>>2022 സെപ്റ്റംബറിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്‍തതെവിടെ ?
ഇന്ത്യാഗേറ്റ്
>> രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള പാതയുടെ പുതിയ പേരെന്താണ് ?
കർത്തവ്യ പഥ്
>>2022- ലെ യു.എസ്.ഓപ്പൺ കിരീട ജേതാവ് ആരാണ് ?
കാർലോസ് അൽക്കാരസ്
>>2022- ലെ പരിസ്ഥിതിദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യമേതാണ് ?
സ്വീഡൻ
>>2025 ആകുമ്പോഴേക്ക് ക്ഷയരോഗ നിവാരണത്തിനായി നടത്തുന്ന ക്യാംപയിൻ ഏതു പേരിൽ അറിയപ്പെടുന്നു ?
പ്രധാൻ മന്ത്രി ടിബി മുക്ത ഭാരത് അഭിയാൻ
>>2022- ൽ അടച്ചുപൂട്ടിയ സപ്പോരിഷ്യ ആണവനിലയം ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ?
റഷ്യ
>>ഇപ്പോഴത്തെ രാജ്യാന്തര ആണവോർജ ഏജൻസിയുടെ മേധാവി ആരാണ് ?
റാഫേൽ ഗ്രോസി
>>2022- ൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആരംഭിച്ച പദ്ധതി ഏതാണ് ?
പിഎം ശ്രീ സ്കൂൾ
>>കേരളത്തിന്റെ ഇപ്പോഴത്തെ തദ്ദേശസ്വയംഭരണ എക്‌സൈസ്സ് വകുപ്പ് മന്ത്രി ആരാണ് ?
എം.ബി.രാജേഷ്
>>ഇന്ത്യ 2022- ൽ തദ്ദേശീയമായി നിർമിച്ച അഞ്ചാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധകപ്പൽ ഏതാണ് ?
ഐഎൻ എസ് താരഗിരി
>>ഇന്ത്യൻ നേവിയുടെ പ്രോജക്ട് 17 എ യുടെ ഭാഗമായി 2022- ൽ നീറ്റിലിറങ്ങിയ രണ്ടാമത്തെ കപ്പൽ ഏതാണ് ?
ഉദയഗിരി
>>2022- ലെ എമ്മി പുരസ്കാരം നേടുന്ന ആദ്യ കൊറിയൻ പരമ്പര ഏതാണ് ?
സ്ക്വിഡ് ഗെയിം
>>2022- ലെ എമ്മി പുരസ്‌കാരത്തിലെ ഡ്രാമവിഭാഗം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
സെൻഡയ
>>2022- ലെ എമ്മി പുരസ്‌കാരത്തിലെ ഡ്രാമവിഭാഗം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ലീ ജങ് ജെ
>>2022- എമ്മി പുരസ്കാരത്തിലെ ലിമിറ്റഡ് സീരീസ് വിഭാഗം മികച്ച പരമ്പര ഏതാണ് ?
ദി വൈറ്റ് ലോട്ടസ്
>> 2022- ൽ കോവിഡ് വാക്സിന്റെ രണ്ടാം ഡോസും കരുതൽ ഡോസും നൽകുന്നതിനുള്ള ഇടവേള കേന്ദ്ര ആരോഗ്യമന്ത്രാലയം ഒൻപതിൽനിന്ന് എത്ര മാസമായാണ് കുറച്ചത് ?
ആറുമാസം
>>ഏറ്റവുമൊടുവിൽ നാറ്റോ ഉച്ചകോടി നടന്നതെവിടെയാണ് ?
മഡ്രിഡ് (സ്പെയിൻ)
>> നാറ്റോയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആരാണ് ?
ജെൻസ് സ്റ്റോൾട്ടൻ
>> 2022 - ൽ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം തദ്ദേശീയമായി നിർമിച്ച ആളില്ലാവിമാനത്തിന്റെ പരീക്ഷണ പറക്കൽ നടന്നത് എവിടെയാണ്
ചിത്രദുർഗ പരിക്ഷണ റേഞ്ച് (കർണാടക)
>>1972 ജൂണിൽ അമേരിക്ക വിയറ്റ്നാമിൽ നടത്തിയ നാപാം ബോംബ് ആക്രമണത്തിൽ ദേഹമാസകലം പൊള്ളലേറ്റ ഏത് ഒൻപതു വയസ്സുകാരി പെൺകുട്ടിയാണ് ഈയടുത്ത് യു.എസിലെ മിയാമിയിൽ ലേസർ തെറാപ്പിക്ക് വിധേയമായത്?
കിംഫുക്
>>2021 -22 കാലയളവിൽ സംസ്ഥാനത്ത് ഏറ്റവുമധികം മിയാവാക്കി വിദ്യാവനം നിർമിച്ചിട്ടുള്ള ജില്ല ഏതാണ് ?
ആലപ്പുഴ
>>2021 -ജൂലായ് 16 - ന് അന്തരിച്ച അകിര മിയാവാക്കി ഏതു മേഖലയിലാണ് പ്രസിദ്ധം ?
സസ്യശാസ്ത്രജ്ഞൻ
>>മൽസ്യവിൽപ്പനയിലേർപ്പെട്ടിട്ടുള്ള വനിതകൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കുന്ന സംസ്ഥാനപദ്ധതി ഏതാണ് ?
സമുദ്രബസ്
>>സംസ്ഥാന ഫിഷറിസ് വകുപ്പും കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചുനടത്തുന്ന സമുദ്രബസ് എന്ന പദ്ധതി ആദ്യമാരംഭിച്ച ജില്ല ഏതാണ് ?
തിരുവനന്തപുരം
>> ഗ്രാമീണയാത്ര സാധ്യമാക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹായത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിച്ച പദ്ധതി ഏതാണ് ?
ഗ്രാമവണ്ടി
>> ഗ്രാമീണയാത്ര സാധ്യമാക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹായത്തോടെ കെ.എസ്. ആർ.ടി .സി. ആരംഭിച്ച പദ്ധതിയായ ഗ്രാമവണ്ടി 2022 ജൂലായിൽ ആദ്യ സർവീസ് ആരംഭിച്ചതെവിടെ നിന്നാണ് ?
തിരുവനന്തപുരം ജില്ലയിലെ കൊല്ലായി ഗ്രാമപ്പഞ്ചായത്തിൽ
>>2022 ജൂലായി അഞ്ചിന് അന്തരിച്ച മലയാളി കൂടിയായ പ്രശസ്ത ഗാന്ധിയൻ ആരാണ് ?
പി ഗോപിനാഥൻ നായർ
>>2022 - ൽ അന്തരിച്ച പി.ഗോപിനാഥൻ നായരുടെ ആത്മകഥ ഏതാണ് ?
ഗാന്ധിയൻ കർമ്മപഥങ്ങളിൽ
>>ഗണിതശാസ്ത്ര സംഭാവനയ്ക്ക് നൽകുന്ന ഫീൽഡ്‌സ് മെഡൽ 2022 - ൽ ലഭിച്ചതാർക്ക്?
മരിന വിയസോവ്സ്ക (യുക്രൈൻ), യൂഗോ ഡുമിനൽ കോപ്പിൻ (ഫ്രാൻസ് ), ജൂൺ ഹുഹ് (കൊറിയൻ- അമേരിക്കൻ ) ജെയിംസ് മേയ്നാഡ്(ബ്രിട്ടൻ )
>>വനിതകളുടെ 3000 മീററർ ഓട്ടമത്സരത്തിൽ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത് ആരാണ് ?
പരുൾ ചൗധരി
>>സഹമന്ത്രിയ്ക്ക് തുല്യമായ പദവിയോടെ ഇക്കോ അംബാസഡറായി കർണാടക സർക്കാർ നിയമിച്ച വനിതാപരിസ്ഥിതി പ്രവർത്തക ആരാണ് ?
സാലു മരദ തിമ്മക്ക
>>2022-ൽ അന്തരിച്ച ലോക പ്രശസ്ത ഫ്രഞ്ച് നവതരംഗ സിനിമയുടെ ഉപജ്ഞാതാവായ സംവിധായകൻ ആരാണ്.
ഴാങ് ലൂക് ഗൊദാർദ്
>>വീഡിയോ സ്‌ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്‌നി ഹോട്ട് സ്റ്റാറിന്റെ മേധാവിയായി ചുമതലയേറ്റ മലയാളി ആരാണ് ?
സജിത് ശിവാനന്ദൻ
>>ടെസ്റ്റ്, ഏകദിന, ടി-20 ഫോർമാറ്റുകളിൽ 100 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം ആരാണ് ?
വിരാട് കോഹ്ലി
>>50 വർഷത്തിനുശേഷം ചന്ദ്രനിലേക്ക് മനുഷ്യനെയെത്തിക്കാനുള്ള നാസയുടെ പുതിയ ദൗത്യം
ആർട്ടിമിസ്
>>ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർഡാം ഉദ്ഘാടനം ചെയ്തതെവിടെയാണ്?
ഫാൽഗു നദിയിൽ
>>2022-ൽ കൊല്ലപ്പെട്ട ടാറ്റാ സൺസ് മുൻ ചെയർമാൻ ആരാണ്?
സൈറസ് മിസത്രി
>>മികച്ച പശ്ചാത്തല വിവരണത്തിനുള്ള എമ്മി പുരസ്കാരം 2022 -ൽ ലഭിച്ചതാർക്ക്?
ബരാക് ഒബാമ
>>ഇപ്പോഴത്തെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻറെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാരാണ്?
കല്യാൺ ചൗബേ
>>നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിക്കപ്പെട്ട വ്യക്തി ആരാണ് ?
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
>>അധികാരത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കി 2022- ൽ വിടപറഞ്ഞ ഇംഗ്ലണ്ട് ഇതിഹാസതാരം ആരാണ് ?
എലിസബത്ത് അലക്സാൻഡ്ര മേരി
>>ഏഷ്യൻ നോബേൽ എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം 2022- ൽ ലഭിച്ചതാർക്കൊക്കെ ?
സൊതേറ ഷിം (കംബോഡിയയിൽ നിന്നുള്ള മനശാസ്ത്രജ്ഞ), തദാഷി ഹഠോരി (ജപ്പാനിൽ നിന്നുള്ള നേത്രരോഗവിദഗ്ധൻ), ബെർണാഡെറ്റ് മാഡ്രിഡ് (ഫിലിപ്പീൻസിലെ ശിശുരോഗ വിദഗ്ധൻ ) , ഗാരി ബെഞ്ചെഗിബ് (ഫ്രഞ്ച് സന്നദ്ധപ്രവർത്തകൻ)
>>ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റതാരാണ്?
ചാൾസ് മൂന്നാമൻ
>>സ്വിറ്റ്സർലൻഡിലെ സുറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം ലഭിച്ച താരം ആരാണ് ?
നീരജ് ചോപ്ര
>>2022 - ലെ യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ലഭിച്ചതാർക്ക് ?
ഇഗ സ്വിയാടെക്കി (പോളണ്ട് )
>>മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ വനിത ആരാണ് ?
ലിസ് ട്രസ്
>>ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ് ?
കാർലോസ് അർക്കാരസ്
>>2022 - ലെ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം ലഭിച്ചതാർക്ക് ?
ശ്രീലങ്ക
>>2022 -ലെ ബാഡ്മിന്റൺ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാം റാങ്ക് ലഭിച്ച മലയാളി ആരാണ് ?
എച്ച്.എസ്. പ്രാണോയി
>>2022- ൽ ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കപ്പെട്ട വ്യക്തി ആരാണ് ?
സിബി ജോർജ്
>>2022 - ൽ അന്തരിച്ച മുൻ മന്ത്രിയും ജനതാദൾ(എസ്)മുൻ സംസ്ഥാന പ്രസിഡന്റുമായ വ്യക്തി ആരാണ് ?
പ്രൊഫ.എൻ.എം.ജോസഫ്