Current Affairs August 2022 - Part 05

 


>>2022 ജൂലൈ ഒന്നിന്‌ 200-ാം വാർഷികം ആഘോഷിച്ച ഇന്ത്യൻ ദിനപത്രം ഏതാണ് ?
മുംബൈ സമാചാർ

>>ഭാരത്‌ ഗൗരവ് പദ്ധതിപ്രകാരം രാജ്യത്ത്‌ തുടങ്ങിയ ആദ്യ സ്വകാര്യ ട്രയിൻ സർവീസ്‌ യാത്ര ആരംഭിച്ച റൂട്ട് ഏതാണ് ?
കോയമ്പത്തൂർ (തമിഴ്നാട്) - ശിർദ്ദി (മഹാരാഷ്ട്ര)

>>2021-ലെ ദേശീയ ഇ-ഗവേണൻസ്‌ സേവന റിപ്പോർട്ടിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?
കേരളം

>>സംസ്ഥാനസർക്കാർ പോർട്ടലുകളുടെ കാര്യക്ഷമതയിൽ ഒന്നാം സ്ഥനാക്കാരൻ ആരാണ് ?
കേരളം

>>ഇന്ത്യ ഇസ്രയേൽ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തി യു.എസ്‌ രൂപവത്കരിച്ച പുതിയ കൂട്ടായ്മയുടെ പേരെന്താണ് ?
ഐ2യു2

>>2022 ജൂൺ 12-ന്‌ അന്തരിച്ച ചിന്നപ്പ ഭാരതി ഏത്‌ ഭാഷയിലെ പ്രശസ്ത എഴുത്തുകാരൻ ആണ് ?
തമിഴ്

>>പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ പുതിയ അധ്യക്ഷ ആരാണ് ?
രഞ്ജന ദേശായി

>>കുട്ടികൾക്കെതിരായ ലൈംഗികാതിക്രങ്ങൾ തടയാനുള്ള പോക്‌സോ നിയമം നിലവിൽ വന്നിട്ട് 2022 ജൂണിൽ എത്ര വർഷമാണ് തികയുന്നത് ?
10

>>കൊളംബിയയിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ചുമതലയേറ്റത് ആരാണ് ?
ഗുസ്താവോ പെത്രോ

>>2021-22 ൽ ഇടതുപക്ഷം അധികാരത്തിലെത്തിയ മറ്റു രാജ്യങ്ങളേവ ?
ചിലി, പെറു, ഹോൺഡുറസ്, കൊളംബിയ

>>സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ പ്രവേശന മേൽനോട്ടത്തിനും ഫീസ്‌ നിയന്ത്രിക്കുന്നതിനുമുള്ള സമിതികളുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടത് ആരാണ് ?
ജസ്റ്റിസ്‌ കെ.കെ.ദിനേശൻ

>>2022-ലെ അന്താരാഷ്ട്രയോഗദിന പ്രമേയം എന്തായിരുന്നു?
Yoga for Humanity

>>2022-ലെ ലോകസംഗീത ദിനത്തിന്റെ പ്രമേയം എന്താണ് ?
Music On the intersections

>>2022 ജൂണിൽ അന്തരിച്ച ആർ. കരുണാമൂർത്തി എത്‌ വാദ്യോപകരണ വിദഗ്ധനായിരുന്നു?
തകിൽ

>>2022 - ലെ നാഷണൽ അസെസ്‌മെന്റ്‌ ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ്  ഗ്രേഡ്‌ ലഭിച്ചത്‌ സംസ്ഥാനത്തെ എത്‌ സർവകലാശാലയ്ക്കാണ് ?
കേരള സർവകലാശാല

>>സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൾ അസീസ്‌, 2002 മുതൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ജലപുരസ്കാരം നേടിയ മലയാളി ആരാണ് ?  
പ്രൊഫ .ടി.പ്രദീപ്

>>ലോകമെമ്പാടും ആരാധകരുള്ള ഏത് സംഗീതസംഘമാണ്‌ കൂട്ടായ സംഗീതപരിപാടികൾ  നിർത്താൻ തീരുമാനിച്ചത് ?
ബി.ടി.എസ്

>>ഇപ്പോഴത്തെ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ ആരാണ് ?
എം.ബിനോയ് കുമാർ

>>ഇന്ത്യയിലെ ആദ്യത്തെ ഉരുക്കുറോഡ്‌ നിലവിൽ വന്നത്‌ എവിടെയാണ്‌?
സൂറത്ത്‌ (ഗുജറാത്ത്)

>>ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പാട്രിസ് ലുമുംബ ഈയടുത്ത് ശ്രദ്ധേയനായത് എങ്ങനെ?
ലുമുംബയുടെ അവശേഷിപ്പായ സ്വർണപ്പല്ല് ബെൽജിയം കോംഗോയ്‌ക്ക് തിരിച്ചു നൽകലിലൂടെ
 
>>ലോക കേരളസഭയുടെ എത്രാം സമ്മേളനമാണ്‌ 2022 ജൂൺ 16 മുതൽ നടന്നത് ?
മൂന്നാമത്‌

>>27 വർഷത്തെ സേവനത്തിനുശേഷം അടുത്തിടെ സേവനം അവസാനിപ്പിച്ച ആദ്യകാല ഇന്റർനെറ്റ് ബ്രൗസർ ഏതാണ് ?
ഇൻർനെറ്റ്‌ എക്സ്പ്ലോറർ  

>> 2022 ഓഗസ്റ്റിൽ ചന്ദ്രനെ ലക്ഷ്യമിട്ടുകൊണ്ട് നാസയുടെ ദൗത്യമായ ആർട്ടമിസ് I ഏതു റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത് ?
SLS (Space Launch System)

>>SLS (Space Launch System) ത്തിനു സമാനമായി അമേരിക്കൻ സംരംഭകനായ ഇലോൺ മാസ്ക് നിർമ്മിക്കുന്നത് ഏത് റോക്കറ്റാണ് ?
സ്റ്റാർഷിപ്

>>2024-ൽ വിക്ഷേപിക്കാൻ പോകുന്ന റോക്കറ്റ് ഏതാണ് ?
ആർട്ടമിസ് - 2

>>ഫ്രഞ്ച്‌ സർക്കാരിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഷെവലിയാർ പുരസ്കാരം 2022ൽ ലഭിച്ച ഇന്ത്യക്കാരൻ ആരാണ് ?
ശശി തരൂർ

>>ഫ്രം മിഡ്നൈറ്റ് ടു ദി മില്ലേനിയം-ആരുടെ കൃതിയാണ് ?
ശശി തരൂർ

>>സുപ്രീം കോടതിയുടെ 49-ാമത്തെ ചീഫ്‌ ജസ്റ്റിസായി അധികാരമേറ്റത് ആരാണ് ?
യു.യു.ലളിത്‌

>>2019 ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്രയാണ് ?
 34

>>സർക്കാർ സിവിലിയൻ ബഹുമതികളായ പത്മ പുരസ്‌കാരങ്ങൾ എല്ലാ വർഷവും പ്രഖ്യാപിക്കപ്പെടുന്ന ദിവസം  ഏതാണ് ?
ജനുവരി 26

>>ഡ്യൂറൻ്റ് കപ്പിന്റെ എത്രാം പതിപ്പാണ് 2022 ൽ നടക്കുന്നത്‌?
131

>>2021- ലെ ഡ്യൂറൻ്റ് കപ്പ് ചാംപ്യൻമാർ ആര്?
എഫ്‌സി ഗോവ.

>>ഡ്യൂറൻ്റ് കപ്പ് കിരീടം നേടിയ ആദ്യ കേരളാ ടീം ഏത്?
എഫ്‌സി കൊച്ചിൻ

>>75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ്‌ 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനുള്ള ക്യാംപയിൻ ഏത് പേരിൽ അറിയപ്പെടുന്നു ?
ഹർ ഘർ തിരംഗ

>>2022 ഓഗസ്റ്റ്‌ 16ന്‌ അന്തരിച്ച നാരായൻ ഏത് മേഖലയിലാണ് പ്രശസ്തൻ ?
സാഹിത്യം

>>ഉപ്പ്‌ ഉൽപ്പാദന മേഖലയിലെ തൊഴിലാളികൾക്കു സ്ഥിരവരുമാനം ഉറപ്പാക്കാനായി നെയ്തൽ ഉപ്പ് എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കിയ സംസ്ഥാനം ഏതാണ് ?
തമിഴ്‌നാട്

>>തമിഴ്‌നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണ് ?
എം.കെ.സ്റ്റാലിൻ

>>ഇപ്പോഴത്തെ തമിഴ്നാട് ഗവർണർ ആരാണ് ?
ആർ.എൻ.രവി

>>ഉന്നതവിദ്യാഭാസ പരിഷ്കരണ റിപ്പോർട്ട് പ്രകാരം വിസിറ്റർ പദവി ഉള്ളത് ആർക്കാണ് ?
മുഖ്യമന്ത്രി

>>2022-ലെ കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ സ്വർണമെഡൽ ലഭിച്ചതാർക്ക്?
ഓസ്ട്രേലിയ

>>2022-ലെ കോമൺവെൽത്ത് ഗെയിംസ് വനിതാഹോക്കിയിൽ വെങ്കലമെഡൽ നേടിയതാര് ?
 ഇന്ത്യ

>>ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയം നിൽവിൽ വരുന്നത്‌ എവിടെയാണ് ?
 റൂർക്കേല (ഒഡീഷ)

Previous Post Next Post