Current Affairs August 2022 - Part 04



>>ബ്രിട്ടണിലെ രാഞ്ജിയായ എലിസബത്ത് II രാജാധികാരത്തിന്റെ എത്രാം വർഷമാണ് 2022-ൽ ആഘോഷിച്ചത് ?
70

>>ഇന്ത്യൻ വനിതാക്രിക്കറ്റിലെ ലേഡി തെണ്ടുൽക്കർ എന്ന വിശേഷണമുള്ള കായികതാരം ആരാണ് ?
മിതാലി രാജ്

>>ഇന്ത്യൻ വനിതാക്രിക്കറ്റ് താരമായ മിതാലിരാജിന്റെ ജീവിതപശ്ചാത്തലം ഉൾക്കൊണ്ടുകൊണ്ട ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം ഏതാണ് ?
സബാഷ് മിതു

>>കല, ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ ദീർഘകാലസംഭാവനകൾ പരിഗണിച്ച് ബ്രിട്ടൻ നൽകുന്ന അപൂർവ ബഹുമതിയായ കംപാനിയൻ ഓഫ് ഓണർ 2022-ൽ ലഭിച്ചതാർക്ക്?
സൽമാൻ റുഷ്ദി  

>>പുതിയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ രാജ്യത്താരംഭിക്കുന്ന വിദ്യാലയങ്ങളുടെ പേര് എന്താണ് ?
PM Shri Schools

>>2022-ലെ ബ്രെയിൻ ട്യൂമർ ദിനാചരണ വിഷയം എന്താണ് ?
Together We Are Stronger

>>രാജ്യത്തെ ജില്ല, നഗരങ്ങൾ, എന്നിവയ്ക്കായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ ഈറ്റ് റൈറ്റ് ചലഞ്ചിൽ ഒന്നാമതെത്തിയ നഗരം ഏതാണ് ?
ഇൻഡോർ

>>ദേശീയപാത അതോറിറ്റി 75 കിലോമിറ്റർ ദൈർഘ്യമുള്ള ദേശീയപാത 105 മണിക്കൂർ 34 മിനിറ്റിൽ ഒറ്റയടിക്ക്‌ പൂർത്തിയാക്കി ലോകറെക്കോഡ്‌ സ്ഥാപിച്ചത്‌ ഏത്‌ സംസ്ഥാനത്താണ്‌ ?
മഹാരാഷ്ട്ര

>>നഗരങ്ങളിൽ രാത്രിയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാൻ സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കിയ പദ്ധതിയുടെ പേര്
എന്റെ കൂട്

>>രാജ്യത്തെ നടനകലകളുടെ വളർച്ചയ്ക്കായി ജീവിതമർപ്പിച്ച കലാകാരന്മാർക്ക് ഗുരു ഗോപിനാഥ് നടന ഗ്രാമം നൽകുന്ന ദേശീയ നാട്യപുരസ്കാരം 2021- ൽ ലഭിച്ചതാർക്ക്?
ഗുരു കുമുദിനി ലാഖിയ(കഥക്‌ നർത്തകി)

>>സംസ്ഥാന രൂപവൽക്കരണത്തിന് ശേഷം സർക്കാർ നിർമ്മിച്ച ആദ്യത്തെ സെൻട്രൽ ജയിൽ എവിടെ സ്ഥിതി ചെയ്യുന്നു?
മലപ്പുറം ജില്ലയിലെ തവനൂരിൽ (2022 ജൂൺ 12-ന്‌ ഉദ്ഘാടനം ചെയ്തു)

>>ഒരുവട്ടംകൂടിയെൻ ഓർമകൾ  മേയുന്ന' എന്ന ആത്മകഥ ഈയടുത്ത് അന്തരിച്ച ഏതു കാർട്ടൂണിസ്റ്റിന്റേതാണ് ?
യേശുദാസൻ

>>പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊളംബോയിൽ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിക്കുന്നതിനിടെ ശ്രീലങ്കൻ നാവികൻ ആക്രമിക്കാൻ ശ്രമിച്ച ദൃശ്യം പകർത്തിയ ഏക ഫോട്ടോ ജേണലിസ്റ്റ്‌ ആരാണ് ?
സേന വിധനഗാമ

>>മധ്യപ്രദേശിലെ കുനൊ പാൽപൂർ ദേശീയോദ്യാനത്തിലേക്ക്‌ ഏതു രാജ്യങ്ങളിൽ നിന്നാണ്  ചീറ്റപുലികളെ കൊണ്ടുവന്നത് ?
ദക്ഷിണാഫ്രിക്ക, നമീബിയ

>>2022- ലെ ടെന്നീസ് ലോകറാങ്കിങ്ങിൽ  ഒന്നാംസ്ഥാനക്കാരൻ ആരാണ് ?
ഡാനിൽ മെദ്‌വദേവ്‌

>>2022 - ൽ നടന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?
ഓസ്‌ട്രേലിയ

>>2022-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ രാജ്യം?
ഇംഗ്ലണ്ട്

>>2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
4

>>2022-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കു ലഭിച്ച മെഡലുകൾ എത്രയാണ് ?
61 മെഡലുകൾ (22 സ്വർണം, 16 വെള്ളി, 23 വെങ്കലം)

>>2022-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ വേദി എവിടെയായിരുന്നു ?
ബർമിങ്ഹാം (ഇംഗ്ലണ്ട് )

>>2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു ?
പെറി എന്ന കാള

>>2026-ൽ  കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത് എവിടെവച്ച് ?
വിക്ടോറിയ (ഓസ്‌ട്രേലിയ )

>>2022-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ രണ്ടു മെഡൽ നേടുന്ന ആദ്യ മലയാളിതാരം ആരാണ് ?
ട്രീസ ജോളി

>>2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഹോക്കിയിൽ സ്വർണം നേടിയത് ആരാണ് ?
ഓസ്‌ട്രേലിയ

>>2022 - ൽ നടന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ വനിതാസിംഗിൾസ് ബാഡ്മിന്റണിൽ സ്വർണം കരസ്ഥമാക്കിയത് ആരാണ് ?
പി. വി. സിന്ധു

>>2022-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് വിഭാഗം ടേബിൾ ടെന്നിസിൽ സ്വർണമെഡൽ നേടിയ ഇന്ത്യക്കാരൻ
അചന്ത ശരത് കമൽ

>>2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും ലഭിച്ച മലയാളി താരങ്ങളേവ ?
എൽദോസ് പോൾ (സ്വർണം ), അബ്ദുല്ല അബൂബക്കർ ( വെള്ളി )

>>കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ റെക്കോഡ് സ്വന്തമാക്കിയ നേതാവ് ആരാണ് ?
സി.ഉമ്മൻചാണ്ടി

>>കേരളനിയമസഭയുടെ ഔദ്യോഗിക വാർത്താപത്രിക ഏതാണ് ?
അറിവോരം

>>വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനസർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ പേരെന്താണ് ?
വയോരക്ഷ

>>2022-ലെ രാജ്യാന്തരബുക്കർ ജേതാവായ ഗീതാഞ്ജലി ശ്രീയെ സമ്മാനത്തിനർഹയാക്കിയ കൃതി ഏതാണ് ?
ടൂം ഓഫ് സാൻഡ്

>>2022- ലെ ഐ.പി.എൽ കിരീടജേതാവ് ആരാണ് ?
ഗുജറാത്ത് ടൈറ്റൻസ്

>>2022- ലെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതാര് ?
ജോസ് ബട്ലർ

>>2022- ലെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ആരാണ് ?
യുസ്‌വേന്ദ്ര ചഹൽ

>>2022- ലെ ഐ.പി.എല്ലിൽ പ്ലെയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്
ജോസ് ബട്ലർ

>>സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം വിവരിച്ചുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം എന്ന പേരിൽ കൈപ്പുസ്തകം പുറത്തിറക്കിയത് ആരാണ് ?
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

>>ബഹിരാകാശത്തെ നേട്ടങ്ങൾ ജനങ്ങൾക്ക് കാണാനും അറിയാനുമായി ഐ.എസ്.ആർ.ഒ പുറത്തിറക്കിയ വെർച്വൽ മ്യൂസിയം ?
സ്പാർക്

>>അടുത്തിടെ ആനസങ്കേതമായി പ്രഖ്യാപിച്ച ബയോസ്‌ഫിയർ ഏതാണ് ?
അഗസ്ത്യമല

>>2022- ൽ അന്തരിച്ച ഏഷ്യൻ സ്പ്രിന്റ് റാണി എന്ന വിശേഷണമുള്ള ഫിലിപ്പീൻസ് താരം ആരാണ് ?
ലിഡിയ ഡി വേഗ

>>2022-ൽ യൂറോകപ്പ്‌ വനിതാ ഫുട്‌ബോൾ കിരീടം ലഭിച്ചതാർക്ക്?
ഇംഗ്ലണ്ട്

>>ഇന്ത്യൻ റെയിൽവേയുടെ അന്വേഷണ കൗണ്ടറുകളുടെ പുതിയ പേരെന്താണ് ?
സഹയോഗ്

>>2025-ലെ അന്താരാഷ്ട്ര വനിതാ ഏകദിന ലോകകപ്പ്‌ മത്സരങ്ങൾക്ക്‌ വേദിയാകുന്നത് എവിടെയാണ് ?
ഇന്ത്യ

>>ഇപ്പോഴത്തെ ഇന്ത്യൻ വനിതാക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആരാണ് ?
ഹർമൻപ്രീത് കൗർ

>>ഇപ്പോഴത്തെ സംസ്ഥാന വിവരാവകാശ കമ്മീഷണറാര്?
അബ്ദുൽ ഹക്കീം

>>ഇപ്പോഴത്തെ കേന്ദ്ര വിജിലൻസ്‌ കമ്മീഷണർ ആരാണ് ?
സുരേഷ്‌ എൻ പട്ടേൽ

>>2022-ലെ യൂറോകപ്പ്‌ വനിതാ ഫുട്‌ബോൾ കിരീടം ലഭിച്ചതാർക്ക്?
ഇംഗ്ലണ്ട്

>>2025 -ലെ അന്താരാഷ്ട്ര  വനിതാ ഏകദിന ലോകകപ്പ്‌ മത്സരങ്ങൾക്ക്‌ വേദിയാകുന്നത് എവിടെയാണ് ?
ഇന്ത്യ

>>ലോകത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാർ പ്ലാന്റ് സ്ഥിതിചെയ്യുന്നതെവിടെ ?
മധ്യപ്രദേശിലെ ഖണ്ഡ്വ

>>നാസയുടെ കീഴിലുള്ള ബഹിരാകാശ യാത്രാപരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ് ?
ആതിര പ്രീത റാണി

>>അമേരിക്കയിൽ താമസിക്കുന്നവർക്ക് കൊടുക്കുന്ന മിസ് ഇന്ത്യ യു.എസ്.എ അവാർഡ് 2022-ൽ ലഭിച്ചതാർക്ക് ?
ആര്യ വാൽവേക്കർ

>>2022- ൽ ഫിഡയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിയമിതനായത് ആരാണ് ?
വിശ്വനാഥൻ ആനന്ദ്

>>ഇന്ത്യയുടെ 75-ാമത്‌ ചെസ്‌ ഗ്രാൻഡ്‌ മാസ്റ്റർ ആരാണ് ?
വി. പ്രണവ്

>>2022 ലെ ലോകമാന്യതിലക്‌ ദേശീയപുരസ്കാരം ലഭിച്ചതാർക്ക് ?
ഡോ. ടെസി തോമസ്


Previous Post Next Post