1920 -ലെ നാഗ്പൂർ സമ്മേളനം
>> 1920 -ലെ നാഗ്പൂർ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
സി. വിജയരാഘവാചാര്യർ
>> 1948 ജൂണിൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷന്റെ (Linguistic Provinces Commission) അദ്ധ്യക്ഷൻ ആയ വ്യക്തി ?
എസ്.കെ.ധർ
>> 1948 ഡിസംബറിൽ കോൺഗ്രസ്സ് നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ അറിയപ്പെടുന്നത് ?
ജെ.വി.പി.കമ്മിറ്റി
>> ജെ.വി.പി.കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെ ?
- ജവഹർലാൽ നെഹ്റു
- വല്ലഭ്ഭായ് പട്ടേൽ
- പട്ടാഭി സീതാരാമയ്യ
>> സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അദ്ധ്യക്ഷൻ ആര് ?
ഫസൽ അലി
>> സംസ്ഥാന പുനഃസംഘടനാ കമ്മീഷനിലെ മറ്റു അംഗങ്ങൾ :
- സർദാർ കെ.എം. പണിക്കർ
- എച്ച്.എൻ. ഖുൻസ്റു
>> ഫസൽ അലി കമ്മീഷൻ എന്നറിയപ്പെടുന്നത് ?
സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ
>> ഫസൽ അലി കമ്മീഷനെ നിയമിച്ചതാര് ?
ജവഹർലാൽ നെഹ്‌റു
>> സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ (State Re-organisation Commission) നിലവിൽ വന്ന വർഷം ?
1953
>> സംസ്ഥാന പുനഃസംഘടനാ നിയമം (State Re-organisation Act) നിലവിൽ വന്ന വർഷം ?
1956
>> ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം ?
1956
>> 1956 നവംബർ ഒന്നാം തീയതി നിലവിൽ വന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയുംഎണ്ണം ?
14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും
>> ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ഏത് ?
ആന്ധ്രാപ്രദേശ്
>> ആന്ധ്രാപ്രദേശ് രൂപംകൊണ്ട വർഷം ?
1953 ഒക്ടോബർ 1
>> ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടി നിരാഹാരമനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി ?
പോറ്റി ശ്രീരാമലു
(58 ദിവസം നിരാഹാരമനുഷ്ഠിച്ചു )
>> ഇന്ത്യയിൽ നിലവിൽ വന്ന പതിനഞ്ചാമത്തെ സംസ്ഥാനം ഏത് ?
ഗുജറാത്ത്
>> ഗുജറാത്ത് നിലവിൽ വന്ന വർഷം ?
1960
>> ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനം ഏത് ?
ഗോവ (നിലവിൽ വന്നത് - 1987)
>> ഇന്ത്യയിലെ നിലവിൽ വന്ന എത്രാമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ്?
ഇരുപത്തിയെട്ടാമത്തെ
>> ജാർഖണ്ഡ് നിലവിൽ വന്ന വർഷം ?
2000 നവംബർ 15
>> ഇന്ത്യയിൽ അവസാനമായി നിലവിൽ വന്ന സംസ്ഥാനം ഏത് ?
തെലങ്കാന
>> തെലങ്കാന സംസ്ഥാനം നിലവിൽ വന്ന വർഷം ?
2014 ജൂൺ 2
>> തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ഏത് ?
ബി.എൻ. ശ്രീകൃഷ്ണ കമ്മിറ്റി
>> 2019-ൽ ജമ്മു കാശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നിവയെ സംയോജിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്.