Current Affairs July 2022 - Part 01


 >> ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ് ?

ഗുസ്താവോ പെത്രോ

>> കൊളംബിയയുടെ വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ വംശജ ആരാണ് ?
ഫ്രാൻസിയ  മാർകേസ്

>>2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫാ ലോകകപ്പ്‌ ഫുട്‌ബോളിന്റെ  ഔദ്യോഗിക പോസ്റ്റർ രൂപകല്പന ചെയ്തിരിക്കുന്നത്‌ ആരാണ് ?
ബൗഥൈന അൽ മുഫ്ത

>>കോവിഡ്‌ 19 പകർച്ചവ്യാധിയുടെ ഫലമായി 8 വയസ്സിന്‌ താഴെയുള്ള വിദ്യാർത്ഥികൾക്കിടയിലുള്ള പഠന വിടവ്‌ നികത്തുന്നതിന്‌ തമിഴ്‌നാട്ടിൽ ആരംഭിച്ച പദ്ധതി
എന്നും എഴുതും സ്‌കീം.

>> നാഷണൽ അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്‌) എപ്ലസ്‌ പ്ലസ്‌ അക്രെഡിറ്റേഷൻ ആദ്യമായി കരസ്ഥമാക്കിയ സർവകലാശാല ഏതാണ് ?
കേരള സർവകലാശാല

>>ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ക്രിക്കറ്റേഴ്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റായി 2022 ൽ  തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ  ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്  താരം
 ലിസ സ്ഥലേക്കർ
     
>> മൊബൈൽ ഫോണിന്‌ അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്നും മോചിപ്പിക്കുന്നതിനായി കേരള പോലീസ്‌ ആരംഭിച്ച പദ്ധതി
 കൂട്ട്‌

>> ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി  തിരഞ്ഞെടുക്കപ്പെട്ട വനിത  ആരാണ് ?
രുചിര കാംബോജി

>>കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണം മുന്നിൽകണ്ട് കൊണ്ട് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമ്മിച്ച ഏത് സിനിമയ്ക്കാണ് ഈയിടെ മികച്ച ചിത്രത്തിനുള്ള ഒട്ടാവ പുരസ്കാരം ലഭിച്ചത്
നിഷിദ്ധോ

>>സംസ്ഥാനത്തെ ഭൂമിയുടെ ഡിജിറ്റൽ സർവ്വേ  നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂവുടമകൾക്ക്‌ വേഗത്തിൽ പരിശോധിക്കുന്നതിനായി നിലവിൽ വരുന്ന പോർട്ടൽ ഏതാണ് ?
എന്റെ ഭൂമി

>> സംപ്രേഷണ മൂല്യത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ലീഗ് ഏതാണ് ?
ഇന്ത്യൻ പ്രീമിയർ ലീഗ്‌  

>> സംപ്രേഷണ മൂല്യത്തിൽ ഒന്നാം സ്ഥാനം ഉള്ള ലീഗ് ഏതാണ് ?
അമേരിക്കൻ നാഷണൽ  ലീഗ്‌  

>> സായുധ സേനകളിലേക്ക്‌ നാലു വർഷത്തേക്ക്‌ നിയമനം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?
 അഗ്നിപഥ്‌.

>> ഇരുചക്ര  വാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടം തടയുന്നതിന്‌ മോട്ടോർ വാഹനവകുപ്പ്‌ നടപ്പാക്കുന്ന പദ്ധതി ഏതാണ്
ഓപ്പറേഷൻ റേസ്

>> 27 വർഷത്തെ സേവനത്തിനു ശേഷം അടുത്തിടെ സേവനം അവസാനിപ്പിച്ച ഇന്റർനെറ്റ്‌  ബ്രൗസർ ഏതാണ് ?
ഇന്റർനെറ്റ്‌ എക്സ്‌പ്ലോറർ

>> 2022 ൽ അന്തരിച്ച തകിൽ വാദ്യകലാരംഗത്തെ പ്രഗത്ഭനായ  വ്യക്തി ആരാണ് ?
ആർ. കരുണാമൂർത്തി

>> പ്രമുഖ ബിസിനസ്‌ ഗവേഷണ സ്ഥാപനമായ എക്കണോമിക്സ്  ഇന്റലിജൻസ്‌ ഗ്രൂപ്പ്‌ പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന പദവി ലഭിച്ച  തലസ്ഥാനം ഏതാണ് ?
വിയന്ന

>> എക്കണോമിക്സ്  ഇന്റലിജൻസ്‌ ഗ്രൂപ്പ്‌ പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്തെ വാസയോഗ്യമായ നഗരമെന്ന പദവി ലഭിച്ചത്തിൽ  ഏറ്റവും പിന്നിലായ തലസ്ഥാനം ഏതാണ് ?
ഡമാസ്കസ്

>> പ്രഗതി മൈതാൻ സംയോജിത ഇടനാഴി എവിടെ സ്ഥിതിചെയ്യുന്നു ?
ഡൽഹി

>> കേരള യുക്തിവാദി സംഘത്തിന്റെ പവനൻ സെക്യൂലർ അവാർഡിന്‌ അർഹനായ വ്യക്തി
 പെരുമ്പടവം ശ്രീധരൻ

>> 2022 ലെ രഞ്ജി ട്രോഫി കിരീട ജേതാക്കൾ ?
മധ്യപ്രദേശ്‌

>> തനിക്ക്‌ ലഭിച്ച സമാധാന നോബൽ സമ്മാനം യുക്രെയിനിലെ അഭയാർത്ഥി കുട്ടികൾക്ക്‌ വേണ്ടി  ലേലം ചെയ്ത നോബൽ ജേതാവാരാണ് ?
 ദിമിത്രി മുറോടോവ്‌

>> ദേശീയ അന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ ആയി നിയമിതനായ വ്യക്തി ആരാണ് ?
ദിനകർ ഗുപ്ത

>> മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായ  മുൻ ഹൈക്കോടതി ജഡ്ജി ആരാണ് ?
ജസ്റ്റിസ്‌ സി .എൻ . രാമചന്ദ്രൻ നായർ

>> 2022 ലെ ഫിഫ ഫുട്‌ബോൾ റാങ്കിങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആര് ?
ബ്രസീൽ

>>2022 ലെ ഫിഫ ഫുട്‌ബോൾ റാങ്കിങിൽ  രണ്ടും മൂന്നും സ്ഥാനത്തെത്തിയവർ
 ബെൽജിയം, അർജന്റീന
.
>> വികസിത  രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 48-ാമത്  ഉച്ചകോടി  നടന്നതെവിടെ  ?
ജർമ്മനിയിലെ ഷ്‌ലോസ്‌ എൽമൗവിൽ

>> സംസ്ഥാന രൂപീകരണത്തിന്‌ ശേഷം സർക്കാരിന്റെ ഉടമസ്ഥതയിലും കേരളത്തിൽ  നാലാമതായും നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ  ജയിൽ  ഏതാണ്?
തവനൂർ (മലപ്പുറം )


>>മഹാകവി പി സ്മാരക ട്രസ്റ്റ്‌ ഏർപ്പെടുത്തിയ പി സ്മാരക പുരസ്‌കാരത്തിന് അർഹനായ വ്യക്തി
ആലങ്കോട്‌ ലീലാകൃഷ്ണൻ

>>ആലങ്കോട്‌ ലീലാകൃഷ്ണന്റെ ഏത്  കവിതാ സമാഹാരത്തിനാണ് 2022 ൽ പി സ്മാരക പുരസ്‌കാരം ലഭിച്ചത് ?
അപ്രത്യക്ഷം

>> 2022 ൽ നടന്ന ലോക പുരുഷ ടെന്നീസ്‌ റാങ്കിങിൽ  ഒന്നാം സ്ഥാനത്തെത്തിയ റഷ്യൻ താരം
 ഡാനിൽ മെദ്‌വദേവ്‌

>> 2021 ൽ വിവർത്തനത്തിനുള്ള  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച വ്യക്തി ?  
സുനിൽ ഞെളിയത്ത്‌

>> സുനിൽ ഞെളിയത്തിന്റെ ഏത് വിവർത്തനത്തിനാണ് 2021-ൽ കേന്ദ്ര സാഹിത്യ അക്കാദമി ലഭിച്ചത്?
 ബ്രാഷായ്‌ ടുഡു

>> ബെന്യാമിന്റെ കൃതിയായ “ആടു ജീവിതം” ഒഡിയ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്‌ത്‌, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ വ്യക്തി
ഗൗരഹരി ദാസ്  

>>മലേഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ മീസാറ്റ്‌ 3D-ക്കൊപ്പം  വിക്ഷേപണം നടത്തിയ ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹം   
ജിസാറ്റ്  24

>> അടുത്തിടെ അന്തരിച്ച വി. പി. ഖാലിദ്‌ ഏത് മേഖലയിൽ പ്രശസ്തനാണ്?
അഭിനേതാവ്

>>2022 ൽ ജൂലൈയിൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ധനമന്ത്രി ആരാണ്?
യശ്വന്ത്‌ സിൻഹ

>>ലോകത്തെ ഏറ്റവും ചൂടേറിയ പത്ത്‌ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം
ഇറാഖ്‌

>> ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ കളിക്കാരെക്കുറിച്ച്‌  ഫിഫ തയാറാക്കുന്ന പരമ്പരയിൽ  ഇടംപിടിച്ച  ഇന്ത്യൻ ഫുട്‌ബോളിലെ  ഇതിഹാസ താരം
സുനിൽ ഛേത്രി

>> നീതി ആയോഗിന്റെ  പുതിയ സി. ഇ. ഒ ആയി നിയമിതനായ വ്യക്തി ആരാണ് ?
പരമേശ്വരൻ അയ്യർ

>>സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനമാരംഭിച്ചതെവിടെ ?
 കൊച്ചി

>>ഇന്റലിജൻസ്‌ ബ്യൂറോ (ഐ. ബി) മേധാവിയായി നിയമിതനായ  വ്യക്തി
തപൻകുമാർ ദേക്ക

>> 2022 ൽ പുറത്തിറങ്ങിയ പാറശ്ശാല പൊന്നമ്മാളിന്റെ ജീവചരിത്രം
ഹേമവതി 

>> 2022 ലെ കാൻ ചലച്ചിത്രമേളയിൽ ജൂറി അംഗമായിരുന്ന ബോളിവുഡ് നടി ആരാണ് ?
ദീപിക പദുകോൺ

>> 2022 ലെ കാൻ ചലച്ചിത്രമേളയിൽ ദീപിക പദുകോൺ ഉൾപ്പെടെയുള്ള ഒൻപത് അംഗ ജൂറിയുടെ അധ്യക്ഷൻ ആരാണ് ?
വിൻസന്റ്  ലിൻഡൻ

>>ഏറ്റവുമധികം ഉപഗ്രഹങ്ങൾ  ഭ്രമണപഥത്തിൽ എത്തിച്ചതിനുള്ള  റെക്കോർഡ് സ്വന്തമാക്കിയ എയ്‌റോസ്പേസ് സ്ഥാപനം ഏതാണ്
സ്പേസ് എക്‌സ്

>>ഒരു വിക്ഷേപണത്തിൽ നൂറിലേറെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച ലോകത്തെ ആദ്യ ബഹിരാകാശ ഏജൻസി?
ഇസ്‌റോ

>>ഇന്ത്യയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിനുള്ള റെക്കോഡ് സ്വന്തമാക്കിയ വ്യക്തി ആരാണ് ?
സുനിൽ ശർമ്മ

>>ദക്ഷിണധ്രുവത്തിലേക്ക്  ഒറ്റയ്ക്ക് സഞ്ചരിച്ചെത്തിയ ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിത ആരാണ് ?
ഹർപ്രീത് ചണ്ടി

>>പോളർ പ്രീത് എന്നറിയപ്പെടുന്ന സിഖ് വംശജ ആരാണ് ?
ഹർപ്രീത് ചണ്ടി

>>ലോക റാപിഡ് ചെസ്സ് ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ് ?
നോഡിർബെക് അബ്ദുസത്തറോവ്

>> ഫെയ്സ്ബുക് കമ്പനിയുടെ പുതിയ കോർപ്പറേറ്റ് നാമം എന്താണ് ?
മെറ്റ

>>ഡിജിറ്റൽ കറൻസിയായ  ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യം ?
എൽ സാൽവദോർ

>>സ്വന്തമായി കറൻസി ഇല്ലാത്ത  രാജ്യം ഏതാണ് ?
എൽ സാൽവദോർ

>> 2001 മുതൽ എൽ സാൽവദോറിന്റെ കറൻസി എന്താണ് ?
യു.എസ്‌ ഡോളർ

>>അടുത്തിടെ ജലവുമായി ബന്ധപ്പെട്ട ഗവേഷണത്തിനുള്ള രാജ്യാന്തര ജലപുരസ്കാരം നേടിയ മലയാളി ആരാണ് ?
ടി .പ്രദീപ്

>> യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ റഷ്യ പരീക്ഷിച്ച പുതിയ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക്‌ മിസൈൽ ഏതാണ് ?
സാർമാറ്റ്

>>   പാശ്ചാത്യ രാജ്യങ്ങൾ സാത്താൻ 2 എന്ന് വിളിക്കുന്നത് ____________ നെയാണ്
സാർമാറ്റ്

>>നിലവിൽ ICBN സ്വന്തമായുള്ള  രാജ്യങ്ങൾ ഏതൊക്കെ ?
  റഷ്യ, യു.എസ്‌.എ , ചൈന, ഫ്രാൻസ്‌, ഇന്ത്യ, ഉത്തരകൊറിയ

>>ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായ വ്യക്തി ആരാണ് ?
ഇക്‌ബാൽ സിങ്‌ ലാൽപുര

>> സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകുന്നതിന്റെ  ഭാഗമായി നടപ്പിലാക്കിയ ഓൺലൈൻ സംവിധാനത്തിന്റെ പേര് എന്താണ് ?
തൊട്ടറിയാം പി. ഡബ്ല്യു. ഡി.

>> കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ അധ്യക്ഷ
എം.വി. ജയാഡാളി

>> കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നിലവിൽ വന്നതെന്ന്?
1979

>> കെ .കെ. ബിർള  ഫൗണ്ടേഷൻ  നൽകുന്ന 2021 ലെ സരസ്വതി സമ്മാനം നേടിയ ഹിന്ദി  കവി
രാംദർശ്  മിശ്ര

>> ഏത് കവിതാസമാഹാരത്തിനാണ്‌ 2021-ൽ സരസ്വതി സമ്മാനം ലഭിച്ചത് ?
മേം തോ യഹാം

>> ലോക പൈതൃകദിനം എന്നാണ് ?  
ഏപ്രിൽ  18

>>ആണവോർജ കമ്മിഷന്റെ  നിലവിലെ  ചെയർമാൻ ആരാണ് ?
കെ.എൻ. വ്യാസ്‌.
 
> അടുത്തിടെ  അന്തരിച്ച റൊസാരിയോ ഇബാറ ഏതു മേഖലയിലാണ് പ്രസിദ്ധിയാർജ്ജിച്ചത് ?
 മെക്സിക്കോയിലെ മനുഷ്യാവകാശപ്പോരാളി

>>ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആരാണ്?
ലെഫ്‌ ജനറൽ മനോജ്‌ പാണ്ഡെ

>>പരമ്പരാഗത ചികിത്സാരീതികൾക്കുള്ള ലോകാരോഗ്യസംഘടനയുടെ ആദ്യത്തെ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
ജാം നഗർ (ഗുജറാത്ത്)

>>കേരള ഒളിമ്പിക്‌ അസോസിയേഷന്റെ കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2021-ലെ പുരസ്കാരം നേടിയത് ആരാണ് ?
മേരികോം

>>ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് 2022 ഏപ്രിൽ 20-നു നീറ്റിലിറക്കിയ ആറാമത്തെ സ്കോർപ്പിൻ ക്ലാസ്സ് അന്തർവാഹിനി ഏതാണ് ?
ഐ. എൻ. എസ്‌ വാഗ്ഷീർ

>>ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴക്കടൽ വേട്ടക്കാരനായ സാൻഡ്‌ ഫിഷിന്റെ പേരിൽ  അറിയപ്പെടുന്ന അന്തർവാഹിനി ഏതാണ് ?
ഐ. എൻ. എസ്‌ വാഗ്ഷീർ

>> സാബർമതി ആശ്രമം സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി
ബോറിസ്‌ ജോൺസൺ

>> 2022-ൽ മാൽക്കം ആൻഡ്‌ എലിസബത്ത്‌: ആദിശേഷയ്യ പുരസ്കാരം  ലഭിച്ചതാർക്ക് ?
ഡോ. പ്രഭാത്‌ പട്നായിക്‌

>>ഗുജറാത്തിലെ മോർബിയിൽ അനാവരണം ചെയ്യപ്പെട്ട ഹനുമാൻ പ്രതിമയുടെ ഉയരം എത്ര അടിയാണ് ?
108 അടി

>> പ്രഥമ ലതാ ദിനാനാഥ്‌ മങ്കേഷ്‌കർ പുരസ്കാരം നേടിയത് ആര് ?
നരേന്ദ്ര മോദി

>> യു.പി.എസ്‌.സി.യുടെ 31-ാമത് ചെയർമാനായി നിയമിതനായ വ്യക്തി ആരാണ് ?
 ഡോ. മനോജ്‌ സോണി

>>ഏത്  സിഖ് ഗുരുവിന്റെ 400-ാമത് ജന്മവാർഷികമാണ്‌ 2022 ഏപ്രിൽ 21 ന് ആഘോഷിച്ചത് ?
ഗുരു തേഗ്‌ ബഹദൂർ

>> കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ ആരാണ് ?
എ .പി. അബ്ദുള്ളക്കുട്ടി
 
>>2022 ഏപ്രിൽ 22-ന്‌ അന്തരിച്ച മവായി കിബാക്കി ഏത് രാജ്യത്തെ മുൻ പ്രസിഡന്റാണ് ?
കെനിയ

>> നീതി ആയോഗിന്റെ പുതിയ ഉപാധ്യക്ഷൻ ആരാണ് ?
സുമൻ ബേരി

>>കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്‌?
അജയ്. കെ. സൂദ്‌


Previous Post Next Post