം
B) അന്തച്ഛിദ്രം
C) അന്ഥശ്ഛിദ്രം
D) അന്ദച്ഛിദ്രം
64. എണ്ണൂറ് - സന്ധി ഏത് ?
A) ദ്വിത്വ സന്ധി
B) ലോപ സന്ധി
C) ആദേശ സന്ധി
D) ആഗമ സന്ധി
65, ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകൻ.
A) ആനന്ദഭട്ടൻ
B) വാഗ്ഭടാനന്ദൻ
C) ആനന്ദൻ
D) ബ്രഹ്മാനന്ദ ശിവയോഗി
66.'ഭാഷാസംക്രമ വിവേകം' എന്ന ഗ്രന്ഥം എഴുതിയതാര് ?
A) ഡോ.കെ. എം. പ്രഭാകര വാര്യർ
B) ഡോ. അച്യുതവാര്യർ
C) ഡോ. പി.വി.വേലായുധൻ പിള്ള
D) എൻ. ആർ. ഗോപിനാഥപിള്ള
67.ഭാഷാസംക്രമവാദം അവതരിപ്പിച്ചത് ?
A) ഡോ. കെ. ഗോദവർമ്മ
B) ആറ്റൂർ കൃഷ്ണപ്പിഷാരടി
C) ആർ നാരായണപ്പണിക്കർ
D) സി. എൽ. ആന്റണി
68. കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന "ഹോർത്തുസ് മലബാറിക്കുസ്" എന്ന ഗ്രന്ഥത്തിന്റെ നിർമ്മിതിയിൽ പങ്കാളിയായിരുന്ന വൈദ്യൻ.
A) ഇട്ടി രാമൻ
B) ഇട്ടി അച്ചുതൻ
C) പി. രാമൻ
D) ആർ, ഗോപിനാഥപിള്ള
69.'കേരള പാണിനീയം" ഭന്നാംപതിപ്പ് പ്രസിദ്ധീകരിച്ച വർഷം.
A) 1890
8) 1891
C) 1892
D) 1896
70.ഭഗവദ്ഗീതയ്ക്ക് ആദ്യമായി ഒരു പ്രാദേശിക ഭാഷയിൽ വിവർത്തനം തയ്യാറാക്കിയത്.
A) ശങ്കരപ്പണിക്കർ
B) രാമപ്പണിക്കർ
C) മാധവപ്പണിക്കർ
D)കരുണേശപ്പണിക്കർ
71.വിഗതകുമാരൻ എന്ന സിനിമ സംവിധാനം ചെയ്തതാര്?
A) ജെ. സി, ഡാനിയൽ
B) എസ്. നൊട്ടാണി
C) രാമദാസ്
D) പി. എ. ബക്കർ
72.'കന്യക' എന്ന നാടകത്തിന്റെ കർത്താവ് ?
A) ഇ. എം. കോവൂർ
B) സി. ജെ. തോമസ്
C) എൻ. കൃഷ്ണപിള്ള
D) കെ. ടി. മുഹമ്മദ്
73.പ്രകൃതിയും ഇടനിലയും ചേർന്നിട്ടുള്ള പദഭാഗത്തിന് പറയുന്ന പേര്,
A) പ്രത്യയം
B) വിഭക്തി
C) മാത്ര
D) അംഗം
74.ചിലപ്പതികാരം" എന്ന മഹാകാവ്യത്തിന്റെ കർത്താവ്:
A)ഇളങ്കോവടികൾ
B) വള്ളുവർ
C) ഔവയ്യാർ
D) കീരനാർ
75.പെരുകി വന്ന നാടകങ്ങളെയും നാടക കർത്താക്കളേയും പരിഹസിച്ചുകൊണ്ട് മുൻഷി രാമകുറുപ്പ് രചിച്ച നാടകത്തിന്റെ പേര്.
A) മനോരമാ വിജയം
B) ചക്കീചങ്കരം
C) ഊമവിവാഹം
D) ലക്ഷണാസംഗം
76. അർത്ഥമുള്ള ഘടകങ്ങളിൽ ഏറ്റവും ചെറിയവ
A) സ്വനം
B) സ്വനിമം
C) ഉപസ്വനം
D) രൂപിമം
77.ആദ്യത്തെ മലയാള സാഹിത്യ ചരിത്ര ഗ്രന്ഥമേത് ?
A) മലയാള ഭാഷാചരിത്രം
B) സാഹിത്യചരിത്രം
C) ഭാഷാസാഹിത്യ ചരിത്രം
D) തിരുവിതാംകൂർ ചരിത്രം
78. ചാക്യാന്മാരും നങ്ങ്യാന്മാരും കൂടിച്ചേർന്നുള്ള സംസ്കൃത നാടകാഭിനയമാണ്
A) കൂത്ത്
B) കഥകളി
C) കൃഷ്ണനാട്ടം
D) കൂടിയാട്ടം
79. പ്രജനക വ്യാകരണത്തെ സിദ്ധാന്തപദവിയിലേയ്ക്ക് ഉയർത്തിയതാര് ?
A) കെ. എൽ. പൈക്ക്
B) ബ്ലൂം ഫീൽഡ്
C) നോം ചോംസ്കി
D) ആൽബർട്ട് സെഷി
80."കേരളത്തിലെ നാടോടി നാടകങ്ങൾ" എന്ന ഗ്രന്ഥം രചിച്ചതാര് ?
A) ചുമ്മാർ ചൂണ്ടൽ
B) അച്യുതമേനോൻ
C) ഡോ. എം . സി . രാഘവൻ
D) ഡോ .എസ്. കെ .നായർ
81.കേരളീയനെഴുതിയ ആദ്യത്തെ സമ്പൂർണ്ണ വ്യാകരണ ഗ്രന്ധത്തിന്റെ പേര്.
A) മലയാള ഭാഷാ വ്യാകരണം
B) മലയാഴ്മയുടെ വ്യാകരണം
C) കേരള പാണിനീയം
D) മധ്യമ വ്യാകരണം
Question deleted
82. സൈബർ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?
A)വില്യംഗിബ്സൺ
B) ന്യൂറോമാൻസർ
C) ഹുസൈൻ
D) എസ്പർ ആർസെത്
83. 'കേരളപ്പഴമ' എന്ന ഗ്രന്ഥം ആരുടേതാണ് ?
A)ബെയ്ലി
B) ജോർജ് മാത്തൻ
C) എ . ആർ. രാജരാജവർ
D) ഗുണ്ടർട്ട്
84. സംഘകാലത്തെ സമരദേവത എന്ന് അറിയപ്പെട്ടിരുന്നത്
A) വേന്തൻ
B) മായോൻ
C) കൊറ്റ
D) ചേയോൻ
85.1966 ൽ പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ മലയാള സിനിമ ഏത് ?
A)നീലക്കുയിൽ
B) ബാലൻ
C) ചെമ്മീൻ
D) വിഗതകുമാരൻ
86.ലീലാതിലകത്തിൽ എത്ര ശിൽപങ്ങൾ ഉണ്ട് ?
A) 4
B) 8
C) 7
D) 9
87. ഫോക്ലോർ പദം ആദ്യം ഉപയോഗിച്ച വ്യക്തി ആര് ?
A) ഗ്രിം ബ്രദേഴ്‌സ്
B) മാക്സ് മുള്ളർ
C) സ്റ്റിത് തോംസൺ
D) വില്യം ജോൺ തോംസ്
88. ഭാഷാശാസ്ധ്രത്തിന്റെ ബൈബിളായി അംഗീകരിക്കപ്പെട്ടിരിക്കുന്ന' ലാംഗ്വേജ്' എന്ന ഗ്രന്ഥം ആരുടേതാണ് ?
A) ബ്ളൂം ഫീൽഡ്
B നോം ചോംസ്കി
C) സി. എഫ്. ഹോക്കറ്റ്
D) കെ. എൽ. പൈക്ക്
89.“സംസ്കൃത ഹിമഗിരി ഗളിതാ
ദ്രാവിഡവാണീകളിന്ദജാമിളിതാ'” - എന്നു തുടങ്ങുന്ന മംഗള ശ്ലോകം ഏതു കൃതിയിലുള്ളതാണ് ?
A) ലീലാതിലകം
B) രാമചരിതം
C) കേരളകൗമുദി
D) ഭാഷാകൗമുദി
90.താഴെ കൊടുത്തിരിക്കുന്നവയിൽ മൃതഭാഷയായി കരുതപ്പെടുന്ന ഭാഷ ഏതാണ് ?
A)തമിഴ്
B) തെലുങ്ക്
C) മലയാളം
D) സംസ്‌കൃതം
91. 'മണ്ണൻ്റു ' -- സന്ധി നിയമം ഏതാണ് ?
A) “നോണഃ"
B) “ളോനേ"
C) “ണസ്തസ്യടഃ”
D) “നേനഃ""
92.ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രാചീനമായിട്ടുള്ള പാട്ടു കൃതി ഏത് ?
A) രാമകഥാപ്പാട്ട്
B) രാമായണഗീതം
C) കണ്ണശ്ശരാമായണം
D) രാമചരിതം
93.1867 ൽ തിരുവിതാംകൂറിൽ ആരംഭിച്ച ടെക്‌സ്റ്റ് ബുക്ക് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?
A) കേരളവർമ്മ വലിയ കോയിതമ്പുരാൻ
B) അണ്ണായിരായർ
C) എ . ആർ. രാജരാജവർമ്മ
D) മാധവരായർ
Question deleted
94.കേരളത്തിൽ ജന്മി സമ്പ്രദായം നിർത്തൽ ചെയ്യപ്പെട്ട വർഷം ഏതാണ് ?
A)1970 ജനുവരി 1
8) 1963 ഒക്ടോബർ 18
C) 1969 നവംബർ 1
D) 1959 ജൂൺ 10
95. 'പാഞ്ചാല രാജതനയേ _ _ _ _ എന്നു തുടങ്ങുന്ന പ്രസിദ്ധ ശൃംഗാരപ്പദം ഏതു കൃതിയിലുള്ളതാണ് ?
A)കീചകവധം
B) നളചരിതം
C) കല്ല്യാണ സൗഗന്ധികം
D) ഉത്തരാസ്വയംവരം
96. വിദ്യാവിനോദിനിയുടെ പ്രഥമ പത്രാധിപർ ആരാണ് ?
A) കണ്ടത്തിൽ വർഗീസ് മാപ്പിള
B) കെ. പി. കേശവ മേനോൻ
C) കെ. രാമകൃഷ്ണപിള്ള
D) സി. പി. അച്യുതമേനോൻ
97. കണ്ടുകിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രാചീനമായിട്ടുള്ള ശാസനം ഏതാണ് ?
A)തരിസാപ്പള്ളിശാസനം
B) വാഴപ്പള്ളി ശാസനം
C) ജൂതശാസനം
D) തിരുനെല്ലി ശാസനം
98. "ചിരിക്കുന്ന കഥ കേട്ടാലിരിക്കു
മായതല്ലെങ്കിൽ തിരിക്കൂ "- മെന്ന കുഞ്ചൻ നമ്പ്യാരുടെ ഫലിത പ്രയോഗം ഏതു തുള്ളലിലുള്ളതാണ് ?
A) കുംഭകർണ വധം
B) ഹനുമദുദ്ഭാവം
C) കല്യാണസൗഗന്ധികം
D) സഭാപ്രവേശം
99. “കേരള ഭാഷയുടെ വികാസ പരിണാമങ്ങൾ! എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
A) കെ. എം. ജോർജജ്
B) ഉള്ളൂർ എസ്. പരമേശ്വര അയ്യർ
C) പി. ഗോവിന്ദപ്പിള്ള
D) ഇളംകുളം കുഞ്ഞൻപിള്ള
100. സാഹിത്യത്തിൽ തിരുവാതിരപ്പാട്ടുകൾക്ക് സ്ഥാനം നേടിക്കൊടുത്ത മച്ചാട്ടിളയതിന്റെ ശരിയായ പേര് ഏതാണ് ?
A) ശാന്തമ്പിള്ളി കൊച്ച് ഇളയത്
B) ശാന്തമ്പിള്ളി ഗോവിന്ദൻ ഇളയത്
C) ശാന്തമ്പിള്ളി നാരായണൻ ഇളയത്
D) ശാന്തമ്പിള്ളി മംഗലം ഇളയത്