>>2022 ഓഗസ്റ്റിൽ അന്തരിച്ച സോവിയേറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന വ്യക്തി ആരാണ് ?
മിഹയിൽ ഗൊർബച്ചോവ്
>>ഇപ്പോഴത്തെ യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ചെയർമാൻ ആരാണ് ?
എം.ജഗദീഷ് കുമാർ
>>സർക്കാർ രംഗത്തെ ഐ.ടി .സംരഭകൾക്ക് ലഭിക്കുന്ന ടെക്‌നോളജിസഭ ദേശീയ പുരസ്കാരം 2022- ൽ നേടിയതാര് ?
KITE
>> ഓൺലൈൻ ക്ലാസ്സുകൾക്ക് പ്രഖ്യാപിച്ച വേൾഡ് എജ്യൂക്കേഷൻ സമ്മിറ്റ് അവാർഡ് 2022- ൽ ലഭിച്ചതാർക്ക്?
KITE
>>2022- ലെ ഇന്നവേഷൻ അവാർഡ് കരസ്ഥമാക്കിയത് ആരാണ് ?
KITE
>>KITE- ന്റെ ഇപ്പോഴത്തെ സി.ഇ.ഒ ആരാണ് ?
കെ.അൻവർ സാദത്ത്
>>2022- ലെ മാഗ്സസേ പുരസ്കാരം ലഭിച്ച ജാപ്പനീസ് നേത്രരോഗവിദഗ്ദൻ ആരാണ് ?
തദാഷി ഹട്ടോരി
>>പ്രളയ സാധ്യത ഭൂപടം തയ്യാറാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
കേരളം
>>ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ടെന്നീസ് താരം ആരാണ് ?
റോജർ ഫെഡറർ
>>ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയ ടെന്നീസ് തരാം ആരാണ് ?
റാഫേൽ നദാൽ
>>സ്വതന്ത്രഭാരതത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പദ്ധതിയുടെ പേര് എന്താണ് ?
ആസാദി കാ അമൃത് മഹോത്സവ്
>>ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഓൺലൈൻ വിദ്യാഭ്യാസഗെയിം സീരീസ് ഏതാണ്?
ആസാദി ക്വസ്റ്റ്റ്റ്
>>ഇപ്പോഴത്തെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ആരാണ് ?
അനുരാഗ് ഠാക്കൂർ
>>അടുത്തിടെ യുനെസ്കോയുടെ സംസ്കാരപൈതൃക പട്ടികയിൽ ഉൾപ്പെടുത്താനായി ഇന്ത്യ നാമനിർദേശം ചെയ്ത ഗുജറാത്ത് കലാരൂപം ഏതാണ് ?
ഗർബ
>> 2021- ൽ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള പദയാത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത് എവിടെവച്ചാണ് ?
അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ
>>ആസാദി കാ അമൃത് മഹോത്സവത്തിന്റെ അഞ്ച് തീമുകൾ എന്തെല്ലാം ?
>>ജി 7 രാജ്യങ്ങളുടെ 48-ാം ഉച്ചകോടി നടന്നത് എവിടെവച്ചായിരുന്നു ?
ജര്‍മനി
>>ജര്‍മനിയിലെ ഷ്ലോസ് എല്‍മൗവിൽ നടന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാന അതിഥി ആരായിരുന്നു ?
നരേന്ദ്ര മോദി
>>ഇന്ത്യയുടെ ആദ്യത്തെ എം.ആര്‍.എന്‍.എ. (Messenger Ribonuclic Acid) കോവിഡ് 19 വാക്സിന്റെ പേര് എന്താണ് ?
GEMCOVAC-19
>>ഏത് രാജ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് അടുത്തിടെ ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചത് ?
സിങ്കപ്പൂരിന്റെ
>> നിലവില്‍വന്നിട്ട് 2022 ജൂലായ് ഒന്നിന് അഞ്ച് വര്‍ഷം തികഞ്ഞ ഇന്ത്യയിലെ നികുതി വ്യവസ്ഥ ഏതാണ് ?
ജി.എസ്.ടി ചരക്ക്-സേവന നികുതി
>>2021ലെ സംസ്ഥാന സഹകരണവകുപ്പി്റെ മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവന്‍ അവാര്‍ഡ് ലഭിച്ചതാർക്ക്?
എം. ഗംഗാധരക്കുറുപ്പ്
>>2022 - ലെ സഹകരണദിനാചരണ പ്രമേയം എന്താണ് ?
Co operatives Build a Better World
>> മനോജ് നംബുരു രചിച്ച പ്രശസ്ത വ്യവസായ പ്രമുഖനായ പല്ലോൻജി മിസ്ത്രിയുടെ ജീവചരിത്രം ഏതാണ് ?
The Moguls of Real Estate
>>ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ലിസ സ്ഥലേക്കർ
>>2022 -ൽ അന്തരിച്ച ടാറ്റ ഗ്രൂപ്പിന്റെ കൂടെ ഓഹരിയുടമയായിരുന്ന വ്യവസായപ്രമുഖൻ ആരാണ് ?
പല്ലോൻജി മിസ്ത്രി
>> 2022 - ൽ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി യൂറോപ്പ്യൻ യൂണിയന്‍ മുന്നോട്ടുവെച്ച പുതിയ കരാര്‍
ഫിറ്റ് ഫോര്‍ 55
>>2022 ലെ ഡോക്ടേഴ്‌സ് ദിനാചരണവിഷയം എന്താണ് ?
Family Doctors On the Front line
>>2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളികൂടിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആധാരമാക്കിയ സിനിമയുടെ പേര്
മേജര്‍
>>ലണ്ടന്‍ ആസ്ഥാനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തയാറാക്കിയ 2022 -ലെ ഗ്ലോബല്‍ലൈവി അബിറ്റി ഇന്‍ഡക്സ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ഏറ്റവും വാസയോഗ്യമായ രണ്ടാമത്തെ നഗരം
കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്)
>>യു.എസ്.പ്രസിഡന്റായ ജോബൈഡന്റെ ഉന്നതശാസ്ത്ര ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ആദ്യ കുടിയേറ്റക്കാരിയായ വെളുത്തവർഗക്കാരിയല്ലാത്ത വ്യക്തി
ആരതി പ്രഭാകർ
>>കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി ഏതാണ് ?
എറണാകുളം
>>വിനോദസഞ്ചാരികൾക്കുവേണ്ടി ബോര്‍ഡര്‍ റോഡ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കഫേകളുടെ പേര് ?
Bro Cafes
>>ചരക്ക് സേവന നികുതിക്ക് (ജി.എസ്.ടി) പുറമേയുള്ള നഷ്ടപരിഹാര സെസ് പിരിവ് എന്നുവരെ ദീർഘിപ്പിച്ചുകൊണ്ടാണ് കേന്ദ്രധനമന്ത്രാലയം അടുത്തിടെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത് ?
2026 മാർച്ച് 31 വരെ
>>അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസ സഹായധനം നല്‍കുന്ന കേരള സാമൂഹിക സുരക്ഷാമിഷൻ പദ്ധതിയുടെ പേരെന്താണ് ?
സ്നേഹസ്പർശം
>>അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം എന്നാണ് ?
ജൂൺ 26
>>2022- ലെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണ വിഷയം എന്താണ് ?
Addressing Drug Against Drug Challenges in Health and Humanitarian Crises
>2022 ജൂണ്‍ 27-ന് അന്തരിച്ച ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഏതെല്ലാം മേഖലകളിലാണ് പ്രശസ്തം ?
ഗാനരചയിതാവ്, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകൻ
>>കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) ചെയര്‍മാനായി നിയമിതനായത് ആരാണ് ?
നിതിൻഗുപ്ത
>>കര്‍ണാടക സർക്കാരിന്റെ പ്രഥമ കെംപെഗാഡ അന്താരാഷ്ട്ര പുരസ്കാരം നേടിയവർ ആരൊക്കെ ?
എസ് .എം.കൃഷ്ണ (മുന്‍ കര്‍ണാടക മുഖ്യമന്ത്രി), എന്‍.ആര്‍ നാരായണമുര്‍ത്തി (ഇന്‍ഫോസിസ് സഹസ്ഥാപകൻ), പ്രകാശ് പദുകോൺ (ബാഡ്മിന്റൺ താരം )
>>ഇപ്പോഴത്തെ ഇന്റലിജന്‍സ് ബ്യൂറോയുടെ മേധാവി ആരാണ് ?
തപന്‍കുമാര്‍ ദേകയ