Current Affairs June 2022 - Part 04


>> തോമസ്‌ കപ്പ്‌ ബാഡ്മിന്റൺ ടൂർണമെന്റിലെ  ജേതാക്കൾ ?

ഇന്ത്യ   (ഇന്തോനേഷ്യയെയാണ്‌ ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത്‌.)

>>അടുത്തിടെ അന്തരിച്ച  യു.എ.ഇ.യുടെ പ്രസിഡന്റ്‌
ഷെയ്ഖ്‌ ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാൻ

>>ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ വ്യക്തി ?
മണിക്‌ സാഹ

>>ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ് ?
ഫ്രോണ്ടിയർ ( അമേരിക്ക വികസിപ്പിച്ചു )

>>നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യാനോഗ്രാഫിക്‌ ലബോറട്ടറി ഡയറക്ടറായി നിയമിതനായത് ആരാണ് ?
 ഡോ. കെ അജിത്കുമാർ

>> അടുത്തിടെ അന്തരിച്ച മുൻ അഡ്വക്കേറ്റ്‌ ജനറലും ഓൾ ഇന്ത്യ ലോയേഴ്സ്‌ യൂണിയൻ അഖിലേന്ത്യാ നേതാവുമായിരുന്ന വ്യക്തി ?
സി .പി . സുധാകരപ്രസാദ്‌

>>വൈദിക വൃത്തിയിലൂടെയല്ലാതെ വിശുദ്ധപദവിയിലേക്ക്‌ ഉയർത്തപ്പെട്ട ഇന്ത്യയിലെ ആദ്യ വ്യക്തി
ദേവസഹായം പിള്ള  

>>കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി ഇൻസ്റ്റാഗ്രാം  അവതരിപ്പിച്ച ഫീച്ചർ ഏതാണ് ?
ആംബർ അലെർട്സ്‌

>> സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമമായ 'എൻ ഊര്' നിലവിൽ വന്നതെവിടെ ?
പൂക്കോട് ( വയനാട്‌ )

>>കേരള മീഡിയ അക്കാദമിയുടെ ഈ വർഷത്തെ  വേൾഡ്‌ പ്രസ്സ്‌ ഫോട്ടോഗ്രാഫി അവാർഡ്‌ ലഭിച്ചതാർക്ക്?   
രഘുറാം റായി

>>രാജ്യത്ത്‌ ആദ്യമായി നിർമിച്ച വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാവിമാനത്തിന്റെ  പേര് ?
ഡോണിയർ 228

>>ഏത്‌ രാജ്യമാണ്‌ ജലം റേഷൻ സമ്പ്രദായത്തിൽ വിതരണം ചെയ്യാൻ തീരുമാനിച്ചത്
ചിലി

>>സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരെ അനുസ്മരിക്കുന്നതിനായി ന്യൂഡൽഹിയിൽ പ്രവർത്തനമാരംഭിച്ച മ്യൂസിയത്തിന്റെ പേര് ?
 പ്രധാനമന്ത്രി സംഗ്രഹാലയ

>> മുൻ  മുഖ്യമന്ത്രി ഇ.കെ നയനാർ മെമ്മോറിയൽ മൂസിയം എവിടെയാണ്‌ സ്ഥിതി ചെയ്യുന്നത് ?
ബർണശ്ശേരി (കണ്ണൂർ )

>>കൊൽക്കത്തയിലെ കഫേ പോസിറ്റിവ്‌ എന്ന ലഘുഭക്ഷണശാലയുടെ പ്രാധാന്യം എന്താണ് ?
 HIV പോസിറ്റീവായ കഫേയിലെ ജീവനക്കാർ

>>മാനസികാരോഗ്യ  പ്രശ്നങ്ങളുള്ളവരും HIV ബാധിതരുമായ കുട്ടികൾക്കായി  പ്രവർത്തിക്കുന്ന ആനന്ദ് ഘർ' എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകൻ?  
കല്ലോൽ ഘോഷ്

>>വാർത്താവിതരണമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിച്ചുവരുന്ന ഏതെല്ലാം ചലച്ചിത്ര സ്ഥാപനങ്ങളാണ്‌ അടുത്തിടെ ദേശീയ ചലച്ചിത്രവികസന കോർപ്പറേഷനിൽ  ലയിപ്പിച്ചത്‌?
ഫിലിംസ്‌ ഡിവിഷൻ, ഡയറക്ടറേറ്‌ ഓഫ്‌ ഫിലിം ഫെസ്റ്റിവൽസ്, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി   

>> NFDC  യുടെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
രവീന്ദർ ഭാസ്കർ

>> വിക്ടർ ഒർബാൻ ഏത്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
ഹംഗറി

>>മനുഷ്യാവകാശ സമിതിയിൽ നിന്നും അടുത്തിടെ ഒഴിവാക്കപ്പെട്ട രാജ്യം ?  
 റഷ്യ   

>>കേരളത്തിൽനിന്ന്‌ രാജ്യസഭാംഗമായ അഞ്ചാമത്തെ വനിതയാണ് ജെബി മേത്തർ

>> ചെന്നൈ കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട  ആദ്യ ദളിത്‌ വനിത
ആർ പ്രിയ

>> ഏത് രാജ്യത്തിൻറെ മുൻ പ്രസിഡന്റായിരുന്നു അന്തരിച്ച റഫീഖ് തരാർ ?
പാകിസ്താൻ

>> 2022 മാർച്ച് 26 ന് അന്തരിച്ച പി .മാധവൻ പിള്ള ഏത് മേഖലയിലാണ് പ്രസിദ്ധം ?
വിവർത്തകൻ

>>2022-ലെ സ്വിസ്‌ ഓപ്പൺ ബാഡ്മിന്റൺ വനിത സിംഗിൾസ്‌ കിരിടം നേടിയത്‌?
പി.വി. സിന്ധു (ഇന്ത്യ)

>>2022 മാർച്ച്‌ 27-ന്‌ അന്തരിച്ച പ്രശസ്ത മാധ്യമ പ്രവർത്തകൻ?
എ. സഹദേവൻ (71)

>> യു .എൻ. പരിസ്ഥിതി പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം ശബ്‌ദമലിനീകരണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നഗരം
ധാക്ക (ബംഗ്ലാദേശ് )

>> യു .എൻ. പരിസ്ഥിതി പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം ശബ്‌ദമലിനീകരണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന നഗരം
മൊറാദാബാദ് (യു. പി)

>>യു .എൻ. പരിസ്ഥിതി പ്രോഗ്രാമിന്റെ  റിപ്പോർട്ട് പ്രകാരം ശബ്‌ദമലിനീകരണത്തിൽ മൂന്നാംസ്ഥാനം ആർക്ക്‌? ഇസ്‌ലാമാബാദ്‌ (പാകിസ്ഥാൻ )   

>>WHO യുടെ നിർദേശപ്രകാരം ജനവാസമേഖലകളിലെ അംഗീകൃത ശബ്ദത്തിന്റെ അളവ് എത്ര ആണ് ?
55 ഡെസിബൽ

>> WHO യുടെ നിർദേശപ്രകാരം വാണിജ്യ മേഖലകളിൽ അംഗീകൃത ശബ്ദത്തിന്റെ അളവ് എത്ര?
70 ഡെസിബൽ

>>നീതി ആയോഗ്‌ അടുത്തിടെ തയ്യാറാക്കിയ വലിയ സംസ്ഥാനങ്ങളുടെ ഊർജ -കാലാവസ്ഥാ സൂചികയിൽ കേരളത്തിന്റെ സ്ഥാനം എത്ര ?
രണ്ടാമത്‌

>> നീതി ആയോഗ്‌ അടുത്തിടെ തയ്യാറാക്കിയ വലിയ സംസ്ഥാനങ്ങളുടെ ഊർജ -കാലാവസ്ഥാ സൂചികയിൽ ഒന്നാമത്‌ നിൽക്കുന്ന സംസ്ഥാനം ?
ഗുജറാത്ത്  

>>നീതി ആയോഗ്‌ അടുത്തിടെ തയ്യാറാക്കിയ ചെറിയ സംസ്ഥാനങ്ങളുടെ ഊർജ -കാലാവസ്ഥാ സൂചികയിൽ ആദ്യസ്ഥാനത്തുള്ള സംസ്ഥാനം ?
ഗോവ


>> നീതി ആയോഗ്‌ അടുത്തിടെ തയ്യാറാക്കിയ ചെറിയ സംസ്ഥാനങ്ങളുടെ ഊർജ -കാലാവസ്ഥാ സൂചികയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം?
ത്രിപുര

>>അടുത്ത അധ്യയനവർഷംമുതൽ ഒരേസമയം എത്ര റെഗുലർ കോഴ്‌സുകൾ പഠിക്കാനാണ്‌ വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷൻ അവസരമൊരുക്കുന്നത്‌”
രണ്ട്‌

>> ജലവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക്‌ നൽകുന്ന പ്രിൻസ്‌ സുൽത്താൻ ബിൻ അബ്ദുൽ അസീസ്‌ അന്താരാഷ്ട്ര ജല പുരസ്കാരത്തിന്‌  അർഹനായത് ആര് ?
പ്രൊഫസർ ടി പ്രദീപ്‌  (മദ്രാസ്  ഐ .ഐ .ടി )

>>  ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവായുധം വഹിക്കാൻ ശേഷിയുള്ള  ബാലിസ്റ്റിക്‌ മിസൈൽ ആണ്
 അഗ്‌നി - 4

>> കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറായി നിയമിതയായത് ?
 എ. ജി. ഒലീന

>> അടുത്തിടെ അന്തരിച്ച ഗായികയും സംഗീത സംവിധായകയുമായ വ്യക്തി ? സംഗീത സചിത്‌

>> 2022 ൽ  അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ച നോവൽ ഏതാണ് ?
ഗീതാഞ്ജലി ശ്രീയുടെ "ടൂം ഓഫ് സാൻഡ് "
(ഈ പുരസ്കാരം നേടുന്ന ആദ്യ ഹിന്ദി എഴുത്തുകാരിയാണ്‌.)

>>പ്രശസ്ത ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു.

>> യു.എ.ഇ.യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത് ആരെ ?
ഷെയ്ഖ്‌ മുഹമ്മദ്‌ ബിൻ സായിദ്‌ അൽതഹ്യാനെ

>>ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം
സ്കൈ ബ്രിഡ്ജ്‌ (721, ചെക്ക്‌ റിപ്പബ്ലിക്കിൽ നിലവിൽ വന്നു.)

>>ഭഗത്സിങ്ങിന്റെ രക്ത സാക്ഷിദിനമായ മാർച്ച്‌ 23-ന്‌ അവധി പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?
പഞ്ചാബ്

>>ലോക കാലാവസ്ഥാദിനം  എന്നാണ് ?
മാർച് 23

>> 25-ാം വയസ്സിൽ വിരമിച്ച ലോക ഒന്നാം നമ്പർ ടെന്നിസ്‌ താരം
ആഷ്‌ലി ബാർട്ടി (ഓസ്ട്രേലിയ)

>>2022-ൽ രൂപംകൊണ്ട ആദ്യ ചുഴലിക്കാറ്റായ അസാനിക്ക്‌ ആ പേര്  നിർദേശിച്ചത് ?
ശ്രീലങ്ക

 >>2021 ലെ കർഷകോത്തമ പുരസ്‌കാരജേതാവ്‌?
ശിവാനന്ദ

>>തുടർച്ചയായി അഞ്ചാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിർത്തിയത് ഏത് രാജ്യമാണ് ?
ഫിൻലൻഡ്‌

Previous Post Next Post