സുഭാഷ്‌ ചന്ദ്ര ബോസ്‌ (Subhash Chandra Boss)



>> സുഭാഷ്‌ ചന്ദ്ര ബോസ്‌ ജനിച്ച വർഷം ?
1897 ജനുവരി 23

>> സുഭാഷ്‌ ചന്ദ്ര ബോസ്‌ ജനിച്ച സ്ഥലം ?
ഒഡീഷയിലെ കട്ടക്കിൽ

>> നേതാജി എന്ന പേരിൽ അറിയപ്പെട്ട വ്യക്തി ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> ദേശ്‌നായക്‌ എന്നറിയപ്പെടുന്ന വ്യക്തി ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> ദേശ്‌നായക്‌ എന്ന് സുഭാഷ് ചന്ദ്ര ബോസിനെ വിശേഷിപ്പിച്ച വ്യക്തി ?
ടാഗോർ

>> ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്ര പിതാവെന്ന് ആദ്യം വിശേഷിപ്പിച്ച വ്യക്തി ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> ദേശസ്നേഹികളുടെ രാജകുമാരന്‍ എന്നു ഗാന്ധിജി വിശേഷിപ്പിച്ച വ്യക്തി ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> സുഭാഷ്‌ ചന്ദ്ര ബോസ്‌ കൽക്കട്ട മേയർ ആയ വർഷം ?
1930

>> സുഭാഷ്‌ ചന്ദ്ര ബോസ്‌ ആദ്യമായി കോൺഗ്രസ്‌ പ്രസിഡന്റായ സമ്മേളനം ഏത്  ?
1938-ലെ ഹരിപുര സമ്മേളനം

>> തിരഞ്ഞെടുപ്പിലൂടെ സുഭാഷ്‌ ചന്ദ്ര ബോസ്‌ കോൺഗ്രസ്‌ പ്രസിഡന്റായ സമ്മേളനം ഏത് ?
1939-ലെ ത്രിപുരി സമ്മേളനത്തിൽ

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്‌ ആരായിരുന്നു ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> സുഭാഷ്‌ ചന്ദ്ര ബോസ്‌ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ പദവി രാജിവച്ച വർഷം ?
1939

>> സുഭാഷ്‌ ചന്ദ്ര ബോസ്‌ 1939-ൽ രൂപീകരിച്ച പാർട്ടി ഏത് ?
ഫോർവേഡ്‌ ബ്ലോക്ക്‌

>> ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ വീട്ടു തടങ്കലില്‍നിന്ന്‌ രക്ഷപെട്ട്‌ മൗലവി സിയാവുദ്ദീന്‍ എന്ന പേരില്‍ വിദേശത്തേക്കു കടക്കുകയും ജര്‍മനിയിലെത്തി ഹിറ്റ്ലറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത നേതാവ്‌ ?
സുഭാഷ്‌ചന്ദ്ര ബോസ്

>> മൗലവി സിയാവുദ്ദീൻ എന്ന പേരിൽ സുഭാഷ്‌ ചന്ദ്ര ബോസ്‌ വീട്ടുതടങ്കലിൽ നിന്നും പെഷവാറിലേയ്ക്ക്‌ രക്ഷപ്പെട്ട വർഷം ?
1941

>> സുഭാഷ്‌ ചന്ദ്ര ബോസ്‌ ജർമ്മനിയിലെത്തിയ വർഷം ?
1941

>> "എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് അഭിപ്രായപ്പെട്ട വ്യക്തി ?
നേതാജി സുബാഷ് ചന്ദ്ര ബോസ്

>> "അന്യരുടെ പരിശ്രമം കൊണ്ടുവരുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല"എന്ന് അഭിപ്രായപ്പെട്ടത് ?
നേതാജി സുബാഷ് ചന്ദ്ര ബോസ്

>> "ദില്ലി ചലോ", "ജയ് ഹിന്ദ്" എന്നീ പ്രശസ്ത മുദ്രാവാക്യങ്ങൾ ജനകീയമാക്കിയ വ്യക്തി ?
നേതാജി സുബാഷ് ചന്ദ്ര ബോസ്
 
>> ജർമ്മനിയിലേക്കുള്ള യാത്രയ്ക്കിടയിൽ സുഭാഷ്‌ ചന്ദ്ര ബോസ്‌ ഉപയോഗിച്ച കള്ളപ്പേര്‌ എന്തായിരുന്നു ?
ഓർലാണ്ടോ മസാട്ട

>> ജർമ്മനിയിലെ ബർലിനിൽ ഫ്രീ ഇന്ത്യാ സെന്റർ സ്ഥാപിച്ച വ്യക്തി ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> സുഭാഷ്‌ ചന്ദ്ര ബോസ്‌ ജർമ്മൻ സഹായത്തോടെ രൂപീകരിച്ച സൈനിക വിഭാഗം ഏത് ?
ഫ്രീ ഇന്ത്യൻ ലീജിയൺ

>> 1943-ൽ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌ ലീഗിന്റെയും ഇന്ത്യൻ നാഷണൽ ആർമിയുടേയും നേതൃത്വം സുഭാഷ്‌ ചന്ദ്ര ബോസിന്‌ കൈമാറിയ നേതാവ് ?
റാഷ്‌ ബിഹാരി ബോസ്‌

>> സുഭാഷ്‌ ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു ആര് ?
സി. ആർ. ദാസ്‌

>> I.N.A യെ കരുത്തുറ്റ സംഘടനയാക്കിയ നേതാവ് ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> I.N.A യുടെ വനിതാ വിഭാഗമായ ത്സാൻസിറാണി റെജിമെന്റിന്‌ രൂപം കൊടുത്ത വ്യക്തി ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവ്‌ ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> 1943 ഒക്ടോബർ 21 ന്‌ സിംഗപ്പൂർ ആസ്ഥാനമായി ബോസ്‌ രൂപീകരിച്ച ഇന്ത്യയുടെ താത്കാലിക ഗവൺമെന്റ്‌ അറിയപ്പെടുന്നത് ?
ആസാദ്‌ ഹിന്ദ്‌ ഗവൺമെന്റ്‌

>> 1945 ആഗസ്റ്റ്‌ 18 ന്‌ തായ്‌വാനിലെ തായ്ഹോക്കു എയർപോർട്ടിൽ വച്ചു നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ടു എന്നു കരുതുന്ന ധീരദേശാഭിമാനി  ?
സുഭാഷ്‌ ചന്ദ്ര ബോസ്‌

>> നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം ?
ജപ്പാനിലെ റെങ്കോജി ക്ഷേത്രം

>> സുഭാഷ്‌ ചന്ദ്ര ബോസിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ സർക്കാർ നിയമിച്ച കമ്മീഷനുകൾ :

  • ഷാനവാസ്‌ കമ്മീഷൻ
  • ഖോസ്ല കമ്മീഷൻ
  • മുഖർജി കമ്മീഷൻ


>> നേതാജിക്ക്‌ എഴുതി പൂർത്തിയാക്കാൻ സാധിക്കാത്ത ആത്മകഥാപരമായ കൃതി ഏത് ?
ആൻ ഇന്ത്യൻ പിൽഗ്രിം

>> സുഭാഷ്‌ ചന്ദ്രബോസിന്റെ പ്രശസ്ത രചനകൾ ?
ലെറ്റേഴ്സ് ടു എമിലി ഷെങ്കേൽ
ദി ഇന്ത്യൻ സ്ട്രഗ്ഗിൽ  

>> “വാട്ട്‌ ഹാപ്പൻഡ്‌ ടു നേതാജി” എന്ന പുസ്‌കതകം രചിച്ചതാര് ?
അനുജ്‌ ഖർ

>> സുഭാഷ്‌ ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 'പരാക്രമം ദിവസ്‌' ആയി ആചരിക്കാൻ  കേന്ദ്ര സർക്കാർ തീരുമാനിച്ച വർഷം ?
2021

>> സുഭാഷ്‌ ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആചരിച്ച വർഷം ?
2021

Previous Post Next Post