മരുഭൂമികൾ (Desert)

 


>> വാർഷിക വർഷപാതം 250 മില്ലിമീറ്ററിന്‌ താഴെ ലഭിക്കുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത് ?
മരുഭൂമികൾ

>>മരുഭൂമിയെക്കുറിച്ചുള്ള പഠനശാഖ ഏതാണ് ?
എറിമോളജി (Eremology)

>>ഭൂമിയുടെ എത്ര ശതമാനമാണ്‌ മരുഭൂമികൾ
33%

>>പാറകൂട്ടങ്ങൾ മാത്രം കാണുന്ന മരുഭൂമി ഏതാണ് ?
റെഗ്സ്‌ (Regs)

>>മരുഭൂമികളിൽ അങ്ങിങ്ങായി മഴവെള്ളം കെട്ടിനിന്നുണ്ടാകുന്ന തടാകങ്ങൾ അറിയപ്പെടുന്നത്‌ ഏത് പേരിൽ ?
പ്ലയാ

>>മരുഭൂമിയിൽ കാണപ്പെടുന്ന ഒറ്റപ്പെട്ട ശിലകൾ ഏതാണ് ?
ഇൻസെൽബെർഗ്സ്‌ (Inselbergs)

>>ഏറ്റവും വലിയ ഇൻസെൽബെർഗ്സ്‌ 
അയേഴ്‌സ്‌ റോക്ക്‌ 

>>ഏറ്റവും വലിയ ഇൻസെൽബെർഗ്സ്‌ ആയ അയേഴ്‌സ്‌ റോക്ക്‌ എവിടെ സ്ഥിതി ചെയ്യുന്നു?
ആസ്ട്രേലിയ

>>ലോക മരുവത്കരണ നിരോധിത ദിനം എന്നാണ് ?
ജൂൺ 17

>>മരുവത്കരണ നിരോധന വർഷമായി യു. എൻ ആചരിച്ചത്  ?
2006

>>'മരുഭൂഖണ്ഡം' എന്ന്‌ അറിയപ്പെടുന്നത്‌
അന്റാർട്ടിക്ക

>>ഏറ്റവും കുറവ് മരുഭൂമി ഉള്ള ഭൂഖണ്ഡം ഏതാണ് ?
യൂറോപ്പ്

>>മരൂഭൂമികളുടെ രൂപീകരണത്തിന് കാരണമാകുന്ന കാറ്റ് ഏതാണ് ?
വാണിജ്യവാതങ്ങൾ

>>മരൂഭൂമികളുടെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കുന്ന കാറ്റ് ഏതാണ് ?
വാണിജ്യവാതങ്ങൾ

>>മരുഭൂമിയിൽ കാണുന്ന ആവാസയോഗ്യമായ തുരുത്തുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
മരുപ്പച്ചകൾ

>>മരുഭൂമിയിലെ മുഖ്യ ജലസ്രോതസുകൾ
മരുപ്പച്ചകൾ

>>പ്രകാശത്തിന്റെ പൂർണാന്തര പ്രതിപതനം മുഖേന മരുഭൂമികളിലുണ്ടാകുന്ന പ്രതിഭാസം?
മരീചിക

>>മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ പൊതുവെ അറിയപ്പെടുന്നത് ?
സീറോഫൈറ്റുകൾ

>>മരുഭൂമികൾ പ്രധാനമായും എത്ര വിധം ?ഏതൊക്കെ ?
 നാല്‌ വിധം
1. ഉഷ്ണ മരുഭൂമികൾ (Hot Deserts)
2 .ശീത മരുഭൂമികൾ (Cold Deserts)
3 .ധ്രുവ മരുഭൂമികൾ (Polar Deserts)
4. മിതോഷ്ണ മരുഭൂമികൾ(Temperate Deserts)

>>ഉഷ്ണ മരുഭൂമിയുടെ ഉദാഹരണങ്ങൾ ഏതെല്ലാം ?
സഹാറ, താർ മരുഭൂമി, അറേബ്യൻ മരുഭൂമി, കലഹാരി

>>ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി ഏതാണ് ?
സഹാറ

>>സഹാറ മരുഭൂമി സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം ഏതാണ് ?
ആഫ്രിക്ക

>>സഹാറ മരുഭൂമിയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പുൽപ്രദേശം ഏതാണ്
സാവന്ന

>>സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ് ?
ഉത്തര ആഫ്രിക്കയിൽ (അൾജീരിയ)

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗത്ത് കാണപ്പെടുന്ന വിശാലമായ വരണ്ട പ്രദേശം ഏതാണ് ?
താർ മരുഭൂമി

>>“ഗ്രേറ്റ്‌ ഇന്ത്യൻ മരുഭൂമി” എന്നറിയപ്പെടുന്ന മരുഭൂമി
താർ മരുഭൂമി
    
>>ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ് ?
താർ

>>താർ മരുഭൂമിയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഏതാണ് ?
ലൂ

>>താർ മരുഭൂമിയുടെ കൂടുതൽ ഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏതാണ് ?
രാജസ്ഥാൻ

>>താർ മരുഭൂമി ഏതൊക്കെ സംസ്ഥാനങ്ങളിലാണ് വ്യാപിച്ചു കിടക്കുന്നത് ?
രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന

>>താർ മരുഭൂമിയെ പാകിസ്ഥാനിൽ എന്ത് പേരിൽ അറിയപ്പെടുന്നു? 
ചോലിസ്ഥാൻ മരുഭൂമി

>>ലിറ്റിൽ സഹാറ സ്ഥിതിചെയ്യുന്നതെവിടെ ?
ആസ്‌ട്രേലിയ

>>“ഫോസിൽ മരുഭൂമി” എന്നറിയപ്പെടുന്നത്‌ ഏത് മരുഭൂമിയാണ് ?
കലഹാരി (ആഫ്രിക്ക)

>>കലഹാരി മരുഭൂമി ഏതൊക്കെ രാജ്യങ്ങളിലായാണ്‌ വ്യാപിച്ചു കിടക്കുന്നത്‌
ബോട്സ്വാന, നമീബിയ, ദക്ഷിണാഫ്രിക്ക

>>ഒറാപ വജ്രഖനി സ്ഥിതി ചെയ്യുന്നത്‌ ഏത് മരുഭൂമിയിലാണ് ?
കലഹാരി(ബോട്സ്വാന)

>>കലഹാരി മരുഭൂമിയിൽ വസിക്കുന്ന ആദിവാസി വിഭാഗങ്ങൾ അറിയപ്പെടുന്നത് ?
ബുഷ്മെൻ

>>ശീത മരുഭൂമിക്കുള്ള പ്രധാനപ്പെട്ട ഉദാഹരണങ്ങൾ ഏതെല്ലാം ?
തക്ക്ല മക്കൻ, ഗോബി, അറ്റക്കാമ, പാറ്റഗോണിയ

>>ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം ഏതാണ് ?
അറ്റക്കാമ

>>അറ്റക്കാമ മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യം ഏതാണ് ?
ചിലി

>>ലോകത്തിലെ ഏറ്റവും വലിയ ചെമ്പു ഖനി ഏതാണ് ?
ചൂക്കിക്കാമാറ്റ

>>ചൂക്കിക്കാമാറ്റ ചെമ്പു ഖനി സ്ഥിതി ചെയ്യുന്ന മരുഭൂമി ഏതാണ് ?
അറ്റക്കാമ

>>ധ്രുവപ്രദേദേശങ്ങളിലല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ശീതമരുഭൂമി ഏതാണ് ?
ഗോബി (ഏഷ്യ)

>>വരണ്ട കടൽ (Dry sea) എന്നറിയപ്പെടുന്നത്‌
ഗോബി മരുഭൂമി

>>ഏഷ്യയിലെ ഏറ്റവും വലിയ ശീത മരുഭൂമി ഏതാണ് ?
 ഗോബി

>>ഏതൊക്കെ രാജ്യങ്ങളിലാണ് ഗോബി മരുഭൂമി വ്യാപിച്ചു കിടക്കുന്നത് ?
ചൈന - മംഗോളിയ

 >>അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മരുഭൂമി
പാറ്റഗോണിയ

>>മരണത്തിന്റെ മരുഭൂമി  (Desert of death) മടങ്ങി വരാനാകാത്തിടം (Place of no return) എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മരുഭൂമി
ഏതാണ് ?
തക്‌ലമക്കൻ  മരുഭൂമി

>>മരണത്തിന്റെ മരുഭൂമി  (Desert of death) എന്നറിയപ്പെടുന്ന മരുഭൂമി?
തക്‌ലമക്കൻ  മരുഭൂമി

>>മടങ്ങി വരാനാകാത്തിടം (Place of no return) എന്നറിയപ്പെടുന്ന മരുഭൂമി?
തക്‌ലമക്കൻ  മരുഭൂമി

>>തക്‌ലമക്കൻ  മരുഭൂമി സ്ഥിതിചെയ്യുന്നതെവിടെ ?
ചൈന

 >>ധ്രുവ മരുഭൂമിക്കുള്ള പ്രധാന  ഉദാഹരണങ്ങൾ ഏവ?
ഗ്രീൻലാന്റ്‌, അന്റാർട്ടിക്ക

>>മിതോഷ്ണ മേഖലയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമി ഏതാണ് ?
 അറേബ്യൻ മരുഭൂമി

>>ഏഷ്യയിലെ ഏറ്റവും വലിയ മിതോഷ്ണ മരുഭൂമി ഏതാണ് ?
അറേബ്യൻ മരുഭൂമി

>>ആസ്ട്രേലിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ മരുഭൂമി ഏതാണ് ?
ഗ്രേറ്റ്‌ വിക്ടോറിയ മരുഭൂമി

>>ആസ്ട്രേലിയയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട മരുഭൂമികൾ ഏതെല്ലാം ?
ദി ഗിബ്സൺ മരുഭൂമി, ഗ്രേറ്റ് വിക്ടോറിയ മരുഭൂമി

>>ഗ്രേറ്റ് ആസ്ട്രേലിയൻ മരുഭൂമി എന്ന പേരിൽ അറിയപ്പെടുന്ന മരുഭൂമികൾ ഏതെല്ലാം?
മഹാമണൽ മരുഭൂമി, ദി ഗിബ്സൺ മരുഭൂമി, ഗ്രേറ്റ്‌ വിക്ടോറിയ മരുഭൂമി

>>സൗദി അറേബ്യയിലെ അൽ അഹ്സ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട മരുഭൂമികൾ ഏതെല്ലാം ?
സിപ്‌സൺ, ഗിബ്സൺ

>>ബിഗ്റെഡ് എന്നറിയപ്പെടുന്ന മരുഭൂമി ഏതാണ് ?
സിംസൺ

>>ലോകത്തിലെ ഏറ്റവും വലിയ മണലാരണ്യ മരുഭൂമി
റൂബ്‌ അൽഖാലി

>>റൂബ്‌ അൽഖാലി സ്ഥിതിചെയ്യുന്ന രാജ്യം ഏതാണ് ?
സൗദി അറേബ്യ

>>ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശം ഏതാണ് ?
അൽ - അസീസിയ (സഹാറ)

>>ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി
കാർക്രോസ്‌ (കാനഡ)

>>ലോകത്തിലെ ഏറ്റവും വലിയ ലവണ മരുഭൂമി
സലാർ ഡി യുനി

>>സലാർ ഡി യുനി ലവണ മരുഭൂമി സ്ഥിതിചെയ്യുന്നതെവിടെ ?
ബൊളീവിയ

>>ത്രികോണാകൃതിയിൽ കാണപ്പെടുന്ന മരുഭൂമി ഏതാണ് ?
നെഗേവ്‌ മരുഭൂമി

>>നെഗേവ്‌ മരുഭൂമി സ്ഥിതിചെയ്യുന്നതെവിടെ ?
ഇസ്രായേൽ 

>>ചായമിട്ട മരുഭൂമി (Painted Desert) സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ് ?
വടക്കേ അമേരിക്കയിലെ അരിസോണായിൽ

>>ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മരുഭൂമി ഏതാണ് ?
റങ്ങിപോ മരുഭൂമി

>>റങ്ങിപോ മരുഭൂമി എവിടെ സ്ഥിതിചെയ്യുന്നു ?
ന്യൂസിലാന്റ്‌

>>ലോകത്തിലെ ഏറ്റവും വലിയ സസ്യസമ്പത്തുള്ള മരുഭൂമി
സൊനോരൺ 

>>സൊനോരൺ മരുഭൂമി എവിടെ സ്ഥിതി ചെയ്യുന്നു?
അമേരിക്ക-മെക്സിക്കോഅതിർത്തിയിൽ

>>ലോകത്തിലേറ്റവും പഴക്കമുള്ള മരുഭൂമി ഏതാണ് ?
നമീബ്‌ മരുഭൂമി

>>ലോകത്തിലെ ഏറ്റവും വലിയ മണൽക്കൂമ്പാരങ്ങളിലൊന്നായ “ഡൂൺ 7" കാണപ്പെടുന്ന മരുഭൂമി ഏതാണ് ?
നമീബ്‌ മരുഭൂമി

Previous Post Next Post