സമതലങ്ങൾ (Plains)

 


>>സമുദ്രനിരപ്പിൽ നിന്ന്‌ അധികം ഉയരത്തിലല്ലാതെ നിരപ്പായി കിടക്കുന്ന വിസ്തൃതമായ പ്രദേശങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
സമതലങ്ങൾ

>>സാധാരണയായി എന്തിന്റെയെല്ലാം പ്രവർത്തനങ്ങളിലൂടെയാണ് സമതലങ്ങൾ രൂപം കൊള്ളുന്നത് ?
നദികൾ, കാറ്റ്‌, ഹിമാനികൾ

>>സമതലങ്ങൾ പ്രധാനമായും എത്ര വിധം? അവ ഏതെല്ലാം ?
മൂന്നു വിധം

  • ഖാദന പ്രക്രിയയിലൂടെ രൂപം കൊള്ളുന്നവ (Erosional Plains)
  • നിക്ഷേപ പ്രക്രിയയിലൂടെ രൂപം കൊള്ളുന്നവ (depositional plains))
  • ലംബചലനപ്രവർത്തനത്താൽ ഉയർത്തപ്പെട്ടവ (Uplifted coastal plains)

>>ഖാദന പ്രക്രിയയിലൂടെ രൂപം കൊണ്ട പ്രധാനപ്പെട്ട സമതലങ്ങൾ ഏതെല്ലാം ?
സൈബീരിയൻ സമതലങ്ങൾ, കനേഡിയൻ ഷീൽഡ്‌

>>ജലം, കാറ്റ്‌, ഹിമാനികൾ എന്നിവയുടെ പ്രവർത്തനം മൂലം അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ടുണ്ടാകുന്ന സമതലങ്ങൾ ഏതാണ് ?  
നിക്ഷേപ പ്രക്രിയ മൂലമുണ്ടാകുന്ന സമതലങ്ങൾ (depositional Plains)

>>നിക്ഷേപ പ്രക്രിയയിലൂടെ രൂപം കൊണ്ട പ്രധാന സമതലങ്ങൾ ഏതെല്ലാം ?
ഗംഗാസമതലം, ഹൊയാങ്ഹോ സമതലം, നൈൽ ഡെൽറ്റ സമതലം

>>നദീതീരങ്ങളിൽ അവസാദങ്ങൾ നിക്ഷേപിച്ചുണ്ടാകുന്ന സമതലങ്ങൾ ഏതാണ് ?
അവസാദ സമതലങ്ങൾ

>>വൻകരകളോട്‌ ചേർന്ന്‌ കിടക്കുന്ന കടൽത്തറകൾ, സമുദ്രനിരപ്പ്‌ താഴുന്നതിനനുസരിച്ച്‌ ഉയർന്ന്‌ പൊങ്ങി രൂപം കൊള്ളുന്ന സമതലങ്ങൾ
ലംബചലന പ്രവർത്തനത്താൽ ഉയർത്തപ്പെട്ട സമതലം   


>>ലംബചലന പ്രവർത്തനത്താൽ ഉയർത്തപ്പെട്ട സമതലങ്ങൾക്കുള്ള ഉദാഹരണങ്ങൾ  ഏതൊക്കെ ?
മെക്സിക്കോ ഉൾക്കടലിന്റെ തീര്രപദേശം, അറ്റ്ലാന്റിക്കിനോട്‌ ചേർന്നുള്ള അമേരിക്കൻ തീരസമതലങ്ങൾ തുടങ്ങിയവ

>>വിസ്തൃതമായ നദീതടങ്ങളിൽ പ്രളയകാലത്ത്‌ അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട്‌ രൂപം കൊള്ളുന്ന സമതലങ്ങൾ 
പ്രളയ സമതലങ്ങൾ

>>തടാകങ്ങളിൽ എക്കൽ അടിഞ്ഞുകൂടി രൂപം കൊള്ളുന്ന സമതലങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
തടാക സമതലങ്ങൾ (ലാക്യുസ്ട്രെയിൻ സമതലങ്ങൾ)

>>ഇന്ത്യയിലെ ഒരു പ്രധാന തടാക സമതലം
കാശ്മീർ തടാക സമതലം

>>കാറ്റിന്റെ നിക്ഷേപം മൂലം മരുഭൂമികളിൽ ഉണ്ടാകുന്ന സമതലങ്ങൾ
ലോയസ്‌

>>ലോയസ്‌ നിക്ഷേപ സമതലങ്ങൾക്കുള്ള ഉദാഹരണങ്ങൾ ഏവ?
അർജന്റീന, ചൈന, സഹാറ എന്നിവിടങ്ങളിലെ സമതലങ്ങൾ

Previous Post Next Post